Leaderboard Ad

ആദ്യത്തെ ഓർമ…

0

ർമകൾ പൂക്കുന്ന തേന്മാവിൻ കൊമ്പിലെൻ-
ഓർമകൾ കൊണ്ടൊരു കൂട് കൂട്ടും.
ഓർമയിൽ തെളിയുന്നോരാനിഴൽ ചിത്രം
ഞാൻ ഓർമയിൽ സൂക്ഷിക്കും ശ്വേത പുഷ്പം.
അത്ര തെളിച്ചമില്ലെന്നാകിലും അതിൻ-
നഷ്ട സുഗന്ധമിന്നേറെയിഷ്ടം.
ആദ്യമായ് വിദ്യാലയതിലെത്തി –
ഞാനന്നാദ്യമായ് നഷ്ടമെന്തെന്നറിഞ്ഞു.
അവിടെ തനിച്ചാക്കി പോവുന്നോരാമുഖം
ഇന്നുമെൻ ഓർമയിൽ തെളിഞ്ഞു നില്കും.
അത്ര നാലും ഞാനെൻ അമ്മയോടോപ്പമാ –
ണിനിമുതൽ അങ്ങനെയാവുകില്ല.
ആദ്യമെല്ലാം ഏറെ നൊമ്പരപ്പെട്ടുഞാൻ
ആദ്യമായ് പോവുകയായതിന്നാൽ.
ഏറെ കരഞ്ഞു ഞാൻ ആദ്യമെല്ലാം എന്നാൽ
ഊറി ചിരിച്ചുഞാൻ ഏറെ നാളും.
അമ്മയ്ക്ക് തുല്യമെന്നാവുകില്ലെങ്കിലും
വാത്സല്യ നിധികളാം അധ്യാപകർ.
പാടി പഠിപ്പിച്ചു ഏറ്റു ചൊല്ലിച്ചവർ
പിഞ്ചോമനകളെ കൊഞ്ചലോടെ .
വർഷകാലതിൻ ബാലിഷ്ടമാം കൈകളിൽ
വൃഷ്ടി ചോരിയുന്നോരാനേരമെൻ
നെഞ്ച് പിടഞ്ഞു ഞാനമ്മയെ ഓർത്തപ്പോൾ
വ്യത്യസ്തമല്ലിതെൻ കൂട്ടുകാർക്കും.
ഓർമകൾ പൂക്കുന്ന തേന്മാവിൻ കൊമ്പിലെൻ-
ഓർമകൾ കൊണ്ടൊരു കൂട് കൂട്ടും.

Share.

About Author

പേര് : അനൂപ്‌ സതീശൻ സ്ഥലം : കടയനിക്കാട്‌ - കോട്ടയം ജില്ല ഇ മെയിൽ : anuups@gmail.com കമ്പ്യൂട്ടർ സയൻസിൽ ബിരുദം, കോഴിക്കോട് കെ എം സി ടി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും. ഇപ്പോൾ ബാംഗ്ലൂർ ഇൽ ഒരു സ്വകാര്യ ഐ ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു .

140q, 0.690s