Leaderboard Ad

ക്യാമറക്കണ്ണിന് പിറകിലെന്ത് ?

0

     ന്ന് വ്യാപകമായി കണ്ടുവരുന്ന ഒരുപകരണം ആണ് ക്യാമറകള്‍. പല രൂപത്തിലും വലുപ്പത്തിലും രീതിയിലുമെല്ലാം ക്യാമറകള്‍ നമുക്ക് കാണാന്‍ കഴിയും. “ഞാന്‍ കണ്ടത്/കേട്ടത്/അറിഞ്ഞത് അത് കാണാത്ത/കേൾക്കാത്ത/അറിയാത്ത  മറ്റുള്ളവരെ അറിയിക്കണം .അതുവഴി മറ്റുള്ളവർക്കി”ടയില്‍ ഒരു സ്ഥാനം നേടിയെടുക്കണം എന്ന ചിന്തയാണെന്നു തോന്നുന്നു ക്യാമറകള്‍ ഇത്ര വ്യപകമാവാന്‍ ഉള്ള കാരണം. ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ കാഴ്ചകളുടെ കൌതുകങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചിരുന്നു. ഒരു വസ്തുവിനെ നേരിട്ട് നോക്കുന്നതിന് പകരം വ്യാസം കുറഞ്ഞ ഒരു കുഴലിലൂടെ നോക്കുമ്പോള്‍ ആ വസ്തുവിനെ കുറേക്കൂടി വ്യക്തമായി കാണാന്‍ കഴിയുന്നു. സൂര്യഗ്രഹണം പോലുള്ള പ്രതിഭാസങ്ങള്‍ വീക്ഷിക്കാന്‍ ഇത്തരം സംവിധാനം ഉപയോഗിച്ചിരുന്നു. പിന്നെ ആ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിച്ചുവെക്കണം എന്ന ഒരു ആശയമാണ് കാമറ എന്നൊരു ഉപകരണത്തെ കൂടുതല്‍ പരീക്ഷണവിധേയമാക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ആദ്യം ഒരു കുഴലിലൂടെ ഇരുട്ടുമുറിയില്‍ പതിക്കുന്ന ചിത്രത്തെ ബ്രഷ് ഉപയോഗിച്ച് വരച്ചെടുക്കുക ആയിരുന്നു ചെയ്തിരുന്നത്. പ്രായോഗികം ആയിരുന്നില്ല എങ്കിലും അതായിരുന്നു തുടക്കം. 

അതിന് ശേഷം ഒരു പ്ലേറ്റില്‍ ‘SILVER CHLORIDE’ പൂശിയ ശേഷം ലെൻസ്‌ ഉപയോഗിച്ച് അതില്‍ ഇമേജ് പതിപ്പിക്കുന്ന രീതി ആരംഭിച്ചു. വെളിച്ചം വീഴുന്ന ഭാഗം കറുത്ത നിറം ആകുമ്പോള്‍ ബാക്കിയുള്ള ഭാഗം ഫോക്കസ് ചെയ്ത വസ്തുവിനോട് സാദൃശ്യം ഉള്ളതായിരിക്കും. പക്ഷെ അതിനുള്ള പരിമിതി അതൊരു  നിശ്ചിത സമയത്തിന് ശേഷം നശിച്ചു പോകുന്നു എന്നതായിരുന്നു. അതിന് ശേഷം സില്‍വര്‍ പ്ലേറ്റില്‍ അയോഡിന്‍ വാതകം ഉപയോഗിച്ച് ചിത്രങ്ങള്‍ പതിപ്പിക്കുന്ന രീതി നിലവില്‍ വന്നു. ചിത്രം പതിപ്പിച്ച ശേഷം ഉപ്പും MERCURY വാതകവും ചേർത്ത് ചിത്രത്തിന് കേട് വരാതെ സൂക്ഷിക്കുക ആയിരുന്നു ചെയ്തിരുന്നത്. അതിന് ശേഷം ഫോട്ടോഗ്രാഫിക് ഫിലിമുകള്‍ ക്യാമറകളില്‍ ഉപയോഗിച്ച് തുടങ്ങി, 1889ഇല്‍ ജോർജ്ജ് ഈസ്റ്റ്‌മാന്‍ ആദ്യമായി ഒരു കാമറ വിപണിയില്‍ ഇറക്കി, അദ്ദേഹം അതിന് നല്കി്യ പേരാണ് “”കൊഡാക്””. ഫിക്സെഡ് ഫോക്കസ് ലെൻസും സിംഗിള്‍ ഷട്ടര്‍ സ്പീഡും ആയി ഇറങ്ങിയ ക്യാമറക്ക് ഉള്ളില്‍ 100 ചിത്രങ്ങള്‍ എടുക്കാനുള്ളത്ര ഫിലിം സ്റ്റോര്‍ ചെയ്തിരുന്നു. 

അതൊരു തുടക്കം ആയിരുന്നു, അതിന് ശേഷം നിരവധി കമ്പനികള്‍ ക്യാമറകള്‍ പുറത്തിറക്കാന്‍ തുടങ്ങി. മത്സരം മുറുകിയപ്പോള്‍ മറ്റെല്ലാ കാര്യത്തിലും എന്ന പോലെ കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ എങ്ങനെ ഉപയോക്താക്കൾക്ക്‌ നൽകാം എന്ന കാര്യത്തിലും മത്സരം തുടങ്ങി. പുതിയ പുതിയ സാങ്കേതികവിദ്യകള്‍ പുറത്തെത്തിതുടങ്ങി. ക്യാമറകളുടെ വലുപ്പം കുറയുകയും സംഭരണശേഷിയും ചിത്രങ്ങളുടെ വ്യക്തതയും വൻ തോതിൽ കൂടുകയും ചെയ്തു. OPTICS മേഖലയില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ കമ്പനികള്‍ തയ്യാറായി. 1949 ഇല്‍ ആദ്യത്തെ SLR(SINGLE LENS REFLEX) കാമറ പുറത്തിറങ്ങി. വസ്തുക്കളെ ഫില്മില്‍ പതിപ്പിക്കുന്ന ലെൻസിലൂടെ തന്നെ വസ്തുക്കളെ നിരീക്ഷിക്കാന്‍ ഇത്തരം ക്യാമറകള്‍ കൊണ്ട് സാധിച്ചു. അതോടൊപ്പം ആവശ്യത്തിനനുസരിച്ച് ഫോക്കല്‍ ദൂരം ക്രമീകരിക്കാന്‍ ഉള്ള സൗകര്യവും ഇതില്‍ ഉണ്ടായിരുന്നു. 

ഇതോടൊപ്പം COMPACT കാമറകളും വിപണിയില്‍ ഉണ്ടായിരുന്നു, താരതമ്മ്യേന വില കുറഞ്ഞ ഇത്തരം ക്യാമറകള്‍ ഫോട്ടോഗ്രഫി എന്ന കലയെ കൂടുതല്‍ ജനകീയമാക്കി, എങ്കിൽ പോലും  ഫോട്ടോ എടുത്ത് കഴിഞ്ഞാല്‍ അത് ഡെവലപ്പ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും ഭാരിച്ച ചെലവും ഒരു പരിധി വരെ ആളുകളെ കാമറയില്‍ നിന്നകറ്റി നിർത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ വിപ്ലവം അതിന്റെ് പരമോന്നതിയില്‍ എത്തിയപ്പോള്‍ ഫിലിം ക്യാമറകള്‍ ഓര്മ മാത്രമായി(ഇന്ന് ഒരു ഫിലിം കമ്പനി പോലും ലോകത്തില്ല) എടുത്ത ചിത്രങ്ങള്‍ എടുക്കുന്ന സമയത്ത് തന്നെ കാണുവാനും ഡിജിറ്റല്‍ ക്യാമറകളില്‍ സൗകര്യം ഉണ്ടായിരുന്നു. പ്രിന്റ് ചെയ്യാനുള്ള ചിലവും അതോടൊപ്പം കുത്തനെ കുറഞ്ഞിരുന്നു. പ്രിന്റ് ചെയ്തില്ലെങ്കില്‍ പോലും ചിത്രങ്ങള്‍ ദീര്ഘകാലം സൂക്ഷിച്ചു വെക്കാന്‍ കഴിയും എന്നത് ഫോട്ടോഗ്രഫിയെ ജനകീയമാക്കി. 

മൊബൈല്‍ ഫോണിലും ക്യാമറ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു, എന്ട്രി ലെവല്‍ ഫോണുകളില്‍ പോലും ഇന്ന് ക്യാമറ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ്. സ്മാർട്ട് ഫോണുകള്‍ ക്യാമറക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കാനുള്ള മത്സരത്തില്‍ പ്രത്യക്ഷമായി ഏർപ്പെട്ടു. പ്രൊഫഷനല്‍ ക്യാമറകളില്‍ മാത്രം കണ്ടുവരുന്ന ഫേസ് ഡിറ്റക്ഷന്‍, സ്മൈല്‍ ഡിറ്റക്ഷന്‍ തുടങ്ങി അനവധി സൌകര്യങ്ങള്‍ ഫോണുകളിലും വന്നു തുടങ്ങി. ഫോട്ടോ എടുക്കുന്നതിന് ഒപ്പം തന്നെ നില്ക്കുണന്ന പൊസിഷന്‍ ഏതെന്ന്(LONGITUDE&LATITUDE) ചിത്രത്തോടൊപ്പം ചേര്ക്കുന്ന GEO-TAGGING ഫോണുകളുടെ മാത്രം പ്രത്യേകത ആയിരുന്നു. ക്യാമറ ഓണ്‍ ആക്കിയാല്‍ നില്ക്കു ന്ന സ്ഥലം ഏതെന്നു വ്യക്തമാക്കി തരുന്ന ‘സിറ്റി ലെൻസ്‌’ പോലുള്ളവയും സ്മാർട്ട്  ഫോണുകൾക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ഒരു നിര്‍ണായക സാന്നിധ്യമായി ക്യാമറകള്‍ മാറി. ഒരു ഉപഭോക്താവ്‌ ഫോണ്‍ വാങ്ങുമ്പോള്‍ കാമറയുടെ നിലവാരം പരിശോധിക്കുക എന്നത് ഇപ്പോള്‍ വ്യാപകം ആയിട്ടുണ്ട്‌. കൂടുതല്‍ പേര്ക്കും ഈ ഒരു കാര്യത്തില്‍ ഒട്ടുമിക്കവര്‍ക്കും വ്യക്തമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ആളുകളും അന്വേഷിക്കുക ഫോണ്‍ ക്യാമറ എത്ര മെഗാപിക്സല്‍ ആണെന്നാണ്. കൂടുതല്‍ പിക്സല്‍ റേഷ്യോ ഉള്ളതാണ് നല്ല ക്യാമറ എന്ന് കരുതുന്നവര്‍ ആണ് കൂടുതലും. നേരത്തെ പറഞ്ഞു ഒരു കുഴലിലൂടെ വസ്തുവിനെ നിരീക്ഷിക്കുമ്പോള്‍ ആ വസ്തു കൂടുതല്‍ വ്യക്തമായി അനുഭവപ്പെടുന്നു, അതാണ് ക്യാമറയുടെ തത്വശാസ്ത്രം. നമ്മള്‍ നോക്കുന്ന ദ്വാരം എത്രത്തോളം ചെറുതാകുന്നോ അത്രയും ഇമേജിന് വ്യക്തത വർദ്ധിക്കുന്നു(നല്ല വെളിച്ചം ഉള്ള സമയങ്ങളില്‍). ക്യാമറകളില്‍ ലെന്സിന്റെ  പിറകിലായി വലുപ്പം വ്യത്യാസപ്പെടുതാവുന്ന തരത്തില്‍ ഉള്ള ചെറിയൊരു ദ്വാരമാണ്  ‘അപെര്‍ചര്‍’ എന്നറിയപ്പെടുന്നത്. ഈ ദ്വാരത്തിന്റെ വ്യാസം കുറയുന്തോറും ഇമേജിന്റെ വ്യക്തത കൂടിക്കൊണ്ടിരിക്കും. അടുത്തിറങ്ങിയ കുറച്ചു ഫോണുകളുടെ  അപെര്‍ചര്‍ പരിശോധിച്ചാല്‍ (SAMSUNG GALAXY S4(2.6), SONY XPERIA Z(2.2), NOKIA LUMIA 720(2.1), HTC ONE V(1.9)) ഏറ്റവും മികച്ച ചിത്രം തരുന്ന കാമറ HTC ആണെന്ന് കാണാം. ഹൈ എൻട് ഫോണ്‍ ആയിരുന്നിട്ട് കൂടി വെറും നാല് മെഗാപിക്സല്‍(FRONT ക്യാമറ 2 മെഗാപിക്സല്‍ ഉണ്ടായിരുന്നു) ക്യാമറ മാത്രമാണ് HTC ആ ഫോണില്‍ ഉള്പ്പെ്ടുത്തിയിരുന്നത് എന്നറിയുമ്പോഴാണ് ക്യാമറക്ക് പിറകിലുള്ള കളികള്‍ വ്യക്തമാകുന്നത്. മറ്റു ചില കാര്യങ്ങള്‍ ഉള്ളത് ഫോക്കൽ  ദൂരം ആണ്, ഒട്ടുമിക്ക കാമറകളുടെയും ഫോക്കൽ   ദൂരം നേരത്തെ തന്നെ ക്രമീകരിച്ചിരിക്കും(FIXED FOCUS). അത്തരം ക്യാമറകള്‍ നല്ല ചിത്രങ്ങള്‍ തരണമെന്നില്ല. ഓട്ടോഫോക്കസ് , ടച്ച്‌ഫോക്കസ് എന്നിവയുള്ള ഫോണ്‍ ക്യാമറകള്‍ തിരഞ്ഞെടുക്കുക ആയിരിക്കും ഉചിതം.     

 

Share.

About Author

147q, 0.865s