Leaderboard Ad

ഉണ്ണി

0

ച്ഛനാവാന്‍ 
അച്ഛനെന്ന വിളി കേള്‍ക്കാന്‍ 
കൊതിച്ച കാലം 
ഒരു കണ്ണാടിയിലെന്ന പോലെ 
പ്രേയസിയുടെ, ഭാവത്തിലും,
അവളുടെ വാക്കുകളിലും 
അത് പ്രതിഫലിച്ചപ്പോള്‍ 
ആ നിമിഷങ്ങള്‍ അനിര്‍വചനീയമായി.

അവന്‍ ആലിലക്കണ്ണനായിരുന്നപ്പോള്‍ 
ആടയാഭാരങ്ങളൊരുക്കി.
നിമിഷങ്ങള്‍ക്ക്‌ യുഗങ്ങളുടെ ദൈര്‍ഘ്യം 
ആദ്യമായി ഞാനറിഞ്ഞു.

അവനന്റെ സ്വപ്നത്തില്‍,
കൊച്ചു മോണകള്‍ കാട്ടി ചിരിച്ച്,
നീന്തി, കാല്‍ മുട്ടിലിഴിഞ്ഞ്,
പിന്നെ പിച്ച വെച്ച് നടക്കവേ
മറിഞ്ഞും വീണും വന്നു കൊണ്ടേയിരുന്നു.

അവന്റെ പിറവിയില്‍ 
പ്രകൃതി പോലും സന്തോഷിചിട്ടുണ്ടായിരിക്കണം.

പ്രിയതമയുടെ കുറിമാനത്തില്‍
അവന്റെ കുസൃതികളും,
കുഞ്ഞു മുഖവും നിറഞ്ഞു നിന്നു.
എന്റെ സ്നേഹം മുഴുവന്‍ 
പേര് വെച്ചു വിളിച്ചതിലൂടെ ഞാനവനു പകര്‍ന്നു.

അവന്‍ കരഞ്ഞു.
അവനമ്മവാത്സല്യത്തോടെ മുലയൂട്ടി.
അവന്‍ ചിരിച്ചു, കളിച്ചു.
പിന്നെയുമവന്‍ കരഞ്ഞു.
അമ്മയവനെ മാറോടു ചേര്‍ത്തു.
പക്ഷെ,
പിന്നെയവന്‍ കരഞ്ഞില്ല. 
ഇന്ന്,
എന്റെ സിരകളില്‍, 
വിണ്ണിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന്
ചിരിച്ച്, അവന്റെ അച്ഛനെന്ന വിളി
അലയടിച്ചു കൊണ്ടേയിരിക്കുന്നു.

ദൂരെ..ദൂരെ…നക്ഷത്ര കൂട്ടങ്ങളില്‍ 
എവിടെയോ അവനുണ്ട്. എന്തെ ഉണ്ണി.

Share.

About Author

140q, 0.591s