Leaderboard Ad

അവസാനം ജയിക്കുന്ന അർജന്റീനയും; അറിയാതെ ജയിക്കുന്ന ജർമ്മനിയും

0

വേൾഡ് കപ്പ്‌

അവസാന അങ്കത്തിൽ ആരു ജയിക്കുമെന്നുപോയിട്ട്‌, ആർക്കാണു സാധ്യത എന്നു പോലും  പറയാനാകുമെന്ന് തോന്നുന്നില്ല. ആദ്യ 25-30 മിനിട്ടിലാണു ജർമ്മനി , പല കളികളിലും നിർണ്ണായക ഗോൾ നേടിയത്‌. അതിനൊരു കാരണം ഒരു നിമിഷം പോലും പന്ത്‌ കൈയ്യിൽ വെക്കാതെ , അടുത്ത കളിക്കാരനു പാസ്‌ ചെയ്ത്‌ അവർ നടത്തുന്ന സ്പീഡ്‌ ഗെയിം  ത ന്നെയാണു. ജർമ്മനി കളിക്കുമ്പോൾ , കളിക്കാരെയല്ല നമ്മൾ കാണുന്നത്‌. ഒരു ടീമിനെ മാത്രമാണു. ഗ്രൂപ്‌ സ്റ്റേജിലൊക്കെ കണ്ട പല ജർമ്മൻ ഗോളുകളും  ഫ്ലൂക്‌ ആണെന്നു പോലും തെറ്റിദ്ധരിപ്പിക്കാൻ ഈ ശൈലി ഇടയാക്കിയിട്ടുണ്ട്‌.

ജയിക്കുമെന്നുറച്ച മട്ടിൽ തുടങ്ങുന്ന അർജന്റീന , കളി തുടരുന്തോറും സ്പീഡ്‌ കൂട്ടി , അവസാനം  വിജയ ഗോൾ ക ണ്ടെത്തുന്നതാണു, ഭൂരിഭാഗം കളികളിലും കണ്ടത്‌. മെസ്സിയെ വല്ലാതെ ആശ്രയിക്കുന്നതിൽ നിന്നും അർജന്റീന മോചിതമായിക്കഴിഞ്ഞു. ടൂർണമെന്റു തുടങ്ങുന്നതിനു മുന്നേ അർജന്റർനയുടെ ഡിഫ്ഫൻസിനെ കുറിച്ചായിരുന്നു  ആശങ്കയെങ്കിൽ, ഇപ്പോൾ അവരുടെ അവരുടെ പ്രധാന ശക്തികളിലൊന്നായി മാറിക്കഴിഞ്ഞു, പ്രതിരോധം. ഗോൾ കീപ്പിങ്ങിൽ ‘ ന്യൂയർ ‘ എന്താണെന്നു, ടൂർണമെന്റിനു മുന്നേ ത ന്നെ ലോകത്തിനു മുഴുവൻ അറിയാം. എന്നാൽ ‘ റൊമേറോ ‘ യെക്കുറിച്ചു, എത്ര പേർക്കറിയാമായിരുന്നു?

ധ്രുതരാഷ്ട്രർ പറഞ്ഞ പോലെയാണു കാര്യങ്ങൾ.
മുൻ നിരയിൽ ‘മെസ്സിയും’  വശങ്ങളിൽ ‘അഗ്വേറോ’ യും ‘ ‘ഹിഗ്വയിനൂം ”  ആക്രമണത്തിലും ‘ഡി മാരിയോയും’ ‘ഗാഗോയും’ പിന്നിലായി ‘ മസ്കരാനോയും ‘  മധ്യനിരയിലും  ‘റോജോയും ‘ ‘സബ ലേറ്റയും ‘ വശങ്ങളിലും  ‘ഡെമിഷൽസും’ ‘ഗ രേയും’  നടുക്കുമായി പ്രതിരോധത്തിലും ഗോൾ വലയം കാക്കാൻ ‘റൊമേ രോയും ‘ ഉള്ളപ്പോൾ ഈ അർജന്റീനയെ വെല്ലാൻ കെൽപ്പുള്ളവരാരുണ്ട്‌?
ഗോൾ വലയം കാക്കാൻ ‘ ന്യൂയറും’ , വലതു വിങ്ങിൽ ‘ ലാമും ‘ സെന്റ്രൽ ഡിഫന്റർ മാരായി ‘ ബോട്ടെങ്ങും ‘  , ‘ഹമ്മൽസും ‘  ഇടത്‌ വിങ്ങിൽ ‘ ഹോഡെസ്സും ‘ ഡിഫൻസീവ്‌ മിഡ്ഫീൽഡറായി  ‘ സമി ഖേദിരയും ‘  മിഡ്ഫീൽഡ്‌ ജനറൽ മാരായി ‘ ഷ്വെയിൻസ്റ്റീഗറും ‘ ‘ മെസ്യൂട്ട്‌ ഓസിലും’ ഗോൾ മുഖം ആക്രമിക്കാൻ ‘മുള്ളറും ‘ ‘ക്രൂസും ‘ ഷ്രൂളും ‘ , അണിയറയിൽ ‘ ഗോട്‌ സേയും’ ഉള്ളപ്പോൾ  ജർമ്മനിക്കാരെയാണു തോൽപ്പിക്കാൻ പറ്റാത്തത്‌ ?
ആരു ജയിച്ചാലും ‘ ശമം’ വരിക്കണം , ആരാധകർ എന്നേ പറയാനാവൂ.
അധിക സമയം കളിച്ചിട്ടു പോലും ഒരു ഗോൾ ഒഴിഞ്ഞു പോയി, അർജന്റർനയുടെ ഭാഗത്തു നിന്നു ഹോളണ്ടിനെതിരെ എന്നത്‌ ഒരു ‘ കല്ലു കടിയായി ‘ ബാക്കി നിൽക്കുന്നു.
മസ്കരാനോയുടെ ഒരു ചുവപ്പ്‌ കാർഡ്‌ / മെസ്സിയുടെ ഇതു വ രെ കാണാത്ത ഒരു മാജിക്‌ മൊമന്റ്‌/ റഫറിയുടെ ഒരു റോങ്ങ്‌ കാൾ …..
എന്തും മതി, ബാലൻസ്‌ ഒരു വശത്തേക്ക്‌ ചായാൻ.

Share.

About Author

144q, 0.526s