Leaderboard Ad

അന്വേഷണം

0

അന്വേഷണം  വാക്കുകളിൽ പൂക്കുന്ന
മധുരമാതളങ്ങളെയല്ല,
വരികളിൽ പെറ്റിടുന്ന
രസന വറ്റിയ
ഉള്ളുരുക്കങ്ങളെ.

ചിരിയിൽ തൂവുന്ന
ചായം മുക്കിയ
തൂവാലകളെയല്ല,
കണ്ണിലുപ്പുവെള്ളം
കിനിക്കുന്ന
അസ്തമനത്തിന്റെ
നിറച്ചാർത്തുകളെ. …

ഒന്നുതൊട്ടാൽ
പൊട്ടിവിടരുന്ന
സുഖദ സ്പർശനങ്ങളെയല്ല,
എത്ര തൊട്ടുണർത്തിയാലും
ഉണരാൻ കൂട്ടാക്കാത്ത
മരവിപ്പിന്റെ മഹാസ്പന്ദങ്ങളെ.

തിരിഞ്ഞു നോക്കാതെ
തിരക്കിലൊഴുകുന്ന
മനുഷ്യക്കൂട്ടങ്ങളെയല്ല,
തീരാത്ത തിരക്കുകളിൽ
ആരൊരുമില്ലാതെയാവുന്ന
തീരെച്ചെറിയ ജന്മങ്ങളെ!!

*Image courtesy : FreeDigitalPhotos.net

Share.

About Author

141q, 0.476s