Leaderboard Ad

അവിരാമം

0

ഡോക്ടറായ എനിക്ക് പല സമയങ്ങളിലും ചില വിഷമിപ്പിക്കുന്ന സത്യങ്ങൾ പറയേണ്ടി വരും .. നിങ്ങളെയെനിക്ക് നന്നായിട്ടറിയാം .. പഠിച്ചവർ .. നന്നായി ചിന്തിക്കുന്നവർ .. അത് കൊണ്ട് തന്നെയാണ് ഇത് നേരിട്ട് പറയുന്നത് …. ഇനി ഏറിയാൽ  ഏഴുനാൾ കൂടി… അതും മരുന്നിന്റെ സഹായത്തോടെ ….

എല്ലാം കേൾക്കുമ്പോഴും രാഹുലിന് ഭാവ വ്യത്യാസം ഒന്നുമുണ്ടായില്ല. ഉള്ളിലെന്തായാലും വിഷമമുണ്ടാകുമെങ്ങിലും അവന്റെ മുഖം തികച്ചും നിർവികാരമായിരുന്നു. ആലോചനകളുടെ പിരിമുറുക്കങ്ങളില്ല വികാരങ്ങളുടെ വേലിയേറ്റിറക്കങ്ങളില്ല..   ജോമോൻ  ചെറുതായി  പതറിയെങ്കിലും പെട്ടെന്ന് മുഖം മറച്ചു.  രാഹുലിന് ദൈര്യം കൊടുക്കേണ്ടത് അവനാണെന്ന ബോധം  പെട്ടെന്ന് തന്നെ അവനെ ശാന്തനാക്കി.
   
“മരണം  ഒരു അവസാനമല്ല”  എന്നൊക്കെ പലരും പറയാറുണ്ട്.. എന്നിരുന്നാലും അതൊരവസാനം തന്നെയാണ് . വായിച്ചും ജീവിച്ചും കണ്ടും കേട്ടും  എല്ലാം നമ്മൾ നേടിയ അറിവും അനുഭവങ്ങളും  തീഷ്ണതയും എല്ലാം… എല്ലാം…  ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുന്ന ഒരു വല്ലാത്ത അവസാനം.. പക്ഷെ അത് മനസ്സിലാക്കാൻ എല്ലാവരും ഇവിടേംവരേം കാത്തിരിക്കണമെന്നുമാത്രം  … ചരിത്രങ്ങൾ ഒരു പഠനം മാത്രമാണ് പക്ഷെ ജീവിതം.. അതൊരു  അനുഭവമാണ്  ചരിത്രങ്ങൾ എഴുതുവാനുള്ള പച്ചയായ അനുഭവങ്ങൾ ..

നീ വിഷമിക്കണ്ടടാ … ഞാനിതൊക്കെ നേരെത്തെ ചിന്തിച്ചു വച്ചതാ …   ജോമോന്റെ  മുഖത്ത് നോക്കി രാഹുൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .നീ നമ്മുടെ ഓഷോ പറഞ്ഞത് ഓർക്കുന്നില്ലേ …. ജീവിതം എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മരണം എന്ന എന്തോ ഒന്ന് സംഭവിക്കുന്നു എന്ന് നമുക്ക് തോന്നുന്നത് …

മ് മ് …. ഓഷോ അതുമാത്രമല്ല പലതും പറഞ്ഞിട്ടുണ്ട് .  നീ ആദ്യം ഈ ഗുളിക കഴിക്കൂ…

എടാ .. ഇനി എന്തിനാ ഈ ഗുളിക … ഇനിയുള്ള നാളുകൾ ഞാൻ ഇങ്ങനെ തന്നെ കഴിയട്ടെ ..  ആസന്നമായിരിക്കുന്ന  മരണത്തെ മരുന്നും മന്ത്രവും ഇല്ലാതെ അങ്ങൊട്ട്  ഓടിചെന്ന് പിടിക്കണം … കാലൻ  പോലും  നാണിച്ചു പോകണം .. അതിന്റെ സുഖം അതൊന്നു  വേറെ തന്നെയാണ് .. ഞാനതൊന്നു ആസ്വതിക്കട്ടെ  .. ഒരുപക്ഷെ നിനക്കിപ്പോ അതുപറഞ്ഞാൽ മനസ്സിലായെന്നുവരില്ല ..
നീ ഭ്രാന്ത് പറയുന്നത് നിറുത്ത് എന്നിട്ട് ഈ ഗുളിക കഴിക്കൂ … ഡോക്ടർ പറഞ്ഞ ആ ഏഴു ദിവസമല്ല നീ എന്നതെന്ന്   നമുക്ക് മനക്കരുത്തുകൊണ്ട്  കാണിച്ചുകൊടുക്കണം .  നിനക്ക്  മരിക്കാൻ മനസ്സില്ല ഈ ഏഴു ദിവസവും…  അങ്ങിനെ വിചാരിക്കുക വിശ്വസിക്കുക …    പോളോ കെയലോ  യുടെ ‘The Alchemist’ ഇൽ ആ വയസൻ രാജാവ്‌ പറയുന്നത്പോലെ.

“When you really want something, all the universe conspires in helping you to achieve it …..”  നിനക്ക് എന്തെങ്ങിലും ആവിശ്യമുണ്ടന്നു ശരിക്കും ആഗ്രഹമുണ്ടങ്കിൽ  ഈ പ്രപഞ്ചം മുഴുവൻ അത് നേടിയെടുക്കുവാൻ  നിന്നെ സഹായിക്കാനെത്തും .

ജോമോന്റെ  മുഖത്തുള്ള   പ്രതീക്ഷയുടെ തിളക്കം രാഹുലിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.

നമുക്കെന്തായാലും  കുറച്ചു ദിവസം മാറിനിൽക്കാം…  എല്ലാം മറന്നു ജീവിതത്തിലേക്ക് മടങ്ങിവരാൻ…. എല്ലാം നേടിയെടുക്കാനുള്ള ഒരു യാത്ര .

യാത്രയുടെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു .. അവരുടെ പഴയ സ്കൂൾ .. കുളം .. പുഴ എല്ലാം … ഭൂതകാലത്തിന്റെ സ്മൃതികളിലൂടെ  അവരുടെ ഹൃദയങ്ങൾ സംവതിക്കുന്ന ഓരോ ദിവസവും ജീവിക്കാനുള്ള വാന്ജന  കൂടിക്കൊണ്ടിരുന്നു…  രാഹുലിന്റെ മനസ്സിന്റെ ഉത്സാഹം ജോമോന്  കൂടുതൽ സന്തോഷം കൊടുത്തു . ഭൂതകാലത്തെ നമ്മൾ ഇഷ്ടപ്പെടുന്നത് അത് ഒരിക്കലും തിരിച്ചു വരാത്തത് കൊണ്ടാണെന്ന  ഹിറ്റ്ലറുടെ  വാക്കിനോട് അൽപ്പനേരെതേക്കേങ്കിലും  പുച്ഛം തോന്നി.. എന്നാലും അതൊരു സത്യമായി അവശേഷിക്കുന്നു .
 
ഒരു ദിവസം രാവിലെയാണ് രാഹുൽ ആ  സത്യം ഓർത്തത്‌.  ഇന്ന് എട്ടാം ദിവസവും കഴിഞ്ഞിരിക്കുന്നു.. ഡോക്ടർ പറഞ്ഞ ഏഴു ദിവസം കഴിഞ്ഞു ഒരു നാള് ആയി . സന്തോഷ വാർത്ത‍ ആദ്യം മനസ്സിലാക്കേണ്ടത് എന്തുകൊണ്ടും  ജോമോൻ  തന്നെ..  അവനാണ് എന്നെ ജീവിതത്തിലേക്ക് അടിപ്പിച്ചത്.. വീണ്ടും സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത്. അരികിൽ  കിടന്ന ജോമോനെ  ആവേശത്തോടെ തട്ടി … ഡാ… നീ അറിഞ്ഞോ ഇന്ന് ഒമ്പതാം ദിവസമാണ്  ….

രാഹുലിന്റെ വിളികൾക്കും കരച്ചിലിനും  ജോമോനെയുണർത്താൻ കഴിഞ്ഞില്ല .. 

ഞാൻ രണ്ടു ദിവസത്തിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നില്ല  അതും  മരുന്നുകളൊന്നും ഇല്ലാതെ തന്നെ … കേസ്  അഡ്വാൻസ്‌ സ്റ്റേജിലായിരുന്നു…  ജോമോന്റെ  ഡോക്ടറുടെ വാക്കുകൾ രാഹുലിനെ  കൂടുതൽ വിഷമത്തിലാക്കി.. കൂടെ അത്ഭുതവും… ഇത്ര കൂട്ടായിട്ടും അവന്റെ ഈ അവസ്ഥ എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ലല്ലോ ദൈവമേ … മനപൂർവ്വം  എന്നെ ഒന്നും അറിയിക്കാതിരുന്നതാണ് ….

ഇവിടെയും വയസൻ രാജാവ് പറഞ്ഞത് എത്ര ശരി … അവന്റെ വലിയ ആഗ്രഹം എന്നെ ഏഴു ദിവസത്തിൽ കൂടുതൽ ജീവിപ്പിക്കണമെന്നതായിരുന്നു  …. അതവൻ നേടി…  അതിനീ  പ്രപഞ്ചം മുഴുവനും അവന്റെ കൂടെയുണ്ടായിരുന്നു … അടുത്ത് നിൽക്കുന്ന മരണത്തെ മരുന്നും മന്ത്രവുമില്ലാതെ  അവൻ ഓടിപ്പിടിക്കുകയായിരുന്നു …   അതിന്റെ സുഖം  അവനറിഞ്ഞുകാണും … ആസ്വതിച്ചുകാണും…  അനുഭവങ്ങൾ ചരിത്രത്തിനു  വഴിമാറി ഇനി ചരിത്രം മറ്റൊരു അനുഭവത്തിനായി കാത്തിരിക്കുന്നു …

– അജിത്‌ പട്ടമന

 

Share.

About Author

അജിത്ത് പട്ടമന, ഏറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശം . കൊച്ചിയിൽ സോഫ്കേർ സോലുഷൻസ് എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു ഇപ്പൊൾ കുവൈറ്റിൽ. വിലാസം :- അജിത്ത് പി .ടി പട്ടമന വീട് ഏഴിക്കര പി .ഒ വടക്കൻ പറവൂർ എറണാകുളം

143q, 1.594s