Leaderboard Ad

അർഹിച്ച വിജയം, അർജന്റീനക്ക്‌

0

സാധാരണ ദിവസങ്ങളിൽ കാര്യമായി പഠിക്കാതെ പരീക്ഷയുടെ ത ലേന്ന് തല കുത്തി മറിഞ്ഞ്‌ പാസ്സാകുന്ന ഒരു സ്വഭാവമുണ്ടായിരുന്നില്ലേ , നമുക്ക്‌. അതാണു ഇന്നലെ അർജന്റീന ചെയ്തത്‌. ആദ്യ പകുതി ആവേശകരമായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ കറ കളഞ്ഞ കളിയായിരുന്നു, അർജന്റീനയുടേത്‌. അവർക്കാവുന്നതൊക്കെ ചെയ്തു സ്വിറ്റ്സർ ലാൻഡ്‌. ഓപ്പൺ പ്ലേയിൽ ഏറ്റവും മികച്ച ചാൻസും അവർക്കു കിട്ടി. അർജന്റീനയുടെ മധ്യഭാഗത്ത്‌ നീട്ടികിട്ടിയ പാസ്സുമായി ഒറ്റക്കു ഓടി വരുമ്പോൾ, കയറി നിന്ന ഗോൾ കീപ്പർ മാത്ര മേ ഉള്ളൂ. . അയാൾക്ക്‌ 2 ചോയിസ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ശക്തമായ വോളിയിലൂടെ ഗോളിയെ മറി കടക്കുക. അല്ലെങ്കിൽ ഡ്രിബ്ബ്ല് ചെയ്ത്‌ ഗോളിയേയും മറി കടന്ന് പോസ്റ്റിലേക്കു നിറ യൊഴിക്കുക.

അത്തരമൊരു സാഹചര്യത്തീൽ ടെക്നിക്കലായി എന്തു ചെയ്യണ മോ, അതാണു കയറി നിന്ന ഗോളി ചെയ്തത്‌. അതു കൊണ്ടു ത ന്നെ ഗോളിയെ ഡ്രിബ്‌ ൾ ചെയ്തു മറി കടക്കണമായിരുന്നു. പ ക്ഷേ ‘ ഡ്മ്രിക്‌ ‘ , റോബ നോ മെസ്സിയോ അല്ലാതെ പോയി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയും ‘ സ്വിസ്സു ‘ കാർക്ക്‌ നല്ല ഒരവസരം കിട്ടി. പ ക്ഷേ പോസ്റ്റിൽ തട്ടി തിരിച്ചു വന്ന പന്ത്‌ , തിരിച്ച്‌ പോസ്റ്റിലേക്കു ഡിഫ്ലെക്റ്റ്‌ ചെയ്യാനുള്ള ‘ റിഫ്ലെക്സ്‌ ‘ ഇല്ലാതെ പോയി.
Ángel di María
അർജാന്റീീന നിരന്തരമായ ആക്രമണമായിരുന്നു. സമയം പോകുന്തോറും അവരതിനു മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. മെസ്സി മാത്രമല്ല, ഡി മാരിയോയും ലവാസിയോയും പകരക്കാരനായിറങ്ങിയ പലാസിയോയുമൊക്കെ അധ്വാനിച്ചു കളിച്ചപ്പോൾ നിരവധി മുന്നേറ്റങ്ങൾ അവർക്കു നടത്താനാനായി. ഗോളവസരാങ്ങളും വേണ്ടത്ര തുറന്നു കിട്ടി.ഷൂട്ടിങ്ങിലെ കൃത്യതയില്ലായ്മയാണു ഗോൾ നേടുന്നതി നിന്നും അർജന്റീന യെ വിലക്കിയത്‌.ഒരർത്ഥത്തിൽ ഒരു നിമിഷം പോലും ഓപ്പൺ പോസ്റ്റ്‌ കൊടുക്കാതെ കളിച്ച സ്വിസ്സുകാരുടെ മിടുക്കാണത്‌.യഥാർത്ഥത്തിൽ നല്ല ഒത്തിണക്കമുള്ള ടീമായിരുന്നു , അർജന്റീന..അവരുടെ ഡിഫ്ഫൻസ്സും മികചു നിന്നു.വിങ്ങുകളിലൂടെ ആക്രമിക്കുമ്പോഴും അവരുടെ ഡിഫ്ഗൻസ്സ്‌ ചോർച്ചയില്ലാതെ പിടിച്ചു നിന്നു.

ആ ഗോൾ കൂട്ടായ്മയുടേയും മെസ്സിയുടെ വ്യക്തിഗഥ മികവിന്റേയും സമ്മിശ്രമായിരുന്നു. തനിക്കു കിട്ടിയ പാസ്സ്‌ ഡ്രിബ്ല് ചെയ്ത്‌ കയറിയ മെസ്സിയിൽ നിന്ന് , ഒരു ഡയരക്റ്റ്‌ അറ്റം പ്റ്റാണു ഗോൾ കീപ്പറടക്കം എല്ലാവരും പ്രതീക്ഷിച്ചത്‌. കളി തീരാൻ 2 മിനിറ്റ്‌ മാത്രം ബാക്കി നിൽക്ക വേ റിസ്ക്‌ എടുക്കാൻ മെസ്സി തയ്യാറായിരുന്നില്ല.വലതു പാർശ്വത്തിലൂടെ ഓടിക്കയറി വന്ന ‘ഡി മാരിയ ‘ ക്കു മറിച്ചു കൊടുത്തു. ഇത്തവണ ഏതായാലും ‘ ഡി മാരിയ ‘ ക്കു
പിഴച്ചില്ല.

ദൈവത്തിന്റെ കൈകളല്ല, ഇത്തവണ ദൈവത്തിന്റെ നീതിയാണു , അർജന്റീനക്കാർക്കു തുണയായത്‌.

Share.

About Author

144q, 0.748s