Leaderboard Ad

‘അറിയുക’

0

ചിലകാലങ്ങളൊത്തു വന്നിടും
ചെറു മനോദുഃഖത്തിന്‍ തരിയേതുമില്ലാതെ
ചിത്തമത്രയും മുങ്ങി നീരാടും
സന്തോഷപ്പാല്‍ക്കടലിലങ്ങിനങ്ങിനെ…

കണ്ണ് നനയ്ക്കുമൊരുനാള്‍ പൊടുന്നനെ
മണ്ണില്‍ നമ്മെ പരീക്ഷിക്കുമീശ്വരന്‍
അന്നത് താങ്ങാന്‍ ഭക്തി നിറയ്ക്കുക
എന്നും മനസ്സിന്‍റെ ഉള്ലിന്‍റെയുള്ളില്‍…

മര്‍ത്യരെന്തറിയുന്നു ദൈവത്തിന്‍
മാറ്റമില്ലാത്ത വിധികള്‍ ഇതെങ്കിലും
ചുറ്റും കാണ്മതു കൊണ്ടുനാമല്‍പ്പവും
ചിന്താകുലരായതില്ലൊരു മാത്രയും…

കാല ഗതികള്‍ ഒരല്‍പ്പവും മാറാതെ
താളവും ഈണവും ഒട്ടും പിഴയ്ക്കാതെ
ഈവിധം ഗോളങ്ങളൊക്കെയും തീര്‍ത്തതി
നെല്ലാറ്റിനെയും കറക്കുന്ന തമ്പുരാ
നൊട്ടും ഖിന്നതയില്ലെന്നറിയുക
മര്‍ത്യനിപ്പോക്ക് പോകുകിലെല്ലാം
ഒരൊറ്റ നൊടിയ്ക്കുള്ളില്‍ ചാരമാക്കാന്‍ ‍…!

സലീം കുലുക്കല്ലുര്‍

Share.

About Author

142q, 0.568s