ഇംഗ്ലണ്ട്, ഉറുഗ്വേ, ഇറ്റലി എന്നെ വമ്പന്മാരുൾപ്പെട്ട ഗ്രൂപ്പിൽ നിന്നും ആരു മുന്നോട്ടു വരും എന്ന കാര്യത്തിൽ എല്ലാവർക്കും സംശയമായിരുന്നു. പുറത്തു പോകുന്ന ഒരാളുടെ കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. അത് കോസ്റ്റാറിക്ക ആയിരുന്നു.
എന്നാൽ സംഭവിച്ചത് മറിച്ചാണു. ഗ്രൂപ്പ് ചാമ്പിയന്മാരായാണവർ ക്വാർട്ടറിൽ കടന്നത്. ഒരു കളിയും തോൽക്കാതെ. ഉറുഗ്വേ, ഇറ്റലി എന്നിവരെ തോൽപ്പിച്ച്, ഇംഗ്ലണ്ടിനോടു സമനില പാലിച്ച്.
അതിന്റെ ഗുണം അവർക്കു കിട്ടി. താരത മ്യേനെ ദുർബ്ബലരായ ‘ ഗ്രീസ് ‘ ആണവരുടെ എതിരാളികൾ. ഈ വേൾഡ് കപ്പിനു മുന്നേ ആയിരുന്നെങ്കിൽ ഗ്രീസിനാണു സാധ്യത എന്നു പറയാമായിരുന്നു. എന്നാൽ ഇന്നു കോസ്റ്റാറിക്കയാണു വമ്പന്മാർ.
ലോകകപ്പ് നടക്കുന്നത് യൂറോപ്പിലാണെങ്കിൽ നമുക്കു നന്നായിരുന്നു. കളികളുടെ ടെലികാസ്റ്റിംഗ് സമയം നമുക്കു വള രെ കൺ വീനിയന്റ് ആ യേ നെ. ഇപ്പോൾ രാത്രിയുള്ള കളി പലപ്പോഴും പിറ്റേന്നു വൈകുന്നേരം റി- ടെലികാസ്റ്റിങ്ങിലൂട യേ കാണാൻ പറ്റൂ.
ജോലി ചെയ്യുന്നവ രെ സംബന്ധിച്ചിടത്തോളം പലപ്പോഴും പല കളികളും ഒഴിവാക്കേണ്ടതായി വരും.
ഇന്നത്തെ രണ്ടാം മത്സരം ആ നിലക്കു ഒഴിവാക്കാൻ പറ്റുന്നതാണു…
‘ ജോയൽ കാം ബൽ ‘, ‘ റൂയിസ് ‘ ‘ ഡെയിസ് ‘ ….( ഗോൾ കീപ്പർ ‘ നവാസ് ” അടക്കം ഇവരിൽ പലരും ഇപ്പഴേ ലീഗുകളിക്കുന്നവരാണെങ്കിൽ കൂടി ) തുടങ്ങിയ ലോക ഫുട്ബാളിൽ ഇനിയുള്ള വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ പോകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പെർഫോ മൻസ് കാണാൻ അത്രക്ക് ആകാംക്ഷ ഇല്ലെങ്കിൽ.