Leaderboard Ad

ഓ പലസ്തീന്‍

0

ഇരുട്ട് ഇരച്ചു കയറുന്ന കണ്ണുകൾ
ദിഗന്ധങ്ങൾ പിളർന്നു തിളച്ചുരുകി വീഴുന്ന ലാവകൾ ….

എങ്ങും പിശാചുക്കളുടെ അലർച്ചകൾ
ആരോ കൊത്തിപ്പറിക്കുന്നു ജീവനെ.

വിണ്ണിൽ നിറയുന്നു ചോരപ്പാടുകൾ
മൃതസന്ധ്യ കണക്കെ ചേതനയറ്റ്
ശവക്കല്ലറയ്ക്ക് മുമ്പിൽ
നിലവിളിക്കാൻ പോലുമാകാതെ ഒരമ്മ …

പാറക്കെട്ടുകൾ പിളർക്കും കൊടുംകാറ്റിൽ
ഒരു രാന്തൽതിരി പോലെ പിടഞ്ഞമരുംപോൾ
ഈ തീക്കുണ്ടത്തിൽ തീർത്ഥം തെളിക്കാൻ
കൈ നീട്ടുന്നതാര് ?

പിൻകുറിപ്പ് :
ഇവിടെയുമുണ്ട് ഒരു വിശ്വമാതാവ്
*എന്നും വിശ്വശാന്തിക്കമൃതൂട്ടാന്.
എന്നിട്ടും …..
ഇല്ലൊരു വാക്ക് പോലും നിവേദിക്കാൻ.
വചനം ഏതുമുരുവിടാം :

“ജീവിതം എത്ര നശ്വരം ” !

പി കെ മുഹമ്മദ്‌

Share.

About Author

142q, 0.670s