Leaderboard Ad

കൊളംബിയക്ക്‌ വ്യക്തമായ മേൽക്കൈ

0

ബ്രസീൽ കൊളംബിയ ഈ വേൾഡ്‌ കപ്പിന്റെ സവിശേഷത എന്നത്‌ അർഹി ച്ചവർ മാത്രം മുന്നേറി എന്നുള്ളതാണു. ക്വാർട്ടർ ഫൈനൽ ലൈനപ്പ്‌ നോക്കൂ. എല്ലാം ഗ്രൂപ്പ്‌ ജേതാക്കൾ.  എന്നാൽ ഈ ഘടാഘടിയന്മാരിൽ ഒരാൾ മാത്രമേ, ആധികാരിക ജയവുമായി കയറി വന്നുള്ളൂ. ഉറുഗ്വേക്കെതിരേ , കോളംബിയയുടെ ജയം സമ്പൂർണ്ണമായിരുന്നു. കളിയുടെ മേൽ പൂർണ്ണ ആധിപത്യം. നിരന്തരമയ ആക്രമണം..പഴുതില്ലാത്ത പ്രതിരോധം. മ നോഹരമായ ‘ ഫീൽഡ്‌ ‘ ഗോളുകൾ. ഗ്രീസിനെതിരേയും ഐവറീ കോസ്റ്റിനു എതിരേയും ഇതു ത ന്നെയായിരുന്നു സ്തിഥി.

എന്നാൽ ‘ കാമറൂണല്ല ‘ല്ലോ ബ്രസീൽ. ഏതു പ്രതിരോധത്തിനുള്ളിലേക്കും പെനിറ്റേറ്റു ചെയ്യ്തു കയറാനവർക്കു കഴിയുന്നുണ്ട്‌.വിംഗ്‌ ബാക്കുകൾ നിരന്തരം കയറി കളിക്കുന്നുണ്ട്‌. ഡാനി ആൽ വ്‌ സും മാഴ്സ ലോയും . ഡേവിഡ്‌ ലൂയിസ്‌ പൊസിഷനൽ എറർ വരുത്തുന്നുണ്ടെങ്കിലും ക്യാപ്റ്റൻ ‘ തിയാഗൊ സിൽ വ ‘ ഒരു ശക്തിയായി നിൽക്കുന്നു. റഫ്‌ ടാക്ക്ലിങ്ങില്ലാതെ ബാൾ പ്ലേയിങ്ങിലൂടെ പ്രതിരോധിക്കാനുള്ള കഴിവാണു ബ്രസീലിയൻ പ്രതിരോധത്തിന്റെ മേന്മ. എന്നാൽ ഓസ്കറും കൂടി മങ്ങിപ്പോയ തോടെ ബ്രസീലിന്റെ മധ്യ നിര തിളങ്ങുന്നേ ഇല്ല. ഹൾക്കും കൂടി തിളങ്ങിയ സഹചര്യത്തിൽ, ഫ്രെഡിനെ സ്റ്റ്രൈക്കർ സ്ഥാനത്തു നിന്നു പിൻ വലിച്ചു ‘റമിറസിനെ’ ഇറക്കി , മധ്യ നിര ശക്തമാക്കുകയാവും ബ്രസീലിനു ഗുണം ചെയ്യുക.

ഇവിടെയാണു , കോളംബിയയുടെ മേന്മ. എല്ലാ പൊസിഷനുകളും അവർക്കു ഭദ്രമാണു. ഇടതു വിങ്ങിൽ നിന്നു ‘അമേ റോ ‘ നടത്തുന്ന ഓരോ മുന്നേറ്റവും ബ്രസീലിന്റെ നെഞ്ചിടിപ്പു കൂട്ടും. വലതു വിങ്ങിൽ ക്വാഡ്രാഡോ നടത്തുന്ന ഓരോ മൂവ്‌ മെന്റും ഗോൾ സാധ്യത തേടിയുള്ള ക്രിയേറ്റിവിറ്റിയാണു. റോഡ്രിഗസിൽ മാത്ര മൊതുങ്ങുന്നില്ല കൊളംബിയുടെ പ്രഹര ശേഷി. മാർട്ടിനസ്‌, കാർലോസ്‌ സാഞ്ചസ്‌, ക്വിന്റെർലോ, മെജ….ഇവ രൊക്കെ ഗോളിലേക്ക്‌ ഉന്നം വെക്കാൻ കഴിയുന്നവരാണു.

ബ്രസീൽ കൊളംബിയ
‘ ജെയിംസ്‌ റോഡ്രിഗസിന്റെ ‘ഓരോ ചലനത്തിലും ‘ എസ്കോ ബാറിന്റെ ‘ ആത്മാവിന്റെ അനുഗ്രഹം ഉള്ളതു പോലെ തോന്നുന്നില്ലേ?
സാധ്യതാ സ്കോർ ;
കൊളംബിയ -2 : ബ്രസീൽ -1

Share.

About Author

143q, 0.516s