നിന്നെയായിരുന്നു എനിക്കെന്നുമിഷ്ടം
തിരമാലക്കൈകള്‍ കൊണ്ട് നിന്നെ ചേര്‍ത്ത് പിടിക്കാനും
ചൂടുള്ള ആ നെഞ്ചില്‍ ചേർന്ന്കിടക്കാനും
അതുകൊണ്ടാവം ഞാന്‍ ശ്രമിച്ചത്
അനന്തമായ എന്റെ സ്നേഹം
എന്റെ ആഴം പോലെ
നിന്റെ മൌനം നിനക്കെന്നോടുള്ള പ്രണയമാണെന്ന് ഞാന്‍ കരുതി
ഞാനെന്ന കടലിനും നീയെന്ന കരക്കുമിടയില്‍
ഒരു മഹാസമുദ്രമുണ്ടെന്ന് ഞാനറിഞ്ഞത് ഇന്നാണ്
നിന്റെ പകൽ സ്വപ്നങ്ങളില്‍ പോലും ഞാനില്ലെന്നറിഞ്ഞപ്പോള്‍
എങ്കിലും,
നമ്മള് നമ്മളായിരുന്നിടത്തോളം എന്നിലെ അവസാന തുള്ളിയും
വറ്റുന്ന നാള് വരെ ,എന്റെയീ പ്രണയം എന്നിലുണ്ടാവും
ഋതു ഭേദങ്ങള്കും് കാലച്ചക്രങ്ങല്ക്കുണമപ്പുറം എന്റെ പ്രണയം അനശ്വരമാണ്
നീയറിയുന്നില്ലെങ്കിലും
–അനഘ ഹരിതവയൽ