Leaderboard Ad

ആൻഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ 10 വഴികൾ

0

Android: nerrekha online magazineബാറ്റെറി ലൈഫ് ആണ് ആണ്ട്രോയിഡ് ഫോണുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.മികച്ച ആണ്ട്രോയിഡ് Samsung Galaxy S5, HTC One (M8) എല്ലാം ബാറ്റെറി ലൈഫ്ന്‍റെ കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. പുതിയ ഫോണുകളില്‍ ഉപയോഗിക്കുന്ന വലിയ ബ്രൈറ്റ്നെസ്സ് കൂടിയ സ്ക്രീനുകളും ക്വാഡ് കോര്‍ പ്രോസേസ്സറും ജിപിഎസ് സംവിധാനങ്ങളും എല്ലാം ബാറ്റെറി അധികമായി ഉപയോഗിക്കുന്നു.

ബാറ്റെറി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ള ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരിശോധിക്കാം.
1. അധികം ബാറ്റെറി ഉപയോഗിക്കുന്ന അപ്ലിക്കേഷന്‍സ് ഒഴിവാക്കാം. Settings > Battery യില്‍ പോയാല്‍ ബാറ്റെറി ഉപഭോഗത്തെ കുറിച്ച് അറിയാന്‍ സാധിക്കും. അധികമായി ബാറ്റെറി ഉപയോഗിക്കുന്ന ആവശ്യമില്ലാത്ത app കള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാം.
2. Facebook, Twitter, e-mail അപ്ലിക്കേഷനുകളുടെ auto റിഫ്രഷ്‌ (auto synchronization) ഒഴിവാക്കി manual mode ലേക്ക് മാറ്റുക. അത്യാവശ്യമുള്ള ഏതേലും ഒന്ന് മാത്രം auto മോഡില്‍ വക്കുക.
3. GPS, Wi-fi, Blutooth പോലെയുള്ള ഹാര്‍ഡ്‌വെയറുകള്‍ മുഴുവന്‍ സമയം ഓഫ്‌ ചെയ്തു വക്കുകയും, ആവശ്യം വരുമ്പോള്‍ മാത്രം ഓണ്‍ ആക്കുക. GPS ആണ് ഏറ്റവും അധികം ബാറ്റെറി ഉപയോഗിക്കുക.
4. എക്സ്ട്രാ പവര്‍ സേവിംഗ് മോഡ് ഉള്ള ഫോണുകളില്‍ അത് ഉപയോഗപ്പെടുത്താവുന്നതാണ്. പക്ഷെ facebook, whatsapp പോലെ ഉള്ള അപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനത്തെ അത് തടസപ്പെടുത്തും.Smartphone-Android-Jelly-Bean-Sony-Xperia-Z-Front-Back-icon
5. ബാക്ക്ഗ്രൌണ്ട് അപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുക. Settings > Apps ല്‍ പോയാല്‍ റണ്ണിംഗ് അപ്ലിക്കേഷനുകള്‍ കാണാം ഇതില്‍ ആവശ്യം ഇല്ലാത്തതു ക്ലോസ് ചെയ്യുക.
6. ആവശ്യമില്ലാത്ത ഹോം സ്ക്രീന്‍ വിഡ്ജെറ്റുകളും ലൈവ് വാള്‍ പേപ്പറുകളും റിമൂവ് ചെയ്യുക.
7. സ്ക്രീന്‍ ബ്രൈറ്റ്നെസ്സ് കുറച്ചു വക്കുക. ഓട്ടോമാറ്റിക് ബ്രൈറ്റ്നെസ്സ് ഓഫ്‌ ചെയ്യുക.
8. അപ്Android: nerrekha online magazineലിക്കേഷനുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുക. ഇത് ബാറ്റെറി ഉപയോഗം കുറക്കാന്‍ സഹായിക്കും. ഓടോമാറ്റിക് അപ്ഡേഷന്‍ കൊടുത്താലും ചില appകള്‍ക്ക് manual approval വേണ്ടി വരും. അതു കൃത്യമായി ചെയ്യുക.
9. സിഗ്നല്‍ കുറഞ്ഞാല്‍ ബാറ്റെറി ഉപയോഗം കൂടും. സിഗ്നല്‍ കുറഞ്ഞ സ്ഥലങ്ങളില്‍ വോയിസും ഡാറ്റയും ആവശ്യം ഇല്ലെങ്കില്‍ ഫോണ്‍ എയാറോപ്ലെയിന്‍ മോഡില്‍ വക്കാം.

10. കൂടുതൽ ബാറ്റെറി ലൈഫ് വേണ്ടവര്‍ക്ക് ബാറ്റെറി കെയ്സ് / ലാര്‍ജെര്‍ എക്സ്റ്റന്‍ഡഡ് ബാറ്റെറികള്‍ ഉപയോഗിക്കാവുനതാണ്. വിവിധ മോഡല്‍ ആണ്ട്രോയിഡ് ഫോണുകള്‍ക്ക് അനുയോജ്യമായ ബാറ്റെറി കെയ്സ്കളും എക്സ്റ്റന്‍ന്റ്ഡ് ബാറ്റെറികളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

Share.

About Author

148q, 0.761s