Leaderboard Ad

ഇതൊക്കെയാണ്…സാര്‍

0

ചിതലുകള്‍ തിന്നു തുടങ്ങിയ
കിഴക്കേ ചായ്പ്പിലെ
ചോര്‍ന്നൊലിക്കുന്ന
ഇടുങ്ങിയ മുറി

കയറു പിന്നിയ,
പിഞ്ഞിയ തഴപ്പായ വിരിച്ച
വീതി കുറഞ്ഞ മരക്കട്ടില്‍

കാറ്റ് തള്ളിത്തുറന്ന്‍
അകത്തേക്ക് കടന്നു വരാവുന്ന
കൊളുത്തില്ലാത്ത വാതില്‍

മണ്ണെണ്ണ വിളക്കിന്റെ
അരണ്ട വെളിച്ചത്തില്‍
കറുപ്പിലും വെളുപ്പിലും
അച്ചടി മഷിയില്‍ തെളിയുന്ന
നഗ്ന ശരീരങ്ങളില്‍
സ്ഖലിച്ച് തളരുന്ന രാത്രികള്‍

കൈവെള്ള പൊള്ളിക്കുന്ന
ചൂരല്‍ വടികള്‍
വെറുപ്പ് വിളമ്പുന്ന അടുക്കള
നിറം മങ്ങിയ വസ്ത്രങ്ങള്‍
വാത്സല്യം പുരണ്ട
മാസം തികയ്ക്കുന്ന കത്തുകള്‍

ഇതൊക്കെയാണ് സാര്‍……
എന്റെ……!!

Share.

About Author

140q, 0.711s