Leaderboard Ad

ഉശിരു കുറഞ്ഞവരിൽ ഉശിരൻ ‘ജർമ്മനി’

0

വേൾഡ് കപ്പ്‌ആദ്യമേ പറയ ട്ടെ, അതൊരു ഫൗളേ അല്ലായിരുന്നു. ഫ്രീ കിക്ക്‌ നന്നായിരുന്നു.  എന്നാൽ ‘ലോറിസി’നെ പോലൊരു ഗോൾ കീപ്പർ അത്‌ തട്ടിയകറ്റണ്ടതായിരുന്നു. അയാളുടെ ജമ്പ്‌, ഏറെ നേരത്തെയായിപ്പോയി. ഈ വേൾഡ്‌ കപ്പിനു മുന്നേ , ലോക ത്തെ മികച്ച ഗോൾ കീപ്പർമാരിലൊരാളായാണു ‘ഹ്യൂഗോ ലോറിസ്‌ ‘ കണക്കാക്കപ്പെട്ടിരുന്നത്‌. ‘ടോട്ടനത്തിന്റെ ( സ്പേഴ്സ്‌  ) ‘ പോസ്റ്റിലേക്ക്‌ കൊട്ടക്കണക്കിനു ഗോളുകൾ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ്‌ വമ്പന്മാർ  അടിച്ചു കയറ്റിയെങ്കിലും.

നല്ല നാലു ഷോട്ടുകൾ എതിരാളികളുടെ പോസ്റ്റിലേക്കടിക്കൻ പോലും ഫ്രാൻസിനായില്ല.  അവസാന നിമിഷത്തിൽ ബെൻസീമ ന ല്ലൊരു ശ്രമം നടത്തിയെങ്കിലും ‘ നോയറിനെ ‘ പോലൊരു കീപ്പറെ  പരാജയപ്പെടുത്താൻ അതൊന്നും പോരായിരുന്നു. അതിനും മുന്നേ ‘ ഗ്രീസ്‌ മാനും ‘ കിട്ടി ഒരു തുറന്ന അവസരം (അതോ അത്‌ ‘ വെൽബ്യൂന ‘ ആയിരുന്നോ ). ആ ചാൻസ്‌ മതിയായിരുന്നു, നല്ലൊരു ഫിനിഷർക്ക്‌. കളം നിറഞ്ഞു കളിച്ച ‘ വെൽബൂന ‘ യുടേയും പരാജം ഷൂട്ടിങ്ങിലായിരുന്നു. ഇവിടെയാണു ‘ സമീ നസ്രി’ യുടെ പ്രസക്തി. വെറും ഒരു പ്ലേ മേക്കർ മാത്രമല്ല, നല്ല ഫിനിഷർ കൂടിയാണയാൾ. ഡ്രസ്സിംഗ്‌ റൂമിലെ പ്രശ്നക്കാരൻ എന്നു പറഞ്ഞ്‌ , അയാളെ വീട്ടിലിരുത്തിയതിനു വലിയ വില കൊടുക്കേണ്ടി വന്നു, ‘ ദെഷ്ചാം പ്‌ ‘.

‘ ലേഡി ലക്ക്‌ ” എന്നൊരു പ്രയോഗമുണ്ട്‌, ഇംഗ്ലീഷിൽ. മലയാളത്തിൽ  ‘ പൂച്ച്‌ ഭാഗ്യം ‘ എന്നു പറയാം. ഈ ടൂർണമെന്റിലുടനീളം  ജർമ്മനിക്കതുണ്ടെന്നു തോന്നുന്നു. സക്ഷാൽ ‘ മാറഡോണ’ കപ്പടിച്ച 86 വേൾഡ്‌ കപ്പാണു നമ്മളാദ്യം ലൈവ്‌ ആയി കാണുന്നത്‌. അന്നവർ ഫൈനലിൽ തോൽപ്പിച്ചത്‌ , ‘റുമനിഗ്ഗ’ യുടെയും ‘ വോളറു’ടേയും  ജർമ്മനിയേയാണു. പിന്നീട്‌ , ‘ലോതർ മ ത്തേയിസ്‌ ‘ നയിച്ച ചാമ്പ്യൻ ജർമ്മനിയെക്കണ്ടു.  എന്നാൽ ജർമ്മൻ ടീമിൽ സാധരാണ കാണുന്ന ഉരുക്കു ശക്തി ഈ ടീമിനില്ല. എന്നലും ഇന്നത്തെ കളിയിൽ കൂടുതൽ ഓപ്പൺ ചാൻസുകൾ സൃഷ്ടിച്ചത്‌ ജർമ്മനി ത ന്നെയാണു. മൂന്നു ക്ലീൻ ചാൻസുക ളെങ്കിലും അവർ കളഞ്ഞു കുളിച്ചിട്ടുണ്ടാകും.

എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ആദ്യ 10- 15 മിനുട്ട്‌ , കഠിനാധ്വാനം  ചെയ്തതിന്റെ ഫലമാണു അവർക്കു ലഭിച്ചത്‌. പതിയേ തുടങ്ങിയ എതിരാളിക ളെ അവർ ശിക്ഷീച്ചത്‌, ഒരു ‘ സെറ്റ്‌ പീസ്‌ ‘ ഗോളിലൂടെ മാത്രമാണെന്നുള്ളത്‌ വിജത്തിന്റെ മാറ്റ്‌ അൽപ്പം കുറക്കുന്നുണ്ടെങ്കിലും.

Share.

About Author

144q, 0.491s