Leaderboard Ad

ഓര്‍മകളില്‍ വാടാത്ത നീര്‍മാതളമായി കമല

0

മെയ് 31 കമലാ സുരയ്യയുടെ അഞ്ചാം ചരമവാര്‍ഷികമായിരുന്നു. സേ്നഹത്തിന്‍്റെ വിവിധതലങ്ങള്‍ തേടിയ കമല മലയാളിയെ സ്വാധീനിച്ചത് സേ്നഹഗാഥകള്‍ ഉരുവിട്ടാണ്.
പ്രണയത്തെക്കുറിച്ചും സേ്നഹത്തെക്കുറിച്ചും ഇടവേളയില്ലാതെ എഴുതിയ അവര്‍ മരണത്തെക്കുറിച്ചും ധാരാളമെഴുതി. വൈവിധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ലോകത്തില്‍ ഒരവധൂതയായി അവര്‍ വേറിട്ടു നിന്നു.
‘‘ഞാന്‍ മരിക്കുമ്പോള്‍ എന്‍്റെ മാംസവും അസ്ഥികളും ദൂരെയെറിഞ്ഞ് കളയരുത്.അവ കൂനകൂട്ടി വെക്കുക.അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ. ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്. അവസാനം
സ്നേഹത്തിന്‍്റെ മാഹാത്മ്യമെന്തായിരുന്നുവെന്ന് ’’
കമലാ സുരയ്യയുടെ വരികളാണിത്. സ്നേഹത്തെക്കുറിച്ചും സ്നേഹരാഹിത്യത്തെക്കുറിച്ചും നിരന്തരമായി എഴുതിയ മഹാസാഹിത്യകാരിയുടെ മരണാനന്തര സങ്കല്‍പ്പം.
തിരുവനന്തപുരത്തെ പാളയം ജുമാമസ്ജിദില്‍ മഹാഗണിയുടെ തണലിലാണ് കമലയുടെ അന്ത്യ വിശ്രമം . ഖബറിടത്തില്‍ മഹാഗണിയുടേയും വാകയുടേയും ചുവന്ന പൂക്കള്‍ മനോഹരമായ പൂക്കളം തീര്‍ക്കുന്നു. ആരാധകരാരോ നട്ട നീര്‍മാതളം കാല്‍ക്കല്‍ ഇലകളും ശിഖരങ്ങളും നീട്ടി നില്‍ക്കുന്നു. കമലയുടെ ‘അച്ഛനൊരു ചരമഗീതം’ എന്ന കവിതയിലെ വരികള്‍ ഓര്‍മിപ്പിക്കുന്ന കാഴ്ച.
‘‘ ഇപ്രാവശ്യം ഓണത്തിന് ഞാന്‍ പൂക്കളമിടുകയില്ല. എന്തുകൊണ്ടെന്നാല്‍ കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് നീ മരിച്ചപ്പോള്‍ ഞാന്‍ നിന്‍്റെ നെഞ്ചില്‍ മുല്ലപ്പൂക്കള്‍ വിരിച്ചിരുന്നു’’ മുല്ലപ്പൂവിനു പകരം നെഞ്ചില്‍ വാകപ്പൂക്കളാല്‍ രചിച്ച കവിതയില്‍ നിത്യനിദ്രയിലാണ്ട മലയാളിയുടെ അഭിമാനം.
മരിച്ചവര്‍ക്കെല്ലാം പള്ളിയില്‍ ഖബറൊരുക്കുന്ന മാഹീന്‍ അടുത്തു വന്നു പറഞ്ഞു. ‘‘ ഇവിടെ ഖബറിടത്തില്‍ എല്ലാവരും സമന്‍മാരാണ്. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കുള്ള ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോ ഖബറിടവും. മരണം എല്ലാവര്‍ക്കുമുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍. ’’
കമലാ സുറയ്യക്കു വേണ്ടി ഖബറിടമൊരുക്കിയതും മാഹീനാണ്.
ധാരാളം ആളുകള്‍ കമലയുടെ ഖബറിടം കാണാന്‍ ദിവസവും എത്തുന്നുണ്ട്. സാഹിത്യകാരിയോടുള്ള സേ്നഹം നിശബ്ദ പ്രാര്‍ത്ഥനയാക്കി എത്തുന്നവര്‍. കൂടുതല്‍ സന്ദര്‍ശകര്‍ മലബാറില്‍ നിന്നാണ്. കമല ഒരിക്കലും ഇവിടെ ഒറ്റക്കാവുന്നില്ല.
പക്ഷേ ഓരോ മലയാളിയുടേയും നെഞ്ചില്‍ കമല അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും വിങ്ങുമൊരോര്‍മയാണ്. അവരെഴുതിയതുപോലെ ഓരോ ആരാധകനും ഇന്നും ചോദിക്കുന്നു.
‘‘എന്‍്റെ മുത്തശ്ശിയുടെ മരണത്തിനു ശേഷം
പതിനെട്ടു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു
ഞാന്‍ വിസ്മയിക്കുന്നു
എന്തുകൊണ്ട് ആ വേദന ഇപ്പോഴും വിടാതെ നില്‍ക്കുന്നു?
അവരെ സംസ്ക്കരിച്ചില്ളേ? അവരുടെ അസ്ഥികളും മറ്റും
എന്‍്റെ ഹൃദയത്തിന്‍്റെ ചുവന്ന മണ്ണിലോ കുഴിച്ചിട്ടത്? ’’
മലയാളത്തിന്‍്റെ മഹാസാഹിത്യകാരിയുടെ ഓര്‍മകള്‍ പുതുക്കാനും പുസ്തകങ്ങളുടെ പുനര്‍വായനയിലൂടെ കമലാ സുരയ്യയെ പുനര്‍സൃഷ്ടിക്കാനും ഈ ഓര്‍മകളെ ഒരിക്കല്‍ക്കൂടി നമുക്ക് നെഞ്ചോടു ചേര്‍ക്കാം.

സുനിത ദേവദാസ്

Share.

About Author

മാധ്യമം ദിനപത്രത്തില്‍ ജോലി ചെയ്യുന്നു. വയനാട്‌ സ്വദേശി. തമാസം അനന്തപുരിയില്‍.

136q, 0.764s