Leaderboard Ad

അമിത വണ്ണം കുറയ്ക്കാൻ ചില കർമ്മ പദ്ധതികൾ

0

മൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന ഒരു മഹാമാരി ആയി അമിത വണ്ണം മാറിക്കഴിഞ്ഞു. വിവിധ വൈദ്യശാസ്ത്ര പഠന കേന്ദ്രങ്ങൾ  പുറത്തു വിട്ട അവലോകന പ്രകാരം അമിത വണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പഞ്ചാബ് ആദ്യ സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തും ആണ് ഉള്ളത്. അതെ സമയം ഇന്ത്യയിലെ മൊത്തം ജനത്തിന്റെ കണക്കു എടുത്തു പരിശോധിക്കുമ്പോൾ പൊണ്ണത്തടിയന്മാർ അഞ്ചു ശതമാനം വരും. അനാരോഗ്യകരം ആയ ഭക്ഷണ ക്രമം ആണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണം ആയി പറയുന്നത്. കടുത്ത വ്യയാമത്തിലൂടെ തടി കുറച്ചു കൊണ്ട് വരാം എന്ന് പലരും വാദിക്കുമ്പോൾ, ഒരു വലിയ ശതമാനം ആളുകൾക്കും നിത്യേനെ വ്യായാമത്തിൽ ഏർപ്പടാൻ  ഒട്ടനവധി പ്രതിസന്ധികൾ ഉണ്ട്. വ്യായാമം കൊണ്ട് മാത്രം ഒരാൾക്കും അമിത വണ്ണം കുറച്ചു കൊണ്ടുവരാൻ സാധ്യം അല്ല. പലരും വ്യായാമത്തിന് ഊന്നൽ കൊടുക്കുമ്പോൾ തന്നെ ഭക്ഷണ ക്രമം ക്രമപ്പെടുത്തിയില്ലെങ്കിൽ ഒരിക്കലും വ്യായാമം കൊണ്ട് തടി കുറയ്ക്കാൻ സാധിക്കില്ല എന്ന് ശാത്രീയം ആയി തെളിയിക്കപ്പെട്ടിട്ടുള്ളത് ആണ്.

കേരളത്തിന്റെ കാര്യത്തിൽ ഏകദേശം 25%ത്തിനടുത്ത് പുരുഷന്മാരും 34%ത്തിനടുത്ത് സ്ത്രീകളും അമിത വണ്ണം ഉള്ളവർ ആണ് എന്ന് പറയുന്നു. സ്ത്രീകളുടെ കാര്യത്തിൽ 34% എന്നത് ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിനു സമം ആണ്. കേരളീയരുടെ ഭക്ഷണ ക്രമത്തിൽ സംഭവിച്ച വലിയ പാളിച്ചകൾ ആണ് ഇത്തരം ഒരു ദുരവസ്ഥയ്ക്ക് കാരണം ആയി പറയുന്നത്. വരും വർഷങ്ങളിൽ ഇത് വർദ്ധിക്കാൻ ആണ് സാധ്യത എന്നും വൈദ്യ ശാത്ര വിദഗ്ധർ പറയുന്നു. അമിത വണ്ണം കുറയ്ക്കാൻ നിരവധി നിർദ്ദേശങ്ങൾ ലഭ്യം ആണ് എങ്കിൽ കൂടി ഇത് ആയാസകരം ആയ പ്രവർത്തി അല്ല. ഒരു ഉദാഹരണത്തിനു നൂറിൽ അധികം തൂക്കം ഉള്ള ഒരു വ്യക്തിക്ക് അത് കുറച്ചു കൊണ്ട് വരാൻ നീണ്ട കാലത്തെ ഭക്ഷണ ക്രമീകരണവും വ്യായാമവും ആവശ്യം ആണ്. അത് കൊണ്ട് തന്നെ പലർക്കും ഇത് കൃത്യം ആയി തുടർന്ന് കൊണ്ട് പോകാൻ സാധ്യവും അല്ല.

ശരീര വണ്ണം കുറയ്ക്കാൻ ചില  ദീര്‍ഘകാല പദ്ധതികൾ:

1) പോഷകാംശം കുറഞ്ഞ ആഹാരം കുറഞ്ഞ ഭക്ഷണം ഒഴിവാക്കി നാരിഴ കൂടുതൽ ഉള്ള ഭക്ഷണങ്ങൾ ശീലിക്കുക്ക. ഭക്ഷണശാലകളിൽ നിന്ന് വാങ്ങിക്കുന്ന വറുത്തതും, പൊരിച്ചതും ആയ ലഘുഭക്ഷഞങ്ങൾ ഒഴിവാക്കുക്ക. ദാഹനക്രിയ മെച്ചപ്പെടുത്താൻ നാരിഴ കൂടിയ ഭക്ഷണങ്ങൾക്ക് സാധിക്കും. മാത്രവും അല്ല ശരീരത്തിലെ വിഷത്വം പുറത്തു കളയാനും നാരിഴ അടങ്ങിയ ഭക്ഷണം വളരെ നല്ലതാണ്.

2) പ്രഭാത ഭക്ഷണം ക്രമീകരിക്കേണ്ടത് അമിത വണ്ണം ഉള്ളവർക്ക് അത്യാവശ്യം ആണ്.  എല്ലാ വിധ പോഷണങ്ങൾ അടങ്ങിയ സമീകൃത പ്രഭാത ഭക്ഷണം ശരീരത്തിന് വളരെ ഗുണം ചെയ്യും. പ്രഭാത ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങൾ ഉപയോഗിക്കുന്നത് അമിത വണ്ണം ഉള്ളവർക്ക് കൂടുതൽ ഗുണം ചെയ്യും.

3) ഭക്ഷണ സമയത്തിന്റെ കൃത്യത ഒരു പ്രധാന ഘടകം ആണ്. എത്ര തിരക്ക് ഉണ്ട് എങ്കിൽ കൂടി കൃത്യ സമയത്തും ശരി ആയ അളവിലും ഭക്ഷണം കഴിക്കുക്ക.

4) ഭക്ഷണം പോലെ തന്നെ പ്രധാനം ആണ് വെള്ളവും വ്യായാമവും. ദിവസവും ഒരു മണിക്കൂർ എങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തുക്ക. അത് പോലെ ദിവസവും എട്ടു മുതൽ പത്തു ഗ്ലാസ്‌ വരെ വിവിധ സമയങ്ങളിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക്ക. പഞ്ചസാര അടങ്ങിയതും മറ്റു മധുരം ഉള്ളതും ആയ പാനീയങ്ങൾ ഒഴിവാക്കുക്ക. എപ്പോഴും ശുദ്ധ ജലം കുടിക്കാൻ ശ്രദ്ധിക്കുക്ക.

ഭക്ഷണ ക്രമീകരണം തന്നെ ആണ് അമിത വണ്ണം നിയന്ത്രിക്കാൻ ഉള്ള പ്രധാന ആയുധം. ശരീര സൗന്ദര്യം നിലനിർത്താൻ ചിട്ടകളും ദിന ചര്യകളും  ആവശ്യം ആണ്.

Share.

About Author

149q, 0.789s