ഇന്നലെ രാവില്‍,ഇരുണ്ടൊരു കാട്ടില്‍
വിളറിയ വെളുത്ത നിറമുള്ള,
നറുമണമുതിര്ക്കാത്തൊരു
പൂവ് വിടര്‍ന്നിരിക്കും!
മാനത്തെ അസംഖ്യം നക്ഷത്രങ്ങളും
കുളിരാര്‍ന്ന നിലാവും
ആര്‍ദ്രമാം പുലരിയും ,
തപിപ്പിക്കുന്ന വെയിലും
നനവുതിര്ക്കുന്ന മഴയും
അതറിഞ്ഞിട്ടുമുണ്ടാവും!
ഹൃദയത്തില്‍ കോളാമ്പി ചേര്‍ത്ത് വെച്ച്
അതുറക്കെ പാടിയിട്ടുമുണ്ടാവും!
അത് കേള്‍ക്കാതിരിക്കാന്‍,
കാതുകളടച്ചു വച്ച്
നിദ്രയിലാണ്ടിറങ്ങിയ
നിങ്ങളുടെ സ്വപ്നങ്ങളില്‍
സുവര്‍ണ ഫണമുള്ളൊരു
വിണ് നാഗമായിഴഞ്ഞു വന്നു
നിങ്ങളെയത് ദംശിച്ചിട്ട്മുണ്ടാവും !
-ചന്ദ്ര ബാല