Leaderboard Ad

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താൻ രണ്ടു സോഫ്റ്റ്‌ വേറുകൾ

0

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടത്തെയാണ് “Operating system” എന്ന ആംഗല പദാവലി കൊണ്ട് അർത്ഥമാക്കുന്നത്. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് കൂടുതൽ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തുകയും (Install) കാലക്രമേണ അവ ഉപയോഗത്തിനനുസരിച്ചു നീക്കം ചെയ്യുകയും (Uninstall) ചെയ്യുമ്പോൾ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിന് മാന്ദ്യം സംഭവിക്കാൻ സാധ്കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം യത ഉണ്ട്.

കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന “operating system” എന്ന ശൃംഖലയിൽ ആണ് എല്ലാ സോഫ്റ്റ്‌വെയർ, ഹാര്ഡ് വെയർ പ്രവർത്തന കോഡുകൾ ശേഖരിച്ചു വയ്ക്കുന്നത് . ഇതിൽ കാലഹരണപ്പെട്ട കോഡുകൾ സമയാസമയങ്ങളിൽ നീക്കം ചെയ്‌താൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർ പറയുന്നു. അത്തരത്തിൽ, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്ന കാലഹരണപ്പെട്ട കോഡുകൾ നീക്കം ചെയ്യാൻ സാധിക്കുന്ന രണ്ടു സൗജന്യ സോഫ്റ്റ്‌വെയർ ഇവിടെ പരിചയപ്പെടുത്തുന്നു.
ഇത്തരത്തിൽ ലഭ്യമാവുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളെ പൊതുവിൽ “Computer Registry Cleaner” എന്നാണ് വിളിക്കുന്നത്‌.കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം

1) Auslogics Registry Cleaner : നിങ്ങളുടെ കമ്പ്യൂട്ടർ തുടർച്ചയായി നിശ്ചലമാവുകയോ (freeze) നിര്‍ദ്ദനത്വം (Crash) സംഭവിക്കുകയോ ചെയ്യുന്നെങ്കിൽ, താങ്കൾക്ക് തീർച്ചയായും ഈ സോഫ്റ്റ്‌വെയർന്റെ സേവനം ഉപയോഗപ്പെടുത്താം. കമ്പ്യൂട്ടറിനെ വിശ്ലേഷണം (Analyze) ചെയ്തു കാലഹരണപ്പെട്ട സോഫ്റ്റ്‌വെയർ കോഡുകൾ ഉൾപ്പടെ ഉള്ള കുഴപ്പങ്ങൾ കണ്ടെത്തി ഈ സോഫ്റ്റ്‌വെയർ സ്വയം അവയെ നീക്കം ചെയ്യും. ഈ പ്രവർത്തി തീർച്ചയായും കമ്പ്യൂട്ടറിന്റെ വേഗത വർദ്ധിപ്പിക്കും.

2) Ccleaner വളരെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് . ഈ സോഫ്റ്റ്‌വെയർ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തിയ (Install) ശേഷം ഉപയോക്താവിനു ആവശ്യം ആയ മേഖലകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സംവിധാനം ഉണ്ട്.

Share.

About Author

148q, 0.719s