Leaderboard Ad

ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് നിര്‍ദേശിക്കാവുന്ന മികച്ച അഞ്ചു ബ്രൌസറുകൾ

0

ആൻഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നിരവധി വെബ്‌ ബ്രൌസറുകള്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇത് തിരഞ്ഞെടുക്കാവുന്നതാണ്.
ആൻഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചില ബ്രൌസറുകള്‍:

Firefox, ഫയർ ഫോക്സ് ബ്രൌസർ
ക്രോം (CHROME)
ആൻഡ്രോയ്ഡ് 4.0 ഐസ്ക്രീം സാന്‍വിച്ചിനും അതിനു മുകളിലും ഉള്ള ഫോണുകളില്‍ ക്രോം ബ്രൌസെറുകള്‍ ഉണ്ടായിരിക്കും. അതിനു താഴെ ഉള്ള ഫോണുകളില്‍ (ICS, ജെല്ലി ബീന്‍ ) തുടങ്ങിയ മോഡലുകളില്‍ ഇത് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ക്രോം ബ്രൌസറില്‍ ഇന്‍കോഗ്നിടോ (incognito ) മോഡ് ബ്രൌസിംഗ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ലാപ്ടോപില്‍ ഉപയോഗിക്കുന്ന ക്രോം ബ്രൌസറുമായി bookmark synchronization, tab syncing എന്നീ സൗകര്യങ്ങളും ഉണ്ട്.
ഫയര്‍ഫോക്സ് (FIREFOX)
ഫയര്‍ഫോക്സ് വളരെ മികച്ച ഒരു ബ്രൌസര്‍ ആണ്. മികച്ച ബ്രൌസിംഗ് സ്പീഡും ഡെസ്ക്ടോപ്പ് സിന്‍ക്രൊനൈസേഷനും ഉള്ള ഈ ബ്രൌസര്‍ സൗജന്യ
മായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നിങ്ങളുടെ ഡെസ്ക്ടോപ്പ് ഫയര്‍ഫോക്സില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന ബുക്ക്‌മാര്‍ക്കുകളും പാസ്വേഡ്കളും മൊബൈലിലും ലഭിക്കും. ആഡ്-ഓണുകളും ഇതില്‍ ലഭ്യമാണ്.

Dolphin-browser, ഡോള്‍ഫിന്‍ ബ്രൌസര്‍
ഡോള്‍ഫിന്‍ ബ്രൌസര്‍ (DOLPHIN BROWSER HD/MINI)
വലിയ ബ്രൌസര്‍ ബ്രാന്‍ഡ്‌കളുടെ ഇടയിലെ കൊച്ചു താരം ആണ് ഡോള്‍ഫിന്‍. നിരവധി തേര്‍ഡ് പാര്‍ട്ടി പ്ലഗ്-ഇനുകളും സ്പീച്-ടു-ടെക്സ്റ്റും ഈ ബ്രൌസറില്‍ ലഭ്യമാണ്. ബുക്ക്‌മാര്‍ക്ക്‌ ഓപ്പണ്‍ ചെയ്യാനും പേജുകള്‍ നാവിഗേറ്റ് ചെയ്യാനും സ്ക്രീന്‍ ഗെസ്ച്ചറുകള്‍ ഇതില്‍ ഉണ്ട്. ഈ ബ്രൌസറിന്‍റെ HD വേര്‍ഷനില്‍ ഇതെല്ലാം ലഭ്യമാവും. മികച്ച ബ്രൌസിംഗ് സ്പീഡ് മാത്രമാണ് ആവശ്യമെങ്കില്‍ ഇതിന്‍റെ മിനി വേര്‍ഷന്‍ ഉപയോഗിക്കാം.
ബോട്ട് ബ്രൌസര്‍ (BOAT BROWSER/MINI)
ആൻഡ്രോയ്ഡിലെ ആദ്യ കാല ബ്രൌസറുകളില്‍ ഒന്നായ മിറാന്‍റെതിനു സമാനമായ ആധുനിക രൂപമാണ് ബോട്ട് ബ്രൌസറിന്. മിറാനെ സ്നേഹിച്ചിരുന്നവര്‍ക്ക് ബോട്ട് പരീക്ഷിക്കാവുന്നതാണ്. വേഗമേറിയതും ലൈറ്റ് വെയ്റ്റും ആയാ ഈ ബ്രൌസര്‍ തികച്ചും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നിരവധി ആഡ്-ഓണുകളും മികച്ച വോയിസ്‌ കണ്ട്രോള്‍ എഞ്ചിനും ഇതില്‍ ഉണ്ട്. ( ബ്രൌസര്‍ തുറന്നു “ഫേസ്ബുക്ക്‌” എന്ന് പറഞ്ഞാല്‍ ഫേസ്ബുക്ക്‌ ആപ്പ് ഓപ്പണ്‍ ആവും ). ബ്രൌസര്‍ തീമുകള്‍ മാറ്റാനും സ്പീഡ് ഡയല്‍ സെറ്റ് ചെയ്യാനും ഉള്ള ഓപ്ഷനുകള്‍ ഇതില്‍ ഉണ്ട്. ഫുള്‍ വേര്‍ഷന്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഫോണുകള്‍ക്ക് വേണ്ടി ഇതിന്‍റെ മിനി ബ്രൌസറും ലഭ്യമാണ്.
ഓപെറ (OPERA Mobile/Mini)opera mini, ഒപേര മിനി
ആൻഡ്രോയ്ഡില്‍ തുടക്കം മുതലേ ഉപയോഗിച്ചിരുന്ന ഒരു ബ്രൌസര്‍ ആണ് ഓപെറ. നിങ്ങളുടെ ഡെസ്ക്ടോപ്പിലെ ഓപെറ ബ്രൌസറില്‍ ഉപയോഗിക്കുന്ന ലിങ്കുകളും ബുക്ക്‌മാര്‍ക്കുകളും മൊബൈല്‍ വേര്‍ഷനിലും ഉപയോഗിക്കാന്‍ കഴിയും. ഈ ബ്രൌസര്‍ നിങ്ങളുടെ ബാക്ക്ഗ്രൌണ്ട് ഡാറ്റ ഉപയോഗത്തെ നിയന്ത്രിക്കുകന്നതിലൂടെ വേഗമേറിയ ബ്രൌസിംഗ് സാധ്യമാക്കുന്നു. ഓപെറ ആപ്പ് സ്റ്റോറില്‍ നിന്നും മറ്റു തേര്‍ഡ് പാര്‍ട്ടികളില്‍ നിന്നും ഉള്ള ആഡ്-ഓണുകള്‍ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. പഴയ ഫോണുകള്‍ ആണെങ്കില്‍ ഓപെറ മിനി ഉപയോഗിക്കുന്നതാണ് നല്ലത്.

 

ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് നിര്‍ദേശിക്കാവുന്ന മികച്ച അഞ്ചു ബ്രൌസറുകളെ കുറിച്ചാണ് മുകളില്‍ പറഞ്ഞത്. നിരവധിയായ മറ്റു ബ്രൌസറുകളും നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. ബ്രൌസറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് നമ്മുടെ ആവശ്യത്തിനു ഉതകുന്നതാണോ എന്ന് കൂടി പരിശോധിക്കണം, അധികം ഫീച്ചറുകള്‍ ഉള്ള ബ്രൌസറുകള്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും RAM അധികമായി ഉപയോഗിക്കുന്നത് കൊണ്ട് മൊബൈല്‍ ഫോണിന്റെ വേഗവും കാര്യക്ഷമതയും കുറയ്ക്കാനും ഇടയാക്കും. ഇത്തരം കാര്യങ്ങള്‍ എല്ലാം പരിഗണിച്ച് വേണം ഒരു ബ്രൌസര്‍ തിരഞ്ഞെടുക്കാന്‍.

Share.

About Author

148q, 0.499s