Leaderboard Ad

ഒരു ഡയറി കുറിപ്പ്

0

    മൊബൈലില്‍ അലാറം കേട്ടാണ് ഉണര്‍ന്നത്, ഇന്നാണ് തറവാട്ടമ്പലത്തിലെ ആണ്ടു പൂജ. 5.30നെങ്കിലും ഇറങ്ങിയില്ലെങ്കില്‍ ഗണപതി ഹോമം കണ്ടു തൊഴാന്‍  പറ്റില്ല നമ്മുടെ ആന വണ്ടിയുടെ കാര്യം അല്ലെ . ഉള്ള എല്ലാ വണ്ടിയും കട്ടപുറത്തു . എന്തായാലും ഞാന്‍ 6.45 നു എത്തി. വീട്ടിലെതിയപോഴേ അക്ഷതം എരിയുന്നതും ഉണ്നിയപ്പംതിന്റെയും ഒക്കെ സമ്മിശ്ര ഗന്ധം. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു അമ്പലത്തിലെക്ക്ക് ഓടി , അപ്പോഴാണ് ഒരു പിന്‍ വിളി . “എട്യേ എങ്ങോട , കുളിച്ചിട്ടു പോയ മതി” , പൂനാമ്മയുടെ കല്‍പ്പന ,( ഓ , മറന്നു ഞാന്‍ പരിച പെടുത്തിയില്ലല്ലോ ഈ കക്ഷിയെ . ഇതാണ് എന്റെ കുഞ്ഞമ്മ ഭുവനേശ്വരി അമ്മ ലോപിച്ച് പൂനാമ്മ എന്ന വിളിപേരായി. മുപ്പത്തി മുക്കോടി ദൈവങ്ങളുമായി കക്ഷി നല്ല friendship ആണ്,. ആറ്റു നോറ്റു ണ്ടായ മോള്‍ക്ക്‌ സ്ഥാനം രണ്ടാമതെ ഉള്ളു) അതിനു ഞാന്‍ കുളിച്ചിട്ടാണല്ലോ വന്നത് !!!! അത് പോര , ബസ്സില്‍ അടുത്തിരുന്നവരെ തൊട്ടു അശുദ്ധമായിട്ടുണ്ടാവും. അതാ എപ്പോ നന്നായെ . എന്റെ മോളൂട്ടീ എപ്പോഴും പറയും അമ്മയുടെ തറവാട്ടില്‍ ആര്‍ക്കും പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്നും ബസ്‌ കിട്ടിയിട്ടില്ലെന്ന് ( കടപ്പാട് chocolate സിനിമ) . ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല ഓടി പോയി കുളിച്ചെന്നു വരുത്തി നേരെ അമ്പലത്തിലേക്ക് . അവിടെ എത്തിയതും ഞാന്‍ സ്തംഭിച്ചു നിന്ന് പോയി , ഇതെന്താ കഥ പുതുമനഇല്ലം ഇവിടേക്ക് മാറ്റിയോ !!!!!!!!! , നല്ല ചുള്ളന്മാരായ പോറ്റി കുഞ്ഞുങ്ങളുടെ സംസ്ഥാന സമ്മേളനം , എന്റെ ദേവി, പച്ചക്കറി മാത്രം കഴിച്ചാല്‍ ഇത്ര glamour ഉണ്ടാവുമോ ??? “ഏയ്‌ കുട്ടി എന്താ അവിടെ നില്‍ക്കണേ , നട തുറന്നു കിടക്കണ കണ്ടില്ലേ അമ്മയെ വന്നു തൊഴുതിട്ടു പോകു, നിത്യ പൂജക്ക്‌ വരുന്ന വയസന്‍ തിരുമേനിയുടെ വാക്കുകള്‍ എന്നെ സ്ഥലകാല ബോധത്തിലേക്കു തിരിച്ചുകൊണ്ട് വന്നു”

ഞാന്‍ ശ്രീകോവിലിനരികിലേക്ക് പതുക്കെ നടന്നു ഇടയ്ക്ക് തിരിഞ്ഞു നോക്കാനും മറന്നില്ല!!!!! നടക്കു നേരെ നിന്ന് എന്റെ അമ്മയെ ശ്രീ പാര്‍വതിയെ കണ്ണ് നിറയെ കണ്ടു സര്‍വാഭരണഭൂഷിതയായി നിറയെ പൂവും ചൂടി അങിനെ നില്‍ക്കുന്നു . ഞാന്‍ എന്റെ പരിഭവങ്ങളും പരാതികളും ഒക്കെ അങ്ങട് വിളംബി, പെട്ടന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് , എന്നെ കാണുമ്പോള്‍ ആ മുഖത്ത് വിരിയുന്ന വാത്സല്യഭാവത്തിനു പകരം വേറെ എന്തോ ഒന്ന്, ദേഷ്യം ആണോ ഹേ അല്ല പിന്നെ എന്താണ്, ഒരു പരിഭവം പോലെ , അതെ പരിഭവം തന്നെ , എന്തിനാ ഇപ്പോ ഒരു കള്ള പരിഭവം , ഇനി ഞാന്‍ പോറ്റി കുഞ്ഞുങ്ങളെ കടക്ഷിച്ചതിനു ആവുമോ , ഹേ അതാവില്ല, അപ്പോഴാണ് വീണ്ടും പൂനാമ്മയുടെ സയറണ്‍, ദെ എല്ലാവരും വന്നോളു , ഇടലിയും , വടയും ചട്നിയും കഴിക്കാം , എട്യേ നീയും വന്നോള് രാവിലെ എറണാകുളത്തു നിന്നും തിരിച്ചതല്ലേ വയറു കാന്തുന്നുണ്ടാവും,. ഓ പിന്നെ എറണാകുളം അങ്ങ് ഹിമാലയത്തില്‍ അല്ലെ ഒന്ന് കണ്ണടച്ച് തുറക്ക്കുന്ന നേരം പോരെ , പറയാന്‍ വന്നത് ഞാന്‍ അങ്ങ് വിഴുങ്ങി , ഈ ഇട്ടാവട്ടം കൊണ്ട് തൃപ്തി അടയുന്ന പാവം , എന്തിനാ വെറുതെ വിഷമിപ്പിക്കണേ, തിരുമേനിമാര്‍ എല്ലാം പ്രാതല്‍ കഴിക്കാന്‍ പോയി, അവിടെ ഞാന്‍ മാത്രം , വീണ്ടും ഞാന്‍ ശ്രീ കോവിലിനു നേരെ തിരിഞ്ഞു, അമ്മെ ദെ കളിക്കല്ലേ , പറ എന്താ ഞാന്‍ ചെയ്ഹെ ഇപ്പോ നമ്മള്‍ രണ്ടാളല്ലേ ഉള്ളു , ഒരു അനക്കവും ഇല്ല അതേ പരിഭവം തന്നെ മുഖത്ത് , കല്ലിനു കാറ്റു പിടിച്ചത് പോലെ ഉള്ള നില്‍പ്പ് കണ്ടില്ലേ, പറയാതെ ഞാന്‍ ഇന്നു പച്ച വെള്ളം കുടിക്കില്ല ,. തൂണും ചാരി കാലും നീട്ടില് ഞാന്‍ തിറ്റയില്‍ വിശദമായി അങ്ങ് ഇരുന്നു .

എന്റെ കുട്ടിയെ എന്തിനാ ഈ വാശി പോയി വല്ലതും കഴിക്കു,: ഇല്ല പറ എന്തിനാ എന്നോട് പരിഭവം , എന്റെ കുട്ടിയെ എന്തൊക്കെയാ നീ ഇപ്പോ കാട്ടി കൂട്ടണേ . ???? ങേ ഞാന്‍ എന്ത് കാട്ടിന്നാ അമ്മ പറയണേ , ഒന്നൂല്ലേ ?????? ഫേസ് ബുക്കില്‍ കിടന്നുള്ള കളി കുറച്ചു കൂടണില്ലേ എന്നൊരു തോന്നല്‍ , ങേ ഞാന്‍ ഞെട്ടിപ്പോയി വാര്‍ത്തകള്‍ ഇവിടെ വരെ എത്തിയോ ????? അമ്മ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു , ഇന്നലെ തന്നെ എന്തൊക്കെയ കാട്ടി കൂട്ടിയെ നീയ് , അവിടെ കിടന്നു തല്ലുണ്ടാക്കുക , ചെ നിനക്ക് ചേര്‍ന്നതാണോ അത് , എനിക്ക് എന്റെ ആ പഴയ സാധു കുട്ടി ആയ മതി നീയ് ,ഓരോരുത്തന്മാര്‍ വന്നു സ്ത്രീകളെ അടച്ചാക്ഷേപിച്ചാല്‍ കേട്ടോണ്ട്‌ നില്ക്കാന്‍ പറ്റുമോ പറ ,ആ അമൃത കൊച്ചിനെ പോലെ എനിക്ക് അടിയും തടയും ഒന്നും അറിയില്ലല്ലോ അമ്മെ , ഇങ്ങിനെ എങ്കിലും ഞാന്‍ ഒന്ന് പ്രതികരിച്ചോട്ടെ എന്റെ പൊന്നമ്മേ !1 ! അത് പോട്ടെ, ന്റെ കുട്ടിക്ക് അച്ഛമ്മ നൂല് കെട്ടി വിളിച്ച പേര് അല്ലല്ലോ ഇപ്പോ അവിടെ എല്ലാവരും വിളിച്ചു കേള്‍ക്കണേ , പിള്ളേ എന്നോ പുള്ളെ എന്നോ , ഹോ എനിക്ക് വയ്യ കുട്ടിയെ ഇതൊക്കെ കേള്‍ക്കാന്‍ , ഹ ഹ ഹ ചിരിച്ചു ചിരിച്ചു എന്റെ ശ്വാസം വിലങ്ങി .” അമ്മക്ക് ഇപ്പോ എന്താ വേണ്ടത് ഞാന്‍ ഫേസ് ബുക്ക്‌ തുറക്കരുത് അത്രയല്ലേ വേണ്ടു , ദെ നിര്‍ത്തി എന്ന് മുതല്‍ തുറക്കില്ല പോരെ” , നിക്ക് അറിയാം കുട്ടിയെ, ഞം പറഞ്ഞാ എന്റെ കുട്ടി അനുസരിക്കും ,നല്ലതേ വരൂ ന്റെ കുട്ടിക്ക് .

എട്യേ ഒരു ഗര്‍ജനം , ഞാന്‍ ഞെട്ടി പോയി , പൂനാമ്മ മുമ്പില്‍ തുറിച്ച കണ്ണുമായി , നീ എവിടെ വന്നിരുന്നു ഉറങ്ങുവാണോ ?” ങ്ഹെ ഞാനോ ഉറങ്ങെ” , പിന്നല്ലാതെ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു , ഞാന്‍ ശ്രീകോവിലി നുള്ളിലേക്ക് ഒന്ന് പാളി നോക്കി ആ പഴയ വാത്സല്യ ചിരിയുമായി എന്റെ അമ്മ , ഹോ അങിനെ എങ്കിലും ആ പരിഭവം മാറി കിട്ടിയല്ലോ സമാധാനമായി . അപ്പോഴാണ് അടുത്ത ബോംബുമായി പൂനാമ്മ വീണ്ടും , എട്യേ നീ കുളിച്ചിട്ടു അടുത്ത പൂജ തോഴുതാമതി,ങേ ഇതെന്തു ശിക്ഷ , നീ പകലുറങ്ങി അശുദ്ധമായില്ലേ , പോ പോയി കുളിച്ചിട് വാ , എന്റെ ദേവി എന്നോട് വേണ മായിരുന്നോ ഈ കൊലച്ചതി , അപ്പോഴാണ് കൈയിലിരുന്നു മൊബൈല്‍ വിറച്ചത് , ഓ ഫേസ് ബുക്ക്‌ നോട്ടിഫികേഷന്‍, ഇന്നലത്തെ ബാക്കി ഏതോ ഒരുത്തന്‍ എന്റെ പേര് ടാഗ് ചെയ്തു തെറി വിളിച്ചതാ, ആഹാ എന്നാ ഇപ്പോ തന്നെ അവനു രണ്ടെണ്ണം കൊടുത്തിട്ട് അടുത്ത കുളിയും തേവാരവും, അല്ല പിന്നെ ഈ പിള്ളയോടാണ് അവന്റെ കളി . …

: മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ

Share.

About Author

134q, 0.837s