Leaderboard Ad

ഓര്‍മ്മയില്‍ നിന്നും

0

ഇടവപ്പാതി മഴക്കാറിനാൽ
ഇരുള്‍  വീണോരാ ഇടവഴികളില്‍
കിളിച്ചുണ്ടന്‍ മാമ്പഴ ചാറു  നുകർന്നൊരെൻ
ബാല്യകാലത്തിന്റെ സ്മരണകള്‍
ഇട നെഞ്ചിൽ എവിടേയോ  നീര്‍തുളുമ്പി….
കുഞ്ഞിളം കാറ്റല്‍ തഴുകിയ കതിരുകള്‍
കൊയ്തൊഴിഞ്ഞൊരു  പാടവരമ്പില്‍
മുക്കുറ്റി പൂവുകള്‍ നുള്ളി എറുത്തും
തൊടിയിലെ കാവില്‍ പോയകാലം…….
ഇന്ദ്രനീലക്കല്ല് മിഴികള്‍ക്കുമുളിലെ
ഇന്ദ്രലോകത്തിന്റെ ഉള്ളറയില്‍
നിന്റെ മനസിന്റെ അന്തസ്മിതങ്ങളില്‍
എന്റെ ഹൃദയവും  ചേര്‍ത്തുവച്ച്
സ്നേഹത്തിന്‍ പൂമ്പൊടി വാരി വിതറുമ്പോള്‍
ആനന്ദ അശ്രു  പൊഴിച്ചു നിന്നു
നീ ആലില പോലെ തുടിച്ചു നിന്നു………

Share.

About Author

140q, 0.498s