Leaderboard Ad

അവയവദാനവും ജീവനും

0

       വൈദ്യശാസത്രം വളരെയേറെ പുരോഗമിച്ചിരിക്കുന്ന ഇന്ന് മനുഷ്യ രാശിയ്ക്ക്ഏറ്റവും ഉപകാരപ്രദമായ ഒരു കണ്ടുപിടിത്തമാണ് അവയവദാനം . നമ്മുടെ മരണശേഷവും നാം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന , നമ്മിലൂടെ മറ്റൊരാൾ, അല്ലെങ്കിൽ മറ്റനവധി പേര് വീണ്ടും ജീവിച്ചിരിക്കുന്ന അവസ്ഥ ! മതാചാരങ്ങൾ അനുശാസിക്കുന്ന പ്രകാരം ഒരുപിടിച്ചാരമായോ ജീർണ്ണവസ്തുവായോ മാറേണ്ടുന്ന നമ്മുടെ ശരീരത്തിൽ നിന്നും  മരണത്തോട് മല്ലിടുന്ന സഹജീവിയ്ക്ക്  പ്രയോജനപ്പെടുന്ന  അവയവങ്ങൾ ദാനം ചെയ്യുവാനുള്ള മനസ്സ് ഉണ്ടാകുന്നത് വളരെ  നല്ല കാര്യമാണ് . ഇതിനെ തെറ്റിധാരണയോടെയും ഭയത്തോടെയും ആണ് മിക്കആളുകളും കാണുന്നതെന്നതാണ് സത്യം . മരിച്ചുകഴിഞ്ഞ ശരീരത്തിനു വേദനിക്കില്ല എന്നോർത്താൽ പോരേ ആ സംശയങ്ങൾ ഇല്ലാതാക്കുവാൻ  ? അന്നദാനമാണ് ഏറ്റവുംപുണ്യമായ ദാനം എന്നൊരു ചൊല്ലുണ്ട് . ധനമോ മറ്റു വസ്തുക്കളോ എത്രകിട്ടിയാലും പിന്നെയും ആശ ബാക്കിയാവുമ്പോൾ , പൂര്ണ്ണതൃപ്തിയോടെ ” മതി “എന്ന സന്തോഷവാക്കു നൽകാൻ  ആഹാരത്തിനു മാത്രമാണ് കഴിയുക . ഒരുതരത്തിൽ ജീവദാനം  തന്നെയാകുന്ന അവയവദാനം അതിലും എത്രയോ ഉപരി മഹത്തരമാണ് !

അവയവദാനം

      ജീവനുള്ള ശരീരത്തിൽ നിന്നും , ജീവനറ്റ ശരീരത്തിൽ നിന്നും  ഇത് സാധ്യമാണ് . രക്തം, മജ്ജ അഥവാ bone marrow , രണ്ടുകിഡ്നികളിൽ ഒന്ന് , കരളിന്റെ കുറച്ചു ഭാഗം ഇവ ജീവിച്ചിരിക്കുമ്പോൾ തന്നെ ദാനം ചെയ്യാവുന്ന അവയവങ്ങളാണ് . രക്തവുംമജ്ജയും കുറച്ചു ദിവസത്തിനകം തന്നെ ശരീരത്തില് വീണ്ടും ഉണ്ടാകുന്നു ഒരുകിഡ്നിയും , അഞ്ചിലൊരു ഭാഗം കരളും ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക്  ധാരാളം മതിയാകും . അതിനാലാണ് ഈ അവയവങ്ങളുടെ പ്രവർത്തനം ഗുരുതരമായ തകരാറിലെത്തുന്നതുവരെ രോഗം ശ്രദ്ധിക്കപ്പെടാതെപോകുന്നത് . അതുകൊണ്ടുതന്നെയാണ് ഇവ ജീവനും ആരോഗ്യവും ഉള്ളപ്പോൾ ദാനംചെയ്താലും ദാതാവിന് ദോഷം ഉണ്ടാവാത്തത് .

      മരണശേഷമുള്ള അവയദാനം ചെയ്യേണ്ടത് മരിച്ച ഉടൻ  മുതല്ഇരുപത്തിനാലു മണിക്കൂറിനകം ആയിരിക്കണം , അതുതന്നെ എത്രയുംപെട്ടെന്നാകുന്നത് അത്രയും നല്ലത് . കണ്ണ് , കിഡ്നി , കരള് , ഹൃദയം ,പാന്ക്രിയാസ് , ചെറുകുടല് , തൈമസ് ഗ്ലാണ്ട് , ഇവയാണ് മരണശേഷമുള്ളശസ്ത്രക്രിയയ്ക്ക് വിധേയമാകാരുള്ള അവയവങ്ങള് . മസ്തിഷ്കമരണംസംഭവിച്ചുകഴിഞ്ഞ ഉടന് ഈ അവയവങ്ങള് ശരീരത്തില്നിന്നും ശസ്ത്രക്രിയയിലൂടെനീക്കം ചെയ്യുന്നു .അപകടത്താലോ രോഗത്താലോ ഹൃദയസ്പന്ദനവും ശ്വസനവുംനിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗത്തിനു മരണം സംഭവിക്കുന്ന അവസ്ഥയില്കൃത്രിമമായ രീതിയില് ഇവ രണ്ടും പ്രവര്ത്തിപ്പിച്ച്ചുകൊണ്ട് അവയവങ്ങള്നീക്കം ചെയ്യുന്നു . ആദ്യം തന്നെ ദാതാവിന്റെ രക്തം ഈ അവയവങ്ങളില് നിന്നുംനീക്കം ചെയ്യുകയും , അവ കേടുകൂട്ടാതെയിരിക്കുവാനുള്ള സംവിധാനങ്ങള്ചെയ്യുകയും ചെയ്യുന്നു . ദാനമായി ലഭിക്കുന്ന അവയവം ആദ്യം പലപരിശോധനകള്ക്കും വിധേയമാക്കുന്നു . തൃപ്തികരമായ ഫലങ്ങള് കണ്ടതിനുശേഷമേസ്വീകര്ത്താവിന്റെ ശരീരം അനസ്തെഷ്യയ്ക്കു വിധേയമാക്കുകയുള്ളു .ശസ്ത്രക്രിയയിലൂടെ പുതിയ അവയവം തുന്നിച്ചേര്ക്കുന്നതിനു മുന്പായികേടുവന്ന അവയവം പൂർണ്ണമായി  നീക്കം ചെയ്യാറില്ല . അതിനാല് മറ്റൊരു സ്ഥാനംകണ്ടെത്തിയാണ് പുതിയ അവയവം തുന്നിപ്പിടിപ്പിക്കുന്നത് . അഥവാ സ്വീകര്ത്താവിന്റെ ശരീരം പുതിയ അവയവം തിരസ്കരിച്ചാലും അപകടംഉണ്ടാവാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത് .

         ഗുരുതരമായ ഹൃദ്രോഗം, കരൾ രോഗങ്ങൾ , രണ്ടു കിഡ്നിയും തകരാരിലായവർ, ടൈപ്പ് റ്റു ഹെപ്പറ്റിറ്റിസ് ഇവ ബാധിച്ചു മരണം കാത്തിരിക്കുന്നവർക്ക് പുനർജ്ജന്മം  നല്കുവാന് അവയവദാനം പര്യാപ്തമാണ് . ടൈപ്പ് റ്റു ഹെപ്പറ്റിറ്റിസ്  ഉള്ളവർക്ക് ഒരേ സമയം കിഡ്നിയും പാന്ക്രിയാസും തുന്നിച്ചേര്ക്കേണ്ടതായിവരും നേത്രദാനത്തിനു കണ്ണ് മുഴുവനും  ചൂഴ്ന്നെടുക്കും , മുഖം വികൃതമായികാണപ്പെടും , എന്നൊക്കെയുള്ള തെറ്റിധാരണ പലര്ക്കും ഉണ്ടാവാറുണ്ട് .കൃഷ്ണമണിക്ക് മുൻപിലുള്ള നേർത്ത ഒരു പാളി മാത്രമാണ് നീക്കം ചെയ്യുന്നത്. അതിനാല് ഇവിടെ വൈരൂപ്യത്ത്തിന്റെ പ്രശ്നം ഉണ്ടാവുകയില്ല .അപകടങ്ങളിലൂടെയും രോഗങ്ങളിലൂടെയും ചെറുകുടലിനു ഗുരുതരമായി പരിക്ക് പറ്റുന്നവർക്ക് ചെറുകുടല് മാറ്റിവെയ്ക്കുക വഴി ജീവിതം തിരികെ കിട്ടുന്നു, 600 സെന്റിമീറ്റര് നീളമുള്ള ചെറുകുടലിന്റെ 200 സെന്റീ മീറ്റര് വരെമുറിച്ചു മാറ്റാം , ദാനം ചെയ്യാം, എന്നൊക്കെ ശാസത്രം പറയുന്നു . എങ്കിലുംഅണുബാധയും തുടര്ന്നുള്ള അപകട, പരാജയ , സാധ്യതകള് ഈ ശസ്ത്രക്രിയയ്ക്ക് കൂടുമെന്നതിനാൽ വിജയശതമാനം വളരെക്കുറവാണ് ഈ ശസ്ത്രക്രിയകള്ക്ക് ശേഷം 15മുതൽ 20 വര്ഷം വരെ ജീവിച്ചിരിക്കുവാനുള്ള സാധ്യത സാധാരണ കണ്ടുവരുന്നുണ്ട് . അതിനാൽ നമ്മുടെ ശരീരം കൊണ്ട് നമുക്ക് ചെയ്യുവാൻ പറ്റുന്ന ഈ പുണ്യകർമ്മം എത്രയോ മഹത്തരമാണ്.

ഫോട്ടോ കടപ്പാട്, photo courtesy:  freerangestock.com

Share.

About Author

150q, 0.653s