Leaderboard Ad

ഉച്ചയാകുമ്പോൾ

0

വാഴയിലയിൽ
പൊതിഞ്ഞു കെട്ടി
കൊടുത്തു വിടുന്നവർ

പാഥേയം പിന്നിൽ
ഉപേക്ഷിച്ചു നടന്ന-
കന്നവർ

കല്ലുംമണ്ണും
വാരിത്തിന്ന്
വിശപ്പടക്കുന്നവർ

ആളൊന്നുക്ക്
അഞ്ഞൂറും ടാക്സും
കൊടുത്തുണ്ണുന്നവർ

ഉണ്ണാതെ
ഉപവാസം
നയിക്കുന്നവർ
ഉപവാസം
നയിച്ച്‌ കൊണ്ട്
ഉണ്ണുന്നവർ

മക്കളെയുട്ടി
സ്വന്തം വയർ
നിറയ്ക്കുന്നവർ

അമ്മയെയോര്‍ക്കാതെ
എങ്ങോ മറഞ്ഞു
പോയവർ

ഇല വേണ്ടവർ
പായ വേണ്ടവർ
പായ വേണ്ടവർ
ഇല വേണ്ടവർ

Share.

About Author

140q, 0.747s