Leaderboard Ad

ആര്‍ എസ് എസ് ചരിത്രത്തിലൂടെ

0

  ആരംഭകാലത്ത് ആര്‍ എസ് എസ് ഒരു ബ്രാഹ്മണസംഘടനയുടെ രീതിയിലാണ് പ്രവൃത്തിച്ചിരുന്നത്. അവര്‍ണ്ണരുടെ അതിജീവന സമരങ്ങള്‍ അംബേദ്‌കര്‍ മുതലായവരുടെ കീഴില്‍ പ്രബലമായപ്പോള്‍ ബ്രാഹ്മണരും, ബ്രാഹ്മണേതരരും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു.

ഈ അവസരത്തില്‍ മഹാരാഷ്ട്ര സവര്‍ണ്ണ ബ്രാഹ്മണര്‍, സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് വേണ്ടി താണജാതിയില്‍ പെട്ടവരെ കായികമായി ആശ്രയിക്കുന്നത് ലജ്ജാകരമായി തോന്നിയതിന്റെ വെളിച്ചത്തില്‍ സ്വയരക്ഷക്കായി പരിശീലനം നേടണം എന്നുള്ള തീരുമാനത്തില്‍ നിന്നും രൂപംകൊണ്ട സവര്‍ണ്ണ ബ്രാഹ്മണ സംഘടനയാണ് ആര്‍ എസ് എസ്. അന്നും ഇന്നും ആര്‍ എസ് എസിന്റെ സര്‍ സംഘ ചാലകുമാര്‍ ബ്രാഹ്മണര്‍ ആണ്.

 ജാതിസമ്പ്രദായത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് രംഗത്തെത്തിയ ആര്‍ എസ് എസ് ഇന്ന് ഹിന്ദുസാഹോദര്യം ലക്ഷ്യം വെച്ച ഹിന്ദു ഐക്യം രൂപപ്പെടുത്തുന്നത് സവര്‍ണ്ണബോധത്തെയും, സവര്‍ണ്ണഭാഷയെയും ഇതരവിഭാഗങ്ങള്‍ക്കുമേല്‍ സന്നിവേശിപ്പിച്ച്‌ ഹൈന്ദവ ബോധത്തെ ഉണര്‍ത്തി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ഗൂഡനീക്കമായാണ്. പില്‍ക്കാലത്ത്‌ ഭ്രാന്തമായ അന്യമത വിരോധവും, ദേശീയ പുരോഗമനപ്രസ്ഥാനങ്ങളോടുള്ള വിദ്വേഷവും സിദ്ധാന്തങ്ങളുമായി നടക്കുന്ന ഒരു സംഘടനയായി ആര്‍ എസ് എസ് മാറി.

അതുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തില്‍ എവിടെയും ആര്‍ എസ് എസിന്റെ പേര് പറഞ്ഞുകേള്‍ക്കാന്‍ കഴിയാത്തത്. സ്വാതന്ത്ര്യസമര ചരിത്രത്തിലുടനീളം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാന്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് രാജ്യം ചോരക്കളമാക്കുകയാണ് ആര്‍ എസ് എസ് ചെയ്തിരുന്നത്. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ബവറിജ് ആര്‍ എസ് എസിനെ ബ്രിട്ടീഷ് ഭരണാധികാരികള്‍ എങ്ങനെയാണ് കണ്ടിരുന്നത്‌ എന്ന് വ്യക്തമാക്കുന്നുണ്ട്. “ബ്രിട്ടീഷുകാരുടെ സ്ഥാനത്ത് ഇന്ത്യന്‍ ദേശീയതയുടെ ശത്രുവായി മുസ്ലീങ്ങളെയും, കമ്മ്യൂണിസ്റ്റുകാരെയും, ക്രിസ്ത്യാനികളെയും അവതരിപ്പിക്കുന്ന ആര്‍ എസ് എസും ഹിന്ദുമഹാസഭയും ” തങ്ങളുടെ ഇംഗിതമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് അവരുടെ 1942ലെ രഹസ്യാന്വേഷണ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

ആര്‍ എസ് എസിന്റെ ഫാസിസ്റ്റ് മുഖമുദ്ര 

സവര്‍ണ്ണ പുരുഷ മേധാവിത്വമുള്ളതും, ഏകഭരണാധികാരിക്ക് കീഴില്‍ നില്‍ക്കുന്നതുമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഏറെ അടുത്തുനില്‍ക്കുന്ന പ്രസ്ഥാനമാണ് ആര്‍ എസ് എസ്. മുസ്സോളിനി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് നേതാക്കളുമായി ഹിന്ദുവംശീയ വാദികള്‍ക്ക് നേരിട്ടു ബന്ധമുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള കേവലതാല്‍പ്പര്യം മാത്രമായി അതുകണക്കാക്കരുത്. മറിച്ച് ഹിന്ദുദേശീയവാദികള്‍ ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും ആഴത്തില്‍ മനസ്സിലാക്കിയതിനാലാണ് ഇത്തരമൊരു ബന്ധം ഉടലെടുത്തതെന്നു വേണം വിശ്വസിക്കാനെന്നു മാര്‍സിയ കസോലരി ഹിന്ദു പൊളിറ്റിക്കല്‍ റാഡിക്കലിസം എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1922ല്‍ ഇമ്മാനുവല്‍ രണ്ടാമനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത മുസ്സോളിനിയുടെ “ഒരു മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടം ജനാധിപത്യവ്യവസ്ഥിതിയെക്കാള്‍ കൂടുതല്‍ ഉപയോഗപ്രദമാവും, അതാണ്‌ രാജ്യത്തിന്റെ പുരോഗതിക്കും നന്മക്കും ഉതകുക”, എന്ന തികഞ്ഞ ജനാധിപത്യവിരുദ്ധമായ വാക്കുകളെ കേസരി പ്രസിദ്ധീകരിച്ച Italy and the Young Generation എന്ന ലേഖന പരമ്പരയില്‍ പുകഴ്ത്തുന്നുണ്ട്.

മുസ്സോളിനിയും, ഹിറ്റ്ലറും ആര്‍ എസ് എസിന്റെ ആരാധനാമൂര്‍ത്തികളാണ്. ബി എസ് മുന്‍ജെയുടെ ഡയറിക്കുറിപ്പുകളില്‍ 1931ല്‍ ഇറ്റലി സന്ദര്‍ശിക്കാന്‍ ഉണ്ടായ സാഹചര്യങ്ങളും, മുസ്സോളിനിയോടൊപ്പം ഫാസിസ്റ്റ് ഓര്‍ഗനൈസേഷനുകളിലെ സന്ദര്‍ശനം തന്നെ ആവേശഭരിതനാക്കി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകചാലക അനുവര്‍ത്തിത്വം എന്ന ആര്‍ എസ് എസ് കാഴ്ചപ്പാട് തന്നെ ജനാധിപത്യത്തിനെതിരാണ്. ഫാസിസ്റ്റ്, നാസിസ്റ്റ് രീതികളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന മുദ്രാവാക്യം ഇവര്‍ രൂപപ്പെടുത്തിയത്. ആര്‍ എസ് എസിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമാണ് സര്‍ സംഘചാലക്. സംഘടനയുടെ സര്‍വ്വാധികാരിയായി സര്‍ സംഘചാലകിനെ നാമനിര്‍ദേശം ചെയ്തു കഴിഞ്ഞാല്‍ ആഗ്രഹിക്കുന്ന കാലത്തോളം  ആ സ്ഥാനത് തുടരാം എന്നുമാത്രമല്ല, തന്റെ പിന്‍ഗാമിയെ  നിശ്ചയിക്കാനുള്ള അധികാരവും അയാള്‍ക്കാണ്. എഴുതപ്പെട്ടിട്ടുള്ള ഒരു ഭരണഘടന പോലുമില്ലാതെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നത്.

സര്‍സംഘചാലകിന്റെ തീരുമാനങ്ങള്‍ക്കപ്പുറത്തെക്ക് വളരാനുള്ള ജനാധിപത്യസംവിധാനം ആര്‍ എസ് എസില്‍ ഇല്ല. വ്യക്തികളെ കൂടുതല്‍ വിശാലമനസ്കര്‍ ആക്കുന്നതിനും സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നതുമായ എല്ലാ വശങ്ങളെയും ഇല്ലായ്മ ചെയ്യാനും, സ്വന്തമായി ചിന്തിക്കേണ്ടതില്ലെന്നും, നേതാവിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാതെ അനുസരിക്കുക മാത്രമാണ് തങ്ങളുടെ കടമയെന്നും തങ്ങളുടെ അനുകൂലികളെ വിശ്വസിപ്പിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. തന്മൂലം ജനങ്ങളുടെ സാംസ്കാരിക ബൌധികചരിത്രബോധത്തെ തകിടം മറിച്ച് തങ്ങള്‍ക്കനുകൂലമായ തന്ത്രങ്ങള്‍ ഇവര്‍ക്ക് ആവിഷ്കരിക്കാന്‍ സാധിക്കുന്നു.

We Our Nationhood Defined എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ നാസി ഫാസിസത്തെ പ്രകീര്‍ത്തിക്കുന്നു. കൂടാതെ വംശത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതിനെയും ഹിന്ദുക്കള്‍ അല്ലാത്ത എല്ലാ വിഭാഗങ്ങളെയും ക്രൂരമായി നശിപ്പിക്കുന്നതിനെയും അയാള്‍ ന്യായീകരിക്കുന്നു. ഇതരമതക്കാരെ രണ്ടാംതരക്കാരായി പരിഗണിക്കണമെന്നും അവര്‍ക്കുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്താണമെന്നും കൂടി ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെടുന്നു.

റോമാസാമ്രാജ്യത്തിന്റെ മഹത്വമാണ് ദേശീയവാദികളെ കൂടെ നിര്‍ത്തി ഇറ്റലിയിലെ അധികാരവാഴ്ചക്ക് പിന്നിലെങ്കില്‍ ഇന്ത്യക്ക് സ്വന്തമായി ഒരു ദേശീയതയുണ്ടെന്നും അത് ഹൈന്ദവദേശീയത ആണെന്നുള്ള പ്രചരിപ്പിക്കലുമാണ് ആര്‍ എസ് എസ് നയം,  മാനവികതയുടെ എല്ലാ മൂല്യങ്ങളെയും നിഷ്കരുണം നിരസിക്കുന്ന, ക്രൂരതയെ ജീവിതമൂല്യമാക്കുന്ന ആര്‍ എസ് എസ് എന്ന ഭീകരപ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അഴിച്ചുവിട്ട വര്‍ഗ്ഗീയകലാപങ്ങള്‍ നിരവധിയാണ്.

1947 മാര്‍ച്ച്‌ – ഓഗസ്റ്റ്‌ – പഞ്ചാബ്‌, 1961 – ജബല്‍പൂര്‍ , 1964 റൂര്‍ക്കല – കൊല്‍ക്കത്ത, 1967 ഓഗസ്റ്റ്‌ ഹതിയ – റാഞ്ചി, 1968 – ഔറംഗബാദ്, 1968 -അസം – കരീംഗഞ്ച്, 1969 – അഹമ്മദബാദ്, 1970 മഹാരാഷ്ട്ര, 1970 ഗുല്‍ഗാവ് – മഹാരാഷ്ട്ര,  1970 – മഹാധ്, മഹാരാഷ്ട്ര,  1972 – നോനാരി – ഉത്തര്‍പ്രദേശ്, 1977 വരണാസ്സി, 1978 ഒക്ടോബര്‍ അലിഗഡ്, 1978 ഹൈദരാബാദ്, 1979 ജംഷഡപൂര്‍, 1980 മൊറാധബാദ്, 1981 ഏപ്രില്‍ ബീഹാര്‍ – ഷെരീഫ്, 1982 മീററ്റ്, 1982 ബറോഡ ഗുജറാത്ത്, 1983 മാലൂര്‍ കര്‍ണാടക, 1983 ജൂണ്‍ മലെഗവ്, മഹാരാഷ്ട്ര, 1983 ഹസാരി ബാഗ്, ബീഹാര്‍, 1983 ഹൈദരാബാദ്, 1984  മെയ്‌  ഭീവണ്ടി , മഹാരാഷ്ട്ര, 1985 , 1986 അഹമ്മദാബാദ്, 1987 മേയ് – മീററ്റ്, 1989 ഇന്‍ഡോര്‍ , 1989 ഭദ്രക് ഒറിസ, 19990 കാണ്‍പൂര്‍, 1990 അഹമ്മദാബാദ് ,1990 ഒക്ടോബര്‍ ജയ്പൂര്‍, 1990 ഒക്ടോബര്‍ -ജോധ്പൂര്‍, രാജസ്ഥാന്‍, 1990 ഒക്ടോബര്‍-ലക്‌നോ, 1990 നവംബര്‍ -ആഗ്ര, 1990 ഒക്ടോബര്‍ – ഡല്‍ഹി, 1990 ഒക്ടോബര്‍-ഹൈലക്കണ്ടി, അസം, 1990 ഒക്ടോബര്‍ – ബീഹാര്‍, മഹാരാഷ്ട്ര, 1990ഒക്ടോബര്‍-ഭഗല്‍പൂര്‍, 1990ഒക്ടോബര്‍ -പട്ന, 1990 നവംബര്‍ കാണ്‍പൂര്‍, 1990 ഡിസംബര്‍ – ഹസ്സന്‍ , മാണ്ട്യ, മൈസൂര്‍ , മടിക്കേരി -കര്‍ണാടക,1990 ഒക്ടോബര്‍-ഹൈദരാബാദ്, 1990ഡിസംബര്‍ ഹൈദരാബാദ്, 1991 ജനുവരി, 1991 ഏപ്രില്‍ ഗുജറാത്ത്, 1991 ഏപ്രില്‍ ജൂലായ്‌ ബറോഡ, 1991മേയ് നവംബര്‍ – ബനാറസ്, ഉത്തര്‍  പ്രദേശ്, 1991 മേയ് ബറോഡ, 1992 ഒക്ടോബര്‍ – സീതമഡ്ഢി , ബീഹാര്‍, 1992 ഡിസംബര്‍ സൂറത്, 1992 ഡിസംബര്‍, ജനുവരി ബോംബെ, 1992 ഡിസംബര്‍ – ഭോപാല്‍, 1995 ഏപ്രില്‍ ചിത്രദുര്‍ഗ – കര്‍ണാടക, 1995 ജൂണ്‍ – രാന്ഖണ്ടി, ഉത്തര്‍പ്രദേശ്, 1995 ജൂലൈ പാലമോ -ബീഹാര്‍, 1995 സെപ്തംബര്‍ -യൂണിവേഴ്സിറ്റി പ്രസ്‌ മൊറാദാബാദ്, 1998 ജൂണ്‍ ഹൈദരാബാദ്, 1998 ജൂലൈ  ബര്‍ദോളി, സന്‍ജേലി, ഗുജറാത്ത്, 1998 ഒക്ടോബര്‍, നളന്ദ, മുന്‍ഗര്‍, ബീഹാര്‍, 1998 ഒക്ടോബര്‍ – ആഹവാ, ധംഗ്,ഗുജറാത്ത്, 1999 ജനുവരി, ജൂലൈ  അഹമ്മദാബാദ്. 199 ജൂലൈ ഹര്‍ധ, മധ്യപ്രദേശ്, 1999 ഡിസംബര്‍ – ഔറംഗബാദ്, 1999 സെപ്തംബര്‍ – സൂററ്റ്, 2000 ഡിസംബര്‍ ‍- കൊലാപ്പൂര്‍, മഹാരാഷ്ട്ര, 2001 മാര്‍ച്ച്‌ – നളന്ദ, ബീഹാര്‍..

2001 ഏപ്രില്‍ – ബീവര്‍, രാജസ്ഥാന്‍, 2001 ജൂണ്‍ – ജമ്നര്‍, മഹാരാഷ്ട്ര, 2001 ജൂലൈ – മൊറാദാബാദ്, ഉത്തര്‍പ്രദേശ് 2001 ഓഗസ്റ്റ്‌ – അമ്രവാനി, മഹാരാഷ്ട്ര, 2001 ഓഗസ്റ്റ്‌  – അഹമ്മദാബാദ്, 2002 ജനുവരി – ഗുജറാത്ത്, 2002 ഫെബ്രുവരി -കേതല്‍, ഹരിയാന, 2002 മാര്‍ച്ച്‌ – ദിവാനി, ഹരിയാന, 2003 മാര്‍ച്ച്‌ – ഗുജറാത്ത്‌, 2003 ജനുവരി – ഗുജറാത്ത്, 2003 ജനുവരി – ബീഹാര്‍, 200 3മാര്‍ച്ച്‌ – ഉത്തര്‍പ്രദേശ്, 2003ഏപ്രില്‍ – ഒറീസ, 2003 സസെപ്റ്റംബര്‍ – ഗുജറാത്ത്, 2003 ഒക്ടോബര്‍ – ഉത്തര്‍പ്രദേശ്, 2003 നവംബര്‍ – ഗുജറാത്ത്‌, 2003നവംബര്‍ – മഹാരാഷ്ട്ര, 2003ഡിസംബര്‍ – ആന്ധ്രപ്രദേശ്, 2004 ജനുവരി – മധ്യപ്രദേശ്, 2004 ഫെബ്രുവരി – ഗുജറാത്ത്‌, 2004 മാര്‍ച്ച്‌ – മഹാരാഷ്ട്ര, 2004 ജൂണ്‍ -ഉത്തര്‍പ്രദേശ്, 2004 ജൂലൈ – ഗുജറാത്ത്‌, 2004 ഓഗസ്റ്റ്‌  – മഹാരാഷ്ട്ര, 2004 ഒക്ടോബര്‍ – ഉത്തര്‍പ്രദേശ്, 2004 നവംബര്‍ – അസം, 2005 ഫെബ്രുവരി – ഛത്തീസ്ഘട്ട്, 2005 ഫെബ്രുവരി – മാര്‍ച്ച്‌ മധ്യപ്രദേശ്, 2005 ഏപ്രില്‍ – മധ്യപ്രദേശ്, 2005 മാര്‍ച്ച്‌ – ഉത്തര്‍പ്രദേശ്, 2005 ഏപ്രില്‍ – രാജസ്ഥാന്‍, 2005 മെയ്‌ – മഹാരാഷ്ട്ര, 2005 ഒക്ടോബര്‍ – ഉത്തര്‍പ്രദേശ്, 2006ഫെബ്രുവരി – ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച്‌ – ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച്‌ – ഉത്തര്‍പ്രദേശ്, 2006 ഏപ്രില്‍ – അലിഗഡ്,  2006 ഏപ്രില്‍- മഹാരാഷ്ട്ര, 2006മെയ്‌ – വഡോദര, 2006 ജൂണ്‍ – ഉത്തര്‍പ്രദേശ്, 2006 സെപ്തംബര്‍ -മഹാരാഷ്ട്ര, 2007 ഒക്ടോബര്‍ – കര്‍ണാടക, 2007 ഡിസംബര്‍ – ഒറീസ, 2008 ജനുവരി – ഒറീസ.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആര്‍ എസ് എസ് നടത്തിയ വര്‍ഗ്ഗീയകലാപങ്ങളുടെ ചെറിയൊരു ലിസ്റ്റ് മാത്രമാണിത്.

ഗോള്‍വാള്‍ക്കറിന്റെ 1938ല്‍ പ്രസിദ്ധീകൃതമായ We and Our Nationhood Defined എന്ന പുസ്തകത്തില്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട് ജൂതരെ കൂട്ടക്കൊല ചെയ്തു എങ്ങനെ വംശശുദ്ധി നിലനിര്‍ത്തിയോ അതില്‍ നിന്നും ഭാരതീയര്‍ പഠിക്കണം എന്ന്. അതേ ജൂതബോള്‍ഷെവിക് ഗൂഡാലോചനയെ ഉന്മൂലനം ചെയ്യാന്‍ ഹിറ്റ്ലര്‍ മുന്നോട്ടുവെച്ച, കഴിഞ്ഞ നൂറ്റാണ്ടിനെ രക്തപങ്കിലമാക്കിയ ഫാസിസം തന്നെയാണ് ആര്‍ എസ് എസിന്റെയും മുഖമുദ്ര.

ആര്‍ എസ് എസ് ഇന്ന് 

പൊതുവേ പറയുന്ന സംഘപരിവാര്‍ സംഘടനകളില്‍ക്കൂടി മാത്രമല്ല ആര്‍ എസ് എസ് പ്രവര്‍ത്തനം നടത്തുന്നത്, മറ്റു വിവിധ സംഘടനകളില്‍ കൂടി അവര്‍ നുഴഞ്ഞു കയറ്റം നടത്തിക്കൊണ്ടിരിക്കുന്നു, പോലീസ്, ഉദ്യോഗസ്ഥ ഭരണം, സൈന്യം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍  മുതലായവയിലെല്ലാം ആര്‍ എസ് എസിന്റെ രഹസ്യ സാന്നിധ്യം  ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യ റ്റുഡേയും  അതിന്റെ വര്‍ഗ്ഗീയ നിലപാടുകളും,മലെഗാവ് സ്ഫോടനത്തില്‍ കേണല്‍ പുരോഹിത് എന്ന സൈനികന്റെ പങ്കും, പക്ഷപാത പരമായ ഐ ബി  നിലപാടുകളും ഒക്കെ ഉദാഹരനങ്ങള്‍ ആണ്. (ഐ ബി മുന്‍ ജോയിന്റ് ഡയറക്ടര്‍ മലയ കൃഷ്ണധര്‍  ഓപ്പണ്‍ സീക്രട്ട് എന്ന തന്റെ പുസ്തകത്തില്‍ ഐ ബി  പരിശീലന കേന്ദ്രത്തിലെ പാട്യപദ്ധതിക്ക് വ്യക്തമായ ഹിന്ദു അനുകൂല ചായ്വുണ്ടെന്നു പറയുന്നു, എന്റെ തൊഴിലില്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ ഐ ബി യിലും ആര്‍ എസ് എസിലും  നിലനില്‍ക്കുന്ന  ചിന്താധാരകളുടെ സമാനത എന്നെ അത്ഭുതപ്പെടുത്തി എന്ന്  ചെറുപ്പത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആയിരുന്ന ധര്‍ രേഖപ്പെടുത്തിയിട്ടുണ്ട് . മാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ സ്വയം പ്രചരിക്കുന്നു എന്ന ഗുരുതര പ്രതിഭാസം തന്നെ നിലവില്‍ വന്നിരിക്കുന്നു.

ചെറുപ്പത്തിലേ പിടികൂടി മതവിശ്വാസങ്ങളില്‍ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകളും സന്നിവേശിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ശ്രീകൃഷ്ണ ജയന്തിക്കു കിട്ടിയ അമിതപ്രാധാന്യവും, അതില്‍ സന്നിവേശിപ്പിച്ച പുതിയ അനുഷ്ഠാനങ്ങളും. കൂടാതെ സ്കൂളുകളില്‍ പോലും രക്ഷാബന്ധന്‍ മുതലായ പരിപാടികളും. പുതുതായി പൊന്തിവരുന്ന ക്ഷേത്രങ്ങളുടെയും, ക്ഷേത്രപുനരുദ്ധാരണങ്ങളുടെയും പിന്നില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നത് ഒരേ കരങ്ങള്‍ തന്നെയാണ്. ഇതേ രീതിയില്‍ മതബോധം മൂര്‍ഛിച്ച് ക്രമേണ സംഘപരിവാര്‍ അനുകൂലികള്‍ ആവുന്നവരെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി എങ്ങനെ നിയോഗിക്കണം എന്ന് ആര്‍ എസ് എസിന് നന്നായി അറിയാം. ആര്‍ എസ് എസ് എറിഞ്ഞ രഹസ്യമായ വലയില്‍ ഓരോരുത്തരും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യാജപ്രചരണങ്ങള്‍ മൂലം കുടുങ്ങുന്നുണ്ട്.

എത്രയോ മനുഷ്യരുടെ ജീവനും സ്വത്തിനും അന്ത്യം കുറിച്ച  വര്‍ഗീയ ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ അതിന്റെ ചരിത്രപരവും രാഷ്ട്രീയലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിര്‍ദ്ധാരണം ചെയ്യേണ്ടതുണ്ട്. അക്രമത്തിന്റെയും സ്പര്‍ദ്ധയുടെയും ആധിപത്യവര്‍ഗമായ ആര്‍ എസ് എസ്  എല്ലാ വിധ ജനകീയ ഉണര്‍വുകളെയും വഴിതെറ്റിക്കുന്നു. മാനവികത ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍  നടപിലാക്കുവാന്‍ ഫാസിസത്തിന്റെ ചങ്ങലക്കെട്ടുകളെ ഭേദിക്കാന്‍ തൊഴിലാളിവര്‍ഗ ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങള്‍ക്ക് ഓരോരുത്തരും പങ്കുചേരണം.

Reference

1. കാക്കി ഷോര്‍ട്ട്സ് ആന്‍ഡ്‌ സഫ്രോണ്‍ ഫ്ലാഗ്സ്: എ ക്രിട്ടിക്ക് ഓഫ് ദി ഹിന്ദു റൈറ്റ് (തപന്‍ ബസു)

2. വി ഓര്‍ നേഷന്‍ഹുഡ് ഡിഫൈന്‍സ്: ഗോള്‍വാള്‍ക്കര്‍

3. സംഘര്‍ഷത്തിന്റെ രാഷ്ട്രീയം, ഫാസിസത്തിന്റെ ആസുരവഴികള്‍:: പി ജയരാജന്‍

 

Share.

About Author

136q, 0.760s