Leaderboard Ad

കരകയറാത്ത രൂപ

0

കരകയറാത്ത രൂപ     യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന  കടുത്ത സാമ്പത്തിക്ക പ്രതിസന്തിയുടെ മാറ്റൊലികൾ  ഏഷ്യൻ വിപണിയെ പിടിച്ചുലയ്ക്കുന്ന ധാരുണ സ്ഥിതിവിവരക്കണക്കുകൾ ആണ് ദിനം പ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.  ഏറ്റവും പുതിയ ദത്തമായ വിവരങ്ങള്‍ പ്രകാരം ലോക സാമ്പത്തിക പ്രതിസന്തിയുടെ തിരിച്ചടികളിൽ ഏറ്റവും കൂടുതൽ മൂല്യം ഇടിഞ്ഞ ഏഷ്യൻ നാണയം ഇന്ത്യൻ രൂപയാണ്. കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ ഇന്ത്യൻ രൂപയുടെ നാണ്യ വില ലോക കമ്പോളത്തിൽ  ഏകദേശം 13% വരെ ഇടിഞ്ഞതായാണ് ധനകാര്യ വിദഗ്‌ദ്ധർ വിലയിരുത്തുന്നത് . 2013 ജനുവരി മുതൽ തന്നെ  രൂപയുടെ ഈ ചാഞ്ചാട്ടം വിപണിയിൽ ദൃശ്യം ആയിരുന്നു. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയാണ് വിനിമയ നാണയത്തിന്റെ വില നിശ്ചയിക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ വളർച്ച വിനിമയ നാണയത്തിന്റെ വില വർദ്ധിപ്പിക്കുകയും, തകർച്ച മൂല്യത്തിനു പിന്നോട്ടടിയും നൽകുന്നു.  രാജ്യത്തിന്റെ ഭാവിയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഈ പ്രതിസന്തിക്ക് ഇതുവരെ ഒരു ഒറ്റമൂലി കണ്ടെത്താൻ റിസർവ് ബാങ്കിനോ കേന്ദ്ര സർക്കാരിനോ സാധിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്.

പ്രധാനമായും അഞ്ചു കാര്യങ്ങളാണ് സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ നിയന്ത്രിക്കുന്നത്‌. വ്യാപാര കമ്മി, വിദേശ മൂലധനത്തിന്റെ ഒഴുക്ക്, ധന കമ്മി, മൊത്ത ആഭ്യന്തര ഉത്പാദനം പിന്നെ സാമ്പത്തിക വളർച്ചയുടെ ഗതിവിഗതികളും. പുതിയ സ്ഥിതിഗതികൾ വച്ച് പരിശോധിക്കുമ്പോൾ വിപണി സർക്കാരിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ്. ഇതിനു പ്രധാന കാരണം വിപണി സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുക്കുക്കയും നിയന്ത്രണങ്ങളും ചുങ്കവും വൻ തോതിൽ  വെട്ടി കുറച്ചതും ആണ്. ഈ ഒരു പ്രതിഭാസത്തെ നവലിബറല്‍സാമ്പത്തിക നയങ്ങൾ എന്ന് ആണ്  വിളിച്ചു പോരുന്നത്.

കരകയറാത്ത രൂപ

വ്യാപാര കമ്മി ഇന്ത്യയെ പോലെ ദോഷകരം ആയി ബാധിച്ച രാജ്യങ്ങൾ വളരെ കുറവാണ്. പൊതുവിൽ വ്യാപാര കമ്മി സംഭവിക്കുന്നത്‌ കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുമ്പോഴുമാണ് . ജൂലൈ 2012 ലെ കണക്കുക്കൾ പ്രകാരം ഇന്ത്യയുടെ വ്യാപാര കമ്മി ലോകവിപണിയിൽ ഏകദേശ $ 15.5 ബില്ല്യൻ ആയി ഉയർന്നതായി  പറയുന്നു. ഈ കാലയളവിൽ തന്നെ ആണ് പ്രധാന ലോക വിനിമയ നാണയമായ അമേരിക്കൻ ഡോളറിനു വില വർദ്ധിച്ചു തുടങ്ങിയതും. ആ രീതിയിൽ പരിശോധിക്കുമ്പോൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പനങ്ങൾക്ക് കൂടുതൽ വിലയും കുറഞ്ഞ ചുങ്കവും, കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്ക് കുറഞ്ഞ വിലയും കൂടുതൽ ചുങ്കവും രാജ്യം നൽകേണ്ടി വരുന്നു. ഈ വ്യാപാര നയങ്ങളിൽ മാറ്റം വരുത്തിയല്ലാതെ രൂപയ്ക്ക് കരകയറാൻ സാധ്യമല്ല.

ഇന്ത്യ നിലവിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ധനകമ്മി പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവാനുള്ള സാധ്യതകളാണ് കണ്ടുവരുന്നത്‌.  സാമ്പത്തിക വിദഗ്ധർ നൽക്കുന്ന സൂചന പ്രകാരം രാജ്യത്തിന്റെ കയറ്റുമതി $ 350 ബില്യൻ ഡോളർ കടന്നു പോകുമ്പോൾ ധനകമ്മി വർദ്ധിക്കും എന്നാണു.  രാജ്യത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പനങ്ങളുടെ കണക്കു കയറ്റു മതി ചെയ്യുന്നതിനേക്കാൾ ഉയർന്നു പോകുമ്പോൾ ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കുമെന്നും കണക്കാക്കുന്നു. ഈ ഒരു ധനകമ്മി തീർച്ചയായും രൂപയുടെ തകർച്ചയ്ക്ക് വഴിവയ്ക്കും.

രൂപയുടെ മൂല്യം കുറയുമ്പോൾ വിദേശ നിക്ഷേപം കുന്നു കൂടും എന്നത് തെറ്റായ ധാരണ ആണ്. വിദേശ നിക്ഷേപം ഒരിക്കലും ഒരു വിപണന നാണയത്തിന്റെ മൂല്യത്തെ  മാത്രം ആശ്രയിച്ചല്ല വരുന്നത്. സ്വിറ്റ്സർലാന്റ് എന്ന രാജ്യത്ത് പ്രവർത്തിക്കുന്ന UBS AG എന്ന ഒരു  പ്രധാന  ധനകാര്യ സ്ഥാപനത്തിന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും ഗൗരവപരം ആയി എടുക്കനായിട്ടില്ല എന്നാണ്. ഇന്ത്യയുടെ സാമ്പത്തിക ആന്തരഘടനയ്ക്ക് മാറ്റം വരാതെ നിക്ഷേപ്പിക്കുന്നത് ഉചിതമല്ല എന്നും ഇടപാടുകാരെ ഈ സ്ഥാപനം ഓർമിപ്പിക്കുന്നു. ആഗോളതലത്തിൽ നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഈ നിലപാടിനെ ശരിവയ്ക്കുന്നു. രൂപയെ സംബന്ധിച്ച് ഇതും കടുത്ത തിരിച്ചടിയാണ്.

കരകയറാത്ത രൂപ

പൊതുവിൽ മൊത്ത ആഭ്യന്തര ഉത്പാദനം (GDP  ) ഓരോ സാമ്പത്തിക വർഷ കാലയളവിൽ ആണ് കണക്കു കൂട്ടിപോരുന്നത്. ഉദാഹരണത്തിനു, 2013-14 സാമ്പത്തിക വർഷ കാലയളവിൽ ഇന്ത്യ രാജ്യത്ത് നിർമിക്കുന്ന അല്ലെങ്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ, വിൽക്കപ്പെടുന്ന സേവനങ്ങൾ (ഉദാഹരണം: ഇൻഷൂരൻസ്) തുടങ്ങിയവയ്ക്ക് വിപണി നൽകുന്ന മൂല്യമാണ് ഇന്ത്യാ രാജ്യത്തിന്റെ 2013-14 വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം. ഈ വർഷത്തെ

 കണക്കനുസരിച്ച്  മൊത്ത ആഭ്യന്തര ഉത്പാദനം കുറയുമെന്നും ധനകമ്മി 4.8% മാത്രം ആയി ചുരുങ്ങുമെന്നും ധനമന്ത്രി ചിദംബരം ഒരു വാർത്താ സമ്മേളനത്തിൽ സൂചിപ്പിക്കുക്കയുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം 2% ഇടിവാണ് ഇത് രേഖപ്പെടുത്തുന്നത്.  ഇങ്ങനെ ഒരു അവസ്ഥയിൽ രാജ്യം കൂടുതൽ പണം അച്ചടിച്ച്‌ വിപണിയിൽ ഇറക്കേണ്ടി വരും. ഇത് തത്വത്തിൽ നാണയപ്പെരുപ്പം കൂട്ടുകയും രൂപയുടെ മൂല്യം ഇടിക്കുകയും ചെയ്യുന്നു.

ഈ സംജ്ഞകൾ നൽകുന്ന ആപത്സൂചകധ്വനി എങ്ങിനെ കൈകാര്യം ചെയ്യണമെന്നു സർക്കാരിനു ഒരു തിട്ടവുമില്ല. നിലവിൽ തുടരുന്ന പിന്തിരിപ്പൻ സാമ്പത്തിക നയങ്ങൾ തിരുത്തി മാത്രമേ രൂപയ്ക്ക് പുതിയ മുന്നേറ്റങ്ങൾ സാധ്യമാവൂ എന്ന് വിശകലനങ്ങൾ വരുമ്പോഴും, അതെല്ലാം അവഗണിച്ചു കൂടുതൽ വിനാശകരമായ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം.

ഫോട്ടോ കടപ്പാട് ( photo courtesy  ): freerangestock.com, Icon Archive

Share.

About Author

137q, 0.505s