Leaderboard Ad

ആമജന്മം

0

നി പിറക്കുമെന്നാൽ
ആമയായ് വേണം
നീറ്റിലും ചേറ്റിലും
മണ്ണിലും മാളത്തിലും
ഏതു പരിസ്ഥിതിയിലും
ജീവിക്കുമോരാമ
മെഴുതിരി വെളിച്ചം താങ്ങി
പരിഭ്രമിച്ചൊരു കുഞ്ഞിളം –
ചിരിക്കു കൂട്ടാവണം
ഒറ്റ ജയം കൊണ്ടൊരു
ചരിത്രം തിരുത്തണം
അവതാരം കൊണ്ടൊരു
മാമല പോലും ഉയർത്തണം
അതേ…
ഓരോ പെണ്ണും
ഇനി പിറക്കുമെന്നാൽ
ആമയായ് വേണം
ഓരോ കല്ലേറും തെറിപ്പിച്ച്
ചൂണ്ടും വിരലുകൾക്ക് കണ്ണ് കൊടുക്കാതെ
കൈകാലുകളും തലയും
തന്നിലേക്ക് ആഴ്ത്തി
സ്വയം കൂടും കുടയും
ആവാൻ കഴിയണം.

Share.

About Author

140q, 0.668s