Leaderboard Ad

ഉത്തരം താങ്ങികൾ

0

വിശന്നു ചത്ത പൈതങ്ങൾ,
യമ രൂപിയായെത്തും പനിയെ
കാത്തു നിൽക്കാതെ
മഴനാരും പിടിച്ചു മേലോട്ട്.
വണ്ടിക്കാളയ്ക്കും കുടിനീരിനും
കരം ചാർത്തി,നാട്ടുപ്രമാണിതൻ
തിട്ടൂരത്തിനു റാൻ മൂളി,

നാട് ഭരിപ്പതു മൂരിജന്മം.
കാലൻ ബാക്കിവച്ച
പാഴ്ജന്മത്തിൻ കാഴ്ച വില
കൂട്ടി കിഴിക്കുന്നു,
നാടു വാഴുന്നൊർ.
സുരപാനത്തിനു ലഹരി ഇളം പെണ്ണ്.

പകൽ വെട്ടത്തിൽ തിളങ്ങും
ഖദറിൽ ശ്വാസം മുട്ടി ചത്തവന്
മഹാത്മാവിൻ രൂപം.
മിഴിയെത്താ ദൂരത്തു
കാണിക്ക വഞ്ചിയുമേൽപ്പിച്ചു
വെളുക്കെ ചിരിക്കുന്നു
വാഴുന്നോർ.

കൈമടക്കിൻ കാണിക്ക വഞ്ചി,
ചൂണ്ടുപലകയ്ക്കും രൂപം,
കണ്ണെഴുതി പൂ ചൂടിയ,
മദിപ്പിക്കും മാംസ പിണ്ഡം.

ഇതു നവയുഗം,
തീവെട്ടി കൊള്ളതൻ വിഹിതം
വാഴുന്നോർക്കെത്തിക്കാൻ
ദല്ലാളുമാർ നാടുവാഴും കാലം.

Share.

About Author

140q, 0.768s