വിളപ്പിന്ശാലാ മാലിന്യപ്രശ്നം, ഞെളിയന്‍പറമ്പ് മാലിന്യപ്രശ്നം, പ്ലാസ്റ്റിക് മാലിന്യപ്രശ്നം…. കുറച്ചുകാലമായി നമ്മള് കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണിത്. ഇന്ന് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ് ഈ മാലിന്യപ്രശ്നം. ഭൂമിയെ ആകെ ബാധിച്ചിരിക്കുന്ന ഒരു വലിയ സമസ്യയായി മാറിയിരിക്കുകയാണ് മാലിന്യത്തിന്റെ ശരിയായ രീതിയിലുള്ള കൈകാര്യം ചെയ്യലും നിര്‍മാര്‍ജനവും. സുന്ദരമായ ഈ ഭൂമി ഇന്നൊരു മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരുപക്ഷേ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടായ കാലം മുതല്‍ മാലിന്യങ്ങളുടെ ആരംഭവും ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ എത്രയോ കോടി വര്‍ഷമായി ഭൂമിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നുണ്ടാകും. അതിന്റെ അളവ് നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്താണ്
സാങ്കേതികവും ശാസ്ത്രപരവുമായ ജ്ഞാനം മനുഷ്യന് അളക്കാനൊക്കാത്ത അധികാരം പ്രകൃതിക്കുമേല്‍ കിട്ടിയിട്ടുണ്ട്. വകതിരിവില്ലാതെ ഈ അധികാരത്തിന്റെ ഉപയോഗം പ്രകൃതിക്കുമേല്‍ അതിക്രമമായി മാറിയിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യന്റെ ഈ മനുഷ്വത്വമില്ലായ്മ നമ്മുടെ ഈ സുന്ദരമായ ലോകത്തെ ഒരു മഹാവിപത്തിന്റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണം ഇന്നൊരു മുഖ്യമായ ഉത്കണ്ന്ഠയായി മാറിയിരിക്കുകയാണ്. പരിസ്ഥിതി നശീകരണവും അന്തരീക്ഷ മലിനീകരണവും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. വളരെ വേഗതയിലുള്ള വ്യവസായ വല്കരണവും ആഗോളവല്കരണവും ജനസംഖ്യാവര്‍ധനയും ഗ്രാമങ്ങളെ പട്ടണ വല്ക്കരിക്കലും ഇപ്പോള്‍ തന്നെ പ്രകൃതിക്ക് താങ്ങാനാവാത്ത ഭാരം കൊടുത്തിരിക്കുകയാണ്. ഇതൊക്കെ പ്രകൃതിയുടെ താളം തെറ്റിച്ചിരിക്കുകയാണ്. നമ്മുടെ ഈ സുന്ദരമായ കൊച്ചു കേരളം വരെ ഇതിന്റെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കുറി കാലവര്‍ഷത്തില്‍ കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കര്‍ഷകര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കൃഷി നിര്‍ത്തിവെക്കേണ്ട ഗതികേടിലാണ്. ലോകം വരള്‍ച്ചയുടെയും പട്ടിണിയുടെയും വക്കിലാണ്.
മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഇന്ന് ലോകത്തിലെ എല്ലാ ഭരണാധികാരികളുടെയും തലവേദനയാണ്. വലിയ വലിയ വാണിജ്യശാലകളിലെ മാലിന്യം തൊട്ടു ചെറിയ ഗാര്‍ഹിക മാലിന്യം വരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ലോകം.
ദിവസം തോറും പലവിധത്തിലുള്ള മാലിന്യങ്ങളാണ് ഭൂമിയിലേക്ക് ഇറങ്ങുന്നത്. ഗാര്ഹികമായത്, വ്യാവസായികമായത്, ഹോസ്പിറ്റല്‍ മാലിന്യങ്ങള്‍ കൂടാതെ നമ്മുടെ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഫലമായിട്ടുള്ള ഇലക്ട്രോണിക്ക് മാലിന്യങ്ങളും (ഇ – വേസ്റ്റ് )
എല്ലാ മാലിന്യങ്ങളും ഭൂമിക്ക് ഭാരവും ജീവജാലങ്ങളെ ബാധിക്കുന്നതുമാണ്. ഇതില്‍ അതി വേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന അപകടകാരിയായ ഒരു മാലിന്യമാണ് ഇലക്ട്രോണിക്ക് മാലിന്യം അല്ലെങ്കില്‍ ഇലക്ട്രോണിക്ക് വെയിസ്റ്റ്. അപകട സാധ്യതയുള്ള പദാര്‍ഥങ്ങള്‍ അടങ്ങിയ ഒരു മഹാ വിപത്താണ് ഇ – മാലിന്യം. മനുഷ്യന്റെ സുഖത്തിനും സൌകര്യത്തിനും വേണ്ടിയുള്ള പ്രവൃത്തിയുടെ ഫലമായി ഉണ്ടാവുന്ന ഇ മാലിന്യം, ഇതിന്റെ ഫലം മഹാവിപത്താണെന്ന് ആരും ഓര്‍ക്കാറില്ല. അല്ലെങ്കില്‍ സൌകര്യപൂര്‍വം നമ്മള് മറക്കുന്നു.
ഇന്ന് സാങ്കേതിക വിദ്യയുടെ വളര്‍ച്ച വളരെ ഉയര്‍ന്നതാണ്. ദിനംപ്രതി ഓരോ പുതിയ കണ്ടുപിടുത്തങ്ങള്‍ നടക്കുകയും പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ ഒക്കെയും മനുഷ്യപ്രയത്നത്തെ ലഘൂകരിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ഏറ്റവും പുതിയത് കൈവശപ്പെടുത്താനാണ് എല്ലാവരുടേയും ശ്രമം. അതിന്റെ പരമാവധി ഉപയോഗം ആവശ്യമാണോ എന്നു ആലോചിക്കുകപോലും ചെയ്യാതെ. ഒരുപക്ഷേ ഇന്ന് ഭൂമിയില്‍ മനുഷ്യരേക്കാള്‍ മൊബൈല്‍ഫോണുകളാണ് ഉള്ളതെന്ന് തോന്നുന്നു. അതുപോലെ തന്നെ പുതിയ ടിവി പുതിയ കംപ്യൂട്ടര്‍ അങ്ങനെ എല്ലാം പുതിയ സാങ്കേതിക വിദ്യക്കനുസരിച്ചുള്ളത് സ്വന്തമാക്കാനാണ് എല്ലാവരുടേയും ശ്രമം. ഇങ്ങനെ പുതിയത്തിലേക്ക് മാറുമ്പോള്‍ പഴയത് ഉപേക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ വേണം. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവയ്ക്ക് എന്തു സംഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ല. ഇതുപോലെ ഉപയോഗകാലം കഴിഞ്ഞതോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് ഇ- മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്നു അറിയപ്പെടുന്നത്.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു വ്യവസായ മേഖലയാണ് ഇലക്ട്രോണിക്സ്. ഇന്ന് ഇലക്ട്രോണിക് സാങ്കേതികവിദ്യ കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം.വിദ്യാഭ്യാസ രംഗത്തും മാധ്യമ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്. സാധാരണ ഓഫീസ് ജോലിക്കാര്‍ മുതല്‍ രാഷ്ട്ര തലവന്മാര് വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ആശ്രയിക്കുന്നത് ഈ സാങ്കേതിക വിദ്യയെ തന്നെ. ഭക്ഷണമില്ലാത്ത ഒരു ലോകത്തെ പാടി ചിലപ്പോള്‍ ചിന്തിക്കാന്‍ സാധിച്ചേക്കാം. പക്ഷേ കംപ്യൂട്ടറും ടിവിയും മൊബൈല്‍ഫോണും ഇല്ലാത്ത ലോകത്തെ പറ്റി ചിന്തിക്കുക അസാധ്യം.
ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ മനുഷ്യജീവിതം ലളിതവും കഴിവുള്ളതുമാക്കി മാറ്റിയിരിക്കുന്നു. ഭൂരിഭാഗം വീട്ടുജോലികള്‍ ചെയ്യുന്നതും ഈ ഉപകരണങ്ങളാണ്. വാര്‍ത്താവിനിമയ സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്റെര്‍നെറ്റും മൊബൈല്‍ഫോണും ടെലിവിഷനും നടത്തിയിരിക്കുന്നത്.അതോടൊപ്പം തന്നെ ജീവിതത്തെ കൂടുതല്‍ ആനന്ദകരമാക്കുന്നതില്‍ ഈ ഉപകരണങ്ങളുടെ പങ്കു തീരെ ചെറുതല്ല. സാങ്കേതിക വിദ്യയുടെ പരിത്ഞാനം ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായി വരുന്നില്ലാ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ എല്ലാവരുമിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്.ഇങ്ങനെ ഇവയുടെ ഉപഭോഗം വളരുന്നതിന് അനുസരിച്ച് ഇവയുടെ നിര്‍മ്മാണവും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍ ഈ വര്‍ദ്ധനവ് ഇ-മാലിന്യത്തിന്റെ വര്ധനവിനുകൂടി കാരണമാവുന്നതാണ്. ഇത് നമ്മളറിയാതെ അപകടകരമായ ഒരു തലത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്. നമ്മള് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വിഭിന്നങ്ങളായ ഘടകങ്ങള്കോണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്മിക്കവയും വിഷമയമായ വസ്ഥുക്കള്‍ അടങ്ങിയിരിക്കുന്നതാണ്. ഇവ ഭൂമിയില്‍ ഉപേക്ഷിക്കപ്പെടുന്നതുവഴി ഈ വിഷാംശങ്ങള്‍ മണ്ണിലും ജലത്തിലും പടരുന്നു. ഇതുവഴി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് വിനാശകരമായി ഭവിക്കുന്നു. ഒരുപക്ഷേ ഹിരോഷിമയിലും നാഗസാഖിയിലും ഉണ്ടായതിനെക്കാള്‍ കൊടിയ ദുരിതം നമുക്ക് സമ്മാനിക്കാന്‍ മാത്രം ശക്തി ഇതിനുണ്ടായേക്കാം. പെരുകുന്ന ഇ-മാലിന്യങ്ങളുടെ കണക്കുനോക്കുമ്പോള്‍ അങ്ങനെയൊരു കാലം വിദൂരമല്ല. ഒരു സമയത്ത് നമ്മള്‍ക്ക് ഏറ്റവും ഉപകാരപ്പെട്ട അതേ ഉപകരണങ്ങള്‍ തന്നെ നമ്മുടെ വിനാശത്തിന് കാരണമാവുകയാണെന്ന് നമ്മള് ചിന്തിക്കാറില്ല.
ഇ-അപകടം റേഡിയോയും ടിവിയും ഇല്ലാത്ത വീടുകള്‍ ഇന്ന് ഇല്ലാ എന്നു തന്നെ പറയാം. ആദ്യകാലത്ത് കമ്പ്യൂട്ടറുകള്‍ ഓഫീസ് ജോലികളിലെ സഹായി മാത്രമായിരുന്നെങ്കില്‍ ഇന്നത് യാത്രാ വേളകളില്‍ പോലും കൈകാര്യം ചെയ്യാന്‍ പറ്റുന്ന ലാപ്ടോപ്പും പി ഡി എ കളുമായി മാറിയിരിക്കുന്നു. ഇന്നത്തെ പ്രധാന വിനോദോപാദികളില്‍ ഇവയുടെ സ്ഥാനം ആദ്യത്തേതാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ
1- 1000 മില്യണിലും കൂടുതൽ കമ്പ്യുട്ടർ അമേരിക്കയിൽ മാത്രം, വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഉപയോഗ ശൂന്യമാകും ..
2- 130 മില്യണ്‍ സെല്ലുലാർ ഫോണുകൾ അമേരിക്കയിൽ മാത്രം ആവശ്യം കളഞ്ഞു തള്ളി കളയും , 65000 ടണ്‍ ഫോണ്‍ വെയ്സ്റ്റിനു ഇത് കാരണമാകും .
3- 610 മില്യണ്‍ മൊബൈൽ ഫോണുകൾ ജപ്പാനിൽ മാത്രം ഉപയോഗ ശൂന്യ മാകുന്നുണ്ട് .
4-ഒരു സർവ്വേ പ്രകാരം ഒരു യൂറോപ്യൻ യൂനിയൻ പൌരൻ എല്ലാ വർഷവും ഏകതേശം 25 കിലോ മാലിന്യം ഉണ്ടാക്കുന്നുണ്ട് …
5- ഓരോ വർഷവും ഇന്ത്യയുടെ വ്യവസായ ശാലകളിൽ നിന്നു മാത്രം 1.38 ദശ ലക്ഷം കമ്പ്യുട്ടറുകൾ ഉപയോഗ ശൂന്യ മാകുന്നുണ്ട് ..
6- 20 മുതൽ 75 മില്യണ്‍ ടണ്‍ വരെ എല്ലാവർഷവും ലോകത്താകമാനം ഉത്പാദിപ്പിക്ക പ്പെടുന്നുണ്ട് ..
7- നഗര മാലിന്യങ്ങളുടെ 10 ശതമാനത്തിലും കൂടുതൽ ഇ-മാലിന്യങ്ങളാണ്
8-ഏകദേശം 70 മുതൽ 80 ശതമാനം ഇ-മാലിന്യങ്ങളും വികസനം കുറഞ്ഞ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപെടുന്നുണ്ട് ..
ഈ കണക്കുകൾ നോക്കിയാൽ അറിയാം നാം എത്ര വലിയ ആപത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നത് ..
ഇ-മാലിന്യത്തിലെ വിഷാംശങ്ങൾ കൊണ്ട് ഉണ്ടാവാൻ സാധ്യത യുള്ള മാരക രോഗങ്ങളുടെ അളവ് വളരെ കൂടുതലാണ് .. എല്ലാ ഇ-മാലിന്യത്തിലും അപകട സാധ്യത വളരെ അതികം ഉള്ള ലെഡ് ,മെർക്കുറി , ആര്‍സെനിക്ക് , കാഡ്മിയം എന്നിവ അടങ്ങിയിരിക്കുന്നുണ്ട് .
ഇ-മാലിന്യത്തിലെ പ്രധാന വില്ലന്മാർ കമ്പ്യൂട്ടർ അല്ലെങ്കിൽ ടെലിവിഷൻ എന്നിവയുടെ മോണിറ്ററുകളാണ് .രണ്ടാമത്തെ ആൾ ബാറ്റെറിയും .ഇവ രണ്ടിലും ലെഡ് അടങ്ങിയിട്ടുണ്ട് . ഏകതേശം രണ്ടു കിലോ ഗ്രാം വരെ ലെഡ് ഒരു മോണിറ്ററിൽ അടങ്ങിയിട്ടുണ്ടാവും . അമേരിക്കയിലെ പാരിസ്ഥിതി സങ്കടനായായ ഇ പി എ (ENVIORNMENTAL PROTECTION AGENCY) ഏറ്റവും അപകട സാധ്യതയുള്ള മാലിന്യത്തിലാണ് ഉപയോഗം കഴിഞ്ഞു തള്ളുന്ന മോണിറ്ററുകളെ ഉള്‍പെടുത്തിയിരിക്കുന്നത് .
ഇ-മാലിന്യത്തിന്റെ അപകട പരമ്പര ആരംഭിക്കുന്നത് സർക്ക്യുട്ട് ബോർഡിലും കമ്പ്യുട്ടർ ചിപ്പിലും , മോണിറ്ററിലും , വയറുകളിലും അടങ്ങിയിട്ടുള്ള ലെഡ് , മെർക്കുറി , ആര്‍സെനിക്ക് , കാഡ്മിയം, കോപ്പർ, ക്രോമിയം, നിക്കൽ, വെള്ളി , സ്വർണം എന്നിവയിൽ നിന്നാണ് … ഇത്തരം സാധനങ്ങൾ നമ്മുടെ ഫ്രിട്ജിലോ ടി വി യിലോ കമ്പ്യൂട്ടറിലോ ഇരിക്കുന്നിടത്തോളം കുഴപ്പമില്ല , പക്ഷെ ആകസ്മികമായോ അല്ലാതെയോ ഇതിന്റെ പുറംതോട് പൊട്ടി പുറത്തു വന്നാൽ ഇതൊക്കെ വലിയ ദുരന്തങ്ങളാണ് ഉണ്ടാക്കുന്നത് . ഇ-മാലിന്യം പെരുകുന്നതിനനുസരിച്ച് ഇവയൊക്കെ നമ്മുടെ മണ്ണിലും വായുവിലും ജലത്തിലും പെട്ടെന്ന് ലയിക്കുന്നു . ഇതുവഴി നമ്മുടെ ഭക്ഷ്യശ്രിങ്കലയുടെ ഭാഗമാവുകയും അതിനെ മലീനസ മാക്കുകയും ചെയ്യുന്നു ..
മറ്റൊരു വലിയ അപകടം ഈ ഇ-വേസ്റ്റുകൾ കത്തിക്കുമ്പോഴാണ് . പലപ്പോഴും ഇത്തരം വെയ്സ്റ്റുകൾ നശിപ്പിക്കാതെ വഴിയില്ലാതെ വരുമ്പോൾ ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി ഓർക്കാതെ കത്തിക്കുകയാണ് പതിവ് . ഇത്തരം വെയ്സ്റ്റുകൾ തീയിടുമ്പോൾ ഉണ്ടാവുന്നത് വിഷമയമായ പുകയാണ് , പലരും ഓർക്കാറില്ല . ഇത്തരത്തിൽ ഉണ്ടാകുന്ന പുക വായുവിൽ കലരുകയും ഈ വിഷ വായു മനുഷ്യനും മറ്റു ജീവജാലങ്ങളും ശ്വസിക്കാൻ ഇടയാവുകയും ചെയ്യുന്നു . ഇതിൽ അടങ്ങിയിട്ടുള്ള പോളി ക്ലോറിനെറ്റെടാ ബൈ ഫിനയൽ കത്തുന്നത് കാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും . അതെ സമയം കാഡ്മിയവും ലെഡും മേര്ക്കുറിയും നാഡീ വ്യൂഹത്തെ ബാധിക്കുകയും കോശങ്ങളുടെ നാശത്തിന്നു കാരണമാവുകയും വൃക്കകൾക്ക് സാരമായ നാശം ഉണ്ടാകുകയും ചെയ്യുന്നു .
നമ്മുടെ ഇന്ത്യയും
ഇന്ന് ഇന്ത്യയെ പോലുള്ള രാജ്യങ്ങളും ഇ-വെയ്സ്റ്റിന്റെ ഭീഷണിയിലാണ് . ലോക ജന സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ രാജ്യത്ത് ഈ അപകടം അത്ര ഭീകര മായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ .. ടോക്സിക്ക് ലിൻസിലെ അസോസിയേറ്റ് ഡായറക്ടർ സിൻഹയുടെ അഭിപ്രായത്തിൽ 34 ശതമാനമാണ് ഇന്ത്യയിലെ ഇ-വെസ്യ്സ്റ്റു വളർച്ച . ഉദ്ധേശം 47 ലക്ഷം ടണ്‍ ആണ് 2011 ൽ ഇന്ത്യയിലെ ഇ-വെയ്സ്റ്റ് . മറ്റൊരു വലിയ പ്രശ്നം ഇന്ത്യ അഭിമുഖീകരിക്കുന്നത് ഇ-വെസ്യ്സ്റ്റുകളുടെ ഇറക്കുമതിയാണ് .സ്വദേശമായിട്ട് ഉണ്ടാവുന്നത് കൂടാതെ ഓരോ വർഷവും 50000 മെട്രിക് ടണ്‍ നിയമ വിരുദ്ധമായി ഇറക്കുമതിചെയ്യുന്നുണ്ട് . ഒരു മാസം അഹമ്മദാബാദു മാത്രം 30 മെട്രിക് ടണ്‍ ഇ-മാലിന്യം ഇറക്കിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട് . പലപ്പോഴും വികസിത രാജ്യങ്ങളുടെ ചവറ്റു കൊട്ടയായി മാറുകയാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ. ഇതിനെതിരെ ശെരിയായ നിയമങ്ങൾ ഇല്ലാത്തതും ഒരു പ്രശ്നമാണ് … 1986 ലെ എൻവയോണമെന്റ് പ്രൊട്ടെക്ഷൻ ആക്ടിലെ ഒരു ഭാഗം മാത്രമേ ഉള്ളൂ. ഇ-വെയ്സ്റ്റിനു മാത്രമായൊരു നിയമ സംവിധാനം ഇന്നില്ല , അന്നുള്ളതും ഒരു സമസ്യയാണ് ..
ഗ്രീൻ പീസ് പോലുള്ള സന്ഘടനകൾ ഈ വര്‍ദ്ധനവിനെ തടയാനുള്ള ശ്രമവുമായി മുന്നോട്ടു വന്നിട്ടുണ്ട് . പക്ഷെ അതത്ര എളുപ്പമുള്ള കാര്യമല്ല .പ്രധാന പ്രശ്നം ഇ-വെയ്സ്ടുകളുടെ നിര്മാജ്ജനത്തിന്നു വിജയപ്രധമായ ഒരു വഴിയും ഇനിയും കണ്ടെത്തിയിട്ടില്ലെന്നുള്ളത് തന്നെയാണ് . ഇപ്പോൾ വ്യാപകാമായി കണ്ടു വരുന്ന രീതി മണ്ണിൽ കുഴിച്ചിടുന്നതും കത്തിച്ചു കളയുന്നതുമാണ് .ഈ രണ്ടു മാർഗങ്ങളും തന്നെ നമ്മൾ ജീവിക്കുന്ന മണ്ണിനെയും ശ്വസിക്കുന്ന വായുവിനെയും ഉപയോഗ ശൂന്യ മാക്കാനുള്ള പ്രക്രിയകളാണ് . പല കമ്പനികളും അവരുടെ ഉല്പെന്നങ്ങൾ തിരിച്ചെടുത്തു ഒരളവുവരെ ഇ-വെയ്സ്റ്റു കുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട് ..നോക്കിയ കമ്പനികളുടെ ടേക്ക് ബാക്ക് ഇതിനു നല്ലൊരു ഉദാഹരണമാണ് .
ഇത്തരം മാലിന്യങ്ങളുടെ നിർമാജനത്തിനു വേണ്ടിയുള്ള നിയമങ്ങൾ ഇല്ലാത്തതും ഇതിന്റെ വർദ്ധനയ്ക്കു ഒരു കാരണമാണ് .ഇത്തരം വെയ്സ്ടുകളുടെ ഇറക്കുമതിയും നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ് .. ജനങ്ങൾ ഇതിന്റെ ഭീകരതക്കെതിരെ മുഖം തിരിച്ചിരിക്കുകയാണ് . ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമെല്ലന്നുള്ള വിജാരമാണ് എല്ലാവർക്കും . പക്ഷെ ഒന്നോ രണ്ടോ സംഘടനകൾ മാത്രം വിജാരിച്ചാൽ തീരുന്ന പ്രശ്നമല്ല ഇത് എന്നോർക്കേണ്ട കാലം കഴിഞ്ഞു . ഈ അപകടത്തെ എത്രയും പെട്ടെന്ന് തിരിച്ചറിയുകയും അതിന് തക്കതായ പരിഹാരം കണ്ടെത്തിയെ പറ്റുള്ളൂ .. അല്ലെങ്കിൽ ഭാവി തലമുറയ്ക്ക് നമുക്ക് കൊടുക്കാനാവുന്നത് ദുരന്തങ്ങൾ മാത്രമായിരിക്കും ഒപ്പം ” ഒരു സുന്ദരമായ ഭൂമി ഉണ്ടായിരുന്നു എന്ന കഥയും ” ..