Leaderboard Ad

ഓണം

0

ർമ്മകളിൽ ഓമനിയ്ക്കാനായി
വീണ്ടുമോരണം പറന്നു വന്നു
മനസ്സിലെ മാമ്പഴക്കാലത്തിൽ
ഉത്രാടപ്പൂത്തിങ്കൾ വിടർന്നു നിന്നു
അച്ഛൻ വാങ്ങിയോരോണക്കോടിയും
മുത്തശ്ശി തന്ന കൊച്ചു കുറിമുണ്ടും
തൊടിയിലെ മാക്കൊമ്പിലേട്ടൻ കെട്ടിയ
ഊഞ്ഞാലുമോർമ്മയിൽ മിന്നി നിൽപ്പു.
പാറിപറക്കുന്ന പൊന്നോണ തുമ്പിയ്ക്കു
പിന്നാലെ പായുന്നോരോണം.
പൂക്കളിറുക്കുവാന്‍ കൂട്ടുകാരോടൊത്തു
തൊടികളിൽ അലയുന്നോരോണം.
മാവേലി തമ്പുരാൻ എഴുനുള്ളിയെത്തുമ്പോൾ
എതിരേറ്റുരുത്തുന്ന പൂക്കളവും
ഏഴുതിരിയിട്ട നിലവിളക്കും ചാരെ
പൊൻതട്ടവുമതിൽ കാണിക്കയും.
അമ്മയുമായിട്ടു അക്കരെയുള്ള
തറവാട്ടിലെത്തുന്നോരോണം
മാമ്മനു,മൊന്നിച്ചു കുശലം പറയുമ്പോള്‍
നക്ഷത്ര മിഴികളെ തിരയുന്നോരണം
വാതില്‍ മറവിലെ നുണക്കുഴി തിരയുന്നോരണം.
പുലികളിമേളവും തുമ്പിത്തുള്ളാട്ടവും
വള്ളംകളിയുടെ ആർപ്പു വിളികളും
മനസ്സിലെ ആഹ്ലാദ മേളങ്ങളാകവേ
വീണ്ടും ഒരോണം വിരുന്നുക്കാരൻ .
ഓണം വിദുരമാം ഓര്‍മ്മയില്‍ നില്‍ക്കുന്നു
മങ്ങിയിരുണ്ട നിലാവുപോലെ.
എങ്കിലും ഓര്‍മ്മയില്‍ ഓണം തളിര്‍ക്കുന്നു
ഒരു നല്ല നാളിന്‍റെ സ്പന്ദനമായി.

Share.

About Author

140q, 0.693s