Leaderboard Ad

അട്ടപ്പാടിയിലെ നിലവിളികൾക്കു ചെവിയോർക്കുമ്പോൾ

0

 ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ  നിലയ്ക്കാത്ത നിലവിളികൾ ആയിരുന്നു കാതിൽ മുഴുവൻ, പെറ്റിട്ട വയറിന്റെ, വിതച്ച വിത്തുക്കൾ കെട്ടുപോയ മലഞ്ചെരിവിലൂടെ അത് മുഴങ്ങി കേട്ടു. പെടുന്നന്നെ ഒരു തീവണ്ടിയുടെ ചൂളം വിളി തട്ടി ഉണർത്തി. സമാന്തരമായി തീവണ്ടിയും, ബസ്സും കിതച്ചു പാഞ്ഞു. ഭയത്തോടെ ഞെട്ടി എഴുന്നേറ്റപ്പോൾ ചുറ്റും പരതി, സ്ഥലം ഏതെന്നറിയാൻ സഹയാത്രികനോട് ചോദിച്ചു…….”പട്ടാമ്പി” തണുപ്പൻ മറുപടി. “മണ്ണാർക്കാട്ട് നിന്ന് അട്ടപ്പാടിയിലെയ്ക്ക് എത്ര ദൂരം ഉണ്ട്” ഞാൻ ചോദിച്ചു സഹയാത്രിക്കൻ കേട്ട ഭാവം കാണിച്ചില്ല…കാഴ്ചകൾ ഇരുൾ മറച്ചു തുടങ്ങിയിരിക്കുന്നു കൂട്ടിനു പൊടി മഴയും…

ഇതിനിടയിൽ ഫോണ്‍ ശബ്ദിച്ചു , അതെ ഓരോരുത്തർ ആയി എത്തി തുടങ്ങിയിരിക്കുന്നു. തമ്മിൽ കണ്ടവർ, കാണാത്തവർ അങ്ങിനെ, അങ്ങിനെ … സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭൂമിയുടെ നേരവകാശികളുടെ “ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ” പരിപാടിയിൽ പങ്കെടുക്കാൻ എത്തി തുടങ്ങിയിരിക്കുന്നു. 

“ഇര വിഴുങ്ങിയ മലമ്പാമ്പിനെ പോലെ ആണ് മണ്ണാർക്കാട്, വൈകുന്നേരം ആയാൽ ഒരു തലയ്ക്കൽ നിന്ന് മറ്റേ തലയ്ക്കൽ എത്തണം എങ്കിൽ മണിക്കൂർ ഒന്ന് കഴിയും” ഗതാഗത തിരക്കത്തിൽ അരിച്ചരിച്ചു പോകുന്ന വാഹനങ്ങളെ നോക്കെ ഒരാൾ നെടുവീർപ്പിട്ടു. മണ്ണാർക്കാട് പഞ്ചായത്ത് പട്ടണം ആണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ജനസാന്ദ്രത ഉള്ള സ്ഥലം. പീതവെളിച്ചത്തിന് കീഴില ചെറിയ റോഡുകളും വലിയ കെട്ടിടങ്ങളും കുരുക്കഴിയാത്ത ഗതാഗത കലഹവുമായി മണ്ണാർക്കാട്ടിലൂടെ ജനങ്ങളും വാഹങ്ങളും പതിയെ കുന്തിപ്പുഴ പോലെ ഒഴുകി നീങ്ങി…

എമറാൾഡ് ഹോട്ടലിൽ ആയിന്നു നേർരേഖയുടെ ആഭിമുഖ്യത്തിൽ അട്ടപ്പാടിയിലെ പാലൂരിൽ നടക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. സ്ഥലത്തെത്തിയ ഉടൻ തന്നെ എത്തിച്ചേരാം എന്ന് അറിയിച്ചിരുന്ന സുഹൃത്തുക്കളുമായി ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യബന്ധപ്പെട്ടു. ആദ്യം തിരക്കിയത് സിജു എസ് കുമാറിനെ ആണ്, നേർരേഖയുടെ സജീവ പ്രവർത്തകരിൽ ഒരാളും, മണ്ണാർക്കാട് സ്വദേശിയുമായ സൈജാൾ മുഹമ്മദ്‌ (അദ്ദേഹം ദുബായിൽ ആണ് ജോലി ചെയ്യുന്നത്) ഏർപ്പാടാക്കിയ സുഹൃത്തുക്കൾക്കൊപ്പം നാളെ പലൂരിൽ നടക്കുന്നഐക്യദാര്‍ഢ്യ സംഗമത്തിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാൻ അട്ടപ്പാടിയിൽ പോയിരിക്കുക്കയാണെന്ന് അറിഞ്ഞു. അട്ടപ്പാടിയും മണ്ണാർക്കാടും കേന്ദ്രീകരിച്ചു സിജുവും ജൂലിയസും മികച്ച സംഘാടനം ആണ് നടത്തിയിരുന്നത്. 

ഇട വിടാതെ മഴ പെയ്തു കൊണ്ടിരുന്നു, ഹോട്ടലിനു മുന്നിലെ വലിയ കവാടത്തിലൂടെ പുറത്തേയ്ക്ക് കണ്ണ് പായിച്ചപ്പോൾ മഴ കുതിർത്ത റോഡിലൂടെ ജൂലിയസും രഷ്നയും നടന്നു വരുന്നത് കണ്ടു. ഞാൻ താഴേയ്ക്കിറങ്ങി അവർക്കൊപ്പം കൂടി. ചെറിയ വിശേഷങ്ങൾ പങ്കു വയ്ക്കാനായി ഹോട്ടലിനു അടുത്തുള്ള ഭക്ഷണ ശാലയിൽ കയറി. ഒരു കട്ടൻ ചായ മുത്തി മുത്തി കുടിയ്ക്കുന്നതിനിടയിലാണ് ദീപു മാധവൻ കയറി വന്നത്. 

ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ

സത്യം പറഞ്ഞാൽ ദീപുവിനെ തിരിച്ചറിയാൻ അല്പം സമയം എടുത്തു. അതിന്റെ പരിഭവം ദീപു പറയുകയും ചെയ്തു. നാളെയാണ് ദീപുവിന്റെ വീടിന്റെ പാല് കാച്ചൽ നേർരേഖയുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും ഇന്ന് രാത്രി അവിടെ ഒത്തു കൂടുന്ന നേർരേഖ പ്രവർത്തകരെ നേരിൽ കാണാൻ കൂടിയാണ് ദീപു എത്തിയത്. പിന്നീട് എത്തിയത് ആദർശ് വി സി യും കുടുംബവും ആണ്. എല്ലാവരോടും വിശേഷം പറയുന്നതിനിടയിൽ ആണ് “സ്പുട്നിക് ” എന്നെഴുതിയ വണ്ടി അരികിൽ വന്നു നിന്നത്. അത് പ്രശാന്ത് നടക്കാവിൽ ആയിരുന്നു, ഞങ്ങളുടെ സ്വന്തം പ്രശാന്തേട്ടൻ. പ്രശാന്തേട്ടൻ മകളും ആയി ആണ് അട്ടപ്പാടിയിലേക്ക് പോകാൻ എത്തി ചേർന്നത്‌. വിശേഷങ്ങളും, നാളത്തെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഭാഷങ്ങൾക്കൊടുവിൽ കാസർഗോഡ്‌ ഉള്ള അനിയെട്ടനും കുടുംബവും , പിന്നീട് ആശിഷ് പി രാജ്, ശ്രീനിയും, പ്രസാദും ഇവരുടെ കുടുംബവും എത്തിച്ചേർന്നത്. ഹോട്ടലിന്റെ മൂന്നാം നില പിന്നീടുള്ള സ്നേഹ സംഭാഷണങ്ങൾക്ക് വേദിയായി. ഇതിനിടയിൽ ആണ് മാർട്ടിൻ ക്രിസ്റ്റി, ജിൻസ് സുരേന്ദ്രൻ, ആദർശ് കുര്യാക്കോസ്, ജിതേഷ് ജനാർദ്ദനൻ ഗുരു ദാസും കുടുംബവും ഹോട്ടലിൽ എത്താറായി എന്ന് ഫോണിൽ അറിയിച്ചത്. അവരെല്ലാം എത്തി ചേർന്നതിനു ശേഷമാണ് നാളത്തെ പൊതു പരിപാടിയുടെ രൂപരേഖ തയാർ ആക്കിയത്. പങ്കെടുക്കുന്നവരുടെ ലിസ്റ്റും മറ്റു ചുമതലകളും തിരിച്ചു കഴിഞ്ഞപ്പോഴേക്കും നേരം പാതിരയായിരുന്നു.

പിറ്റേന്ന് രാവിലെ എട്ടു മണിക്ക് പുറപ്പെടണം എന്ന് അറിയിപ്പ് കൊടുത്ത് എല്ലാവരും ഉറങ്ങാൻ കിടന്നു. ഞാനും ജൂലിയസും ആയിരുന്നു മുറിയിൽ, സംസാരിച്ചു സംസാരിച്ചു ഉറങ്ങിപോയത് ഒരു പക്ഷെ രണ്ടു പേരും അറിഞ്ഞു കാണില്ല. അതി രാവിലെ ഞങ്ങളുടെ മുറിയിൽ ഒരു അതിഥി വന്നു കയറി. ഫേസ്ബുക്കിൽ നല്ല പരിചയും ഉള്ള മുഖം ആയിരുന്നു, വിഷ്ണു രഘുനാഥ്. സേനഹ സംഭാഷണങ്ങൾക്ക് ശേഷം എളുപ്പം കുളിച്ചൊരുങ്ങി മുറിയിൽ നിന്ന് പുറത്തു കടന്നു. രാവിലെ എത്തിച്ചേരാം എന്ന് പറഞ്ഞ ശ്രീജിത്ത്‌ കൊണ്ടോട്ടി,റിജേഷ് റിജു , രംഷി മാഹി, ഫസൽ കരീം, പ്രീജിത് കുമാറും കുടുംബവും എല്ലാം കൃത്യ സമയത്ത് തന്നെ എത്തി. ഒരു വലിയ ബസ്സിൽ എഴുപതിൽ അധികം അംഗങ്ങൾ ഉള്ള നേർരേഖ സംഘം അട്ടപ്പാടിയിലേക്ക് യാത്ര തിരിച്ചു. 

ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ

സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ മല നിരകളിലേക്ക് ഞങ്ങളേയും വഹിച്ചു കൊണ്ട് ബസ്‌ നീങ്ങുമ്പോൾ ആരോ സൈലന്റ്‌വാലിയുടെ പ്രത്യേകതകളെ കുറിച്ച് വിവരിച്ചു. സൈലന്റ്‌വാലി ദേശീയോദ്യാനത്തിനു ഏകദേശം 70 ലക്ഷം വർഷങ്ങളുടെ പഴക്കം ഉള്ളതായാണ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ഇത്രയധികം ജൈവ വൈവിധ്യം ഉള്ള സ്ഥലം ലോകത്ത് കുറവാണെന്നും കരുതി പോരുന്നു. ഹൈന്ദവ ഐതിഹ്യവും ആയി ബന്ധപ്പെട്ട ചരിത്രവും സൈലന്റ്‌വാലിയും ആയി കൂട്ടിച്ചേർത്തു പറയാർ ഉണ്ട്. ഈ പ്രദേശത്തു നിന്നൊഴുകുന്ന കുന്തി പുഴ ഐതിഹ്യവും ആയി ബന്ധപ്പെട്ടതാണെന്ന് ഒരു കൂട്ടർ കരുതി പോരുന്നു. സൈലന്റ്‌വാലിയെ ആദ്യമായി സംരക്ഷിത വന മേഖലയായി പ്രഖ്യാപിച്ചത് 1914 ലാണ്. അന്നത്തെ മദ്രാസ് സർക്കാർ ഈ ഭൂപ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് ഇത് പ്രഖ്യാപിച്ചത്. പിന്നീട് , കൃത്യമായി പറഞ്ഞാൽ 66 വർഷങ്ങൾക്കു ശേഷമാണ് (1980) സൈലന്റ്‌വാലിയെ സംരക്ഷിത ദേശീയോദ്യാനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. 1975 മുതൽ 1980 വരെ നടന്ന പാത്രക്കടവ് ജല വൈദ്യുതി പദ്ധതി വിരുദ്ധ സമരവും ചരിത്രത്തിന്റെ ഭാഗമാണ്. 

ഏകദേശം ഒന്നര മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം ഞങ്ങൾ അട്ടപ്പാടിയിലെ പാലൂർ എന്ന ആദിവാസി ഊരിൽ എത്തി. ബസ്സിൽ നിന്നറങ്ങി ഏകദേശം പത്തു മിനുട്ട് ദൂരം നടന്നാൽ “ജീവിക്കാനുള്ള സമരത്തിനു `നേർരേഖ`യുടെ ഐക്യദാര്‍ഢ്യം” പരിപാടി നടത്തുന്ന മൈദാനത്തിലേക്ക് എത്താം. ഞങ്ങള്‍ സ്ഥലത്തെത്തും മുന്നേ തന്നെ കോഴിക്കോട് എം എൽ എ കെ കെ ലതികയും, കോഴിക്കോട് സി പി ഐ എം ജില്ല കമ്മിറ്റി മെമ്പർ കെ ടി കുഞ്ഞികണ്ണൻ , ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല അദ്ധ്യക്ഷന്‍ ഗിരീഷ്‌, തുടക്കം മുതൽ നേർരേഖയുടെ ഐക്യദാര്‍ഢ്യ പരിപാടി ഏകോപിപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന പാലക്കാട് ജില്ല കമിറ്റി അംഗവും അട്ടപ്പാടി ഏരിയയുടെ ചുമതലക്കാരനും ആയ സുഭാഷ് ചന്ദ്ര ബോസ്, സി പി ഐ എമ്മിന്റെ അട്ടപ്പാടി ഏരിയ സെക്രടറി മറ്റു ചുമതലക്കാർ എല്ലാം അവിടെ സന്നിഹിതർ ആയിരുന്നു. 

ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ

ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിനെത്തിയ നേർരേഖ പ്രവർത്തകരെ വാദ്യഘോഷത്തിന്റെ അകമ്പടിയോടെയാണ് പാലൂർ നിവാസികൾ വരവേറ്റത്. പാലൂർ ഇ എം എസ് വായനശാലയുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു ബാൻഡ് വാദ്യ സംഘം ആണ് വാദ്യ വാദ്യഘോഷത്തിലൂടെ നേർരേഖ പ്രവർത്തകർക്ക് ഈ വിരുന്നൊരുക്കിയത്. ഇവിടെ എടുത്തു പറയേണ്ട വ്യക്തിത്വം പലൂരിൽ സി പി ഐ എം പാർട്ടിയുടെ എൽ സി അംഗമായ ജോസ് പനക്കാമറ്റം എന്ന ജോസേട്ടൻ ആണ്. നേർരേഖ പരിപാടിക്ക് തുടക്കം മുതൽ ഒടുക്കം വരെ എല്ലാ സജീകരണങ്ങളും ഒരുക്കി തരാൻ മുന്നോട്ടു നിന്നത് ജോസേട്ടൻ ആണ്. അര മണിക്കൂർ നീണ്ട വാദ്യഘോഷത്തിനവസാനം ഞങ്ങള്‍ കാര്യ പരിപാടിയിലേക്ക് കടന്നു. ഐക്യദാര്‍ഢ്യ ചടങ്ങ് വളരെ ലളിതമായിരുന്നു. ഊരിലെ 180 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത് കെ കെ ലതിക എംഎല്‍എ ഭക്ഷ്യധാന്യവിതരണം ഉദ്ഘാടനം ചെയ്തു. പാലൂര്‍ ഊരിലെ ആദിവാസികളുടെ സാംസ്കാരിക കേന്ദ്രമായ ഇ എം എസ് വായനശാലയ്ക്ക് കെ കെ ലതിക എംഎല്‍എ സര്‍ക്കാരില്‍നിന്നും തനിക്ക് ലഭിച്ച ടിവി ഓണസമ്മാനമായി നല്‍കി. സ്പോര്‍ട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. പാട്ടും മേളവുമായി ആദിവാസികളും നേര്‍രേഖ പ്രവര്‍ത്തകര്‍ക്കൊപ്പംകൂടി. തുടര്‍ന്ന് ഓണ സദ്യയും അതിനു ശേഷം വടം വലി മത്സരവും നടന്നു. യോഗത്തില്‍ സിജു എസ് കുമാര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം എസ് സുഭാഷ് ചന്ദ്രബോസ്, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണന്‍, വി എസ് ജോസ്, കല്ലടി ഉണ്ണിക്കമ്മു, എം ഗിരീഷ്, ജോസ് പനക്കാമറ്റം, മണ്ണന്‍, കുമാര്‍, ഡോ. മുഹമ്മദ് അഷീല്‍ (ആരോഗ്യപ്രഭാഷണം) എന്നിവര്‍ സംസാരിച്ചു. വി കെ ജയിംസ് സ്വാഗതവും ജൂലിയസ് മിര്‍ഷാദ് നന്ദിയും പറഞ്ഞു .

ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ

പരിപാടിയിൽ ശ്രദ്ധേയമായ മറ്റൊരു വ്യക്തിത്വം ഡോക്ടർ അഷീൽ ആയിരുന്നു. നേർരേഖയുടെ അഭ്യുദയകാംക്ഷിയായ അദ്ദേഹം 2012 ൽ കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ രോഗബാധിതർക്കിടയിൽ നേർരേഖ നടത്തിയ ഇടപെടൽ തൊട്ടു മാർഗദർശിയായി കൂടെ ഉണ്ട്. 

സാമൂഹിക പ്രതിജ്ഞാബദ്ധതയാണ് പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും മാറ്റ് കൂട്ടുന്നത്‌. ഒരു ആദര്‍ശ ഐക്യ പ്രഖ്യാപനം കൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നം അല്ല ആദിവാസികളുടെത് എന്ന് നേർരേഖ പ്രവർത്തകർക്ക് കൃത്യമായ ബോധ്യം ഉണ്ട്. എന്നാൽ ഇത്തരം നിലപാടുകളിലൂടെ, ഇടപെടലുകളിലൂടെ സമൂഹത്തിന്റെ ശ്രദ്ധ വിഷയ കേന്ദ്രീകൃതം ആക്കാൻ ഒരുപക്ഷെ ഇത്തരം കൂട്ടായ്മകൾ സഹായിക്കും എന്ന് സംഘാടകർ വിശ്വസിക്കുന്നു. 

പാലൂരിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ കോടമഞ്ഞ്‌ കാഴ്ച മറച്ചു തുടങ്ങിയിരുന്നു. ചുരം ഇറങ്ങുമ്പോഴും നിലവിളികൾ വേട്ടയാടിക്കൊണ്ടിരുന്നു…

ജീവിക്കാനുള്ള സമരത്തിനു നേർരേഖയുടെ ഐക്യദാര്‍ഢ്യ

Share.

About Author

135q, 0.856s