Leaderboard Ad

ഓണം പോയോണം പോയേ..!

0

 സ്വപ്‌നങ്ങൾ പോലെ

മറന്നു പറന്നു പോകുന്ന ,

ഇന്നലെകൾ …!

പൊൻവെയിൽ തളിച്ചിട്ട,

ചാണകം മെഴുകിയ തിണ്ണടികളിൽ

പതിഞ്ഞു കിടക്കുന്ന പൂക്കളങ്ങൾ ..!

അരിപൊടി ഒലിച്ചിറങ്ങിയ

തൃക്കാക്കരപ്പന്മാർ !

സീനികപ്പൂവിനു നാണം വന്ന

ചുവപ്പ് നിറം !

മൂക്കൂറ്റി പൂത്തുലഞ്ഞ ഇടവഴികൾ ..

മാവേലിക്ക് ക്ഷീണം മാറ്റാൻ

തണുത്ത വേലിപ്പടർപ്പിനുള്ളിൽ

കാടൊരുക്കിയ പുല്ലുമെത്ത..!

അവിടെയുമിവിടെയും കണ്‍ചിമ്മുന്ന

തുംബപ്പൂവെളിച്ചം !

കാക്കപ്പൂവിനു കറു കറുത്ത

പിണക്കം ..!

ഓണക്കൊടി കിട്ടാതെ

പിണങ്ങിക്കുനിഞ്ഞ,

നെൽക്കതിരുകൾ..

പൊട്ടിച്ചിരിയോടെ അവരെ-

ത്തൊട്ടൊരു കുസൃതിക്കാറ്റ് ..!

‘എനിക്ക് വേദനിക്കുന്നൂ’

കാലടിയിലൊരു തൊട്ടാവാടി !

പാറിവരുന്നൊരു അപ്പൂപ്പന്താടിയിൽ

ഒളിച്ചുപോകുന്നൊരു കുഞ്ഞനുറുമ്പ് !

ഓണം പോയോണം പോയേ ..

കന്നിമാസത്തിലൊരു കാവളം കിളി

കണ്‍നിറച്ചു പാടിപ്പോകുന്നു !

Share.

About Author

140q, 0.538s