Leaderboard Ad

അന്ധവിശ്വാസങ്ങളുടെ നാട് അല്ലെങ്കിൽ വാഴ്ത്തപ്പെട്ടവരുടെ അടിമകൾ

0
Nerrekha online Magazine

Powered by: Fotopedia

അന്ധവിശ്വാസത്തിന്റെ പേരില്‍ ഏഴു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെ­ടുത്താന്‍ ശ്രമിച്ച അന്ധവിശ്വാസികളുള്ള നാടാണ്  കേരളം. സത്യമോ മിഥ്യയോ എന്നൊന്നും നോക്കാതെ തട്ടിപ്പുക്കാർ പറഞ്ഞു ഫലിപ്പിക്കുന്ന ഏതിലും വീഴുന്ന മനസ്സാണോ ഇന്നു മലയാളിയുടെത്  എന്ന് പോലും സംശയിച്ചു പോകും. ശരിയായ ശാസ്ത്ര ബോധം ഉണ്ടായാലേ ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തി നേടുവാന്‍  സാധിക്കു എന്നു നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്‌ ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടായിരിക്കും.

വൈദികർ, ഹൈന്ദവ സന്യാസിമാർ, തങ്ങൾമാർ കാലാകാലങ്ങളിലായി വിശ്വാസികളു ടെ മസ്തിഷ്ക്കത്തിൽ  എന്നും അന്ധവിശ്വാസം തിരുകിക്കയറ്റുകയായിരുന്നു.  അന്ധവിശ്വാസം വർത്തമാനകാലത്തെ മതങ്ങളുടെ ഒരു സംഘിടിത വിഭ്രാന്തിയാണ്. എന്തിനും  അമാനുഷിക ശക്തിവിശേഷങ്ങള്‍ പതിചുനൽകിയിരുന്ന  കാലം പ്രാകൃതമനുഷ്യരുടെ ഇടയില്‍ ഉണ്ടായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്നവർ  അറിവില്ലാത്തവരും, ബുദ്ധിഹീനരും, മത നേതാക്കൾ  പറയുന്ന കെട്ടുകഥകള്‍ എന്തും വിശ്വസിക്കുന്ന  വിധം മസ്‌തിഷ്‌കത്തെ പാകപ്പെടുത്തിയവരായിരുന്നു.  ദാരിദ്ര്യവും പട്ടിണിയും അത്തരക്കാർക്കു പ്രശനമായിരുന്നില്ല.   സംഘിടിത മതങ്ങളുടെ അധികാരം ദാരിദ്ര്യത്തില്‍ കൂടി ഊട്ടിയുറപ്പിക്കുവാനാണ്  എന്നും അവര്‍ ശ്രമിച്ചിരുന്നത്.  ജനനം മുതല്‍ മരണം വരെ നമ്മള്‍ ഓരോരോ വിശ്വാസങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. ഒരു വ്യക്തി ആര്‍ജ്ജിച്ച വിദ്യാഭ്യാസമോ, വഹിക്കുന്ന ഉന്നത സ്ഥാനമോ ഒന്നും അതിന്‌ തടസമാകുന്നില്ല.

വിശ്വാസത്തിന്റെയും അടിസ്ഥാനം എന്താണെന്ന് ചിന്തിക്കാന്‍ പോലും മെനക്കെടാതെ ‘വിശ്വാസങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയുള്ളതാണെന്ന’ തത്വത്തില്‍ വിശ്വസിച്ച്‌ എല്ലാം അപ്പാടെ വിഴുങ്ങുകയല്ലേ നമ്മള്‍? വിശ്വാസമേത്, അന്ധവിശ്വാസമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കൂടിക്കലര്‍ന്ന  ഒരു   കാലഘട്ടത്തില്‍   അല്ലേ   നമ്മള്‍   ജീവിക്കുന്നത്?  ഭൂമി ഉരുണ്ടതാണെന്നും സൂര്യനെ ചുറ്റുന്നു എന്നും പറഞ്ഞവരെ കൊന്ന് കളഞ്ഞ പാരമ്പര്യമുള്ളവര്‍, ഇന്ന്‍ ഗര്‍ഭനിരോധനത്തെയും, ക്ലോണിങ്ങിനെയും എതിര്‍ക്കുന്നവര്‍ മറുവശത്ത് ആളുകളെ വിശുദ്ധരും, ദൈവ സാന്നിദ്ധ്യത്തിന്റെ തെളിവുകള്‍ നിരത്തിയും വിശ്വാസികളെ വഞ്ചിക്കുന്നു.

ഒരു വിശ്വാസി എങ്ങിനെ ഒരു അന്ധവിശ്വാസിയായി മാറും എന്ന് പരിചയപ്പെടുത്തുവാന്‍ വേണ്ടിയാണ് ഞാന്‍ പൗരൊഹിത്യം  (എന്ന് പറഞ്ഞാല്‍ ദൈവത്തിനോട് നേരിട്ട് കാര്യങ്ങള്‍ പറയുവാന്‍ അവകാശമുള്ളവര്‍ എന്ന് നടിക്കുന്ന വര്‍ഗ്ഗം) സ്വീകരിച്ചവരെ ഉദാഹരണമായി പറഞ്ഞത്.  ഇന്ന് പുരോഹിതരില്‍ ഭൂരിഭാഗവും ദൈവത്തിന്റെ പണം അപഹരിക്കുന്നു, അവസരം കിട്ടിയാല്‍ “അനധികൃത” രതിലീലകളില്‍ ഏര്‍പ്പെടുന്നു. ഇതെല്ലാമാണ്  വിശ്വാസത്തിന്റെ പേരും പറഞ്ഞ് പുരോഹിതര്‍ കാട്ടിക്കൂട്ടുന്നത്. മതത്തിന്റെ വ്യക്താക്കളെന്ന് അവകാശപ്പെടുന്ന മറ്റു ചിലരുടെ പ്രവൃത്തികള്‍ പറയാന്‍ തന്നെ അറപ്പാകും.

Faith

ഒരാളെ പുണ്യവാളനോ വിശുദ്ധനോ ആയി പ്രഖ്യാപിക്കണമെങ്കില്‍ അയാള്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന്റെ കൃത്യമായ ‘തെളിവും’ സാക്ഷ്യപ്പെടുത്തലും അത്യാവശ്യമാണ്. ഈ തെളിവുകള്‍ നമ്മള്‍ അന്വേഷിക്കാറില്ല. ഇനി, പ്രാര്‍ത്ഥന ഫലിക്കുന്നതിന് തെളിവ് ചോദിച്ചാല്‍ മതം കണ്ണുരുട്ടും. കാര്യം നടക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്യും. പരീക്ഷ ജയിക്കണമെങ്കില്‍ പഠിച്ച് ഹാജരായി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം . ബാക്കിയൊക്കെ “ദൈവത്തിന്റെ” കയ്യില്‍! നൂറ് പ്രാര്‍ത്ഥനകളില്‍ പത്തെണ്ണം ഫലിച്ചാല്‍ പിന്നെ അതുമതി ആയിരം പുതിയ ആവശ്യങ്ങളുന്നയിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാന്‍.

Nerrekha online magazine

Powered by: Fotopedia

ഒരാള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കടകവിരുദ്ധമായിരിക്കും തൊട്ടടുത്ത് നില്‍ക്കുന്നവന്റെ പ്രാര്‍ത്ഥന. ദൈവം കുഴങ്ങിപ്പോകില്ലേ? മഴപെയ്യാനും പെയ്യാതിരിക്കാനും രണ്ടുപേര്‍ ഒരേസമയം തേങ്ങയടിച്ചാല്‍ മഴയുടെ കാര്യം പോക്കാണ്. അങ്ങനെ സംഭവിക്കാത്തതിനാലാണ് നമുക്ക് മണ്‍സൂണില്‍ നല്ല മഴ ലഭിക്കുന്നതെന്ന് വേണം കരുതാന്. ചരിത്രപരമായി നോക്കിയാൽ, പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതൽ കൂടുതൽ ശാസ്ത്രീയമായ അറിവുകൾ പുറത്തുവരുന്നതിലൂടെ അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ കുറഞ്ഞുവരുന്നതായി കാണാന്‍ കഴിയും. വിശ്വാസമേത്, അന്ധവിശ്വാസമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കൂടിക്കലര്‍ന്ന ആധുനിക ജീവിത സാഹചര്യങ്ങളില്‍ ഈ കുറിപ്പ് ഒരു വിചിന്തനത്തിന് സഹായകമാവട്ടെ

Share.

About Author

135q, 0.722s