Leaderboard Ad

ഈ ഓണക്കാലം-ആശങ്കകളും പ്രത്യാശകളും

0

   ല്ലാ അർത്ഥത്തിലും ദുരിതമയമായ മലയാളിജീവിതത്തെ മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ആക്രമിക്കാനാണ്,നിലവിലുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളെയു തകർത്തെറിയാനാണ്,ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്യാനാണ് അധികാരിവർഗം വിവിധനടപടികളിലൂടെ അടുത്തകാലത്ത് ഒരുമ്പെട്ടിറങ്ങിയത്.അധോമുഖവാമനർ നെറികെട്ട ഭരണം നടത്തുന്ന നാട്ടിൽ തെളിഞ്ഞ സ്വപ്നങ്ങളുടെയും അവയുടെ സാക്ഷാത്കാരത്തിന്റെയും വീണ്ടെടുപ്പ് ആണ് ഓണം.ഭീതിദവും ഇരുണ്ടതും ആയ ഒരു കാലത്ത് വെളിച്ചത്തിന്റെ വഴി തേടുകയാണ് ഓണക്കാലം.

അടിമുടി ജനാധിപത്യവിരുദ്ധമായ ഒരു ഭരണസംവിധാനത്തിന്റെ ദുശ്ശാസനങ്ങൾക്ക് എതിരെ ,വാമനനീതികൾക്ക് മുമ്പിൽ തലകുനിക്കുന്ന മഹാബലിയായല്ല ഒരു മനസ്സും ശരീരവുമായി നട്ടെല്ലുനിവർത്തി പ്രതികരിക്കുന്ന സ്വാതന്ത്ര്യബോധത്തിന്റെ ആവിഷ്കാരമായാണ്, ആശങ്കാജനകമായ ഒരു ജീവിതപരിസരത്ത് ആത്മവിശ്വാസത്തിന്റെ കരുത്തുറ്റ കാൽവെപ്പുകൾ സൃഷ്ടിച്ച ചില നടപടികൾക്കൊപ്പമാണ് കേരളം ഇക്കുറി ഓണത്തിലേക്ക് നടന്നടുക്കുന്നത്.അതുകൊണ്ട് തന്നെ ഒരു കെട്ട കാലത്ത് പ്രത്യാശയുടെ പ്രകാശവുമായി കടന്നു വരുന്ന ഓണക്കാലത്തിന്റെ മാധുര്യത്തിൽ കേരളത്തോടൊപ്പം നേർരേഖ ഓൺലൈൻ മാഗസിനും പങ്കു ചേരുന്നു.എല്ലാ വായനക്കാർക്കും ഓണാശംസകൾ.

പ്രത്യാശയുടെ ആത്മവിശ്വാസം കരുത്ത് നേടുന്നത് നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളുടെ കൃത്യമായ തിരിച്ചറിവുകളിൽ നിന്നാണ്.ഭരണകൂടനൃശംസതകൾ കൊല്ലാക്കൊല ചെയ്യുന്ന അട്ടപ്പാടി ദുരിതകേരളത്തിന്റെ അടയാളവും ചൂണ്ടുപലകയുമാണ് എന്ന യാഥാർത്ഥ്യം ഏറ്റവും ശരിയായിത്തന്നെ നേർരേഖ തിരിച്ചറിയുന്നു.അവരുടെ ആകുലതകളും ദൈന്യങ്ങളും പങ്കുവെക്കാനും അവർക്ക് ചെയ്തുകൊടുക്കാൻ കഴിയുന്ന പരിമിതസഹായങ്ങൾ ചെയ്യാനും നേർരേഖ ശ്രമിക്കുകയാണ്.ചരിത്രബോധത്തിന്റെ ചങ്കുറപ്പോടെ കേരളജനത വിവിധ മേഖലകളിൽ നടത്തുന്ന ഉറച്ച ചുവടുവെപ്പുകൾക്കൊപ്പമാണ് നേർരേഖയുടെ ഈ ചുവടുവെപ്പ് എന്ന ബോധ്യത്തോടെ അതിൽ പങ്കാളികളാവുന്നവരെയും പിന്തുണക്കുന്നവരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.

പ്രിയ വായനക്കാര്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍ നേരുന്നതോടൊപ്പം നേര്‍രേഖ പ്രവര്‍ത്തകരുടെ ഓണവിശേഷങ്ങള്‍ കൂടി ഈ അവസരത്തില്‍ പങ്കു വെക്കുന്നു. കഴിഞ്ഞ വർഷത്തെ ഓണം എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസറഗോഡിലെ മുളിയാറില്‍ ആയിരുന്നു എങ്കില്‍ ഈ വര്‍ഷം ‘നാടിന്റെ നേരവകാശികള്‍ക്കൊപ്പമാണ്. അട്ടപ്പാടിയിലെ ഊരുകളില്‍ അതിഥികള്‍ ആയല്ല ആതിഥേയരായി ഞങ്ങള്‍ കാണും. കീബോര്‍ഡില്‍ അമര്‍ത്തി വിടുന്ന അക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത ബന്ധങ്ങള്‍ സെപ്തംബര്‍ 14 നു അട്ടപ്പാടിയിലേക്ക് നീങ്ങുമ്പോള്‍ ഒരു വിപ്ലവം ഉണ്ടാകുമെന്നും അതോടെ പ്രശ്നങ്ങള്‍ അവസാനിക്കും എന്ന പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ല. മറിച്ച്, അവരുടെ ദുഃഖങ്ങള്‍ അറിഞ്ഞ്, കൂടെ നിന്ന് അനുഭവിക്കുന്ന ഒരു ദിനം.

കാഴ്ചയെ ഇത്തിരി വട്ടത്തിലേക്ക് ചുരുക്കിയ കുബുദ്ധികളുടെ നിലപാടിനപ്പുറം ചരിത്രം മുന്നോട്ടു തന്നെ ഗമിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

Share.

About Author

137q, 0.723s