Leaderboard Ad

കോണ്ടാക്റ്റ് ലെന്‍സും അതിന്‍റെ ഉപയോഗങ്ങളും

0

   1. ണ്ണിനു കാഴ്ചശക്തി കുറവുള്ളവര്‍ക്കും കണ്ണിനു ഒരു എക്സ്ട്രാ സൌന്ദര്യം വേണമെന്നുള്ളവര്‍ക്കും കോണ്ടാക്റ്റ് ലെന്‍സ്‌ ഉപയോഗിക്കാം .

കാഴ്ചശക്തി കുറവുള്ളവര്‍ എങ്ങനെ കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കാം എന്നുള്ളതിനെപ്പറ്റി വിശദികരിക്കാം :-

ആദ്യമായി കണ്ണ് പരിശോധനക്കു വിധേയമാകേണ്ടതാണ്. കാഴ്ചക്കുറവ് ഉണ്ടെന്നു ബോധ്യമുണ്ടായാല്‍ അടുത്തതായി ഇവര്‍ക്കു കോണ്ടാക്റ്റ് ലെന്‍സ്‌ ഉപയോഗിക്കുവാന്‍ സാധിക്കുമോ എന്നുള്ള പരിശോധനകൂടി നടത്താവുന്നതാണ് .കണ്ണിന്‍റെ പവർ , ബേസിക് curvature , Diameter എന്നിവയൊക്കെ അനുസരിച്ച് മാത്രമേ കോണ്ടാക്റ്റ് ലെന്‍സ്‌ ഉപയോഗിക്കാവൂ .

കോണ്ടാക്റ്റ് ലെന്‍സ്‌ പലതരത്തിലുണ്ട് . സോഫ്റ്റ്‌ & സെമിസോഫ്റ്റ് ലെന്‍സ്കള്‍ ഉണ്ട് .

keratoconus ,High Astigmatisam ഉള്ളവര്‍ സോഫ്റ്റ്‌ ലെന്‍സ് ഉപയോഗിച്ചാലും സാധാരണ ദൃഷ്ടി കിട്ടുന്നതല്ല . അങ്ങനെയുള്ളവര്‍ സെമിസോഫ്റ്റ് or RGP(Rigid Gas Permable )ലെന്‍സ്‌ ഉപയോഗിച്ചാല്‍ സാധാരണ ദൃഷ്ടി കിട്ടും .2.

സാധാരണ കാഴ്ചശക്തി കുറവുള്ളവര്‍ക്കും വെള്ളഴുതു ഉള്ളവരും സോഫ്റ്റ്‌ ലെന്‍സ്‌ കൊണ്ട് അവരുടെ സാധാരണ ദൃഷ്ടി തിരിച്ചുകൊണ്ടുവരാം .

ഒരു കണ്ണിനു സാധാരണ കാഴ്ചയും മറ്റേ കണ്ണിനു high power ഉള്ളവര്‍ക്കും contact lens ഉപയോഗിക്കുന്നതാണ് നല്ലതു .

ഇങ്ങനെയുള്ളവര്‍ക്ക് daily disposible , weekly disposible , monthly disposible , quartarly disposible , yearly wear , extended wear ഒക്കെ ലഭ്യം ആണ് .

സൌന്ദര്യതിനുവേണ്ടി ഉപയോഗിക്കുന്ന കോണ്ടാക്റ്റ് ലെന്‍സുകള്‍ :-

ഇങ്ങനെയുള്ള ലെന്‍സുകള്‍ ഉപയോഗിക്കുപ്പോള്‍ ഗുണമേന്മയുള്ള ലെന്‍സുകള്‍ ആണോ എന്നു പരിശോധിച്ചതിനു ശേഷമേ ഉപയോഗിക്കാവൂ

പലതരത്തിലുള്ള ലെന്‍സുകള്‍ ലഭ്യമാണ് .കണ്ണിനു കാഴ്ചക്കുറവ് ഉണ്ടായാല്‍ അതനുസരിച്ചുള്ള കളര്‍പവ്വര്‍ സോഫ്റ്റ്‌ കോണ്ടാക്റ്റ് ലെന്‍സും ഉപയോഗിക്കാം അത് ലഭ്യവുമാണ് .

3.ഏതുതരത്തിലുള്ള ലെന്‍സുകള്‍ ആയാലും അതിന്‍റെയൊക്കെ ഗുണമേന്മ ,basic curvature , diameter പവര്‍ ഉണ്ടെങ്കില്‍ അതനുസരിച്ചുള്ളവ മാത്രമേ ഉപയോഗിക്കാവൂ .

എപ്പോഴും ഒരു contact lens specialist ന്‍റെ ഉപദേശം അനുസരിച്ച് മാത്രം ലെന്‍സ്‌ ഉപയോഗിക്കുക .

ദിവസവും ഉപയോഗത്തിന് ശേഷം contactlens നെ contact lens caseല്‍ solution ഒഴിച്ച് അതിലേക്കു വേണം ലെന്‍സ്‌ ഇട്ടുവെയ്ക്കുവാന്‍..

 

ലെന്‍സ്‌ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ :-

ലെന്‍സ്‌ കണ്ണില്‍ വെയ്ക്കുന്നതിനും എടുക്കുന്നതിനും മുൻപേ കൈ നന്നായി കഴുകുക .സോപ്പ് ഉപയോഗിച്ചാണ്‌ കൈ കഴുകുന്നതെങ്കില്‍ സോപ്പ് പത  കൈയില്‍ നിന്നും പോകുന്നത് വരെ വൃത്തിയായി കഴുകുക . contact lens & contact lens solution room temperaturല്‍ സൂക്ഷിക്കാം .ദിവസവും contact lens കേസില്‍ നിന്നും solution change ചെയ്യണം . മേക്കപ്പ് ചെയ്യുന്നവര്‍ ആദ്യം ലെന്‍സ്‌ കണ്ണില്‍ വെച്ചതിനു ശേഷം മേക്കപ്പ് ചെയ്യാം .അതേപോലെ മേക്കപ്പ് കഴുകണമെന്നുണ്ടകില്‍ ആദ്യം ലെന്‍സ്‌ എടുത്തതിനു ശേഷം കഴുകികളയാം.

കണ്ണില്‍ ലെന്‍സ്‌ ഉപയോഗിക്കുന്ന സമയങ്ങളില്‍ ചുവപ്പുനിറം ഉണ്ടാക്കുകയോ,ചൊറിച്ചില്‍ ഉണ്ടാക്കുകയോ , തുടര്‍ച്ചയായി കണ്ണുനീര്‍ വരികയോ ചെയ്‌താൽ ഉടന്‍ തന്നെ contact lens നീക്കം ചെയ്യുകയും അടുത്തുള്ള ophthalmologistനെ പോയി കണ്ട്  കണ്ണ് പരിശോധന നടത്തുകയും ചെയ്യേണ്ടതാണ്.

 

*ചിത്രങ്ങള്ക്ക് കടപ്പാട്:www.google.com

Share.

About Author

149q, 0.595s