Leaderboard Ad

ഇര

0

അമ്പു കൊണ്ട പക്ഷി
വേടനെ നോക്കി
പറഞ്ഞു:

നിന്റെ സ്നേഹം
എത്ര മധുരം !
അതിനു മുന്നില്
ഈ ശരീരം സമർപ്പിക്കുന്നു
നിന്റെ കോമ്പല്ലിൽ
ഞാൻ കുരുങ്ങുമ്പോൾ
നിനക്ക്
ലക്ഷ്യപ്രാപ്തി കൈവരിച്ച സന്തോഷം

എന്നെന്നും
ഇരയാക്കപ്പെടുന്ന ഓരോ പക്ഷിയും
നിന്റെ മൃഗയാ വിനോദത്തിന്റെ
രക്തസാക്ഷികൾ !

അറിഞ്ഞോ അറിയാതെയോ
മറ്റാരുടെയും കാതിൽ
വാർത്ത എത്തുന്നതുവരെ
നിനക്ക് സന്തോഷിക്കാം

ഒടുവിൽ പുറത്തറിയുമ്പോൾ
ചിറകൊടിഞ്ഞ യൗവനങ്ങളുടെ
കണ്ണീരുപ്പു നനഞ്ഞ മണ്ണിൽ
പ്രതികാരം മുളപൊട്ടും

വിളവെടുപ്പിനെത്തുന്ന നിന്നെ
വിഷം തീണ്ടാൻ ഒരു സര്പ്പം
കാത്തിരിപ്പുണ്ടാകും

അത് ഞാനായിരിക്കും
നിന്റെ ഇര.

 

 

 

 

Share.

About Author

140q, 1.016s