Leaderboard Ad

ഓണം വരും ഓണക്കഴ്ചയുമായി കേളപ്പേട്ടനും

0

സ്നേഹബന്ധങ്ങള്‍ ആഴത്തില്‍ പതിഞ്ഞ ഒരു സമൂഹത്തില്‍ അക്കാലത്തു പിറന്നു എന്നത് തന്നെയാണ് എനിക്ക് കിട്ടിയ ഭാഗ്യം . മതവും മനുഷ്യനും ഇഴ ചേര്‍ന്ന ഒരു കാലം .എല്ലാ വിശേഷങ്ങളും പരസ്പരം അറിഞ്ഞും അറിയിച്ചും ഗ്രാമം സന്തോഷത്തോടെ കഴിഞ്ഞു. മതമോ ജാതിയോ അക്കാലത്ത് ഇന്നത്തെ പോലെ സ്പര്ധയില്‍ ആയിരുന്നില്ല മനുഷ്യര്‍ ജിവിച്ചത് .അതിനു കാരണം ഉണ്ടായിരുന്നു. എല്ലാ വീട്ടിലും എല്ലാവര്‍ക്കും ഒരേ രീതിയില്‍ തന്നെയാണ് അവരുടെ ജിവിത പ്രശ്നങ്ങള്‍. ജന്മി, നാട്-വാഴികള്‍ അരങ്ങു തകര്‍ത്ത മണ്ണില്‍ കിടക്കാനുള്ള മണ്ണിനു വേണ്ടി അവര്‍ ഒന്നിച്ചാണ് സമരം ചെയ്തത്. അതിന്ടെ നേട്ടങ്ങളില്‍ ഒന്നിച്ചാണ് ആഹ്ലാദം പങ്കിട്ടത്. വിശപ്പും ദാരിദ്രവും ഒരേ പോലെയാണ് അനുഭവിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ഇടയില്‍ അവരവരുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെതു കൂടിയായി അനുഭവിച്ചു. ഉത്സവങ്ങള്‍,നേര്‍ച്ചകള്‍ ഇതില്‍ എല്ലാം എല്ലാരും ചേരുന്നു. അമ്പലത്തിലേക്ക് പോകുന്ന ഇളനീര്‍ കുലയില്‍ ഒരു കുല എന്ടെതും കിടക്കട്ടെ എന്ന് പറയുന്ന മുസ്ലിങ്ങള്‍. നേര്ച്ച ചെയ്യുമ്പോള്‍ പള്ളിയില്‍ എന്റെ വക കിടക്കട്ടെ എന്ന് പറയുന്ന ഹൈന്ദവന്‍.

ഉണിചിരക്കണ്ടി കേളപ്പന്‍ അന്നത്തെ തെങ്ങ് കയറ്റക്കാരനാണ്. തെങ്ങിന് എണ്ണം നോക്കി തേങ്ങ കൂലി ,,ഞങ്ങളുടെ തെങ്ങില്‍ കയറുന്ന കേളപ്പെട്ടന്‍ ഞങ്ങളുടെ സ്വന്തം ആളു ..ഉപ്പയുടെ സുഹുര്‍ത്ത് ..അദേഹം തെങ്ങില്‍ കയറാന്‍ വരുന്ന ദിവസം ഞങ്ങള്‍ കുട്ടികള്‍ക്കും ആഹ്ലാദ ദിനം ..തെങ്ങില്‍ തേങ്ങ പറിക്കുമ്പോള്‍ ഒരു ഇളനീര്‍ കൂടി അദേഹം പറിച്ചു തരും. ഇളനീര്‍ പറിച്ചാല്‍ ബാപ്പ വഴക്ക് പറയും .അതിനു ബാപ്പയുടെ കണ്ണു തെറ്റുമ്പോള്‍ ആണ് ഇളനീര്‍ പറിക്കല്‍ ..താഴെ വീണു പൊട്ടുന്നത് കൊണ്ട് കയ്യില്‍ വളരെ സാഹസികമായി പിടിച്ചാണ് അദേഹം ഇറങ്ങുന്നത് …അടെഹതിണ്ടേ കയ്യില്‍ ഉള്ള വാക്കത്തിയും തളയും ഏണിയും ,,കയ്യിലെ ,,കാലിലെ തഴമ്പ് ..അരതോര്‍ത്ത്‌ ..തോര്‍ത്തും കഴിഞ്ഞു താഴെ തുങ്ങി നില്‍ക്കുന്ന ട്രൌസര്‍ ..ആ രൂപം ഇപ്പോളും മുന്നില്‍ ,ഇളനീരില്‍ നിന്നും തുടങ്ങിയ ആരാധന അല്ല അടെഹതോട് ,,,ഓണം വരും കേലപ്പെട്ടന്‍ വരും . അപ്പോള്‍ മുമ്പ് കണ്ട കേലപ്പെട്ടന്‍ ആയിരിക്കില്ല ..ബനിയനും വെള്ള മുണ്ടും വേഷം കേലപ്പെട്ടന്‍ വരും .ഉണ്ടയും കൊണ്ട് ..ഉണ്ട എന്ന് പറഞ്ഞാല്‍ അരി പൊടിച്ചു വറുത്തു ഇടിച്ചു ശര്‍ക്കര ചേര്‍ത്ത് ഒരു ഉരുളപോലെ ഒരു എണ്ണം രണ്ടു കിലോ എങ്കിലും ഉണ്ടാവും ..വാഴ ഇലയില്‍ പൊതിഞ്ഞാണ് ഇത് കൊണ്ട് വരിക …കേലപ്പെട്ടന്‍ വരുന്നത് ഓണത്തിന്ടെ തലേ ദിവസം ..അദേഹത്തെ സ്വികരിക്കാന്‍ വീട് തയ്യാര്‍ ആയിട്ടുണ്ടാവും ..അദേഹത്തിന് കൊടുക്കാന്‍ മുണ്ട് ,,തോര്‍ത്ത്‌ ,ഇത് നേരത്തെ ബാപ്പ വാങ്ങി വെക്കും ….അത്തം പിറന്നാള്‍ കുട്ടികള്‍ വരും അയല്‍പക്കാ വീടുകളില്‍ നിന്നും ,,പൂവുകള്‍ പറിച്ചു കൊടുക്കാന്‍ മത്സരം ഇടവഴിയിലെ കാട്ടു പൂവുകള്‍ക്കും ഓണം ..ആരാലും ശ്രദ്ധിക്കാതെ കിടന്ന അവരും മുറ്റത്തെ തകിടിയില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കും ,,ഓണതലെന്നു രാവിലെ മുതല്‍ ഞങ്ങളുടെ കണ്ണുകള്‍ താഴെ വയലിലേക്കു നീളും ..കേളപ്പെട്ടന്‍ വരും വരാതിരിക്കില്ല ,,അക്ഷമരായി ആ നില്‍പ്പു തുടരും …താഴെ ആ തല കണ്ടു തുടങ്ങിയാല്‍ ആര്പ്പു വിളി പോലെ ഉമ്മയുടെ അടുത്തേക്ക് …ഉമ്മയുടെ ജോലി തുടങ്ങി ,,ചായ പാത്രം അടുപ്പില്‍ സംഗീതം തീര്‍ത്തു ,,അടുത്ത് അടുത്ത് വരുന്ന കേറ്റക്കാരന്‍ കയ്യില്‍ തരുന്ന പൊതിയില്‍ നെടുവീര്‍പ്പ് മുത്തി ആഹ്ലാധങ്ങള്‍ പൊഴിച്ച് അകത്തേക്ക് കുതിക്കും ..അടുക്കളയില്‍ നിന്നും ചായ വന്നു ..കേളപ്പെട്ടനും ബാപ്പയും ഞങ്ങള്‍ കുട്ടികളും വട്ടത്തില്‍ ഇരുന്നു ,,,തഴമ്പ് കൊണ്ട കയ്യില്‍ നിന്നും സ്നേഹത്തിന്ടെ മണം ചുരത്തിയ സമ്മാനപൊതിയില്‍ നോക്കിയും നുണഞ്ഞും ആ ദിനം സന്തോഷതിന്ടെ ഓണം ഞങ്ങള്‍ക്ക് മാറി .ചായ കഴിഞ്ഞു പോകുമ്പോള്‍ കൊടുക്കുന്ന ബാപ്പയുടെ സമ്മാനം സുഹുര്‍ത്ത് ഇരു കയ്യും നീട്ടി വാങ്ങി നടന്നകന്നു ..

കാലവും ചരിത്രവും മാറി ,,പുതിയ കുടിയേറ്റം കൊണ്ട് കൂരാച്ചുണ്ടിലേക്ക് മാറി ..ഞങ്ങളെ കാണാന്‍ കേളപ്പെട്ടന്‍ വന്നു ..മുപ്പതു കൊല്ലം മുമ്പ് ഒരു ദിവസം …ഒത്തിരി സംസാരിച്ചു .തെങ്ങില്‍ കയറാന്‍ പറ്റാത്ത അവസ്ഥയില്‍ ശരീരം വയ്യാതായി മാപ്പിളെ [ബാപ്പയെ അങ്ങനെ ആയിരുന്നു വിളിച്ചത്

ഭക്ഷണം ഒക്കെ കഴിച്ചു അദേഹം പോയി …യാത്ര പറയുമ്പോള്‍ .ഇനി കണ്ടാല്‍ കണ്ടു എന്ന് പറയാം ..അതായിരുന്നു ഞാന്‍ കേട്ട അവസാന മൊഴി ..അതെ കണ്ടെങ്കില്‍ കാണാം . അറം പറ്റിയ വാക്ക് …കേളപ്പെട്ടന്‍ തെങ്ങില്‍ നിന്നും വീണു കിടപ്പില്‍ ആയി …ഞാന്‍ അന്ന് ഖത്തറില്‍ പ്രവാസി [1985] അദേഹം മരിച്ചു എന്നത് ഞാന്‍ അറിയുന്നത് ..നാട്ടില്‍ മടങ്ങി വന്ന ശേഷം ..നാവില്‍ മധുരവും മനസ്സില്‍ സ്നേഹവും ഒത്തിരി തന്നൊരു മനുഷ്യനെ ഓര്‍ക്കാതെ എന്ത് ജിവിതം ?/എന്ത് ചരിത്രം ??പുതിയ ലോകവും ജീവിതവും സൌകര്യങ്ങളും പറന്നു വരുമ്പോള്‍ പഴയ കാലത്തേ സ്നേഹ സമൃദ്ധി നഷ്ട്ടമാവുന്ന സങ്കടം ഓര്‍ക്കാതെ വയ്യ.

കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്.

Share.

About Author

136q, 0.706s