Leaderboard Ad

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര് കപ്പു നേടും?

0

ചെൽസി, സിറ്റി, ആഴ്‌ സണൽ ഇവരിലൊരാളായിരിക്കും ഇത്തവണ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടം നേടുക.
ലിവർപൂളായിരുന്നു, കഴിഞ്ഞ 2 സീസണുകളിലും ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ടീം. ഏതാണ്ട്‌ 10 വർഷ ത്തെ അജ്ഞാത വാസത്തിനു ശേഷം അവരുടെ തിരിച്ചു വരവാണു കഴിഞ്ഞ സീസണിൽ കണ്ടത്‌. രണ്ടാം സ്ഥാനക്കാരായിപ്പോയത്‌ നിർഭാഗ്യം എന്നേ പറയാനാവൂ. തൊട്ടു മുന്നത്തെ സീസണിൽ ആദ്യ 4 സ്ഥാനക്കാരിൽ സ്ഥാനം പിടിക്കാൻ പറ്റാഞ്ഞതു പോലെ ത ന്നെ. ഇത്തവണ 3/4 മികച്ച താരങ്ങളെ അവർ സ്വന്തമാക്കിയിട്ടുണ്ട്‌. പ ക്ഷേ ‘ ആദം ലല്ലാന ‘ മാർക്കൊന്നും സ്വാരസ്സിന്റെ നഷ്ടം നികത്താനാവില്ല ല്ലോ.
ചെൽസിയാണു ഈ സീസണിൽ ഏറ്റവും അധികം മസിൽ വീർപ്പിച്ച ടീം. ഇത്തവണ കിരീടം നേടിയില്ലെങ്കിൽ മൊറീഞ്ഞോയുടെ മാനം പോകും. ലിവർപൂൾ,യുണൈറ്റഡ്‌, ആഴ്സണൽ എന്നിവ രെപ്പോലെ ഒരു പരമ്പരാഗത ശക്തിയല്ല ‘ചെൽസി ‘. റഷ്യൻ പുതുപ്പണക്കാരൻ , അംബ്രാമോവിച്ച്‌ ഏറ്റെടുത്തതോടെയാണു , പൊതുവേ മുൻ നിരക്കാരായിരുന്ന ചെൽസി ഇത്ര കരുത്തരായത്‌. അബ്രാമോവിച്ചിനേക്കാളുപരി അദ്ദേഹം നിയമിച്ച പോർച്ചുഗീസുകാരൻ മാനേജർ ‘ ഹോസേ മൗറീഞ്ഞോ’ യാണു ചെൽസിയുടെ ഭാഗ ധേയം മാറ്റി മറിച്ചത്‌. എഫ്‌.സി . പോർട്ടോ എന്ന പോർച്ചുഗീസ്‌ ക്ലബ്ബിനെ യൂറോപ്പിയൻ ചാമ്പിയൻ മാരാക്കിയതിലൂടെയാണു മൗറീഞ്ഞോ ലൊക ശ്രദ്ധ പിടിച്ചു പറ്റിയത്‌. ഇന്റർ മിലാനിലും റയൽ മാഡ്രിഡിലും വിജയങ്ങൾ തുടർന്നതിനു ശേഷം ചെൽസിയിലിത്‌ രണ്ടമൂഴമാണു, ലൊകത്തിലെ ഏറ്റവും അഹങ്കാരിയും വെറുക്കപ്പെട്ടവനും അതേ സമയം വിജയശ്രീലാളിതനുമായ മൗറീഞ്ഞോയ്ക്ക്‌. കഴിഞ്ഞ സീസണിലെ 3 ആം സ്ഥാനം ത ന്നെ ഒരടിയായിരുന്നു. ‘ഏറ്റോ’യേയും ‘ടോറസി’നേയും പോലുള്ള പഴയ പടക്കുതിരക ളെ മുന്നേറ്റം ഏൽപ്പിച്ചതിനുള്ള ശിക്ഷ. എന്നാൽ ഇത്തവണ എല്ലാ ഒരുക്കങ്ങളും മുൻ കൂട്ടി നടത്തി കാത്തിരിക്കുകയാണു , മൗറീഞ്ഞോയും ചെൽസിയും. കഴിഞ്ഞ സീസണിൽ യൂറോപ്പിയൻ ലീഗുകളിലെ ഏറ്റവും മികച്ച സ്റ്റ്രൈക്കർ ‘ ഡീഗോ കോസ്റ്റ ‘, സ്ഥിരം വൈരികളായ ‘ ആഴ്‌ സണലി’ ന്റെ മുൻ ക്യാപ്റ്റൻ കൂടിയായ , ബാ ഴ്‌ സലോണ താരം ‘ഫാബർ ഗാസ്‌ ‘, ചെൽസിയെ ചെൽസിയാക്കി മാറ്റിയ പഴയ പടക്കുതിര ‘ദ്രോഗ്ബ ‘, ഡിഫ്ഫൻസിൽ വലിയ ഉപയൊഗമില്ലാതിരുന്ന , ബ്രസീലിയൻ ലോകകപ്പു താരം, ‘ ഡേവിഡ്‌ ലൂയിസി’ നെ വൻ വിലക്കു വിറ്റ്‌, പകരം കൂടുതൽ മികച്ച ‘ലൂയിസ്‌ ഫിലിപ്‌ ‘ , പീറ്റർ ചെക്കിനു മത്സരം കൊടുക്കാൻ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറെന്നു ചിലരെങ്കിലും വിശേഷിപ്പിക്കുന്ന , ലോണിൽ ‘അറ്റ്‌ ലറ്റികൊ മാഡ്രിഡി ‘ നു കഴിഞ്ഞ സീസണിൽ കളിച്ച്‌ ബെൽജിയൻ ഗോൾകീപ്പർ , ‘ കുർട്ടോയിസ്‌’ തുടങ്ങി വൻ തോക്കുകളാണു പുതുതായി ചെൽസിയിലെത്തിയിരിക്കുന്നത്‌. ഇപ്പോൾ ത ന്നെ വള രെ ശക്തരായ ചെൽസി യൂറൂപ്പിലേ ത ന്നെ വൻ ശക്തിയാണു. ലീഗു നേടിയില്ലെങ്കിലേ അത്ഭുത പ്പെടേണ്ടതുള്ളൂ.
വലിയ പാരമ്പര്യമില്ലാത്തവരാണെങ്കിലും എണ്ണപ്പണത്തിന്റെ ശക്തി കൊണ്ടു 5 വർഷങ്ങൾ കൊണ്ടു ലോകത്തിലേ മികച്ച ക്ലബ്ബായി മാറിക്കഴിഞ്ഞു, മാഞ്ചസ്റ്റർ സിറ്റി.
3 വർഷങ്ങൾക്കിടക്ക്‌ 2 കിരീടങ്ങളും ഒരു റണ്ണറപ്പും ലീഗിൽ നേടിക്കഴിഞ്ഞു , സിറ്റി. ആദ്യം പുതുപ്പണക്കാരെന്ന ദുഷ്‌ പേരുണ്ടായിരുന്നെങ്കിലും മനോഹരമായ കളികൊണ്ടതെല്ലാം മാറ്റിക്കഴിഞ്ഞു , സിറ്റി.
ദുബായ്‌ രാജകുമാരന്റെ ഈ ക്ലബ്ബിനെ ഇന്നത്തെ നിലയിലെത്തിച്കതിന്റെ യഥാർത്ഥ ക്രഡിറ്റ്‌ ‘ പഴയ കോച്ച്‌ ‘മഞ്ചീനി’ക്കാണെങ്കിലും , പുതിയ കോച്ച്‌ ‘പെല്ലിഗ്രിനി ‘ ഒരു മാത്രുകയാകുകയാണു, കേളീ തന്ത്രങ്ങൾക്കു പുറമേ അക്ഷോഭ്യതയിലും സമചിത്തതയിലും മാന്യമായ സമീപനത്തിലും കൂടി. പുതുതായി വലിയ താര നിരൊയൊന്നുമില്ലെങ്കിലും അത്യാവശ്യം വേണ്ട കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്‌, അവർ. എന്നാൽ സ്വന്തം സ ഹോദര ക്ലബ്ബിലേക്ക്‌ ലംബാർഡിനെ ട്രാൻസ്ഫർ ചെയ്യിച്ച്‌,ആ അമേരിക്കൻ ക്ലബ്ബിൽ നിന്ന് ലോണിനു വാങ്ങി കളിപ്പിക്കുന്നത്‌, യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ യെ തോൽപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമായിപ്പോയി. അറബ്‌ രാജ്യങ്ങളിലെ പണച്ചാക്കുകൾ യൂറോപ്പിയൻ ക്ലബ്ബുകൾ സ്വന്തമാക്കാൻ തുടങ്ങിയത്‌ മുത ലേ ഇത്തരം തന്ത്രങ്ങൾ സീഭാവികമാണെങ്കിലും.
പ്രീമിയർ തുടങ്ങിയ അന്നു മുതൽ ഇന്നു വ രെ ആദ്യ 4 സ്ഥാനം എന്നും നില നിർത്തുന്ന ടീമാണു , ആഴ്‌ സണൽ. ലോകത്തിലേ ഏറ്റവും മികച്ച ഫൈനാൻഷ്യൽ മാനേജ്‌ മെന്റ്‌ അവർക്കർഹതപ്പെട്ടതാണു. വൻ വില കൊടുത്തു താരങ്ങളെ സ്വന്തമാകുന്ന ശീലമില്ലാത്ത ആർസൻ വെങ്ങർ ഇത്തവ ണ പ ക്ഷേ പതിവ്‌ തെറ്റിച്ചു. കഴിഞ്ഞ 10 വർഷങ്ങളായി ഒരു കിരീടം പോലും നേടനാകാത്തതും, ‘എമിറേറ്റ്‌ സ്‌ ‘ സ്റ്റേഡിയം നിർമ്മിക്കാൻ വാങ്ങിയ കടങ്ങളെല്ലാം വീട്ടി തീന്നതും, മാറി ചിന്തിക്കാൻ ഏറ്റവും പിശുക്കനായ കോച്ചെന്നറിയപ്പെടുന്ന വെംഗ റെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ‘അലെക്സിസ്‌ സാഞ്ചസ്‌ ‘ എന്ന ബാഴ്സലോണ / ചിലി താരത്തിനെ ടീമിലെത്തിച്ച്‌, നയം വ്യക്തമാക്കിക്കഴിഞ്ഞു.12 ആമത്തെ ലീഗ്‌ കിരീടം ഇനിയും വൈകിക്കൂട എന്നു തോന്നിക്കാണും. സാഞ്ചസ്‌,ഓസിൽ, റാംസി, വാൽക്കോട്ട്‌, കാംബൽ, കസോള, ജുരൂ…..
ഒന്നോ ര ണ്ടോ അഡീഷൻസ്‌, പ്രത്യേകിച്ച്‌, ‘വില്ല്യം കാർ വാലോ ‘ പോലെയൊരു ഡിഫ്ഫൻസീവ്‌ മിഡ്‌ ഫീൽഡർ കൂടി വരുകയാണെങ്കിൽ മൗറീഞ്ഞോ നക്ഷത്ര മെണ്ണും. കഴിഞ്ഞാഴ്ച്ച സിറ്റിയെ, കമ്മ്യൂണിറ്റി ഷീൽഡ്‌ ക പ്പിൽ 3-0 നു നിലം പരിശാക്കിയത്‌ ആവർത്തിക്കനുമാകും.
‘ലൂയിസ്‌ വാൻ ഗൽ ‘ എന്ന കോച്ചാണു യുണൈറ്റഡിന്റെ ഈ സീസണിലെ തുറുപ്പു ശീട്ട്‌. അമ്പരപ്പിക്കുന്ന തീരുമാനങ്ങളിലൂടെ അദ്ദേഹം നയം വ്യ്ക്തമാക്കുകയും ചെയ്തു. പണമൊഴുക്കി എങ്ങിനെയെങ്കിലും മുൻ നിരയിലേക്ക്‌ വരുക അല്ല അദ്ദേഹത്തിന്റെ നയം എന്നു തോന്നുന്നു. കാര്യമായ അഡീഷൻ നടത്താൻ എം.യു.വിനു ക ഴിഞ്ഞിട്ടില്ല. മധ്യ നിരയിൽ ‘ഹെ രേര’ ക്കു പുറ മേ ‘ അർട്ടൂഡോ വിഡൽ’ കൂടി വരികയാണെങ്കിൽ പിടിച്ചു നിൽക്കാം. ഏഞ്ചൽ ഡി മാരിയോയുടെ പേരും കേൾക്കൻ തുടങ്ങിയിട്ട്‌, കാലം കുറേയായി.ഡിഫ്ഫൻസിൽ ലൊക നിലവാരമുള്ള ആരെങ്കിലും പുതുതായി വരണം. ഹമ്മൽസ്‌, ഹൊവാഡ്‌ സ്‌ ,ഡീപേ…എന്നിങ്ങനയുള്ള പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്‌. ഏതായാലും ‘ടൈറ്റിൽ കണ്ടന്റർ ‘ എന്നു പറയാൻ പറ്റില്ല.

Share.

About Author

136q, 0.547s