Leaderboard Ad

കപ്പ്‌ സ്വപ്നം കാണാൻ തുടങ്ങിയ ഹോളണ്ട്‌

0


Netherlands vs  Mexico
ഈ ടൂർണമന്റ്‌ തുടങ്ങുന്നതിനു മുൻപ്‌ വലിയ സാധ്യത ആരും കൊടുക്കാതിരുന്ന ടീമാണു, ഹോളണ്ട്‌. പ്രായ മേറിയ മുൻ നിര താരങ്ങളും അധികം അറിയപ്പെടാത്ത മറ്റു കളിക്കാരുമാണു അതിനു കാരണം. എന്നാൽ ആദ്യ കളി ത ന്നെ ഒരുകാര്യം തെളിയിച്ചു. റോബനും , വാൻ പേഴ്‌ സിയും ഡീ ജോങ്ങും ഒക്കെ ഇപ്പോഴും അങ്കത്തിനു ബാല്യമുള്ളവരാണു. അവസാനത്തെ മത്സരത്തോടെ സ്നൈഡറും ഫോമിലായി. ഇതുവരെ അറിയപ്പെടാതിരുന്ന ‘ബ്ലിൻഡ്‌ “, ‘ഡി പേ’, ‘ ജാൻ മാറ്റ്‌ ‘ ഡി വ്രിജ്ജ്‌ ‘ തുടങ്ങിയവരും ഇപ്പോൾ ലോകം ശ്രദ്ധിക്കുന്നവരായി. “ഫെർ ‘ സൂപ്പർ സബ്ബുമായി. ഹോളണ്ട്‌ ഓരോ കളിയിലും കൂടുതൽ വേഴ്‌ സറ്റയിലായി മാറിക്കൊണ്ടിരിക്കയാണു. പഴയ പോലയല്ല, സ്നൈഡർക്കും റൊബനും ഇപ്പോൾ പഴയ ചതുർത്ഥി ആർ.വി.പി.യോടില്ല. പുതിയ കളിക്കാരായ ബ്ലിൻഡിനേ പ്പോലുള്ളവരാകട്ടെ അയാൾക്ക്‌ പാസ്‌ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്‌.

മെക്സിക്കോ എന്നും ഒരു ടഫ്ഫ്‌ ഒപ്പോണന്റാണു. ഇത്തവണ അത്ര ശക്തരല്ല എങ്കിലും. ക്യാപ്റ്റൻ മാർക്വേസ്‌ നയിക്കുന്ന പ്രതിരോധവും മികച്ച ഗോൾ കീപ്പറുമാണവരുടെ പ്ലസ്‌ പോയന്റ്‌. മുൻ നിരയിൽ സാന്റോസ്സും ഹെർണാൻഡസ്സും വേണ്ടത്ര തിളങ്ങുന്നില്ല എങ്കിലും , അറിയപ്പെടുന്ന താരങ്ങൾ തന്നെയാണു.Arjen_Robben
ഹോളണ്ടിന്റെ ഒരു മികച്ച വിജയം കൂടി ഇന്ന് പ്രതീക്ഷിക്കാം എന്നു തോന്നുന്നു.
ഒരു ഗോൾ വീഴുന്നത്‌ വ രെ ഹാൻഡ്‌ ബ്രേക്കിലായിരിക്കും രണ്ടു ടീമും. അവസാനമാവുമ്പോഴേക്കും “ഫ്രീ ഫോർ ആൾ” എന്ന സ്ഥിതിയിലും. അതു കൊണ്ട്‌ ത ന്നെ ഒരു നല്ല സ്കോറിംഗ്‌ പ്ര തീക്ഷിക്കാം.
സാധ്യതാ സ്കോർ,
ഹോളണ്ട്‌ – 4 ; മെക്സിക്കോ -2

Share.

About Author

144q, 0.527s