Leaderboard Ad

കപട ദേശസ്നേഹത്തിന്റെ സൈനിക വഴികൾ

0

സംഘ്‌ പരിവാർ ഫാസിസ്റ്റുകൾ ഉയർത്തുന്ന രാഷ്ടീയ ആശയങ്ങൾ പരസ്പരം വൈരുദ്ധ്യങ്ങളായി വർത്തിക്കുന്നത്‌ ഒട്ടും പുതുമയില്ലാത്ത ഒരു വസ്തുതയാണ്, പലപ്പോഴും ഇത്തരം വൈരുദ്ധ്യങ്ങളുടെ മൂർദ്ധന്യാവസ്ഥ പുറത്ത്‌ വന്നിട്ടുമുണ്ട്‌,  തീവ്ര ദേശീയത മുഖ മുദ്രയാക്കി ആയിരുന്നു സംഘ പരിവാർ ഇത്തരത്തിൽ ഉള്ള പല വൈരുദ്ധ്യങ്ങൾക്കും ന്യായം ചമച്ചത്‌ അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ‘ വൈദ്യപ്രതാപ്‌ ‘ എന്ന സംഘപരിവാർ സഹയാത്രികൻ പാക്ക്‌-ഭീകരൻ ഹാഫിസ്‌ സെയ്ദിനെ സന്ദർശ്ശിച്ചതിനു ആർ എസ്സ്‌ എസ്സ്‌ നേതാക്കൾ ചമച്ച വിശദീകരണം , ‘രാജ്യ താൽപര്യ പ്രാകരമായിരുന്നു വൈദ്യ പ്രതാപ്‌ ഹാഫിസ്‌-സെയ്ദിനെ കണ്ടത്‌’ എന്ന വിശദീകരണത്തിലൂടെ ദുരൂഹമായ കൂടി കാഴ്ചക്ക്‌ ദേശീയതയുടെ മേലങ്കിയണിയിച്ച്‌ ഇതിനെ ചോദ്യം ചെയ്തവരെ പോലും രാജ്യ സ്നേഹമില്ലാത്തവരും ദേശ ദ്രോഹികളുമായി മുദ്ര കുത്തി വാദിയെ പ്രതിയാക്കി അരോപണത്തിന്റെ മുനയൊടിക്കുകയായിരുന്നു ആർ എസ്സ്‌ എസ്സ്‌ ചെയ്തത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സംഘ്‌ പരിവാർ തന്നെ അരോപിക്കുന്ന ഹാഫിസ്‌ സെയ്ദിന്റെ പക്കൽ കണ്ട രാജ്യരക്ഷ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തേണ്ട കാര്യം പോലും തങ്ങൾക്കില്ല എന്ന ബോധ്യവും ആർ.എസ്സ്‌.എസ്സ്‌-നു നന്നായി അറിയാമായിരുന്നു. തങ്ങൾ ചെയ്യുന്നതെന്തും രാജ്യത്തിനു വേണ്ടി എന്ന അപ നിർമ്മിക്കപെട്ട പൊതു ബോധത്തിന്റെ ഇരകളായി അതേറ്റു പിടിക്കാൻ കുറെ പേർ ഉണ്ടെന്ന ഉത്തമ ബോധ്യം തന്നെയായിരുന്നു അത്‌ , തീവ്ര ദേശീയതയും തീവ്ര സാംസ്ക്കാരിക സദാചാര ബോധവും എല്ലാ കാലത്തും ഫാസിസ്റ്റുകൾ മുഖ്യ ആയുധമായി പ്രയോഗിക്കുന്നതും ഇത്‌ കൊണ്ട്‌ ഒക്കെ തന്നെയാണു , മുംബൈ ഭീകരാക്രമണത്തിൽ മരിച്ച ജവാന്മാരെ മൊത്തം തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി സംഘ പരിവാർ സോഷ്യൽ മീഡിയകളിലും പൊതു രാഷ്ട്രീയ രംഗത്തും പരമാവധി ഉപയോഗ പെടുത്തിയിട്ടുണ്ട്‌. ഒടുവിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനിൽ തന്നെ ഇന്ത്യയുടെ രാജ്യ രക്ഷ ഏൽപ്പിക്കുന്ന വിചിത്രമായ കാഴ്ചയും കാണുന്നു. ഇതിലും മോശമായി എങ്ങിനെ മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സൈനികരോട്‌ അനീതി കാണിക്കുവാൻ കഴിയുമെന്ന ചോദ്യം ഉത്തരം കിട്ടാത്തെ അലയുമ്പോൾ തന്നെയാണ്, പട്ടാളത്തിന്റെ പേരിൽ ചിലർ കാണിച്ചു കൂട്ടുന്ന സ്ത്രീ വിരുദ്ധവും മനുഷ്യത്വത്തിനു നിരക്കാത്തതുമായ ക്രൂരതകൾക്ക്‌ എതിരെ ഇറോം ശർമ്മിള അടക്കമുള്ളവർ വർഷങ്ങളായി നിരാഹാരം കിടക്കുന്നു. ഉടുമുണ്ട്‌ ഊരിയെറിഞ്ഞു വരെ സ്ത്രീകൾ പ്രധിഷേധിക്കുന്നെ എന്നാൽ ഇത്തരം പ്രധിഷേധങ്ങളെയും സമരങ്ങളെയും ദേശവിരുദ്ധവും സൈനികർക്ക്‌ എതിരായ ആക്രമണവുമായി വ്യാഖ്യാനിച്ച്‌ ഇതെ തീവ്ര ദേശീയ വക്താക്കൾ തന്നെ ഒരേ സമയം പട്ടാളത്തിന്റെ ഗുണകാംക്ഷികളുമായി മാറുന്നു, കിരാത നിയമം അഫ്‌സപക്ക്‌ എതിരെ പ്രധിഷേധിക്കുന്നവരെ ഭീകരരും തീവ്രവാദികളുമാക്കി മാറ്റുന്നു , ബലാസംഗങ്ങളെയും വ്യാജ ഏറ്റുമുട്ടലുകളെയും പ്രത്യക്ഷമായി തന്നെ ന്യായീകരിക്കുന്നു. ഇവിടെ ഈ വൈരുദ്ധ്യത്തിന്റെ ഇരയായി സൈനിക തലത്തിൽ നിന്നും രക്ത സാക്ഷികളായ പട്ടാളക്കാർ ആണെങ്കിൽ ജീവിച്ചിരിക്കുന്ന ഒരു രക്ത സാക്ഷിയാണു മലയാളിയായ ‘ ആർമി രാജു എന്ന പട്ടാളക്കാരൻ , സിനിമാ തിരക്കഥയെയും ക്ലൈമാക്സിനെയും വെല്ലുന്ന കനലെരിഞ്ഞ ജീവിതം അനുഭവിച്ചു തീർത്ത പച്ചയായ മനുഷ്യൻ , അഫ്‌സപയും ഇറോം ശർമ്മിളയും കാശ്മീരിലെ വ്യാജ ഏറ്റു മുട്ടലുകളിൽ സൈനിക ഉദ്ദോഗസ്ഥർ അടക്കം ശിക്ഷിക്കപെടുന്ന ഈ വേള യിൽ ഒന്നര പതിറ്റാണ്ട്‌ മുൻപ്‌ നടന്ന ഒരു മാർഷൽ കോട്ടിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം മാർഷൽ ക്വോട്ടിനപ്പുറം നടന്ന ഭരണ കൂട ഭീകരതയുടെ ഭയാനക മുഖം അതെല്ലാമാണു രാജുവിന്റെ ഒരു പതിറ്റാണ്ടു കാലത്തെ ജീവിതം , രാജുവിന്റെ ദുരന്ത കഥ ഇങ്ങനെയായിരുന്നു.

ആസാം റൈഫിൾസിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ആർ മി രാജു വിനെ വീട്ട്‌ തടങ്കലിൽ വെക്കണമെന്ന ഒരു നിർദ്ദേശം പട്ടാള ഓഫിസർ ക്ക്‌ തമിഴ്‌ നാട്‌ പോലീസിൽ നിന്നും ലഭിക്കുന്നത്‌ 1998 ലായിരുന്നു , കാരണം തിരക്കിയ ഓഫിസർക്ക്‌ ഒരു സൂചനയും ഉത്തരവും നൽകുവാൻ അന്ന് തമിഴ്‌ നാട്‌ പോലീസിന്റെ സി ബി സി ഐ ഡി വിഭാഗം തയ്യാറായില്ല , മിലിട്ടറി ക്യാംബിലിത്തെയിയ തമിഴ്‌ നാട്‌ പോലീസ്‌ രാജുവിനെതിരെ അതി ഗുരുതരമായ അരോപണമായിരുന്നു ഉന്നയിച്ചത്‌ ‘ കോയംബത്തൂർ സ്ഫോട്നത്തിനാവശ്യമായ ആർ ഡി എക്സ്‌ ‘ സൈനിക ക്യാംബിൽ നിന്നും രാജു ചോർത്തി എന്ന അതീവ ഗൗരവം നിറഞ്ഞ അരോപണം , എല്ലാ തരത്തിലും രാജു തികഞ്ഞ ആത്മാർത്ഥ കാണിച്ചിരുന്ന സൈനികനാണെന്നു ബോധ്യമുണ്ടായിരുന്ന മിലിറ്ററി ഓഫിസർ ഈ അരോപണം കേട്ട പാടെ തന്നെ തമിഴ്‌ നാട്‌ പോലീസിനോട്‌ ശക്തമായി നിഷേധിച്ചു , സ്വാഭാവിക നിയമ നടപടി പ്രകാരം സൈനിക കോടതിയിൽ ‘ മാർഷൽ കോട്ടിനു വിധേയമായ രാജുവിനെ പട്ടാള കോടതി പൂർണ്ണ കുറ്റ വിമുക്തനാക്കി , സധാരണ പട്ടാളക്കാരനായ രാജുവിനു ആയുധം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ പ്രദേശത്ത്‌ പോലും എത്താൻ കഴിയില്ല എന്നതും തമിഴ്‌ നാട സർക്കാർ പറഞ്ഞ സമയ ക്രമ പ്രകാരം സൈന്യത്തിന്റെ ആയുധ സ്റ്റോക്കിൽ കുറവില്ല എന്നതും മാത്രം മതിയായിരുന്നു രാജുവിന്റെ നിരപരാധിത്വം സൈനിക കോടതിക്ക്‌ ബോധ്യപെടാൻ ഇതോടെ തമിഴ്‌ നാട്‌ സർക്കാർ തൽക്കാലത്തേക്ക്‌ പിൻ വാങ്ങുകയായിരുന്നു.

എന്നാൽ ഇതു കൊണ്ടും തീർന്നിരുന്നില്ല കാര്യങ്ങൾ , വേട്ടക്ക്‌ ഇറങ്ങിയവർക്ക്‌ വ്യക്തമായ ലക്ഷ്യങ്ങൾ തന്നെ ഉണ്ടായിരുന്നു , കേന്ദ്ര ആഭ്യന്തിര വകുപ്പിന്റെ സ്പെഷ്യൽ ഓർഡർ വാങ്ങി തമിഴ്‌ നാട്‌ പോലീസ്‌ രാജുവിനെ ചോദ്യം ചെയ്യാനെന്ന പേരിൽ കസ്റ്റഡിയിൽ വാങ്ങി , പോകുന്ന നേരം പട്ടാള മേധാവി നിങ്ങൾ എങ്ങിനെയാ രാജുവിനെ കൊണ്ടു പോകുന്നെ എന്ന് അന്വേഷിച്ചപ്പൊ ട്രെയിനിൽ ആണെന്ന വിവരമായിരുന്നു ലഭിച്ചെ ഉടൻ പട്ടാള മേധാവി പറഞ്ഞു ‘ നാഗലാന്റ്‌ , ഉൾഫ തീവ്ര വാദികളുടെ ഹിറ്റ്‌ ലിസ്റ്റിൽ പെട്ട സൈനികനാണു രാജു അദ്ദേഹത്തെ ട്രെയിൻ മാർ ഗ്ഗം കൊണ്ടു പോയാൽ അവർ ആക്രമിക്കാൻ സാധ്യതയുണ്ട്‌ ടിക്കറ്റിന്റെ ചാർജ്ജ്‌ ഞാൻ വ്യക്തി പരമായി വഹിച്ചോളാം വിമാന മാർഗ്ഗം കൊണ്ടു പോകണം , മിലിറ്ററി ഓഫിസറുടെ സ്വന്തം ചിലവിലായിരുന്നു രാജുവിനെ തമിഴ്‌നാട്ടിൽ എത്തിച്ചെ ‘ തീവ്ര വാദികൾക്ക്‌ മുൻപിൽ നെഞ്ച്‌ വിരിച്ചും ജീവൻ പണയം വച്ചും കാമാൻഡോ ഓപ്പറേഷനുകൾ നടത്തുബോൾ ഞാൻ കുലുങ്ങിയിട്ടില്ല ഭയന്നിട്ടില്ല അഭിമാനം മാത്രമായിരുന്നു ഒരോ ചുവടു വെക്കുബോഴും എന്നാൽ മികച്ച സൈനികനുള്ള രാഷ്ട്രപതിയുടെ ‘ മെഡൽ വീണ എന്റെ കഴുത്തിലൂടെ കൊടും കുറ്റവാളികളെ തൂക്കിലേറ്റാൻ കൊണ്ടു പോകും വിധം ചങ്ങലയിൽ ബന്ധിച്ചു കൊണ്ടു പോയ നിമിഷം ഞാൻ ജീവിതത്തിൽ ആദ്യമായി തകർന്നു ‘ പോലീസ്‌ കസ്റ്റഡിയിൽ വാങ്ങി കൊണ്ടു പോകുന്ന അവസ്ഥയിൽ തന്റെ മാനസികാവസ്ഥയെ പറ്റി പറഞ്ഞ വാക്കുകളായിരുന്നു ഇത്‌ രാജുവിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സേലം സെന്റ്രൽ ജയിലിൽ വച്ച്‌ പോലീസ്‌ ആവശ്യ പെട്ടത്‌ ഒരേ ഒരു കാര്യമായിരുന്നു മദനിക്ക്‌ എതിരെ മജിസ്ടെറ്റിനു മുന്നിൽ മൊഴി കൊടുക്കണം എങ്കിൽ നിന്നെ ഞങ്ങൾ മാപ്പു സാക്ഷിയാക്കാം അല്ലാത്ത പക്ഷം നീയും കേസിൽ പ്രതിയാകും, ‘ഞാൻ ചെയ്യാത്ത പ്രവർത്തിക്ക്‌ ഞാൻ എന്തിനു മാപ്പ്‌ സാക്ഷിയാവണം , എന്റെ മൊഴി കൊണ്ട്‌ ഒരു നിരപരാധി എന്തിനു ശിക്ഷിക്കപെടണം ‘ രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ പോരാടുന്ന ഒരു പട്ടാളക്കാരനാ ഞാൻ അങ്ങിനെയുള്ള എന്നിൽ നിന്നും ഒരു പൗരനെതിരെ നിങ്ങൾ ഒരു മൊഴി പ്രതീക്ഷക്കണ്ട ഇതായിരുന്നു രാജുവിന്റെ മറുപടി പിന്നീട്‌ രാജുവിന്റെ ദേഹത്ത്‌ അരങ്ങേറിയത്‌ പീഡന പർവ്വമായിരുന്നു മൂന്നാം മുറയുടെ അവിഹിത ഗർഭം ഒരു 164 മൊഴി മദനിക്ക്‌ എതിരെ പ്രസവിച്ചു , തല്ലി ചതച്ച രാജുവിനെ കൊണ്ട്‌ വെളുത്ത പേപ്പറിൽ ഒപ്പു വപ്പിച്ച്‌ ബാക്കി തിരക്കഥ പോലീസ്‌ തന്നെ തയ്യാറാക്കി

കോയംബത്തൂർ കേസിലെ 14 മലയാളി തടവുകാർക്ക്‌ ഒപ്പം രാജുവിന്റെ ജയിൽ ജീവിതവും തുടർന്നു ഒരു പതിറ്റാണ്ട്‌ പര്യവസാനിക്കും വരേക്കും , ഇത്രയും ഗൗരവമായ അരോപണമുണ്ടായിട്ടും രാജുവിനെ മിലിട്ടറിയിൽ നിന്നും ഡിസ്മിസ്‌ ചെയ്തിരുന്നില്ല സ സ്‌ പെൻഷൻ മാത്രമായിരുന്നു നടപടി , സസ്‌ പെൻഷൻ പിരീഡിൽ പട്ടാളക്കാർക്ക്‌ കിട്ടുന്ന പാതി ശംബളം അടക്കമുള്ള ആനുകൂല്യങ്ങളും രാജുവിനു ലഭിച്ചിരുന്നു രാജുവിനെതിരെ ഉന്നയിക്കുന്ന വാദം പട്ടാള മേധാവികൾ വരെ ഒരു നിലക്കും വിശ്വസിച്ചിരുന്നില്ല എന്നതിനു ഇതിൽ പരം തെളിവായി മ റ്റെന്ത്‌ വേണം ? വിവാഹം കഴിഞ്ഞ്‌ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണു രാജു ഭാര്യക്ക്‌ ഒപ്പം പങ്ക്‌ ഇട്ടത്‌ പിന്നീട്‌ ജീവിച്ചിരിക്കുബൊ തന്നെ വിധവയായ കെട്ടു താലിയുടെ അരയാലില കരിഞ്ഞ ജീവിതം ആയിരുന്നു 10 വർഷം ,വീട്ടു ചിലവിനായി രാജുവിന്റെ കുടുംബത്തിനുണ്ടായിരുന്ന ഏക മാർഗ്ഗം രാജുവിന്റെ പാതി ശംബളം മാത്രമായിരുന്നു അത്‌ കൊണ്ട്‌ കഷ്ടിച്ച്‌ ജീവിച്ച്‌ പോയിരുന്ന കുടുംബത്തിനു ഇരട്ട പ്രഹരമായിരുന്നു രാജുവിന്റെ പിതാവിനെ ബാധിച്ച മാരകമായ അസുഖം , ചികിൽസിക്കാൻ പണമില്ലാതെ ആ പിതാവ്‌ അസുഖത്തിനു കീഴടങ്ങി , ‘ ജയിൽ വാർഡൻ ആയിരുന്നു എന്നെ വന്ന് അച്ചൻ മരിച്ച വിവരം അറിയിച്ചെ ‘ അല മുറയിട്ട്‌ സെല്ലിൽ കിടന്ന് കരഞ്ഞ എന്നെ നോക്കി ജയിൽ വാഡനായ ആ പോലീസുകാരാൻ അട്ടഹസിച്ചു ‘ പിശാചിന്റെ രൂപം മനുഷ്യനിലേക്ക്‌ അവാഹിച്ചതെന്തെന്ന് അന്നേരം ഞാൻ നേരിൽ കണ്ടു , ജയിലിലെ ഏറ്റവും വേദനാ ജനകമായ അനുഭവത്തെ പറ്റി രാജു പറയുന്നത്‌ പിതാവ്‌ മരിച്ച വേളയിലെ ഈ സംഭവത്തെയാണു
എന്നെ കാണുവാൻ വർഷങ്ങളായി കൊതിച്ചിട്ടും രോഗവും ആരോഗ്യവും അനുവദിക്കാതെ നിസ്സഹായനായിരുന്ന എന്റെ പിതാവ്‌ , ഒരു നോക്കു കാണുവാൻ എന്റെ പരോളിനു വേണ്ടി ശ്രമിച്ചിട്ടും നടക്കാത്ത പിതാവ്‌ നാക്കിലയിൽ കത്തിച്ചു വച്ച തിരിക്ക്‌ അരികിൽ ഞാൻ അടുത്ത്‌ എടുത്തിയിട്ടും കാണുവാൻ കഴിയാതെ , ഞാൻ അടുത്ത്‌ എത്തിയതറിയാതെ കിടക്കുന്നു ‘ ഇട നെഞ്ച്‌ തകർന്ന നിമിഷം ‘ അച്ചന്റെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച്‌ ശക്തമായ പോലീസ്‌ ബന്തവസ്സിൽ തിരികെ പോകുബൊ കരഞ്ഞു തളർന്ന് ബോധമില്ലാതെ കിടക്കുന്ന അമ്മയും ദയനീയമായി എന്നെ നോക്കി വിതുംബുന്ന ഭാര്യയുടെ മുഖവുമായിരുന്നു മനസ്സിൽ രാജുവിന്റെ ഈ പരോൾ അനുഭവം ഒരു നീണ്ട നെടുവീർപ്പോടെയല്ലാതെ കേൾക്കാൻ കഴിയില്ല.

നീണ്ട ഒൻപതര വർഷത്തിനു ശേഷം കോയംബത്തൂർ കേസിന്റെ വിധി വരുന്നു , കോയംബത്തൂരിൽ സ്ഫോടനത്തിനു ഉ പ യോഗിച്ചതിൽ ആർ ഡി എക്സ്‌ ഉണ്ടായിരുന്നില്ല ജലാറ്റിൻ സ്റ്റിക്കുകളായിരുന്നു എന്ന ഫോറൻസിക്‌ റിപ്പോട്ട്‌ , പട്ടാള മേധാവികളുടെയും മാർഷൽ കോട്ടിന്റെയും അനുകൂല വിധി ഇതെല്ലാം രാജുവിനു അനുകൂലം തെളിവിന്റെ ഒരു കണിക പോലും അരോപിച്ച കുറ്റത്തിനു ഹാജരാക്കുവാൻ തമിഴ നാട്‌ പോലീസിനൊ പ്രോസിക്യൂഷനൊ കഴിഞ്ഞില്ല രാജുവിനെ പ്രത്യേക വിചാരണ കോടതി പൂർണ്ണ കുറ്റ വിമുക്തനാക്കി മുൻ കൂട്ടി എഴുതിയ ‘ തിരക്കഥയിൽ ‘ ഒരു പട്ടാളക്കാരനെ അവർക്ക്‌ വേണമായിരുന്നു മദനിയുടെ ജില്ലക്കാരൻ ആയത്‌ കൊണ്ട്‌ ഒരു പതിറ്റാണ്ട്‌ ആ കഥാ പാത്രത്തെ അഭിനയിച്ചു തീർക്കാൻ എനിക്കായിരുന്നു നറുക്ക്‌ വീണത്‌ , ഒരു ജന്മം കൊണ്ട്‌ മൂന്നു ജന്മത്തിലെ തികച്ചും വ്യത്യസ്തമായ ജീവിതം ഞാൻ ജീവിച്ചു തീർത്തു ജയിൽ മോചിതനയാ രാജുവിന്റെ വാക്കുകൾ തീർത്തും നിരപരാധിയായ , രാജ്യത്തിനു വേണ്ടി ജീവൻ പണയം വച്ച്‌ യുദ്ധം ചെയ്തിരുന്ന് മികച്ച സൈനികനുള്ള രാഷ്ട്രപതിയുടെ മെഡൽ വാങ്ങിച്ച ആർ മി രാജുവിനെ ദേശ ദ്രോഹിയാക്കിയതിനും ഒരു ജീവിതം വച്ച്‌ പന്താടിയതിനും പിന്നിൽ ആർഷ ഭാരത വക്താക്കളുടെ കേന്ദ്ര സർക്കാറിന്റെ പങ്ക്‌ ചെറുതാണൊ ? വർഷങ്ങളോളം കേന്ദ്രം ഭരിച്ച ബി ജെ പി രാജുവി നെ ആസൂത്രിതമായി കേസിൽ കുടുക്കുവാൻ പ്രത്യേക അനുമതി നൽകിയ ശുഷ്കാന്തി എന്തെ അകാരണമായി വിചാരണ തടവിൽ വച്ചപ്പോ കാണിക്കാഞ്ഞത്‌ ? മാർഷൽ കോട്ടിൽ നിരപരാധി എന്ന് കണ്ടിട്ടും ഒരു ധീര ജവാനെ ഒരു പതിറ്റാണ്ട്‌ ജയിലിൽ അകാരണമായി പീഡിപ്പിച്ചിട്ടും ഒരു ആർഷ ഭാരത പട്ടാള സ്നേഹികളുടെയും രാജ്യ സ്നേഹം ഉണർന്നില്ല ? സം ഘ പരിവാർ പൊയ്‌ മുഖത്തിനു നേ രെ ചോദ്യ ചി ഹ്നമായി രാജുവിന്നും നിൽക്കുന്നു എങ്ങിനെയെന്ന് അല്ലെ ?

‘ നിരപരാധിയാണെന്ന കോടതി വിധി വന്നു ദിവസങ്ങൾക്കകം തന്നെ രാജുവിനെ ആസാം റൈഫിൾസിൽ ജോലിയിലേക്ക്‌ തിരികെ എടുത്തിരുന്നു ‘രാജു മാത്രം മതി സംഘ പരിവാർ ഉയർത്തുന്ന തീവ്ര ദേശീയതയുടെ മാറ്റ്‌ ഉരച്ചു നോക്കുവാൻ ‘

ലേഖകൻ : നാസർ മാലിക്

Share.

About Author

132q, 0.633s