Leaderboard Ad

എന്നോടു ക്ഷമിക്കുക….

0

kavitha, malayalam kavitha, malayalam poems, കവിത, മലയാളം കവിതഎന്നോടു,
ക്ഷമിക്കുക…

ചിരിയെ,
സാഹചര്യങ്ങള്‍ക്കൊത്ത്,
പകുത്തതിന്…

ഉപ്പു വെള്ള രസത്തില്‍,
കപ്പലു പോല്‍,
പൊങ്ങിക്കിടന്നതിന്….

ചലന ഗതിയറിയാതെ,
കാറ്റിന്‍റെ ഗതിക്കെതിരെ,
നീങ്ങിയത്തിന്…

എന്നോടു,
ക്ഷമിക്കുക…

ചെറു നൌകയിലേറി,
കടത്തു കാരനെ,
ആഴക്കടലിലേക്കയച്ചതിന്…

വെള്ളം കയറി,
വള്ളം മറിഞ്ഞു പാവം,
ചിറകറ്റു കരയ്ക്കടിഞ്ഞതിന്…

തിരയെണ്ണി,
മണ്ണിലുറങ്ങിയ കുഞ്ഞിനെ,
കണ്ടില്ലെന്നു നടിച്ചതിന്….

എന്നോടു,
ക്ഷമിക്കുക…

കരച്ചിലു കേള്‍ക്കാതെ,
കാതുകള്‍ പൊത്തി,
മാനം നോക്കിയതിന്…

കാകന്‍ പോയ വഴിയെ,
നിലവിളിയായൊരു ,
വിധവയെ ക്രൂശിച്ചതിന്…

അനാഥത്വത്തിന്‍,
പൊക്കിള്‍ക്കൊടിയെ ചൊല്ലി,
അമ്മയെ പഴിചാരിയതിന്…

എന്നോടു,
ക്ഷമിക്കുക…

kavitha, malayalam kavitha, malayalam poems, കവിത, മലയാളം കവിതകണ്ണുകള്‍ മൂടിക്കെട്ടി,
വെളിച്ചത്തെ വെറുത്ത്,
എല്ലാം പുച്ഛമായ് കണ്ടതിന്…

ഇരുട്ടിനെപുല്കി,
കൌശല ബുദ്ധിയില്‍,
കുറുക്കനെപ്പോലായതിന്…

ഒഴുകുമൊരു പുഴയായ്,
തിരമാലകളില്‍ മൃത്യു വരിച്ച,
ഒഴുക്കുകളായതിന്….

– ആനി വർഗീസ്

Share.

About Author

143q, 0.582s