Leaderboard Ad

‘ആപ്പ്‌’ നല്‍കുന്ന ചില ശുഭസൂചനകള്‍

0

വേദന സംഹാരികൾ അഥവാ ആം ആദ്മി പാർട്ടി

പലപ്പോഴും നമ്മളിൽ പലർക്കും അസുഖം വരാറുണ്ട്, കഠിനമായ വേദന വരുമ്പോഴാണ് നാം വേദന സംഹാരികളെ ആശ്രയിക്കുക , വേദന സംഹാരികൾ ഒരിക്കലും നമ്മുടെ വേദനകളെ ഇല്ലാതാക്കുന്നില്ല. പകരം വേദനകളെ മരവിപ്പിച്ചു നിർത്തുന്നു. വേദന രോഗമല്ല, രോഗ ലക്ഷണമാണ്. അതുകൊണ്ട് ചികിത്സ വേണ്ടത് വേദനക്കല്ല , വേദനയെ ഉല്‍പ്പാദിപ്പിക്കുന്ന രോഗത്തിനാണ്‌.

ആഘോഷിക്കാന്‍ എപ്പോഴും നമുക്ക് കാരണങ്ങള്‍ ഉണ്ടാകാറുണ്ട്. കുറച്ചു നാളുകളായി നാം ആഘോഷിക്കുന്നത് ആം ആദ്മി എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ വിജയത്തെയാണ് . അഴിമതി തുടച്ചു നീക്കും എന്ന മുദ്രാവാക്യവും ആയി വന്ന ഒരു സംഘം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ രൂപപ്പെട്ട ഒരു കൊച്ചു രാഷ്ട്രീയ പാർട്ടി ആണത്. അവർ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ തലസ്ഥാന നഗരം തന്നെ തങ്ങളുടെ കൈപ്പിടിയിൽ ആക്കിയിരിക്കുന്നു. അതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

എല്ലാ ആഘോഷങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒരു ഇടവേളയാണ്. ഉറക്കത്തിനിടയിലെ ഒരു സ്വപ്നം പോലെയാണത്. മധുരം, മനോഹരം. എന്നാല്‍ വളരെ ഹ്രസ്വം. നാം ഉണരുന്നതോടെ അത് അവസാനിക്കുന്നു. ഉറങ്ങി ശീലിച്ച ഒരു ജനത കാണുന്ന ഒരു സ്വപ്നമാണ് ആം ആദ്മി പാര്‍ടി. നമുക്ക് നല്ല സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുണ്ട് എന്നത് കൊണ്ട് ഞാന്‍ അവരെ നിഷേധിക്കുന്നില്ല.

ആം ആദ്മി എന്ന രാഷ്ട്രീയ പാര്ട്ടിയെ ഏറ്റവും സുന്ദരമായി ആഘോഷിക്കുന്നത് മാധ്യമങ്ങളാണ്‌ , ഓണ്‍ ലൈൻ രംഗത്ത് ഏറ്റവും നല്ല രീതിയിൽ ആ രാഷ്ട്രീയ പാർട്ടിക്ക് അതിന്റെ പ്രചരണങ്ങലുമായി മുന്നോട്ടു പോകുവാൻ സാധിക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഈ നവാഗത പാര്‍ട്ടി പെട്ടെന്ന് വേരുപിടിച്ചത് എങ്ങനെയാണ്?

ഡൽഹി ഒരു വൻകിട നഗരമാണ് , എല്ലാ നഗരങ്ങളും മധ്യ വർഗ്ഗത്തിന്റെ പറുദീസയാണ്. സുഖകരമായ ഒരു ആലസ്യത്തിൽ മയങ്ങി കിടക്കുന്ന ഒരു പ്രത്യേക വിഭാഗമാണത്. ശമ്പള വർധനവിന് വേണ്ടി മാത്രമാണ് അവര്‍ സമരങ്ങൾ നടത്താറ് . ആരു ഭരിക്കുന്നു എന്നത് അവരുടെ വിഷയമല്ല. ഈ ഒരു വിഭാഗമാണ് ആം ആദ്മി എന്നാ രാഷ്ട്രീയ പാര്ട്ടിയുടെ ബാലറ്റ് പെട്ടിയിൽ വോട്ടു നിറച്ചത്.

തങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന കംഫോർട്ട് ലയറിനു തുള വീഴുമ്പോൾ മാത്രം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകുകയും , ഏറ്റവും സുരക്ഷിതർ ആയി അടച്ചിട്ട ഫ്ലാറ്റുകളിൽ ഇരുന്നു കീ ബോര്‍ഡു വിപ്ലവം നടത്തുകയും ചെയ്യുന്ന ഒരു ജനതയുടെ ഇടയിലേക്ക് വളരെ എളുപ്പത്തിൽ തന്റെ രാഷ്ട്രീയത്തെ ഇന്‍ജെക്റ്റ് ചെയ്യാൻ അരവിന്ദ് കേജരിവാൾ എന്ന മധ്യ വര്‍ഗ്ഗ പ്രൊഫെഷണലിന് എളുപ്പം കഴിഞ്ഞു. മധ്യ വര്‍ഗ്ഗത്തിന് പ്രിയങ്കരമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വച്ച് എന്നതാണ് അയാളുടെ വിജയം.

കാര്യം കാണാന്‍ പിന്‍വാതില്‍ അന്വേഷിക്കുന്നവരാണ് നാമെല്ലാം. അതെ സമയം തന്നെ നാമെല്ലാം അഴിമതിക്കെതിരുമാണ്. പണമാണ് അഴിമതിയിലെ പ്രധാന ഘടകം.

ഇയ്യിടെ ഗുജറാത്തിലെ വികസനം എന്ന വിഷയത്തിൽ ഒരു ലേഖനം വായിക്കാൻ ഇടയായി , അതിൽ അതീവ രസകരമായി ഒരു റോഡ്‌ നിർമാണത്തെക്കുറിച്ചു പറയുന്നുണ്ട് , ഇവിടെ കേരളത്തിൽ ഒരു റോഡു നിർമിക്കാൻ ചെലവ് വേണ്ടി വരുന്നത് 10 ലക്ഷം രൂപ ആണ് എന്നിരിക്കട്ടെ , നമ്മുടെ ഭരണകൂടം ആ തുക അനുവദിച്ചു എന്ന് വെക്കുക , അതിൽ നിന്നും അഞ്ചു ലക്ഷം വിവിധ ഉദ്യോഗസ്ഥ രാഷ്ട്രീയ ദാല്ലാളന്മാരുടെ കൂട്ടുകെട്ടിലേക്ക് അഴിമതി പണം ആയി പോവുകയും പത്തു ലക്ഷം ചിലവിട്ടു നിര്മിക്കെണ്ടുന്ന റോഡ്‌ ഏറ്റവും മോശം സാധന സാമഗ്രികൾ ഉപയോഗിച്ച് അഞ്ചു ലക്ഷം രൂപ കൊണ്ട് നിർമ്മിക്കും , ഫലമോ , ഒരു മഴ പെയ്യുമ്പോൾ തന്നെ പൊട്ടി അടരാൻ തുടങ്ങും , എന്നാൽ ഗുജറാത്തിലെ കാര്യം അങ്ങിനെ അല്ല , അവിടെ ഇതേ റോഡ്‌ നിര്മിക്കാൻ 10 ലക്ഷം രൂപയാണ് അവശ്യം എങ്കിൽ ഭരണകൂടം പതിനഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതിൽ പത്തു ലക്ഷം റോഡിനു ഉപയോഗിക്കുകയും ബാക്കി അഞ്ചു ലക്ഷം അതെ അഴിമതി ഇനതിലേക്ക് വക മാറുകയും ചെയ്യും ,

മേല്‍പറഞ്ഞ 2 കേസ് ലും അഴിമതി കൃത്യമായി നടക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ വ്യവസ്ഥാപിത മധ്യ വര്ഗം ഗുജറാത്തിൽ വികസനം എന്ന് നിലവിളിക്കും.

ഇവിടെയാണ് ആ ആദ്മി യുടെ ഭാവി ചോദ്യം ചെയ്യപ്പെടുന്നത് , ഏറ്റവും പ്രതീകാത്മകമായി അഴിമതിയെ തുടച്ചു വൃത്തിയാക്കാൻ ആണ് ചൂല് എന്ന് പറഞ്ഞാണല്ലോ അവർ രാഷ്ട്രീയ പ്രവര്ത്തനത്തിന് ഇറങ്ങിയിട്ടുള്ളത് , നമ്മുടെ സ്വീകരണ മുറിയിൽ ചപ്പു ചവറുകൾ കുമിഞ്ഞു കൂടിയിട്ടു അത് വൃത്തിയാക്കുന്നതാണോ നല്ലത് അതോ ചപ്പു ചവറുകൾ വരാതെ ശ്രദ്ധിക്കുക എന്നുള്ളതോ ?

അഴിമതി വളരാനുള്ള സാമൂഹ്യ സാഹചര്യങ്ങളെ ഇല്ലാതാക്കും എന്നാണ് ബഹുമാനപ്പെട്ട ആം ആദ്മി പാര്ട്ടി പറയുന്നത്. എങ്കിൽ നമുക്ക് കാര്യം മനസിലാക്കാം , പക്ഷെ ഇവിടെ അഴിമതിയെ തൂത്തു വൃത്തിയാക്കും എന്നാണ് അവർ പറയുന്നത് , എന്ന് പറഞ്ഞാൽ നിരന്തരം അഴിമതി ഉണ്ടാവുമ്പോഴോക്കെ ചൂലുമായി ഇറങ്ങി തൂക്കും എന്നാണോ അതിന്റെ അർഥം ?

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത് അഴിമതി മാത്രമല്ല. ജാതി മതം , വിഘടന വിഭജന വാദങ്ങള്‍, ജനപ്പെരുപ്പം തൊഴിലില്ലായ്മ, തുടങ്ങി ഒരുപാടു വലിയ വിഷയങ്ങള നമുക്ക് ചുറ്റിലും ഉണ്ട്. അഴിമതി ഇല്ലാതായാല്‍ മാത്രം ഇവിടെ ജനജീവിതം ഭ്ദ്രമാവുകയില്ല. വിശാലമായ അടിത്തറയും കാഴ്ചപ്പാടുമുള്ള സുസംഘടിതമായ ഒരു രാഷ്ട്രീയപ്പാര്ട്ടിക്കല്ലാതെ ഈ പ്രശങ്ങളെ ശരിയായി നേരിടാനാവില്ല. ചിലപ്പോള്‍ അല്‍പ്പം സമയം കൂടുതല്‍ എടുത്തു എന്ന് വരാം .

ചൂൽ ഒരു നല്ല ഉപകരണം തന്നെയാണ് , പുറം തൂക്കുമ്പോൾ അകവും തൂക്കാൻ വിട്ടു പോകരുത് എന്നു മാത്രം. സമീപകാലത്ത് എൻജിഓ നിധിയിൽ നിന്ന് ഏറ്റവും കൂടുതൽ വിദേശ പണം പറ്റിയ ഇന്ത്യക്കാരിൽ ഒരാൾ കേജ്രിവാളായിരുന്നു. കണക്കുകൾ സഹിതം അരുന്ധതി റോയ് ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോൾ ജീവിക്കാന്‍ ചൂലുമാത്രം മതിയാവില്ല എന്നർത്ഥം . അധ്വാനത്തിന്റെ ചുറ്റികയും അരിവാളും ആണ് എപ്പോഴും കയ്യിൽ ഉണ്ടായിരിക്കേണ്ടത്. അത് മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. സ്ഥായിയായത്‌ അതു മാത്രം.

arvind-cm--cartoon_300x350_122313031125_122713012513

അഴുക്കല്ല അഴുക്കു പിടിക്കാത്ത സാഹചര്യമാണ് ഇവിടെ ഉണ്ടാകേണ്ടത്. തൂത്തും തുടച്ചും മാത്രം ജീവിച്ചാല്‍ മതിയാവില്ല. ശരിയായ അധ്വാനമാണ് അതിനാവശ്യം. എല്ലാം ഏറ്റവും എളുപ്പത്തിൽ നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതക്ക് പാക്കറ്റിൽ അടച്ച ഭക്ഷനത്തോടു മമതയേറന്നത് സ്വാഭാവികം , പക്ഷെ ആ ഭക്ഷണം വരുന്നത് ഒരു വയലിൽ ആരുടെ ക്കെയോ അധ്യാനത്തിന്റെ ഫലമാണ്‌ എന്ന് മറന്നു പോവരുത് .

-എം ആര്‍ ജയചന്ദ്രന്‍

Share.

About Author

137q, 1.188s