Leaderboard Ad

കാഴ്ചകൾ

0

റവവറ്റാത്ത ഉപ്പുനീരില്‍
കഴുകിക്കളഞ്ഞിട്ടും
ഒഴുകിപ്പോകാത്ത
മലീമസമായ നോട്ടങ്ങള്‍
പേറിയുള്ള നിസംഗതയില്‍
ദൃഷ്ട്ടികള്‍ അടഞ്ഞുപോകും.

കണ്ണുകാണാത്ത ലോകത്തില്‍
കൈപ്പടയില്ലാത്ത ലിപികളില്‍
ഉടലളവുകള്‍
വായിക്കപ്പെടുമ്പോഴുണ്ടാകുന്ന
നിസ്സഹായതയില്‍
ഉരുകിയൊലിച്ച് അരൂപിയാവും.

കത്തുന്നകാഴ്ച്ചകളില്‍
കരിന്തിരികൊളുത്തുന്ന
കാലത്തിന്റെ കപടതകളെ
കണ്ണടച്ച് ഇരുട്ടാക്കേണ്ടിവരും.

സ്വാര്‍ത്ഥതയുടെ മറകൊണ്ട് മൂടി
തുറന്നുവെച്ച മിഴികളില്‍
ഞാനൊന്നും കണ്ടില്ലെന്നമട്ടിലെ
ശ്യൂന്യതകളെ
വിശ്വസിക്കേണ്ടിവരും.

കാരുണ്യത്തിനപ്പുറമൊരു
കുറ്റബോധമായും.
കാണുന്നനിറങ്ങളെ
കറുപ്പാക്കുന്ന മനസ്സായും
അന്ധതയുടെപര്യായമായും
കാഴ്ച്ചകള്‍.
മാറുന്ന ചിന്തകളുടെ
നേര്‍ക്കാഴ്ച്ചകള്‍.

Share.

About Author

140q, 0.757s