Leaderboard Ad

ഇസ്രയേല്‍ ആക്രമിക്കുന്നത് സ്വാതന്ത്ര്യത്തെയാണ്: ഡോ. പി ജെ വിൻസന്റ്

0

//ഡോ. പി ജ വിൻസന്റ് നടത്തിയ വീഡിയോ പ്രഭാഷണത്തിന്റെ പകർത്തിയെഴുത്തു //

പലസ്തീൻ ചരിത്രം
ഇസ്രയേല്‍ ആക്രമിക്കുന്നത് സ്വാതന്ത്രത്തെയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല, പക്ഷെ ഈ ആക്രമണം ജീവിക്കാനുള്ള മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യത്തെ നിരസിക്കുന്നതാണ്, മനുഷ്യന്‍ ഉണ്ടായിട്ടല്ലേ പിന്നെ സ്വാതന്ത്രത്തിന്‍റെ സംബന്ധിച്ച് നമുക്ക് പ്രസംഗിക്കാന്‍ പറ്റുകയുള്ളൂ. ഒരു വ്യക്തി നിലനില്‍ക്കുകയെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. ഞാന്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ സ്വാതന്ത്രത്തെ കുറിച്ചും നമ്മുടെ സഹവര്‍ത്തിത്ത്വത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ കഴിയൂ. but it doesn’t exists, ഇവിടെ നിലനില്‍ക്കാനുള്ള അവകാശം ഇല്ലായ്മ ചെയ്യപ്പെട്ട നിരന്തരമായി ലംഖിക്കുന്ന ഒരു ജനതയാണ്, ആ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ വേണ്ടിയാണു നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത്. ചരിത്രത്തില്‍ സമാനതകളില്ല, പാലസ്തീനിന്‍റെ ഏറ്റവും പ്രശസ്തനായ കവി ദര്‍വിഷ്  പറഞ്ഞത് “അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പിന്നെ പറവകള്‍ എങ്ങോട്ട് പോകും? “ വളരെ രസകരം ആയിട്ടുള്ളൊരു ചോദ്യമാണ് ‘അവസാനത്തെ ആകാശവും കഴിഞ്ഞ് ഈ പറവകളോട് പറക്കാന്‍ പറയുക, പഴയ “ചിന്നത്തമ്പി “ എന്നൊരു സിനിമയില്‍ ഒരു പാട്ടുണ്ട് “മയിലെ പിടിച്ചു, കൂട്ടിലടച്ചു, പാടെ സൊല്ലേ” അതെ അവസ്ഥയാണ്‌ കാല് രണ്ടും വെട്ടി മാറ്റിയിട്ട് മയിലിനോട് നീ ഡാന്‍സ് ചെയ്യൂ എന്ന് പറഞ്ഞാല്‍ അതിനു ഡാന്‍സ് ചെയ്യാന്‍ പറ്റില്ല. ഇതേ അവസ്ഥയാണ്‌. ദര്‍വിഷ് ന്റെ തന്നെ ഹൃദയം അലിഞ്ഞുപോകുന്ന ഒരു statement ഉണ്ട്. ഈ ഗാസയെ കുറിച്ച് പറയുമ്പോള്‍ അത് വളരെ പ്രസക്തം ആണെന്നെനിക്ക് തോന്നുന്നു, “മുറിവ് അന്വേഷിച്ചു നടക്കുന്ന, മുറിവ് അന്വേഷിച്ചു പോകുന്ന ഒരു രക്തത്തുള്ളിയാണ് പലസ്തീന്‍. ഗാസയെ കുറിച്ച് എഴുതിയതല്ല പലസ്തീനെ കുറിച്ച് പൊതുവേ എഴുതിയത് ആണ്. ‘മുറിവ് അന്വേഷിക്കുന്ന ഒരു രക്തത്തുള്ളിയാണ് പലസ്തീന്‍’. എന്ന് ദര്‍വിഷ് പറയുകയുണ്ടായി.

ഇന്ന് ഗാസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭീകരമായിട്ടുള്ള അതിക്രമങ്ങളാണ്, അത് 1881 ഇല്‍ തുടങ്ങി നാല് ഡേറ്റ് നമുക്ക് കൃത്യമായി കാണാം. ഇന്നത്തെ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ തുടക്കത്തിനു ചരിത്രാതീതകാലത്തോളം പഴക്കമുണ്ട് എന്ന വാദം നൂറ് ശതമാനവും തെറ്റാണ്. ഇസ്രയെലികളെ പലസ്തീനില്‍ നിന്നും പുറത്താക്കിയത് മുസ്ലീമുകളോ അറബികളോ അല്ല, അവരുടെ ക്ഷേത്രമായിട്ടുള്ള ‘സോളമന്‍സ് ടെമ്പിള്‍(ജറുസലേം ടെമ്പിള്‍ ‘ പരിപൂര്‍ണമായി തച്ചുടച്ചത് റോമാക്കാരുടെ സൈന്യാധിപന്‍ ആയിട്ടുള്ള ‘ടൈറ്റസ്’ ആണ്. അന്ന് ലോകമെമ്പാടും ചിതറപ്പെട്ട ആ ജനതക്ക് പരിമിതമായ തോതിലെങ്കിലും മനുഷ്യാവകാശങ്ങള്‍ ലഭിച്ചത് മധ്യേഷ്യയില്‍ ഇസ്ലാമിന്‍റെ ഉദയത്തിന് ശേഷമാണ്. ഇസ്ലാമികസാമ്രാജ്യം വന്നതോട് കൂടി പ്രത്യേകിച്ച് 637AD യിലാണ് ഉമ്മറിന്‍റെ നേതൃത്വത്തില്‍ അവര്‍ പലസ്തീന്‍ കീഴടക്കുന്നത്. അതുവരെ കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയിരുന്നു പലസ്തീന്‍. ഖലീഫ ഉമ്മര്‍ 637 ഇല്‍ കീഴടക്കിയതിന് ശേഷം 1917 വരെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുസ്ലിം ഭരണാധികാരികളുടെയോ അറബ് ഭരണാധികാരികളുടെയോ നിയന്ത്രണത്തില്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ ആ പ്രദേശത്ത് അധിവസിച്ചിരുന്ന യഹൂദര്‍ക്ക് പരിപൂര്‍ണമായ മനുഷ്യാവകാശങ്ങളോട് കൂടി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ ലോകത്തില്‍ യേശുക്രിസ്തുവിന്‍റെ ഖാതകര്‍ എന്ന നിലക്ക് യഹൂദരെ മുഴുവന്‍ വേട്ടയാടിയപ്പോള്‍( ആന്റി-സെമിറ്റിസം എന്നാണ് അതിനു പറയുക) അവരെല്ലാം രക്ഷപ്പെട്ട് വന്നതും താമസിച്ചതും ഇസ്ലാമികളുടെ ലോകത്താണ്. ഇന്ന് അതല്ല, 1881 ഇല്‍ “എലിയ” എന്നൊരു സവിശേഷ പ്രതിഭാസം ഉണ്ട് അതായത് പലസ്തീനിലെക്ക് യഹൂദരുടെ സംഘടിത കുടിയേറ്റത്തിനാണ് ‘എലിയ’ എന്ന് പറയുന്നത്. സംഘടിതമായി അവിടെയെത്തി പണം കൊടുത്ത് ഭൂമി വാങ്ങി അവിടെ സെറ്റില്‍ ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. സെറ്റില്‍മെന്റ് എന്ന് പറഞ്ഞാല്‍ സെമി നോമാഡിക്, നോമാഡിക് ആയിട്ടുള്ള ജനതക്ക് സങ്കല്പ്പികാന്‍ പോലും പറ്റാത്ത വിധത്തിലുള്ള സെറ്റില്‍മെന്റ് ആണുണ്ടാക്കിയത്. ഒരു നൂറേക്കര്‍ സ്ഥലം അവര്‍ വാങ്ങിച്ചുകഴിഞ്ഞാല്‍ ആദ്യം അവരത് വളഞ്ഞുകെട്ടും. വളഞ്ഞുകെട്ടിക്കഴിഞ്ഞാല്‍ പിന്നെ അതിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടാകില്ല. അവിടുത്തെ അറബികളുടെ മുഖ്യതൊഴില്‍ എന്ന് പറയുന്നത് ഈ കാലിമേക്കല്‍ ആണ്.

പലസ്തീൻ ചരിത്രം

ഫോട്ടോ ഉറവിടം: വിക്കീപീടിയ

അവര്‍ ഈ സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകും അവര്‍ നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ്. സംഘടിതജൂതകുടിയേറ്റം ആരംഭിച്ചതോട് കൂടി അവര്‍ വളച്ചുകെട്ടിയ ഏതെങ്കിലും പ്രദേശത്തിന് അകത്ത് ഏതെങ്കിലും ആടുമാടുകള്‍ പ്രവേശിച്ചാല്‍ പിന്നെയതിനെ വിട്ടുകൊടുക്കില്ല. അതിനകത്ത് ഏതെങ്കിലും അറബി പ്രവേശിച്ചാല്‍ ഒന്നുകില്‍ അവനെ തല്ലിക്കൊല്ലും അല്ലെങ്കില്‍ ഭീകരമായി മര്‍ദ്ദിച്ച് ഓടിക്കും, ഇതാണ് സംഘടിതകുടിയേറ്റവും പലസ്തീന്‍/ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന സാധാരണ യഹൂദരുടെ വരവും തമ്മിലുള്ള വ്യത്യാസം. ഈ രൂപത്തില്‍ അവിടെ സെറ്റില്‍ ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടി സംഘടിതകുടിയേറ്റം ആരംഭിച്ചത് 1881 ഇലാണ്. അതുകൊണ്ടാണ് ഇസ്രയേലിനെ നമ്മളൊരു ‘കൊളോണിയല്‍ സെറ്റ്ലെഴ്സ് ടീറ്റ്‌’ എന്ന് പറയുന്നത്. രണ്ടാമത്തെ പ്രധാന സംഭവം 1917ഇലാണ്, ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂതലോബിയുടെ പണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി യഹൂദന്മാരുമായി ഒരു സഖ്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്, “ബെന്‍ഫര്‍” എന്ന് പറയുന്ന ഒരാളാണ് അതിന്‍റെ ശില്‍പി, അദ്ദേഹം ക്രിസ്ത്യന്‍ സയനിസം എന്ന് പറയുന്നൊരു ഗ്രൂപ്പുണ്ട് അതിന്‍റെ പ്രതിനിധിയായിരുന്നു. അദ്ദേഹം ആ സമയത്ത് ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ആയിരുന്നു, ബെല്‍ ഫോര്‍ DECLARATION എന്ന് പറയും, തന്‍റെത് അല്ലാത്ത ഭൂമി അയാള്‍ മൂന്നാമതൊരാള്‍ക്ക് നല്‍കുന്നത് ആണ് BELL FOR DECLARATION എന്ന് കൊണ്ടുദ്ദേശിക്കുന്നത്. അതായത് പലസ്തീനികള്‍ താമസിക്കുന്ന ഭൂമി അതിന്‍റെ ഉടമയല്ലാത്ത ബ്രിട്ടന്‍ യഹൂദര്‍ക്ക് നല്‍കുന്നു, BELL FOR DECLARATION വരുന്ന സമയത്ത് അവിടുത്തെ 90% ആളുകളും അറബികളാണ്. സയനിസ്റ്റുകളുടെ, സംഘടിത കുടിയേറ്റക്കാരുടെ പ്രധാന മുദ്രാവാക്യം തന്നെ ഭൂമി ഇല്ലാത്ത ജനതക്ക്, രാജ്യം ഇല്ലാത്ത ജനതക്ക് ‘ജനത ഇല്ലാത്ത രാജ്യം കൊടുക്കുക എന്നാണ്’. അവിടെ രാജ്യം ഇല്ലാത്ത ജനത ഇസ്രായേലികള്‍(ജൂതന്മാര്‍) ആണ്, അവര്‍ക്ക് രാജ്യമില്ല, ഇങ്ങനെ കറങ്ങി നടപ്പാണ്.. ഇനി ജനത ഇല്ലാത്ത രാജ്യം ഏതാണ്?? “പലസ്തീന്‍” പാലസ്തീനില്‍ ഒരു ജനത പോലുമില്ലാത്ത ഒരു മനുഷ്യന്‍ പോലുമില്ലാത്ത നാടാണ്‌. അപ്പോള്‍ അവിടെ 10 ലക്ഷം അറബികള്‍ താമസിക്കുന്നു, അങ്ങനെ 10ലക്ഷം അറബികള്‍ താമസിക്കുന്ന നാടിനെ ഒരു ജനതയില്ലാത്ത രാജ്യം ആയി ചിത്രീകരിച്ച് കുടിയേറ്റത്തിനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ്.
മൂന്നാമത്തെ പ്രധാനപ്പെട്ട ഡേറ്റ് ആണ് 1948ഇല്‍ ഇസ്രയേല്‍ ഉണ്ടാകുന്നത്. ഇവിടെ സൂചിപ്പിച്ചപോലെ ഭീകരമായിട്ട് തന്നെയാണ് ഇസ്രയേല്‍ ഉണ്ടായത്. ഇസ്രായേലിന്‍റെ ഉത്ഭവത്തെ അതികഠിനമായി എതിര്‍ത്ത രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നു, ഒരിക്കലും പാലസ്തീനെ വിഭജിക്കാന്‍ പാടില്ല എന്നാണ്. ഏഷ്യയില്‍ സാമ്രാജ്യത്വം രണ്ടു വലിയ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് അതില്‍ ആദ്യത്തേത് ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനം ആയിരുന്നു 1947ഇല്‍, രണ്ടാമത്തേത് 1948ഇലെ പലസ്തീന്‍ വിഭജനമായിരുന്നു. പലസ്തീന്‍ വിഭജനത്തിന് ശേഷവും രണ്ട് രാജ്യം ഉണ്ടായില്ലല്ലോ, UNITED NATIONS രണ്ട് രാജ്യം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വോട്ട് ചെയ്തത്, അമേരിക്കയുടെ എല്ലാ കണ്ട്രോളോട് കൂടിയാണ് ആ solution പാസാകുന്നത്. എന്നിട്ടും എവിടെ പലസ്തീന്‍ രാജ്യമുണ്ടായി? ഇപ്പോള്‍ പലസ്തീനികള്‍ ആവശ്യപ്പെടുന്നത് നിലവിലുള്ള ഇസ്രായേല്‍ അവിടെ നില്‍ക്കട്ടെ, വെസ്റ്റ്ബാങ്കും ഗാസയും ചേര്‍ത്തൊരു രാജ്യം ഞങ്ങള്‍ക്ക് തരൂ എന്ന് പലസ്തീന്‍ liberation organisation പറയുന്നത് ഒരു തയാറായിട്ടില്ല.
ഈ സാഹചര്യത്തില്‍ 1987ഇല്‍ ഒന്നാം ‘ഇന്തിഫാദ് ‘ ഉണ്ടാകുന്നത്, അതിന്‍റെ അവസാനം ‘Ozone Pact’. Ozone pactല്‍ പറയുന്നത് അഞ്ച് വര്‍ഷത്തിന് ഉള്ളില്‍ ഒരു സ്വതന്ത്രരാജ്യം വെസ്റ്റ്ബാങ്കിലും ഗാസയിലും സ്ഥാപിക്കും എന്നാണ്, പക്ഷെ “സ്ഥാപിച്ചില്ല” .അങ്ങനെയാണ് 1998 il(1993 കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം), 1998സമയം കഴിഞ്ഞു, അപ്പോള്‍ പുതിയ രാജ്യം ഉണ്ടാക്കാതെ പറ്റില്ല. അങ്ങനെയിരിക്കുമ്പോലാണ് ഒരു സവിശേഷസാഹചര്യം ജൂതന്‍മാര്‍ സൃഷ്ടിക്കുന്നത്. അതിന്‍റെ നേതാവാണ്‌ ‘ഏരിയല്‍ ഷാരോണ്‍’. ഷാരോണ്‍ ഒരു തീവ്രവാദസംഘത്തിന്/ഭീകരസംഘത്തിന് രൂപം നല്‍കി, അതിന്‍റെ പേര് “ടെമ്പിള്‍ മൌണ്ട് വിശ്വാസ് സംഘം’ എന്നായിരുന്നു. ഈ വിശ്വാസസംഘത്തിന്‍റെ പ്രധാന ലക്‌ഷ്യം എന്ന് പറയുന്നത് “ടെമ്പിള്‍ മൌണ്ട്” അത് അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് പോലുള്ള ഒരു പ്രശ്നമാണ്. ടെമ്പിള്‍ മൌണ്ട് എന്ന് പറയുന്ന ഇന്നത്തെ ജെറുസലേമിന്‍റെ ഭാഗത്ത് “Tailing wall)” എന്ന് പറയുന്ന പഴയസോളമന്‍റെ ഒരു ക്ഷേത്രത്തിന്‍റെ ഒരു അവശിഷ്ടം ഉണ്ട്. അത് അതിന്‍റെ outerspace ആയി/അതിന്‍റെ മതില്‍ ആയി കണക്കാക്കി ടെമ്പിള്‍ ബോര്ടെര്‍ സൃഷ്ടിക്കണം എന്നാണ്.ആ സോളമന്‍റെ ക്ഷേത്രം പുനര്‍സൃഷ്ടിക്കുന്ന സമയത്ത് അലെക്സിയും ഹാരുന്‍-അല്‍-ഷെരീഫും Dom of the Rock (09:08) ഒക്കെ ഉള്‍പ്പെടുന്ന ലോകത്തിലെ ആദ്യത്തെ കിബ്ബലയാണല്ലേ അത്?

പലസ്തീൻ ചരിത്രം

ഫോട്ടോ ഉറവിടം: വിക്കീപീടിയ

ആ ഒരു പ്രദേശം മുഴുവന്‍ തകര്‍ക്കാതെ ഈ ഒരു ക്ഷേത്രം പണിയാന്‍ സാധിക്കില്ല, ഹാരുമല്‍ റഷീദും “Dom of Rock” പ്രവാചകന്‍ സ്വര്‍ഗത്തിലേക്ക് പോയി എന്ന് കരുതുന്ന ഒരു കല്ലുണ്ട്‌. ആ കല്ലിൽ നിന്നുകൊണ്ട് അദ്ദേഹം സ്വര്‍ഗത്തിലേക്ക് പോയി, അദ്ധേഹത്തിന്‍റെ ഒരു an eternal journey എന്ന് പറയും, അതാണാ കല്ല്‌. 637ഇല്‍ പലസ്തീന്‍ കീഴടക്കുന്ന സമയത്ത് ഖലീഫ ഉമ്മര്‍ സ്വന്തം കൈകള്‍ കൊണ്ട് കഴുകി വൃത്തിയാക്കി എന്നാണ്, പിന്നീട് ഖലീഫമാരുടെ കാലത്താണ് അതിനു മുകളില്‍ ഒരു “ഡോം” പണിയുന്നത്, അതാണ് “ഡോം ഓഫ് റോക്ക്” എന്നറിയപ്പെടുന്നത് ലോകത്തിലെ മുസ്ലീമുകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്‌ അത്, ഇതൊക്കെ ഉള്‍പ്പെടുന്ന പ്രദേശം, ഇതൊക്കെ തകര്‍ത്താല്‍ മാത്രമേ അവിടെ ക്ഷേത്രം പണിയാന്‍ കഴിയുകയുള്ളൂ, ഇത് തകര്‍ക്കാന്‍ വേണ്ടി രൂപീകരിച്ച ഒരു ഭീകര സംഘടനയെയാണ് “ടെമ്പിള്‍ മൌണ്ട് വിശ്വാസസംഘം എന്ന് പറയുന്നത്. ഇതിനു വേണ്ടി മറ്റൊരു ഭീകരവാദ സംഘത്തെയും ഉണ്ടാക്കി, ഈ ഭീകരവാദം എന്ന് പറഞ്ഞാല്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ടവയാണ് എന്ന് സാമ്രാജ്യത്വം വ്യാഖ്യനിക്കാറുണ്ട്, ആ ഭീകരസംഘത്തിന്‍റെ പേരാണ് “യാല്‍” . യാല്‍ എന്ന് പേരുള്ള ഭീകരസംഘത്തിന്‍റെ പ്രധാന പരിപാടി “”വംശീയഉന്മൂലനമാണ് ഇസ്രായേലിന് നിലനില്‍ക്കാനുള്ള ഏകമാര്‍ഗം”” എന്നുള്ളതാണ് അവരുടെ ലക്ഷ്യം, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ യാലും ടെമ്പിള്‍ മൌണ്ട് വിശ്വാസ സംഘവും ചേര്‍ന്നിട്ട് 1998 il ഏരിയല്‍ ഷാരോണിന്‍റെ നേതൃത്വത്തില്‍ നേരെ മാര്‍ച്ച്‌ ചെയ്തു, മാര്‍ച്ച്‌ ചെയ്തപ്പോള്‍ സ്വാഭാവികമായും അറബികളുടെ പ്രതിഷേധം ഉണ്ടായി, വെടിവെപ്പുണ്ടായി അങ്ങനെ 1998il രണ്ടാം “ഇന്തിഫാദ്” ആരംഭിച്ചു, ആ രണ്ടാം ഇന്തിഫാദ് ഇപ്പോഴും തുടരുകയാണ്.
മറ്റൊരു പ്രധാനപ്പെട്ട ഡേറ്റ് ആണ് 2006, ഇതൊക്കെ പറയുമ്പോഴും സാമ്രാജ്യത്വത്തെ ചുരുക്കി കാണേണ്ടതില്ല, അവരുടെ തന്ത്രങ്ങള്‍ വിജയിക്കുന്നുണ്ട്, വളരെ ഫലപ്രദമായി തന്നെ പലസ്തീനെ രണ്ടായി വിഭജിക്കാന്‍ അവര്‍ക്ക് സാധിച്ചു, “അല്‍-ഫത്ത’ plo യുടെ നേതാവായിട്ടുള്ള ‘യാസിര്‍ അറഫാത്തിന്‍റെ പാര്‍ടിയാണ് അല്‍-ഫത്ത. plo വേറെയാണ്, നിരവധി പാര്‍ടികള്‍ ചേര്‍ന്നിട്ടുള്ള ഒരു international organisation ആണ് plo. അതില്‍ പോപ്പുലര്‍ ഫ്രെണ്ടുണ്ട്, പോപ്പുലര്‍ democratic ഫ്രെണ്ട് ഓഫ് liberation പലസ്തീന്‍ ഉണ്ട്, അല്‍-സെയ്ത എന്ന് പേരുള്ള സംഘടനയുണ്ട്, അല്‍-ഫത്തയുണ്ട് ഇതെല്ലാം ചേര്‍ന്നുള്ള ഒരു സംഘമാണ്, ഹമാസിന്‍റെ പ്രതിനിധികളും ഉണ്ടായിരുന്നു, എന്നാല്‍ 2001 il കൃത്യമായി ഹമാസിനെയും അല്‍-ഫത്തയേയും തമ്മില്‍ അടിപ്പിക്കാന്‍ സാമ്രാജ്യത്വത്തിന് സാധിച്ചു, അങ്ങനെ 70ശതമാനം വോട്ടോട് കൂടി അധികാരത്തില്‍വന്ന ഹമാസിനെ ഭരിക്കാന്‍ അനുവദിച്ചില്ല, ആ സാഹചര്യത്തിലാണ് ഗാസ ഹമാസിന്‍റെ അധീനതയിലേക്ക് വരുന്നത്. അപ്പോള്‍ ഈജിപ്ത് അടക്കമാണ് ഉപരോധം പ്രഖ്യാപിക്കുന്നത്, 2011 വരെ ഈജിപ്ത് ഉപരോധം തുടര്‍ന്നു, 2010ഇല്‍ ഇസ്രയേല്‍ ഉപരോധം അവസാനിച്ചു, ആ ഉപരോധത്തിന്‍റെ സമയത്താണ് ഡാര്‍വിഷ് പറയുന്നത് “”ഗാസയില്‍ ഓറഞ്ചുകള്‍ ചീഞ്ഞു പോകുന്നത് തിന്നാന്‍ ആളില്ലാഞ്ഞിട്ടല്ല, വാങ്ങാന്‍ പണമില്ലാഞ്ഞിട്ടാണ്. അവരവിടെ നടപ്പാക്കുന്നത് രണ്ട് പോളിസികള്‍ ആണ്, ആദ്യത്തേത് “ethnic cleansing” എന്നാണ്, എന്ന് പറഞ്ഞാല്‍ വംശീയമായി അറബികളെ പരിപൂര്‍ണമായി ഇല്ലാതാക്കുക മാത്രമാണ് ഇസ്രായേലിന്‍റെ survival നുള്ള ഏക മാര്‍ഗം എന്നാണ്. അതുകൊണ്ട് ആ വംശത്തെ പൂര്‍ണമായും ഇല്ലാതാക്കുക, രണ്ട്, പട്ടിണിക്കിട്ട് കൊള്ളുക, impoverization) എന്ന് പറയും, അതായത് അവര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിഷേധിച്ച് പട്ടിണിക്കിട്ട് ആ ജനതയെ കൊല്ലുക. ഈ രണ്ട് strategy ആണ് വളരെ ഫലപ്രദമായി പലസ്തീനില്‍ പ്രയോഗിക്കുന്നത്, ഈ പ്രയോഗത്തിന് സയണിസ്റ്റ് strategy വളരെ രസകരമാണ്, അവര്‍ പറയുന്നത് ഇന്നത്തെ ഇസ്രയേല്‍ മാത്രമല്ല ഇസ്രയേല്‍ എന്ന് പറയുന്നത് അവരുടെ സങ്കല്‍പം ‘greater Israel’ എന്നാണ് , greater Israel എന്ന് ഉദ്ദേശിക്കുന്നത് ഇബ്രാഹിം നബി, ശല്മിയര്‍ എന്നറിയപ്പെടുന്ന നഗരമായ “ഉര്‍” അവിടെ നിന്നുമാണ് യാത്ര പുറപ്പെട്ടത്, അദ്ദേഹം സഞ്ചരിച്ച മുഴുവന്‍ പ്രദേശങ്ങളും പടച്ചോന്‍ ജൂതന്മാര്‍ക്ക് കൊടുത്ത് കഴിഞ്ഞു, അപ്പോള്‍ അവിടെയുള്ള മുഴുവന്‍ ആളുകളെയും ആട്ടിപ്പായിച്ച് അത് ,മുഴുവന്‍ യാഹൂടന്മാര്‍ക്ക് സ്വന്തമായ രാജ്യം ആക്കിമാറ്റുക, അവര്‍ പറയുന്നത് മുഴുവന്‍ സിറിയയും, മെക്ക, മദീന അടക്കമുള്ള പ്രദേശങ്ങളും മുഴുവന്‍ പലസ്തീന്‍ മുഴുവന്‍ ലെബനന്‍ ഈജിപ്തിന്‍റെ കെയ്റോ അടക്കമുള്ള പ്രദേശങ്ങള്‍ അടക്കമുള്ള ഒരു വട്ടം ഉണ്ട്, ഇതിനെ പറയുന്നത് “സയണിസ്റ്റ് സ്നേക്ക്” എന്നാണ്, സയണ്‍ എന്ന് പറയുന്ന ഒരു രേഖയുണ്ട് അതില്‍ കൃത്യമായി പറയുന്നുണ്ട്, ഈ സര്‍പ്പം വളഞ്ഞ് വൃത്താകൃതിയില്‍ ഇരിക്കുന്നു, അതിന്‍റെ തലയിലാണ് അതിന്‍റെ വാല്‍ അവസാനിക്കുന്നത്. എന്നിട്ട് പലസ്തീനും മെക്ക, മദീനയും സിറിയയും ചേര്‍ത്തിട്ട് ഒരു പാമ്പ്. അതിന്‍റെ അകത്ത് പ്രത്യേകതരത്തില്‍ ത്രികോണങ്ങള്‍ ചേര്‍ത്തിട്ട് ഒരു രൂപം, അതാണ് സയണിസ്റ്റ് ചിഹ്നം. ഇത്രയും പ്രദേശത്തെ ജനങ്ങളെ പൂര്‍ണമായും ഉന്മൂലനം ചെയ്ത് liberate ചെയ്യുക, അതാണ് അവരുടെ പദ്ധതി. അല്ലാതെ നമ്മള്‍ കരുതുന്ന പോലെ വെസ്റ്റ് ബാങ്കിലും ഗാസയിലും ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചാലൊന്നും സയണിസ്റ്റ് അജണ്ട അവസാനിക്കില്ല എന്നത് നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാകൂ.

പലസ്തീൻ ചരിത്രം

ഫോട്ടോ ഉറവിടം: വിക്കീപീടിയ

ആഗോളഅടിസ്ഥാനത്തില്‍തന്നെ ഇതില്‍ ചര്‍ച്ചകള്‍ കൊണ്ടുവരണം, പക്ഷെ ആഗോളസമൂഹം വളരെ വ്യത്യസ്തമാണ്. 1974 ഇല്‍ sionism is equal to rascism, ഇത് വംശീയതയാണ് എന്ന് പറഞ്ഞ united nations 1992 il ഇത് വംശീയത അല്ലെന്നു പറഞ്ഞു,ലോകത്ത് ഇന്ന് നിലവിലുള്ള ഏക വംശീയരാഷ്ട്രം എന്ന് പറയുന്നത് ഇസ്രായേലാണ്. അതിന്‍റെ പദ്ധതികള്‍ എന്തൊക്കെയെന്നു നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ നിലനില്‍ക്കുകയാണ്. അങ്ങനെയുള്ള ഒരു രാജ്യത്തോട്, സ്വന്തം വംശീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ പോരാടുന്ന ഒരു ജനതയോട് നമ്മളെങ്ങനെ ഐക്യപ്പെടും? ഇസ്രായേലിലും ഗാസയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്കറിയാം, പാലസ്തീന്‍ എംബസിയില്‍ ഞാന്‍ സ്ഥിരമായിട്ട് പോകുന്ന ഒരാളാണ് വളരെ സ്നേഹത്തോടെ ഇടപെടുന്ന ആളുകള്‍ ആണവര്‍, മലയാളികള്‍ ആണെന്ന് പറഞ്ഞാല്‍ വളരെ സ്നേഹമാണ്, comrade Vincent എന്നാണ് അവരെന്നെ വിളിക്കുക, ഇരിക്കുന്നതിനും സംസാരിക്കുന്നതിനും ഒരു പ്രശ്നവുമില്ല, എന്തുമാത്രം datas അവരെനിക്ക് തന്നിരിക്കുന്നു, അതെ സമയം ഇസ്രയേല്‍ എംബസിയില്‍ ചെന്ന് കഴിഞ്ഞാല്‍ ഒരു അന്യഗ്രഹജീവി അവിടെ ചെന്നത് പോലെയാണ്, ഒരു സെക്കന്റ്‌ നമുക്കവിടെ നില്ക്കാന്‍ തോന്നില്ല, അവരാകപ്പാടെ ഒരു ഒഴിഞ്ഞുമാറല്‍ ആണ്, മനുഷ്യര്‍ എന്ന് പറഞ്ഞാല്‍ മനോഹരമായ ഒരു പദമാണ്‌, മറ്റുള്ള മനുഷ്യര്‍ എന്ന് പറഞ്ഞാല്‍, ജൂതര്‍ ഒഴികെ മറ്റാരെയും അവര്‍ മനുഷ്യരായി കണക്കാക്കുന്നില്ല, അത് ഭീകരമായ ഒരു മനോഭാവമാണ്. അടിമത്വം അല്ല നിലനില്‍ക്കുന്നത്, അടിമത്വകാലത്ത് കോഴിക്കോട് അങ്ങാടിയില്‍ വന്നിട്ടുണ്ടായിരുന്നു, 1944 ഇല്‍ കോഴിക്കോട് അങ്ങാടിയില്‍ 2 പണിയന്‍ സമം ഒരു പോത്ത് എന്ന നിലയില്‍ കൈമാറ്റം ചെയ്തിട്ടുണ്ട്. ഈ അടിമത്വകാലത്ത് അടിമ എന്ന് പറയുന്നത് മനുഷ്യന്‍ ആയിരുന്നു, പക്ഷെ സാമൂഹ്യശാസ്ത്ര പരമായി അവരെ മനുഷ്യന്‍ ആയിട്ട് സംഘല്‍പ്പിക്കുന്നില്ല. സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ വംശീയവ്യാഖ്യാനത്തിന്‍റെ ഫലമായി ലോകത്തുള്ള ജൂതന്‍ ഒഴികെയുള്ള ഒരു മനുഷ്യനെയും അവര്‍ മനുഷ്യന്‍ ആയി കണക്കാക്കുന്നില്ല, അതുകൊണ്ടാണ് നമ്മളീ പറയുന്ന മനുഷ്യത്വരഹിതമായ ഭീകരത ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നുണ്ടല്ലോ എന്ന് ആശങ്കപ്പെടുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് നമ്മളെ മനുഷ്യനായി കാണാനുള്ള സാകെതികത(15:22) അവനില്ല, അവന്‍റെ മനസ്സ് മറ്റുള്ള ആരെയും മനുഷ്യനായി കാണാന്‍ കഴിയാത്ത വിധത്തില്‍ മാറിയിരിക്കുന്നു, അതായത് മനുഷ്യത്വത്തിന്‍റെ ഒരു കണിക പോലും നമുക്കവിടെ നിന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല, ഈ ഒരു അവസ്ഥ നമ്മള്‍ തിരിച്ചറിയണം. പക്ഷെ ഇപ്പോഴത്തെ ലോകസാഹചര്യം അല്‍പം വ്യത്യസ്തമാണ്, അതില്‍ ഒന്നാമത്തേത് “മാര്‍ക്സ്” നിരന്തരമായി സൂചിപ്പിക്കുന്ന ഒരു വാക്കുണ്ട്, “”മുതലാളിത്വത്തിന്‍റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഓരോ വ്യക്തിയും വ്യക്തിവാദത്തിലേക്ക് ചുരുങ്ങുന്നതിന്‍റെ ഫലമായി അവനൊരു വ്യക്തി മാത്രമായിട്ട് മാറും” മാര്‍ക്സ് അതിനുപയോഗിച്ച പദം “individualized individual” എന്നാണ്. നമ്മളെല്ലാം ഒരു individual ആണ്, പക്ഷെ socialised individual ആണ്. പക്ഷെ individuals “individualized individual” ആയി മാറുന്ന ഒരു അവസ്ഥയാണ്‌ അമേരിക്കയില്‍, ഇത് ഭീകരമായ ഒരു സ്വത്വപ്രതിസന്ധി ഉണ്ടാക്കുന്നു, എന്ന് വെച്ചാല്‍ സ്വന്തക്കാരെ നോക്കുക പൈസയുണ്ടാക്കുക, ജീവിക്കുക, ഈ ജീവിതത്തിനു എപ്പോഴെങ്കിലും ഒരു തടസം നേരിടുമ്പോള്‍ പിന്നെയവന് ലോകവീക്ഷണമില്ല പ്രപഞ്ചവീക്ഷണമില്ല പിന്നെ ഞാനാരാണ് എന്താണ് എന്നൊക്കെയുള്ള ഒരു പ്രതിസന്ധിയില്‍ അകപ്പെടും, ഈ പ്രതിസന്ധിയില്‍ നിന്നും ആത്മീയതയുടെ അഭാവത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ഒരു ജനതയാണ് അമേരിക്കന്‍ ജനത. അതുകൊണ്ട് 2000ത്തിനു ശേഷം അമേരിക്കയില്‍ ഏറ്റവുമധികം വളരുന്ന ഒരു മതം ഇസ്ലാം മതമാണ്‌. 2001ഇല്‍ ഇസ്ലാം ജനസംഖ്യ 1.1 ശതമാനം ആയിരുന്നു ഇന്നത് 1.76 ശതമാനം ആയിട്ടുണ്ട്‌, അമേരിക്കയിലെ ജൂതരുടെ ജനസംഖ്യ രണ്ട് ശതമാനമാണ്. ദേശാഭിമനി വാരികയില്‍ “innocence of muslim” എന്നൊരു സിനിമയെ പറ്റി എഴുതിയപ്പോള്‍ ഈ പ്രശ്നം പറഞ്ഞു,, മാത്രമല്ല നമ്മള്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ കരുതുന്ന ഒരു സംഗതിയുണ്ട്, clash of religions നെക്കുറിച്ച് പറയുമ്പോള്‍ അതില്‍ പടിഞ്ഞാറന്‍ സംസ്കൃതി-ഇസ്ലാമിക സംസ്കൃതി, പടിഞ്ഞാറന്‍ സംസ്കൃതി-ഹൈന്ദവസംസ്കൃതി, പടിഞ്ഞാറന്‍ സംസ്കൃതി-ചൈനീസ്‌ സംസ്കൃതി ഇത്തരത്തില്‍ ഉള്ള സംഘര്‍ഷം ആണെന്നാണ് യഥാര്‍ത്ഥത്തില്‍ പറഞ്ഞുവെക്കുക, പക്ഷെ യഥാര്‍ത്ഥത്തില്‍ സംഘര്‍ഷം അമേരിക്കക്ക് പുറത്തല്ല, അമേരിക്കക്ക് അകത്താണ്. ഈ ആത്മബോധം നഷ്ടപ്പെട്ട ജനത വലിയ രൂപത്തില്‍ ഇസ്ലാം മതത്തിലേക്ക് ചെല്ലുന്നു, അവിടെ ഏറ്റവും അധികം ഇപ്പോള്‍- അവിടുത്തെ സമൂഹത്തെ post-christ-societiesഎന്ന് പറയാം, അവിടെ ഏറ്റവുമധികം ശക്തിപ്പെടുന്നത് ഏറ്റവുമധികം ആളുകള്‍ സ്വീകരിക്കുന്നത് ഇസ്ലാം മതമാണ്‌. രണ്ടാം സ്ഥാനത്ത് ബുദ്ധമതവും ഹിന്ദുമതവും, ഇത് മൊത്തം ഏഷ്യക്കാരുടെ ആണെന്നൊരു പ്രശ്നമുണ്ട്, ഇസ്ലാം മതവും ഹിന്ദുമതവുമൊക്കെ സെമിടിക്‌ മതങ്ങളാണ്, അതുകൊണ്ടുതന്നെ തന്നേ ഈ മതങ്ങളുടെ ഭീകരമായ വളര്‍ച്ച അവരെ അലോസരപ്പെടുത്തുന്നുണ്ട്. അമേരിക്കയില്‍ വലിയ തോതില്‍ വംശീയസംഘങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്, അതിലൊന്നാണ് ക്രിസ്ത്യന്‍ സയനിസ്റ്റുകള്‍, മറ്റൊരു ഗ്രൂപ്പാണ് Dotbusters, ക്ലൂക്ലസ്ക്ലാന്‍ പുതിയ രൂപത്തില്‍ വരുന്നുണ്ട്, അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറന്‍ ലോകം നേരിടുന്ന സ്വത്വപ്രതിസന്ധിയില്‍ നിന്നാണ് ഈ ആക്രമങ്ങളുടെയെല്ലാം മൂലഹേതു, അപ്പോള്‍ consistent ആയിട്ടുള്ള സാമ്രാജ്യത്വവിരുദ്ധ നിലപാടെടുക്കുന്ന ഒരു വിഭാഗം എന്ന നിലക്ക് ഇസ്ലാമിനെതിരായിട്ട് islam=ഭീകരവാദം എന്നവര്‍ക്ക് പറയേണ്ടി വരുന്നത്. അതുകൊണ്ട് പലപ്പോഴും അവര്‍ ഇടതുപക്ഷനിലപാട് എടുക്കുമ്പോള്‍ അവരോട ഒരു ബഹുമാനമൊക്കെ തോന്നുന്നത്. തുടര്‍ച്ചയായി, നിരന്തരമായി സാമ്രാജ്യത്വനിലപാട് എടുക്കുക എന്ന് പറഞ്ഞാല്‍ മനുഷ്യത്വത്തെ അംഗീകരിക്കുക എന്ന് തന്നെയാണ് അതിന്‍റെ അര്‍ഥം, ഇനി നമ്മള്‍ തിരിച്ചു അറേബ്യന്‍ context റ്റിലേക്ക് വന്നു കഴിഞ്ഞാല്‍ അവിടുത്തെ സ്ഥിതിയാകെ മാറി, ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു, ഈ അറബികളെയും പലസ്തീനികളേയും മുഴുവന്‍ വഞ്ചിച്ച് സാമ്രാജ്യത്വത്തിന്‍റെ കൂടെ പോയൊരു രാജ്യമാണ് ഈജിപ്ത്, ആ പണി ചെയ്ത അന്‍വര്‍-എല്‍-സാദത്ത്‌ 1979ഇല്‍ വെടിവെച്ച് കൊല്ലുകയും ചെയ്തു, അന്ന് മുതല്‍ ഇസ്രായേലിന്‍റെ ഭാഗമായിട്ട് നടക്കുകയായിരുന്നു, ആ ഈജിപ്തില്‍ വിപ്ലവം നടന്നു, അന്നത്തെ ഈജിപ്തിന്‍റെ പ്രധാനമന്ത്രി ഖാസിം ഹാലെ അവിടം സന്ദര്‍ശിച്ചു, അദ്ദേഹം കാബിനറ്റുമായി ചര്‍ച്ച ചെയ്തവരുടെ സ്ഥലം മുഴുവനും അവരുടെ പേര്‍ക്കാണ്. അതാണ് ആദ്യത്തെ അറ്റാക്ക്‌. അതിനു ശേഷം മുസ്ലി അവിടം സന്ദര്‍ശിക്കുന്നു, ടുണീഷ്യയിലെ വിദേശകാര്യമന്ത്രി അവിടം സന്ദര്‍ശിക്കുന്നു, നബീല്‍-അല്‍-ഹലബി അറബ് ലീഗിന്‍റെ നേതാവ് അവിടെ സന്ദര്‍ശിക്കുന്നു, ഇസ്ലാമികലോകത്ത് മാത്രമല്ല യൂറോപ്പില്‍ ആകമാനം പ്രതിഷേധം പടരുകയാണ്, അതില്‍ പലസ്തീനിയന്‍ സോളിഡാരിറ്റി കണ്‍വെന്‍ഷന്‍ എന്ന് പറഞ്ഞിട്ടുള്ള ഒരു സംഘവും ഒരു ഇടതുപക്ഷ സ്വഭാവമുള്ള യുദ്ധവിരുദ്ധ സംഘവും ചേര്‍ന്നിട്ട് ലണ്ടനില്‍ നടത്തിയിട്ടുള്ള ഒരു പ്രതിഷേധപ്രകടനത്തില്‍ ഏകദേശം പതിനായിരത്തില്‍പ്പരം ആളുകള്‍ പങ്കെടുത്തു, അതുപോലെ ബാഴ്സലോണയില്‍ പ്രകടനം നടന്നു, യൂറോപ്പില്‍ ആകമാനം ഗാസക്കും പലസ്തീനിനും അനുകൂലമായുള്ള ഒരു വികാരം വളര്‍ന്നുവരുന്നുണ്ട്, ഇനി പശ്ചിമേഷ്യ എടുത്ത് കഴിഞ്ഞാല്‍ അറബ് രാജ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോളിഡാരിറ്റി ഉണ്ടാക്കിയെടുത്തു കഴിഞ്ഞു.
ഇനി ഇറാനാകട്ടെ വളരെ പെട്ടെന്ന് ആണവായുധത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്, ഇറാന്‍ ആണവായുധം നേടുന്നതില്‍ എനിക്ക് വ്യക്തിപരമായി ആശങ്ക ഒട്ടുമില്ല, കാരണം ഇറാന്‍റെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ ഇതുവരേയും ഒരു രാജ്യത്തെയും കടന്നാക്രമിച്ചിട്ടില്ല, ഇന്ത്യയുടെയും ഒരു പാരമ്പര്യം അതാണ്, ഇതുവരെയും ഒരു രാജ്യത്തെയും ഇന്ത്യ കടന്നാക്രമിച്ചിട്ടില്ല, മുന്നും പിന്നും നോക്കാതെ എത്രയോ രാജ്യങ്ങളെ ആക്രമിച്ചപാരമ്പര്യമാണ് അമേരിക്കക്കുള്ളത്??? അത്തരത്തില്‍ ഒരു പാരമ്പര്യം ഇറാന് ഇല്ലാത്തതുകൊണ്ടാണ് എനിക്കത്ര ആശങ്കയില്ലാത്തത്, ഒരു മാസം മുന്‍പ് ഒരു ചാര്‍ട്ട് വരച്ച് ബെഞ്ചമിന്‍ അതിലൊരു RED-ലൈന്‍ ഇട്ടു, ഒരു ബോംബില്‍ ആണ് ആ ലൈന്‍, എത്രയും പെട്ടെന്ന് ഇറാനെ അറ്റാക്ക്‌ ചെയ്യണം അല്ലെങ്കില്‍ അവര്‍ ആണവായുധം പ്രയോഗിക്കും എന്നാണ് അതിനര്‍ത്ഥം, ഇറാനില്‍ നിരവധി പ്ലാന്‍റുകള്‍ ഉണ്ട് അത് തകര്‍ക്കാന്‍ ഇസ്രായേലിന് താല്പര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ആരും കരുതേണ്ട, ആക്രമിച്ചാല്‍ അത് തകരില്ല എന്നുള്ളത്കൊണ്ടാണ്, 1989ഇല്‍ ബോസ്രെക് എന്ന സ്ഥലത്ത് സദ്ദാം ഹുസൈന്‍ നിര്‍മിച്ച ആണവനിലയത്തെ നേരിട്ട് ബോംബിട്ട് തകര്‍ത്തു, ഇന്നിപ്പോള്‍ അവര്‍ക്ക് ആഗ്രഹം ഉണ്ട് പക്ഷെ ഇറാന്‍റെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന അതീവസുരക്ഷിത സംവിധാനങ്ങള്‍ ഉള്ള അവരുടെ ആണവനിലയങ്ങളും യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും പുറമേ നിന്നും squd മിസ്സൈലുകള്‍ അയച്ചുപോലും തകര്‍ക്കാന്‍ പറ്റില്ല, അതുകൊണ്ട് കുറെ മിസ്സൈലുകള്‍ അയച്ചു ഒരു ആക്രമണം നടത്തിക്കഴിഞ്ഞാല്‍ ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം ആണവായുധം നേടണമെന്നുള്ള ലക്ഷ്യത്തിലേക്കുള്ള ഇറാന്‍റെ പ്രയാണം അല്‍പം വൈകിപ്പിക്കാന്‍ കഴിഞ്ഞേക്കാം, അതിനു അപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, ഇതാണ് നിലവിലുള്ള അവസ്ഥ അമേരിക്കക്ക് ഇപ്പോള്‍ ആണവായുധം ഉണ്ട്, അമേരിക്കയേക്കാള്‍ സേഫ് ആയിട്ടുള്ള രാജ്യം ആണ് ഇറാന്‍ എന്നുള്ള അഭിപ്രായം എനിക്കില്ല, പക്ഷെ ഇപ്പോള്‍ ഇറാനും ആ മേഖലയില്‍ ശക്തമായ രാജ്യം ആയി മാറുന്നു, മറ്റൊന്ന് ഹിസ്ബുള്ളയാണ് ലെബനനില്‍. ഹിസ്ബുള്ള ശക്തമാണ് ലെബനനില്‍, ഷാരോനുമായി ഒരു എഗ്രിമെന്റ് അവരങ്ങനെ ഉണ്ടാക്കി, അവിടെ ഹിസ്ബുള്ള ശക്തമായി നില്‍ക്കുന്നു അതിനെ LIQUIDATE ചെയ്യാന്‍ സാധിച്ചില്ല, 1981ഇല്‍ ആണെന്ന് തോന്നുന്നു, ഏരിയല്‍ ഷാരോണ്‍, അയാള്‍ അറിയപ്പെടുന്നത് തന്നെ “ബെയ്റൂട്ടിലെ കശാപ്പുകാരന്‍” എന്നാണ്, ‘ഷബെയും സ്വാതെയും അങ്ങോട്ട്‌ വളഞ്ഞ് ഒരുപാട് നാള്‍ അവരെയങ്ങ് പട്ടിണിക്കിട്ടു. അപ്പോഴാണ് അവിടുത്തെ ജനങ്ങള്‍ ഒരു ഫത്വ വേണമെന്ന് പറയുന്നത് “മനുഷ്യന്‍റെ മാംസം തിന്ന് ജീവന്‍ നില നിര്‍ത്തുന്നത് ശരിയാണോ” എന്ന്?
അങ്ങനെയൊരു ഫത്വ ചോദിക്കുന്ന സാഹചര്യത്തെ കുറിച്ചൊന്നു ആലോചിച്ചു നോക്കൂ. ചുറ്റുവട്ടത്ത് ശവശരീരങ്ങള്‍ മാത്രമേയുള്ളൂ, ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നുമില്ല, അവന്‍റെ അതികഠിനമായ മതവിശ്വാസം ശവശരീരങ്ങള്‍ തിന്നാന്‍ അനുവദിക്കുന്നില്ല അതുകൊണ്ട് തിന്നാന്‍ പറ്റുമോ ഇല്ലയോ എന്ന് അവരുടെ അവിടുത്തെ മതനേതാക്കളോട് അവര്‍ ചോദിക്കുകയാണ്, 1981ഇലാണ് ഇത് സംഭവിച്ചത്, “ബെയ്റൂട്ടിലെ കശാപ്പുകാരന്‍” എന്ന് ഏരിയല്‍ ഷാരോണ്‍ അറിയപ്പെടുന്നത് അങ്ങനെയാണ്,
അത്തരമൊരു അവസ്ഥ അവിടെ, ലെബനനില്‍ ഹിസ്ബുള്ളയുടെ സ്വാദീനം ഉണ്ടാകുകയും ഇപ്പോള്‍ അവര്‍ക്ക് അക്രമത്തിലൂടെ ഹിസ്ബുള്ളയെ തകര്‍ക്കാന്‍ പറ്റില്ല എന്നൊരവസ്ഥ വന്നു, ഹമാസിന് എതിരായി എത്രയോ അക്രമങ്ങള്‍ നടത്തി? സാധിക്കുന്നില്ല അവര്‍ക്ക്, സൈനീകശക്തി ഉപയോഗിച്ച് അവരെ കീഴടക്കാന്‍ സാധിക്കുന്നില്ല, ഇപ്പോഴാകട്ടെ സാമ്രാജ്യത്വത്തിന്‍റെ കുടിലതന്ത്രങ്ങളെ അതിജീവിച്ച് ഫത്തയും ഗാസയിലെ ഹമാസും ഐക്യപ്പെടുന്നു, അതുകൊണ്ട് തന്നെ മരിച്ചുവീഴുന്ന കുരുന്നുകളോടും ജീവനുകളോടും ഐക്യപ്പെടുമ്പോള്‍ തന്നെ ഈ ഗാസ ആക്രമണം ഒത്തിരി പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും എന്നുറപ്പാണ്. അമേരിക്കയില്‍ മാത്രമല്ല, സഹോദരങ്ങൾക്കിടയിൽ ഐക്യം ഉണ്ടാകുന്നു, അതുപോലെ അല്‍-ഫത്തയും ഹമാസും ഐക്യപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നു, അറബ് വസന്തത്തിന്‍റെ വലിയ സാഹചര്യത്തില്‍ ഒരു നവ ജനാതിപത്യബോധം അറബ് രാജ്യങ്ങളില്‍ ഉണ്ടാകുന്നുണ്ട്. അറബ് രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അമേരിക്കയുടെ ചെരിപ്പ് നക്കികളായ ഭരണാധികാരികളും ശക്തമായ അമേരിക്കന്‍ വിരുദ്ധവികാരമുള്ള ജനങ്ങളും എന്നായിരുന്നു എങ്കില്‍ ഇന്ന് അമേരിക്കന്‍ വിരുദ്ധനിലപാട് എടുക്കുന്ന ഭരണാധികാരികളും അമേരിക്കന്‍ വിരുദ്ധ നിലപാടെടുക്കുന്ന ജനങ്ങളും അവര്‍ക്കുണ്ടായിരിക്കുന്നു, ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ അവര്‍ക്കുണ്ടായിരിക്കുന്നു. അതുകൊണ്ട് അറബ് വസന്തം കൊണ്ടുവന്ന നവ ജനാധിപത്യ ബോധം തീര്‍ച്ചയായും പാലസ്തീന് കലവറയില്ലാത്ത പിന്തുണ നല്‍കും, അതുകൊണ്ട് ഈ ആക്രമണം ഈ രൂപത്തില്‍ ഇനിയും അധികകാലം മുന്‍പോട്ട് കൊണ്ടുപോകാന്‍ ഇസ്രായേലിന് കഴിയുമെന്ന് തോന്നുന്നില്ല, പക്ഷേ നമ്മുടെ രാജ്യത്ത് നിന്നും ചിന്തിക്കുമ്പോള്‍ വളരെ സംഖടകരമാണ് ആദ്യമായി ഇസ്രയേലുമായി നമ്മള്‍ ഐക്യപ്പെടാനുള്ള ഒരു ശ്രമം നടത്തിയത് ഇന്ത്യയുടെ വിദേശകാര്യമന്ത്രി 1977ഇല്‍ വിദേശകാര്യമന്ത്രി ആയിരുന്ന വാജ്പേയി ആണ്, ആ കാലത്ത് മോഷെ-ദയാല്‍ ഇന്ത്യ സന്ദര്‍ശിച്ചു എഗ്രിമെന്റ് ഒക്കെ ഉണ്ടാക്കി, അവസാനം മൊറാര്‍ജി ദേശായി പറഞ്ഞു ആ പണി നടക്കില്ലെന്ന്. നെഹ്‌റു ഗവണ്മെന്റ് അതിനു ശേഷം ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ജനതാ ഗവണ്മെന്റഉം അതില്‍ വിദേശകാര്യമന്ത്രിയായി വാജ്‌പേയി ഇരുന്നിട്ട് പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യം 1991നു ശേഷം നമ്മള്‍ ചെയ്തു. 1991നു ശേഷം policy shift ഉണ്ടായത് രസകരമാണ്, അതില്‍ വന്ന പ്രധാനപ്പെട്ട ഒരു പോയിന്റ്‌, പണ്ട് ഇന്ത്യക്കാര്‍ക്ക് ഒരു പേടി ഉണ്ടായിരുന്നു, പാകിസ്ഥാന്‍ ഉണ്ടായ സമയത്ത് ഇന്ത്യന്‍ വിദേശകാര്യത്തിന് ഒരു പേടി എന്താണെന്ന് വെച്ചാല്‍ possibility of forming an anti indian islamic dock) stuffing from pakistan to palestine, അതായിരുന്നു ഒരു പേടി. ഇന്ത്യവിരുദ്ധമായ മുസ്ലിങ്ങളുടെ ഒരു ഐക്യപ്പെടല്‍, അത് മുന്‍കൂട്ടിക്കാണാന്‍ പറ്റാത്തത് കൊണ്ടുള്ള കുഴപ്പം ആയിരുന്നു. അങ്ങനെയൊരു ഇന്ത്യ വിരുദ്ധ ബ്ലോക്ക് ഉണ്ടാകില്ല, കാരണം അറബി ജനതയുമായി എത്രയോ നൂറ്റാണ്ടുകള്‍ അയ്യായിരമോ ആരയിരമോ വര്‍ഷത്തെ അടുത്ത സാംസ്കാരികബന്ധം ഉണ്ട് ഇന്ത്യയും ആയിട്ട്, അതിന്‍റെ നേര്‍വിപരീതം ആണിന്നു, പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളെ സയണിസ്റ്റ് ഇസ്രായേലിനും ഹിന്ദു അല്ലെങ്കില്‍ മൃദുഹിന്ദുത്വ ഇന്ത്യക്ക് ഇടയില്‍ ഞെരുക്കിക്കൊല്ലുകയാണ്, അപ്പോള്‍ ഇതിനു ആധാരമായിട്ടുള്ള ഒരു മനോഭാവത്തിന്‍റെ, മനസ്ഥിതിയുടെ നിര്‍മാണം mentality construct ഇന്ത്യയില്‍ നടന്നിട്ടുണ്ട്, കുറച്ചു ദിവസം മുന്‍പ് ഹിന്ദുവിന്‍റെ സെന്‍ട്രല്‍ പേജില്‍ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഘല്‍ഭനായിട്ടുള്ള എഴുത്തുകാരനും ചരിത്രകാരനും ഒക്കെയായിട്ടുള്ള രാമചന്ദ്രഗുഹ ഒരു ലേഖനം എഴുതിയിട്ടുണ്ട് അതില്‍ പറയുന്നത് എങ്ങനെയാണു ഇന്ത്യ നെഹ്രുവിനെ ഉപേക്ഷിച്ചത് എന്നാണ്. അദ്ദേഹം പറയുന്നത് മൂന്ന്‍ കാര്യങ്ങളാണ്‌
ഒന്ന്. നെഹ്രുവിന്‍റെ സാമ്പത്തീകനയം നമ്മള്‍ പൂര്‍ണമായി ഉപേക്ഷിച്ചു, രണ്ട്. നെഹ്രുവിന്‍റെ വിദേശനയം നമ്മള്‍ പൂര്‍ണമായി ഉപേക്ഷിച്ചു,
മൂന്ന്‍. നെഹ്രുവിന്‍റെ secularism നമ്മള്‍ പൂര്‍ണമായി നിഷേധിച്ചു.

പലസ്തീൻ ചരിത്രം
ആ secularismത്തിന്‍റെ സ്ഥാനത്ത് ഒരു മൃദുഹിന്ദുത്വം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കടന്നുവന്നിരിക്കുന്നു. കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ നമുക്ക് പലസ്തീനോട് ഐക്യപ്പെടല്‍ സാധ്യമാണ് പക്ഷെ നോര്‍ത്ത് ഇന്ത്യയില്‍ സാഹചര്യം വ്യത്യസ്തമാണ്. ഒരുപക്ഷെ ഇസ്രായേലിന് അനുകൂലമായ വിധത്തില്‍ ആയിരിക്കും അവിടുള്ളവര്‍ ചെന്നെത്തുക, അത്തരത്തില്‍ ഒരു മൃദുഹിന്ദുത്വമനോഭാവത്തിലെക്ക് നമ്മുടെ മനോഭാവത്തെ ആക്കിത്തീര്‍ക്കാന്‍ ആഗോളവല്‍കരണശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, ഇത് വ്യക്തമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് രാമചന്ദ്രഗുഹയുടെ “india after gandhi” ഈ സീരിസില്‍ വരുന്നൊരു ലേഖനമാണ് ഹിന്ദുവില്‍ വന്നിട്ടുള്ളത്, ഈ സാഹചര്യത്തില്‍ ഡല്‍ഹി സൌത്ത് ബ്ലോക്കില്‍ ഇരിക്കുന്നവര്‍ക്ക് വളരെ അവേശകരമായിട്ടുള്ള ഒരു സംഗതിയാണ് നേരത്തെ പറഞ്ഞ ഇന്ത്യക്കും ഇസ്രായേലിനും ഇടയില്‍ ഇസ്ലാമിക ബ്ലോക്കിനെ ഞെക്കി ഇല്ലാതാക്കുക എന്നുള്ളത്, അതിന്‍റെ ഭാഗമായിട്ടാണ് ഇന്ത്യ-ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്‍റെ രൂപീകരണം. നേരത്തെ അറേബ്യയുടെ കാര്യം പറഞ്ഞതുപോലെ ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ ഇല്ലാതെ ഇന്ത്യന്‍ ഭരണാധികാരികള്‍ ഇത്തരത്തിലുള്ള സഖ്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ തിരുത്തിക്കാനുള്ള ശക്തമായ ജനകീയഇടപെടല്‍ നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാകണം. തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണം, അതുപോലെ സമ്മര്‍ദ്ധഗ്രൂപ്പുകളായി അതിശക്തമായ ഇന്ത്യയുടെ പാരമ്പര്യത്തിന് അധിഷ്ടിതമായ നിലപാടുകള്‍ എടുക്കാന്‍ ജനം തയ്യാറായാല്‍ ഈ നയങ്ങളെ നമുക്ക് തിരുത്തിക്കാന്‍ സാധിക്കും, ഇന്ത്യ ജനാധിപത്യരാജ്യം ആയതുകൊണ്ട് ഇത്തരത്തില്‍ ജനവിരുദ്ധനയങ്ങളുമായി അധികദൂരം മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിക്കില്ല, ഇതിനൊക്കെ പറ്റുന്ന വിധത്തിലുള്ള ഒരു ഐക്യപ്പെടല്‍ നമ്മള്‍ രൂപപ്പെടുത്തണം, അപ്പോള്‍ ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും ഭീകരമായ കൂട്ടക്കൊല ഗാസയില്‍ നടക്കുന്നു, അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്രത്തിലെ ഏറ്റവും പുരാതന നഗരങ്ങളില്‍ ഒന്നാണ് ഗാസ, ഇന്ന് ലോകത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് ഗാസ. പതിനേഴ്‌ ലക്ഷത്തോളം ജനങ്ങള്‍ അവിടെ അധിവസിക്കുന്നു, ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളില്‍ ഒന്നാണ് ഗാസ, അവിടെനിന്നും ഏതാനും റോക്കറ്റുകള്‍ വന്നെന്ന് കരുതി ജനങ്ങളുടെ നേരെ കുതിര കയറാന്‍ ഒരു അവകാശവുമില്ല, ആയിരക്കണക്കിന് ആളുകളെ കൊലചെയ്തുകൊണ്ട് ഒരു സൈനീകആക്രമണം നടത്താന്‍ ഒരു ആഗോളനിയമവും യുദ്ധനീതിയും അംഗീകരിക്കുന്നില്ല, അപ്പോള്‍ ആഗോള നിയമങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഇത് മനുഷ്യത്വത്തിന് എതിരായുള്ള ആക്രമണം ആയിക്കാണണം, സ്വാതന്ത്രത്തിനു എതിരായല്ല മറിച്ച് മനുഷ്യന്‍ ആയിരിക്കാനുള്ള മിനിമം ഗുണം അത് ഹോമോസാപ്പിയന്‍സ് എന്ന് പേരുള്ള എല്ലാ ജൈവമനുഷ്യനും ഈ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യാവകാശമുണ്ട്, ആ മനുഷ്യന്‍ എന്ന നിലക്ക് ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ നേര്‍ക്കുള്ള നിരന്തരമായ നിഷേധം സയണിസ്റ്റ് ജൂത ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നു, അതിനെതിരെ പോരാടാതെ അതിനെതിരെ പ്രതികരിക്കാതെ മനുഷ്യന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

Share.

About Author

137q, 0.816s