Leaderboard Ad

കണ്ണിനും കണ്ണായ കണ്ണ്, കണ്ണാണഖിലം

0

ണ്ണിനെയും കാഴ്ചയെയും കുറിച്ചുള്ള പഠനങ്ങള്‍ഇന്ന് ഏറെ വളര്‍ന്നുകൊണ്ടിരിക്കുന്നു. കാരണം, ലോകത്തെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന്റെ 90 ശതമാനവും നേത്രേന്ദ്രിയം വഴിയാണ് ലഭിക്കുന്നത് എന്നതുതന്നെ. മൂന്നു പഠന മേഖലകള്‍കാഴ്ചയുമായി ബന്ധപ്പെട്ട് കാണാം. 1. പ്രകാശത്തിന്റെ ഭൗതികഗുണങ്ങളെയും അതിന്റെ വ്യാപനത്തെയും പദാര്‍ഥവുമായുള്ള പരസ്പര പ്രവര്‍ത്തനത്തെയും കുറിച്ചുള്ള പഠനം 2. കണ്ണിനെപ്പറ്റിയും തലച്ചോറുമായുള്ള കണ്ണിന്റെ നാഡീപരമായ ബന്ധങ്ങളെയും കുറിച്ചുള്ള പഠനശാഖ 3. ഭൗതികമായ ചോദനയും പെരുമാറ്റവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പഠനം 4. പുതിയ വാര്‍ത്താവിനിമയ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനം.

ഒരു വസ്തുവിനെക്കുറിച്ചുള്ള ദൃശ്യബോധം എങ്ങനെയുണ്ടാകുന്നു. ഇതിന് ഒട്ടേറെ വ്യത്യസ്ത ഘടകങ്ങള്‍പങ്കുചേരുന്നുണ്ടത്രെ. പ്രകാശതീവ്രത, നിറം, അതിര്‍ത്തിരേഖ, ആകൃതി, നിമ്നത എന്നിവ അവയില്‍ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ദൃഷ്ടിപടലത്തില്‍രൂപംകൊള്ളുന്ന പ്രതിബിംബം വിവിധതലങ്ങളില്‍വെച്ച് സാരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടാണത്രെ തലച്ചോറിലെത്തിച്ചേരുന്നത്

.

ദൃഷ്ടിപടലത്തിലുള്ള വിവിധതരം ദര്‍ശകവര്‍ണകങ്ങളെക്കുറിച്ച് പഠനങ്ങളേറെ നടന്നിട്ടുണ്ടെങ്കിലും അവയുടെ ഫലമായി വര്‍ണബോധമുളവാക്കുന്ന പ്രക്രിയ വിശദീകരിച്ചിട്ടില്ല. ദൃഷ്ടിപടലത്തില്‍വീഴുന്ന പ്രകാശത്തെക്കുറിച്ചുള്ള വാര്‍ത്ത രണ്ട് വ്യത്യസ്ത രീതികളിലത്രെ മസ്തിഷ്കത്തിലെത്തിച്ചേരുന്നത്. പ്രകാശത്തിന്‍െറ അളവിനെക്കുറിച്ചുള്ള സിഗ്നലും തരംഗദൈര്‍ഘ്യത്തെ പ്രതിനിധാനംചെയ്യുന്ന സിഗ്നലും. ആദ്യത്തേത് പ്രകാശതീവ്രതക്കും രണ്ടാമത്തേത് വര്‍ണബോധത്തിനുമാണ് നിദാനം. 

രൂപബോധം കാഴ്ചയിലൂടെ

ഒരു വസ്തുവിന്‍െറ അതിര്‍ത്തിരേഖകളെയും (contour) ആകൃതികളെയും (shape) കുറിച്ചുള്ള ദൃശ്യബോധം ഉളവാക്കുന്ന പ്രക്രിയ കുറച്ചുകൂടി സങ്കീര്‍ണമാണെന്ന് പറയാം. ദൃഷ്ടിപടലത്തിലുള്ളൊരു പ്രത്യേക മേഖലയില്‍(receptive field) പ്രകാശകണികകള്‍പതിക്കുമ്പോള്‍, ചില ബിന്ദുക്കള്‍മസ്തിഷ്കത്തിലെ നാഡീകോശങ്ങളെ പ്രാവര്‍ത്തികമാക്കുന്നു. പ്രകാശപ്രവാഹം നിലക്കുമ്പോഴാണ് മറ്റ് ചില ബിന്ദുക്കള്‍ഈ കോശത്തെ ഉത്തേജിപ്പിക്കുന്നത്. ഇതിന്‍െറ അനന്തരഫലമായാണ് വസ്തുക്കളെക്കുറിച്ചുള്ള രൂപബോധമുണ്ടാകുന്നത്. വസ്തുവിനെക്കുറിച്ചുള്ള ത്രിമാനചിത്രം രൂപംകൊള്ളുന്നതിന് വസ്തുവിന്റെ depthനെക്കുറിച്ചുള്ള ബോധവും രണ്ടു കണ്ണുകൊണ്ടും രണ്ടു കാഴ്ചപ്പാടില്‍നിന്നുള്ള വീക്ഷണവും ആവശ്യമാണ്. ഈ ബോധരൂപവല്‍ക്കരണത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് തലച്ചോറിലെ തന്നെ ദര്‍ശനകേന്ദ്രമാണ്.

‘ഒരു വസ്തുവിനെ കണ്ടാല്‍, ആ ദൃശ്യബോധം നമുക്കുണ്ടാകുന്നത് എങ്ങനെ ?

ദൃഷ്ടിപടലം നേത്രനാഡി വഴി വൈദ്യുതസ്പന്ദനങ്ങളുടെ രൂപത്തില്‍ തലച്ചോറിലേക്കയക്കുന്ന ‘വാര്‍ത്ത’കളുടെ അടിസ്ഥാനത്തിലത്രെ ദൃശ്യബോധമുണ്ടാകുന്നത്. നേത്രനാഡിയിലെ ഓരോ നാഡീതന്തുവും മറ്റുള്ളവയില്‍നിന്ന് സ്വതന്ത്രമായ രീതിയിലത്രെ നാഡീസ്പന്ദനങ്ങള്‍വഹിച്ചുകൊണ്ടുപോകുന്നത്. ഇവക്കു പക്ഷേ ഗുണപരമായ വ്യത്യാസമില്ല. അതായത്, ഉണ്ടെങ്കില്‍ എല്ലാമുണ്ടാകും, ഇല്ലെങ്കിലോ! ഒന്നുമില്ല എന്ന മട്ടിലത്രെ നാഡീസ്പന്ദനങ്ങളുടെ പ്രവര്‍ത്തനം. ഒരു നിശ്ചിതസമയത്തുണ്ടാകുന്ന സ്പന്ദനങ്ങളുടെ എണ്ണത്തിലാണ് ഈ ഏറ്റക്കുറച്ചിലുകള്‍ പ്രകടമായി കാണുന്നത്. ഇവ അന്തിമഫലത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു. വാര്‍ത്തകള്‍ എന്ന് പറയപ്പെടുന്ന ചലനങ്ങളെ വഹിച്ചുകൊണ്ടുവരുന്ന സ്പന്ദനങ്ങള്‍ തമ്മിലുള്ള ഇടവേളയത്രെ വാര്‍ത്തകളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും.

ഇലക്ട്രോ റെറ്റ്നോഗ്രഫി- ഇ.ആര്‍.ജി

ദൃഷ്ടിപടലങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം ഇപ്പോള്‍പ്രധാനമായും വൈദ്യുത ഇലക്ട്രോഡുകള്‍ഉപയോഗിച്ചുള്ള ‘ഇലക്ട്രോ റെറ്റ്നോഗ്രഫി’ എന്ന സമ്പ്രദായത്തിലൂടെയാണ് നടക്കുന്നത്. ദൃഷ്ടിപടലങ്ങളിലുണ്ടാകുന്ന സൂക്ഷ്മമായ ഉത്തേജനങ്ങളെപ്പോലും രേഖപ്പെടുത്താന്‍ ഇതുമൂലം സാധ്യമാകുന്നു. ഇങ്ങനെ ലഭ്യമാകുന്ന രേഖാചിത്രം പിന്നീടുള്ള പഠനങ്ങള്‍ക്ക് വളരെ സഹായകരമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇ.ആര്‍ജിയില്‍ രേഖപ്പെടുത്തുന്നത് വര്‍ണകോശങ്ങളിലും ദ്വിധ്രുവകോശങ്ങളിലും ഉണ്ടാകുന്ന ആവേഗങ്ങളത്രെ. നാഡീകോശങ്ങളിലെ മാറ്റങ്ങള്‍പക്ഷേ, ഇതില്‍ രേഖപ്പെടുത്തുക പതിവില്ല.

പല വര്‍ണങ്ങള്‍‘വെളുത്ത’ നിറമാകുന്നത്

ഒരു ദൃശ്യം കണ്ടാല്‍ അവയിലെ നിറങ്ങള്‍ വേര്‍തിരിച്ചു കാണാന്‍ നമുക്ക് കഴിയുമല്ലോ . ഇത് കിരണങ്ങളുടെ തരംഗ ദൈര്‍ഘ്യത്തിലുള്ള അന്തരമത്രെ. അതേ സമയം തന്നെ, വിവിധ ദൈര്‍ഘ്യങ്ങളോടു കൂടിയ  കിരണങ്ങള്‍ യോജിക്കുമ്പോള്‍ വര്‍ണ്ണരഹിതമായ പ്രകാശം പ്രകടമാവുകയും ചെയ്യും. വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള കിരണങ്ങള്‍ പ്രത്യേകം പ്രത്യേകം കാണാനിടയാകുമ്പോള്‍ വിവിധ വര്‍ണങ്ങള്‍ നമുക്ക് ദൃശ്യമാവുകയും അനുഭവിക്കാനും തിരിച്ചറിയാനും സാധിക്കുകയും ചെയ്യുന്നു. വിവിധ വര്‍ണങ്ങള്‍ പരസ്പരം ഒന്നുചേര്‍ന്ന് വെളുത്ത നിറമുണ്ടാകുന്നത് റെറ്റിനയിലും മസ്തിഷ്കത്തിലും നടക്കുന്ന ശരീരക്രിയാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.

തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ്‌ സ്ഥിതി ചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളു. കണ്ണിനെ നേത്രകോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ്, മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്നു ജോഡി പേശികളുണ്ട്. കൺപോളദ്വയവും അതിലെ പീലികളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നൽകുന്നു. കൺപോളകൾക്കുൾവശത്തുള്ളതടക്കമുള്ള കണ്ണിന്റെ ബാഹ്യഭാഗത്തെ നേത്രാവരണം (Conjunctiva) എന്ന സുതാര്യമായ ഒരു നേർത്ത പാട ആവരണം ചെയ്തിരിക്കുന്നു. ഓരോ കണ്ണിലും രണ്ട് കണ്ണുനീർഗ്രന്ഥികൾ വീതമുണ്ട്. അവ സ്രവിക്കുന്ന കണ്ണുനീർ കണ്ണിനെ ഈർപ്പമുള്ളതായി നിർത്തുകയും, കണ്ണിൽ പതിക്കുന്ന അഴുക്കും പൊടിയും മറ്റും കഴുകിക്കളയുകയും ചെയ്യുന്നു. കണ്ണുനീരിലെ ലൈസോസൈം (Lysozyme) എന്ന ജീവാഗ്നിയ്ക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനും കഴിവുണ്ട്. കൺപോളകളുടെ ചലനത്തിലൂടെ കണ്ണുനീർ കണ്ണിലുടനീളം വ്യാപിക്കുന്നു. അധികമുള്ള കണ്ണുനീർ കണ്ണിന്റെ കോണിലെ ചെറിയ നാളം വഴി മൂക്കിലെത്തുന്നു.

നേത്രഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട്.

1.ദൃഢപടലം

ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നു പറയുന്നു. അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു. തന്തുകലകളാൽ നിർമ്മിതമായ ഈ ഭാഗം അതാര്യമാണ്. എന്നാൽ ദൃഢപടലത്തിൽ ഉന്തിനിൽക്കുന്ന സുതാര്യമായ ഒരു ഭാഗവുമുണ്ട്. ഈ ഭാഗത്തെ കോർണിയ എന്നു വിളിക്കുന്നു. കോർണിയയും ദൃഢപടലത്തിന്റെ പുറമേനിന്നു കാണാവുന്ന ഭാഗങ്ങളേയും നേത്രാവരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു.

2 .രക്തപടലം

കൺഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്. രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോർണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു.

കൃഷ്ണമണിയ്ക്കു ചുറ്റിലുമുള്ള വലയപേശികളും റേഡിയൽ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയ്ക്കു പിന്നിലായി ഒരു ഉത്തല കാചമുണ്ട് (Convex Lens). ഈ കാചത്തെ സ്നായുക്കൾ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്. സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികൾ ഉണ്ട്. സീലിയറി പേശികളുടെ പ്രവർത്തന ഫലമായി കാചത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു.

3.ദൃഷ്ടിപടലം

കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് തരം കോശങ്ങളുണ്ട് – റോഡ് കോശങ്ങളും (Rod) കോൺ കോശങ്ങളും (Con). റോഡ് കോശങ്ങൾ വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. നിറങ്ങൾ കാണുന്നതിനു സഹായിക്കുന്ന കോശങ്ങളാണ് കോൺകോശങ്ങൾ. ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോൺകോശങ്ങൾ ഏറ്റവും കൂടുതൽ കാണുന്നു. ഇവിടെ റോഡ് കോശങ്ങൾ സാധാരണ ഉണ്ടാവാറില്ല. പീതബിന്ദു എന്നു വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത് .

 നേത്രനാഡി

പ്രകാശഗ്രാഹികളിൽ നിന്നും തുടങ്ങുന്ന നാഡീതന്തുസമൂഹങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി. നേത്രനാഡി ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിപടലത്തിൽ നേത്രനാഡി ചേരുന്ന ഭാഗത്ത് യാതൊരു പ്രകാശഗ്രാഹികോശങ്ങളും ഉണ്ടാകാറില്ല. അതുകൊണ്ട് ഈ ഭാഗത്തെ അന്ധബിന്ദു എന്നു വിളിക്കുന്നു.

കണ്ണിലെ ദ്രവങ്ങൾ

കണ്ണിൽ കോർണിയയ്ക്കും കാചത്തിനുമിടയിൽ ജലീയദ്രവം (Aquous humor) എന്ന ദ്രവം നിറഞ്ഞിരിക്കുന്നു. ഈ ഭാഗത്തെ ജലീയ അറ (Aquous chamber) എന്നു വിളിക്കുകയും ചെയ്യുന്നു. കാചത്തിനു പിന്നിലെ വലിയ അറയെ സ്ഫടിക (Vitreous Chamber) അറ എന്നു വിളിക്കുന്നു, ഇവിടെ ജെല്ലിദ്രവമായ സ്ഫടിക ദ്രവം (Vitreous humor) നിറഞ്ഞിരിക്കുന്നു. ഈ രണ്ട് ദ്രവങ്ങളും സുതാര്യമാണ്. ഇവ ചെലുത്തുന്ന മർദ്ദമാണ് കണ്ണിന് അതിന്റെ ആകൃതി നിലനിർത്താൻ സഹായമാവുന്നത്.

കാഴ്ച

ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ അറുപതുലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട്. കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺകോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോറിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങൾക്ക് വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവേയുള്ളു. പക്ഷേ കുറഞ്ഞ പ്രകാശത്തിൽ പോലും ഉത്തേജിക്കപ്പെടുന്നു. റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നൽകുന്നത്. ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്ക് കാരണമായേക്കാം.

രാത്രീഞ്ചരരായ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും. മൂങ്ങ പകൽ പുറത്തിറങ്ങാത്തതിനാൽ അതിന്റെ കണ്ണിൽ കോൺകോശങ്ങൾ തീരെ ഉണ്ടാവാറില്ല

ദൃഷ്ടിപടലത്തിലെ പ്രതിബിംബം

ഒരു വസ്തുവിൽ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുകയും കണ്ണിലെ കോർണിയയിലൂടെ കടന്ന കൃഷ്ണമണിയിലെ കാചത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു. കാചം പ്രകാശ രശ്മികളെ ദൃഷ്ടിപടലത്തിലേയ്ക്ക് ഫോകസ് ചെയ്യുന്നു. തത്ഫലമായി ദൃഷ്ടിപടലത്തിൽ വസ്തുവിന്റെ ചെറിയ പ്രതിബിംബം തലകീഴായി വീഴുന്നു. പ്രതിബിംബത്തിനു കാരണമാകുന്ന പ്രകാശരശ്മികൾ ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹി കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായുണ്ടാകുന്ന ആവേഗങ്ങൾ തലച്ചോറിലെത്തുകയും, തലച്ചോറ് രണ്ട് കണ്ണിൽ നിന്നുമുണ്ടാകുന്ന പ്രതിബിംബങ്ങളെയും സമന്വയിപ്പിച്ച് ത്രിമാന രൂപം നിവർന്ന രീതിയിൽ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

ഫോക്കസിങ്

സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാൻ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്നുണ്ട്. കാചത്തിന്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി കാചത്തിന്റെ വക്രതയ്ക്ക് അപ്പപ്പോൾ മാറ്റംവരുത്തിക്കൊണ്ടാണ് ഫോക്കൽ ദൂരം ക്രമപ്പെടുത്തുന്നത്. കണ്ണിൽ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത (Accommodation power) എന്നു വിളിക്കുന്നു.

കണ്ണിനുണ്ടാകുന്ന സാധാരണ പ്രശ്നങ്ങൾ

കണ്ണിന്റെ സാധാരണ ആകൃതി അതിലെ കാചത്തിൽ നിന്നും ദൃഷ്ടിപടലത്തിലേക്കുള്ള ദൂരം വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി ദൃഷ്ടിപടലത്തിൽ വീഴത്തക്ക വിധത്തിലുള്ളതാണ്. ഇത് ദൃഢപടലം, കണ്ണിലെ ദ്രവങ്ങൾ എന്നിവ കൊണ്ട് നിലനിർത്തപ്പെട്ടിരിക്കുന്നു. എന്തെങ്കിലും കാരണത്താൽ കണ്ണിന്റെ സ്വാഭാവികാകൃതിയ്ക്ക് വ്യത്യാസമുണ്ടായാൽ ദൃഷ്ടിവൈകല്യമുണ്ടാകുന്നു. നിശാന്ധത, വർണ്ണാന്ധത തുടങ്ങിയവയും കണ്ണിനുണ്ടാകാറുള്ള പ്രശ്നങ്ങളാണ്.

ദീർഘദൃഷ്ടി

 

ദീർഘദൃഷ്ടി എന്ന ദൃഷ്ടിവൈകല്യമുള്ളവർക്ക് അകലെയുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ. അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു പിന്നിൽ കേന്ദ്രീകരിക്കുന്നതാണ് ദീർഘദൃഷ്ടിയ്ക്കു കാരണം. നേത്രഗോളത്തിന്റെ ദൈർഘ്യം ആവശ്യത്തിനില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം പ്രധാനമായും ഉണ്ടാകുന്നത്. വക്രതയിൽ മാറ്റം വരുത്തി ഫോക്കസിങ് ആവശ്യാനുസരണം നടത്താൻ സാധിക്കാത്ത വിധം കാചത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതും ദീർഘദൃഷ്ടിയ്ക്ക് കാരണമാകുന്നു.

അനുയോജ്യമായ ശക്തിയുള്ള ഉത്തല കാചം (Convex lens) ഉള്ള കണ്ണട ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാവുന്നതാണ്. കാചം പ്രകാശരശ്മികളെ സംവ്രജിപ്പിച്ച് പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴാൻ സഹായിക്കുന്നു.

ഹ്രസ്വദൃഷ്ടി


അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുകയുള്ളു എന്ന വൈകല്യമാണ് ഹ്രസ്വദൃഷ്ടി. അകലെയുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു മുന്നിലായി കേന്ദ്രീകരിക്കുന്നു. കൺഗോളത്തിന്റെ ദൈർഘ്യം കൂടുതലായിരിക്കുന്നതോ, കണ്ണിന്റെ സമഞ്ജനക്ഷമതയ്ക്ക് ഉണ്ടാകുന്ന വൈകല്യമോ ആണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്.

അവതല കാചം (Concave Lens) ഉപയോഗിച്ച് പ്രകാശരശ്മികളെ വിവ്രജനം നടത്തി പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴത്തക്ക വിധത്തിൽ ക്രമീകരിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.

വിഷമദൃഷ്ടി

ഒരു വസ്തുവിൽ നിന്നുള്ള പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതു മൂലമുണ്ടാകുന്ന ദൃഷ്ടിവൈകല്യമാണ് വിഷമദൃഷ്ടി (Astigmatism). ഇതുമൂലം വികലമായ പ്രതിബിംബം ഉണ്ടാകുന്നു. കണ്ണിലെ ലെൻസിന്റെയോ കോർണിയയുടേയോ വക്രതയിലുണ്ടാകുന്ന ക്രമരാഹിത്യമാണ് വിഷമദൃഷ്ടിയ്ക്കു കാരണം. പ്രത്യേകമായി രൂപപ്പെടുത്തുന്ന സിലണ്ട്രിക്കൽ ലെൻസുപയോഗിച്ചാണ് വിഷമദൃഷ്ടി പരിഹരിക്കുന്നത്.

തിമിരം

നേത്രകാചം അതാര്യമാകുന്നതുമൂലമുണ്ടാകുന്ന കാഴ്ചനഷ്ടപ്പെടലാണ് തിമിരം. സാധാ‍രണ വാർദ്ധക്യത്തിലാണ് തിമിരം ബാധിക്കുക. അതാര്യത വർദ്ധിക്കുകയും ഒടുവിൽ പൂർണ്ണ അന്ധതയിൽ കലാശിക്കുകയും ചെയ്യുന്നു. ഈ രോഗത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. ശസ്ത്രക്രിയ വഴി അതാര്യമായ കാചം നീക്കി പകരം കൃത്രിമ കാചം സ്ഥാപിച്ചോ, ശക്തിയേറിയ കണ്ണട ഉപയോഗിച്ചോ തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച ശരിയാക്കുന്നു.

ഗ്ലോക്കോമ

കണ്ണിലെ ദ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം കണ്ണിൽ അസാധാരണ മർദ്ദമുളവാകുന്ന രോഗമാണ്‌ഗ്ലോക്കോമ. ഇതുമൂലം നേത്രനാഡിയ്ക്ക് കേടുപറ്റുകയും കാഴ്ച നഷ്ടപ്പെടാനിടവരികയും ചെയ്യുന്നു. ദീപങ്ങൾക്കു ചുറ്റും വലയങ്ങൾ കാണുക, രാത്രിയിൽ കാഴ്ചക്കുറവുണ്ടാവുക, കണ്ണിനുചുറ്റും വേദനയുണ്ടാവുക, കണ്ണിനു മങ്ങൽ തോന്നുക തുടങ്ങിയവ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്

കണ്ണ് മാറ്റിവെയ്ക്കൽ 

കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത്.

ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തിൽ കേടുവന്നതോ ആയ കോർണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോർണിയ തുന്നിച്ചേർത്താണ് കോർണിയ മാറ്റിവെയ്ക്കൽ സാധ്യമാക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് കെരാറ്റോ പ്ലാസ്റ്റി എന്നു പറയുന്നു.

ചിലയാളുകളിൽ അപകടം മൂലമോ, രോഗങ്ങളാലോ വിട്രിയസ് ദ്രവം കലങ്ങിപ്പോയാൽ അത് കാഴ്ചയെ ബാധിക്കുന്നതാണ്. ആ ദ്രവത്തിനു പകരം നേത്രദാതാവിന്റെ ശുദ്ധവും അവികലുമായ വിട്രിയസ് ദ്രവം സ്വീകരിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്.

കേടുവന്ന ദൃഢപടലത്തിനു പകരം ദാതാവിൽ നിന്നും ആരോഗ്യമുള്ള ദൃഢപടലം സ്വീകരിച്ചും കാഴ്ച്ചശരിയാക്കാറുണ്ട്

നേത്രദാനം

ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണു മാറ്റിവെച്ചാൽ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 24 മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത്

ആരോഗ്യകരമായ ഭക്ഷണരീതി

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ശരിയായ ആഹാര രീതി കണ്ണുകള്‍ക്കും അത്യാവശ്യമാണ്‌. ആരോഗ്യകരമായ ഭക്ഷണരീതി നല്ല കാഴചയുടെ അടിത്തറയാണ്‌. അയേണ്‍, കാത്സ്യം, ഫോളിക്‌ആസിഡ്‌എന്നിവക്ക്‌പുറമേ വൈറ്റമിന്‍എ യും സുലഭമായി കിട്ടുന്ന ഇലക്കറികള്‍(ചീര, മുരിങ്ങ) പച്ചക്കറികള്‍(കാരറ്റ്‌, ബീറ്റ്‌റൂട്ട്‌, പപ്പായ) എന്നിവയും ധാരാളം കഴിക്കേണ്ടതാണ്‌. കൂടാതെ പാല്‍, ചെറിയ മത്സ്യങ്ങള്‍എന്നിവയും ഭക്ഷണത്തില്‍ഉള്‍പ്പെടുത്തിയാല്‍വളരെ നല്ലതായിരിക്കും. വൈറ്റമിന്‍എ ധാരാളം അടങ്ങിയിരിക്കുന്ന മീനെണ്ണ ഗുളിക പ്രതിദിനം കഴിക്കുന്നത്‌നല്ല കാഴ്‌ചശക്തിക്ക്‌അത്യുത്തമമാണ്‌. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ഇത്തരം പോഷകാഹാരം കൊടുക്കുന്നകാര്യത്തില്‍രക്ഷിതാക്കള്‍പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌.മുരിങ്ങയില സൂപ്പ്, ചീര സൂപ്പ് തുടങ്ങിയവ നിത്യേനയെന്നോണം ശീലിക്കാവുന്ന, കണ്ണിന് ഹിതകരങ്ങളായ ആഹാരങ്ങളാണ്.

ചെന്നെല്ലരി, ഗോതമ്പ്, യവം, ഞവരയരി, കട്ടി കുറഞ്ഞ മാംസങ്ങള്‍(പറവകള്‍, ആട്, തുടങ്ങിയവ) അടപതിയന്‍, കിഴങ്ങ്, ഇരുവേലി, കടുക്ക, മുള്ളങ്കി, നെല്ലിക്ക, മുന്തിരങ്ങ, ചെറുപയര്‍, പടവലങ്ങ, കോവയ്ക്ക, ശതാവരി കിഴങ്ങ്, ശര്‍ക്കര, നെയ്യ്, തേന്‍, മഴവെള്ളം, പാല്‍, മാതള നാരങ്ങ, ഇന്തുപ്പ് എന്നിവ കണ്ണുകള്‍ക്ക് പൊതുവേ ഗുണകരമായ ആഹാരവസ്തുക്കളാണ്. രാത്രിയില്‍പതിവായി ഒരു സ്പൂണ്‍(ത്രിഫലപ്പൊടി, നെയ്യും, തേനും ചേര്‍ത്ത് കുട്ടികളും, രോഗമില്ലാത്തവരും ശീലിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രേഷ്ഠമാണ്.)

കമ്പ്യൂട്ടര്‍ഉപയോഗിക്കുമ്പോള്‍


ഇന്നത്തെ ലോകത്തില്‍കമ്പ്യൂട്ടര്‍ഇല്ലാതെയുള്ള ജീവിതം സങ്കല്‍പ്പത്തില്‍നിന്നും അപ്പുറമാണ്‌. വായിക്കുമ്പോഴും ടി.വി കാണുമ്പേഴും മുറിയില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്‌. കുട്ടികള്‍ ടിവി കാണുന്നത്‌5-6 അടി ദൂരം വിട്ടു വേണമെന്ന്‌ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍ഉപയോഗിക്കുമ്പോള്‍VDT (Video display termenant) മോണിറ്ററിനേക്കാള്‍എല്‍ സി ഡി മോണിട്ടര്‍ ആണ് (Liquified crystal display) കണ്ണിന്‌ ഉചിതം. മോണിറ്റര്‍ പത്ത് ഡിഗ്രി മുകളിലേക്ക്‌ ചെരിച്ചു വെച്ചാല്‍ കമ്പ്യൂട്ടറില്‍ നിന്ന് വെളിച്ചമടിക്കുന്നത്‌( (glare) തടയാം. കമ്പ്യൂട്ടറിന്റെ വെളിച്ചവും ഇരിക്കുന്ന മുറിയുടെ വെളിച്ചവും തുല്യമായിരിക്കണം. 8-10 മണിക്കൂര്‍വരെ പ്രതിദിനം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ മണിക്കൂറിലും രണ്ട്‌ മിനുട്ട്‌ ഇടവേളയെടുത്ത്‌ കണ്ണ്‌ കൈവെള്ളയുടെ കുഴിയില്‍ വെച്ച് വിശ്രമിക്കേണ്ടതാണ്‌. കണ്ണിമ വെട്ടാതെ ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ടുണങ്ങി (dry eye) എന്ന അസുഖമായി തീരാറുണ്ട്‌. കമ്പ്യൂട്ടറില്‍key അമര്‍ത്തുമ്പോള്‍ കണ്ണുകളും ചിമ്മാന്‍ ശ്രമിക്കുക. കണ്ണിമ വെട്ടുന്നത്‌ഒരു ശീലമായാല്‍ കണ്ണിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും കണ്ണട ധരിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍സ്‌ക്രീനില്‍ anti glare coating ഉപയോഗിക്കുന്നത്‌കണ്ണിന്‌ഗുണം ചെയ്യും.

ക്ഷതങ്ങളില്‍നിന്നുള്ള നേത്രസംരക്ഷണം.

കണ്ണിന്റെ കാര്യത്തില്‍അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍വലിയ അപകടങ്ങള്‍ഒഴിവാക്കാന്‍സാധിക്കും. കുട്ടികള്‍ കളിക്കുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. വീട്ടിലെ പൊടിപടലം, മാറാല, ഫാന്‍ എന്നിവ വൃത്തിയാക്കുമ്പോഴും സംരക്ഷണത്തിനായി കണ്ണടകള്‍ വെക്കേണ്ടതാണ്. തറയും ബാത്‌റൂമും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ്‌ ലായനികള്‍ കണ്ണിനു അപകടകാരികളാണ്. ഇവ പ്രത്യേകം ശ്രദ്ധയോടെയേ ഉപയോഗിക്കാവൂ. ഓലക്കണ്ണിയും നഖവും തട്ടി കൃഷ്‌ണമണിയില്‍ വൃണങ്ങള്‍ ഉണ്ടാവുക സാധാരണം. ജോലിസ്ഥലങ്ങളില്‍ welding ഉം grinding ഉം ചെയ്യുന്നതിനിടയില്‍ തീപ്പൊരി പാറി കൃഷ്ണമണിയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ കണ്ണട നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്‌. കണ്ണില്‍ ഏതുവിധത്തിലുള്ള കരട്‌ പോയാലും സ്വയം ചികിത്സിക്കാന്‍ ഒരുങ്ങാതെ ഒരു നേത്രരോഗ വിദഗ്‌ധന്റെ സഹായം തേടേണ്ടതാണ്‌.

നേത്രപരിശോധന


രോഗം വരുമ്പോള്‍ മാത്രം പരിശോധന നടത്തിയാല്‍ പോര. ഭാവിയില്‍ ഉണ്ടായേക്കാവുന്ന  നേത്രരോഗ പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ നേടാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്‌. 40 വയസ്സ്‌ കഴിഞ്ഞാല്‍ ഹ്രസ്വദൃഷ്ടി മങ്ങുന്ന അവസ്ഥ വരാം. (വെള്ളെഴുത്ത്‌) കൂടാതെ ദൃഷ്ടിയില്‍ തകരാറ്, തിമിരം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളത് കൊണ്ട്‌ കണ്ണ്‌ പരിശോധന വര്‍ഷാവര്‍ഷം നിര്‍ബന്ധമായും നടത്തേണ്ടതാണ്‌. കണ്ണിന്റെ പ്രഷറും ആഴവും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചാന്‍`ഗ്ലോക്കോമ’ എന്ന രോഗം നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാനും കാഴ്‌ച നിലനിര്‍ത്താനും സാധിക്കും. പ്രമേഹ രോഗികള്‍ നേത്ര പരിശോധന കൃത്യമായി ചെയ്യേണ്ടതാണ്‌. വര്‍ഷങ്ങളോളം നിയന്ത്രണാതീതമായി നില്‍ക്കുന്ന പ്രമേഹം, കണ്ണിന്റെ ഞരമ്പില്‍രക്തസ്രാവം ഉണ്ടാക്കുകയും, കാഴ്‌ചയ്‌ക്ക്‌പൊടുന്നനെ മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രമേഹവും രക്തസമര്‍ദ്ദവും ഉള്ളവര്‍ തീര്‍ച്ചയായും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും  കണ്ണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതാണ്‌.

കാഴ്‌ചക്കുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ ചില രോഗലക്ഷണങ്ങള്‍ മാതാപിതാക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. പുസ്‌തകം കണ്ണിനടുത്ത്‌ പിടിച്ച്‌ വായിക്കുക, ടെലിവിഷന്‍ സ്ക്രീനിനടുത്ത് പോയി കാണുക, കണ്ണ്‌ ഇടക്കിടെ തിരുമ്മുക, പ്രകാശമുള്ള മുറിയിലിരിക്കുമ്പോള്‍ അസ്വസ്ഥത, അടിക്കടി പോളക്കുരു വരിക എന്നിവ കുട്ടികളില്‍ കണ്ടാല്‍ താമസിയാതെ ഒരു നേത്രരോഗ വിദഗ്‌ദന്റെ സഹായം തേടേണ്ടതാണ്‌, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ്‌ എന്നിവ ഉള്ള കുട്ടികളെ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡോക്ടറെ കാണിക്കണം. കണ്ണടകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിച്ചാല്‍മാത്രമേ ശരിയായി ഫലം ലഭിക്കൂ.

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി നല്ല ശീലങ്ങള്‍

മദ്യം, പുകവലി, പുകയില ഇവ ഉപേക്ഷിക്കുക

കടുത്ത അള്‍ട്രാ വയലറ്റ്‌ രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുവാന്‍ വെയിലത്ത്‌  ഇറങ്ങുമ്പോള്‍ സണ്‍ഗ്ലാസ്സുകള്‍ ധരിക്കുക.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ്‌ കണ്ണിലെ മേക്കപ്പ്‌നീക്കുക. കോണ്‍ടാക്‌ട്‌ ലെന്‍സ്‌ ധരിക്കുന്നതിന്‌ മുമ്പ്‌ സോപ്പ്‌ കൊണ്ട്‌ കഴുകുക.

ആരോഗ്യമുള്ള കണ്ണുകള്‍ നിലനിര്‍ത്താന്‍ ശരിയായ വിശ്രമം ആവശ്യമാണ്‌. ദിവസേന ഏതാണ്ട്‌8 മണിക്കൂര്‍ ഉറങ്ങുക.

കഴിയുന്നതും മനഃസഘര്‍ഷം ഇല്ലാത്ത ജീവിതം നയിക്കുക. അതുമൂലം കണ്ണുകള്‍ക്ക്‌ ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ വരുന്നത് തടയാം.

 

 

Share.

About Author

149q, 0.765s