Leaderboard Ad

ഒടുവിൽ എല്ലാം ശുഭം….ആരും ജയിച്ചുമില്ല.. ആരും തോറ്റുമില്ല

0

-Alexis_Sanchez_- ബ്രസീൽ തട്ടിമുട്ടി ക്വാർട്ടറിൽ കടന്നു..പെനാൽട്ടി ഷൂട്ട്‌ ഔട്ട്‌ ഒരു ഭാഗ്യപരീക്ഷണം കൂടിയാണു. പല പ്പോഴും കിക്കെടുക്കുന്നയാളുടെ മാനസികാവസ്ഥയാണു വിധി തീരുമാനിക്കുന്നത്‌. ഗോളിയുടെ മികവിനേക്കാളുപരി. ആരെങ്കിലും വിചാരിച്ചുകാണുമോ സാഞ്ചസിനെ പ്പോലൊരാൾ പെനാൽട്ടി മിസ്സാക്കുമെന്ന്?
ക്വാർട്ടറിലേക്കു കടക്കാൻ കൂടുതൽ യോഗ്യർ ബ്രസീൽ ത ന്നെയാണു. കളിയിൽ ചില ഇട വേളകളിൽ ചിലി മുന്നിട്ടു നിന്നെങ്കിലും മൊത്തത്തിൽ നേരിയ മുന്തൂക്കം ബ്രസീീലിനു ത ന്നെയായിരുന്നു. ഗോൾ ശ്രമങ്ങളിൽ ചിലി മുന്നിട്ടു നിന്നു. ഫീൽഡ്‌ ഗോളായിരുന്നു അവരുടേത്‌. ബ്രസീലിന്റെ ഗോൾ ഫ്ലൂക്ക്‌ ആയിരുന്നു. ലൂയിസിന്റെ കാൽ ഡിഫന്ററുടെ കാലിലാണു തട്ടിയത്‌. അതിന്റെ ശക്തിയിൽ ലൂയിസിൽ നിന്നും ബാൾ കവർ ചെയ്ത്‌ നിന്ന ഡിഫന്ററുടെ കാൽ ബാളിൽ അബദ്ധത്തിൽ തട്ടി. കളിയുടെ അവസാന മിനിറ്റിൽ ക്രൊസ്സ്‌ ബാറാണു ബ്രസീലുകാരുടെ ദുരന്തം തടുത്തത്‌. ആ ഉഗ്രൻ ഷോട്ടു തൊടുത്ത “പിന്നലെ ‘ പിന്നെയില്ലാതായിപ്പോയി. വള രെ ദുർബ്ബലമായിരുന്നു അയാളുടെ ഷോട്ട്‌.
കൂടാതെ “ജൂലിയൊ സീസർ കയറി നിൽക്കുകയുമായിരുന്നു. സീസറിനെ അങ്ങിനെ നിൽക്കാൻ അനുവദിച്ചത്‌ മാത്രമാണു ” ഹൊവാഡ്‌ വെബ്ബ്‌’ പിഴവു വരുത്തിയെന്നു സംശയിക്കാവുന്ന ഒരേ ഒരു കാര്യം .
അല്ലാതെ , ” അത്‌ ഗോളുമല്ല; അത്‌ പെനാൽട്ടിയുമല്ല “… ആദ്യം പെനാൽട്ടിയുടെ കാര്യമെടുക്കാം. ആദ്യ കളിയിൽ ചെറുതായാരോ തൊട്ടപ്പോൾ ഓസ്കർ വീണു പെനാൽട്ടി നേടിയതുപോലെ എപ്പോഴും നടക്കണമെന്നില്ല.ഗോൾ സ്കോറിംഗ്‌ സാധ്യത , ആരുടെ കൈയ്യിലെ പന്ത്‌, മനപ്പൂർവ്വം ഉള്ള പ്രവർത്തനം ഇതൊക്കെ പരിഗണിച്ചേ പെനൽട്ടിയൊക്കെ തീരുമാനിക്കാവൂ. ജപ്പാൻ കാരനല്ല ഹൊവാഡ്‌ വെബ്ബ്‌. പ്രീമിയർ ലീഗിൽ എല്ലാ അഴ്ചയും കളി നിയന്ത്രിക്കുന്നയാളാണു.André_Santos,_Neymar_
ലൈവ്‌ കണ്ടതല്ലാതെ ആ കളിയുടെ ഒരു ക്ലിപ്പീങ്ങും പിന്നീട്‌ കണ്ടില്ല്. എന്നാലും ‘ഹൾക്‌” നെഞ്ചിലെടുക്കേണ്ടതിനു പകരം ഷോൾഡറിലും പിന്നെ ചെറുതായി താഴേക്കുരുണ്ടു പോയിക്കൊണ്ടിരിക്കെ കൈ പിൻ വലിച്ചു കാലു കൊണ്ട്‌ കളിച്ചതായാണു കണ്ടത്‌.
നെയ്മറുടെ അവസാനത്തെ കിക്കാണു, ബ്രസീലിനെ ജയിപ്പിച്ചത്‌. നോക്കൗട്ട്‌ സ്റ്റേജിൽ പെനാൽട്ടി കിക്കു വ ന്നേക്കാമെന്നും അവസാന കിക്ക്‌ താനെടുക്കേണ്ടിവന്നാൽ എങ്ങി നെ എടുക്കണമെന്നൊക്കെ വ്യക്തമായ ധാരണകൾ അയാൾക്കുണ്ടായിരുന്നിരിക്കുമെന്ന് ഉറപ്പിക്കാവുന്നതേ ഉള്ളൂ. പ ക്ഷേ അതേ പടി എക്സിക്യൂട്ടു ചെയുന്നതിലാണു മിടുക്ക്‌.
നെയ്‌ മറും ബ്രസ്രീലും വിജയിക്കുന്നതും സാഞ്ചസ്സും ചിലിയും പരാജയ പ്പെടുന്നതും അവിടെയാണു.

Share.

About Author

144q, 0.892s