Leaderboard Ad

ഹൗസ്മെയ്ഡ്

0

   ൾഫ്‌ എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിൽ സ്വർഗ്ഗതുല്യമായ ജീവിതം ലഭിക്കുന്ന സ്വപ്നഭൂമിയാണ്‌ ,എന്നാൽ നല്ലജീവിതം കൊതിച്ച് ആ സ്വർഗ്ഗ ഭൂമിയിൽ എത്തി നരക ജീവിതത്തിൽ അകപ്പെട്ടു പോകുന്ന വിഭാഗമാണ് വീട്ടുജോലിക്കാർ (ഗദ്ദാമ )

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗൾഫിൽ ജീവിക്കുന്ന എനിക്ക് ഇത്തരത്തിൽ നരകജീവിതത്തിലേക്ക് എറിയപ്പെട്ട ഹതഭാഗ്യരെ സ്വന്തം രാജ്യത്തേക്ക്കയറ്റിവിടുന്നതിനായി പാർപ്പിക്കുന്ന നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ ) ചെന്നു കാണാനുള്ള അവസരം ലഭിച്ചിരുന്നു . തർഹീൽ (നാട് കടത്തൽ കേന്ദ്രം ) പട്ടിണിയും ദാരിദ്ര്യവും സഹിക്ക വയ്യാതവുമ്പോഴാണ് അന്യ വീട്ടില് അടുക്കള ജോലി ചെയ്തും അന്നത്തിനുള്ള വകയുണ്ടാക്കാൻ തയ്യാറാവുന്നത്. മെച്ചപ്പെട്ട വേതനം ലഭിക്കും എന്നാ വിശ്വാസത്തിലാണ് പലരും അന്യരാജ്യത്തായാലും ഇതിനു തയ്യാറാവുന്നത് .ഈ അവസ്ഥയെ ഏജന്റുമാരും മനുഷ്യത്വമില്ലാത്ത ധനമോഹികളും ചൂഷണം ചെയ്യുന്നതോടെയാണ് പലരുടെയും ജീവിതം കൊടിയ പീഡനങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്‌……., വീട്ടുജോലിക്കായി എത്തിപ്പെടുന്നവരിൽ മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നവരുണ്ടെങ്കിലും മനുഷ്യത്വരഹിതമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ഭൂരിഭാഗവും. ഇവിടെ എത്തിച്ചേർന്നാൽ മാത്രമാണ് പലരും ഇതിന്റെ യഥാർത്ഥ രൂക്ഷത അനുഭവിച്ചറിയുന്നത്. പിന്നീടുള്ള ദിവസങ്ങൾ രക്ഷപ്പെടുന്നതിനു വേണ്ടിയുള്ള ചിന്തകളും ശ്രമങ്ങളും മാത്രമായിരിക്കും അവരുടെ ജീവൻ പോലും നിലനിർത്തുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ക്രൂര പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ട് വരുന്നവരാണ് വനിതാ തർഹീലിൽ ഭൂരിഭാഗവും.

വിവിധ രാജ്യക്കാരായ് 500ൽപരം വനിതകളുണ്ടായതിൽ 17ൽ കൂടുതൽ ഇന്ത്യക്കാരാണ്. അതിൽ പകുതി പേർ നാട്ടിലേക്ക് പോയി ബാക്കിയുള്ളവർ തങ്ങൾക്കും നാട്ടിലേക്ക് പോകാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു.ആ കൂട്ടത്തിൽ ഒരു മലയാളിയുമുണ്ട്. പലരും ഓർക്കാനിഷ്ടപ്പെടാത്ത കടുത്ത പീഠനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവർ. ഭക്ഷണമോ വെള്ളമോ വിശ്രമമോ ലഭിക്കാതെ മർദ്ദനങ്ങൾ സഹിച്ചു രാപ്പകൽ ജോലി ചെയ്യേണ്ടി വന്ന സാഹചര്യങ്ങളിൽ നിന്നും ഓടി രക്ഷപ്പെട്ടു വന്നവർ. തർഹീലിൽ എത്തിയപ്പോഴാണ് വിശപ്പടക്കാനുള്ള ഭക്ഷണവും ഉറങ്ങാനുള്ള അവസരവും ലഭിച്ചതെന്ന് തേങ്ങിക്കൊണ്ട്‌ ഞങ്ങളോട് പറയുമ്പോൾകേട്ടിരുന്ന ഞങ്ങൾക്കും കണ്ണീരടക്കാനയില്ല.

ആശ്വാസവുമായി ഞങ്ങളവിടെ കടന്നു ചെന്നപ്പോൾ പലരും അവരനുഭവിച്ചതും ഞങ്ങളുടെ മുന്നിലേക്ക്‌ വരാൻ പോലും സാധിക്കാതെ അതിനകത്ത് കഴിയുന്നവുരെടെയും അനുഭവങ്ങൾ പങ്കുവച്ചത് മനസ്സിൽ വല്ലാത്ത നീറ്റലാണ് ഉണ്ടാക്കുന്നത്‌.. അതിൽ ഏറ്റവും കൂടുതൽ മനസ്സിനെ വേദനിപ്പിച്ച ഒരു അനുഭവമാണ് താഴെ കുറിക്കുന്നത്:

വീട്ടുജോലിക്കായി ഇവിടെയെത്തി കടുത്ത പീഡനങ്ങൾ സഹിച്ചും ജോലി തുടർന്ന ഒരു ശ്രീലങ്ക ക്കാരിയുടെ അനുഭവങ്ങൾ ഞങ്ങളോട് പങ്കുവച്ചത് തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇരുപത്തേഴുകാരിയാണ് കൃത്യമായ ഭക്ഷണമോ വെള്ളമോ വിശ്രമമോ ഇല്ലാതെ ക്രൂര മർദ്ദനവും സഹിച്ച് തളര്ന്നു വീഴുന്നത് വരെ ജോലിചെയ്യേണ്ടി വന്നിട്ടും പിടിച്ചു നിന്ന അവരെ ഏതോ ഒരു സാഹചര്യത്തിൽ ജോലിയിലെ വീഴ്ച ആരോപിച്ച്തൊഴിലുടമയുടെ ഭാര്യ വായിലും മുഖത്തും ശരീരമാസകലം ക്ലൊരെക്സ് ഒഴിച്ചു. വായയിലും ശരീരമാസകലം പൊള്ളിയ അവരെക്കൊണ്ട് ഇനി ജോലിയൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ തൊഴിലുടമ ആശുപത്രിയിൽ കൊണ്ട് വിട്ടു. തന്നെ പ്രവേശിപ്പിച്ച ആശുപത്രിജീവനക്കാരോട് തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും എങ്ങിനെയും നാട്ടിൽ തിരിച്ചു പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ അവർ സഹായിക്കാൻ തയ്യാറായി. ആശുപത്രി ജീവനക്കാരുടെ സഹായത്തിൽ പോലീസ് സ്റ്റെഷൻ വഴി തർഹീലിൽ എത്തി. ശ്രീലങ്കൻ എംബസിയുടെ ഭാഗത്തുനിന്നും അവരെ നാട്ടിലയക്കാൻ ആവശ്യമായ ഇടപെടൽ നടത്താതതിനാൽ നാട്ടിൽ പോകാൻ സാധിക്കാതെ ദയനീയ അവസ്ഥയിൽ തർഹീലിൽ തുടരുകയാണ് അവർ. ചികിത്സയും മരുന്നുമില്ലാതെ വ്രണങ്ങൾ പൊട്ടിയൊലിക്കുന്നു നാറ്റം കൊണ്ട് അവരുടെ അടുത്തേക്ക്ആർക്കും പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് സ്വന്തം കുടുംബത്തിനു .മെച്ചപ്പെട്ട ജീവിതം ഒരുക്കാമെന്ന സ്വപ്നവുമായി അന്യ രാജ്യത്ത് ജോലി ചെയ്യാൻ തയ്യാറായ ഒരു സ്ത്രീയുടെ ദയനീയ അവസ്ഥയാണിത്.

ഇത്തരം ദുരിതങ്ങളിൽ അകപ്പെടുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണവും ഒട്ടും കുറവല്ല .എന്നാൽ പീഡനങ്ങളിൽ നിന്നും ഓടി രക്ഷപ്പെട്ട് തർഹീലിൽ എത്തുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിൽ സൗദിയിലെ സാമൂഹ്യ പ്രവർത്തകർ മുന്നോട്ട് വരുന്നതിനാൽ പെട്ടെന്ന് തന്നെ നാടാണയാൻ സാധിക്കുന്നു. വീട്ടു ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകാൻ തയ്യാറാകുന്നവര്ക്ക് കൃത്യമായ ശമ്പളവും സുരക്ഷയും ഒരുക്കുന്നതിനും ചൂഷണങ്ങൾ തടയുന്നതിനുമായി നമ്മുടെ രാജ്യത്ത് നിയമങ്ങൾ കർക്കശമാക്കി എന്ന് പറയുമ്പോഴും 35 വയസ്സിനുമുകളിൽ പ്രായമായവർക്ക് മാത്രമേ ഖദ്ദാമ വിസ അനുവദിക്കൂ എന്ന നിയമം നിലനിൽക്കുമ്പോഴും ഇവിടെയുള്ള ഇന്ത്യക്കാരിൽ മുക്കാൽ പങ്കും 35വയസ്സിനു നു താഴെയുള്ളവരാണ് . തർഹീലിൽ കണ്ട 7 ഇന്ത്യക്കാരിൽ 3പേർ 30നും താഴെയുള്ളവരാണെന്നതും ഗൗരവമായ് ചിന്തി ക്കേണ്ടതാണ്. നമ്മുടെ ഉദ്യോഗസ്ഥരും സംവിധാനങ്ങളും തന്നെയാണ് ഇത്തരം ചൂഷണങ്ങൾ ആവർത്തിക്കപ്പെടാൻ കാരണം….

തർഹീലിൽ എത്തിച്ചേരുന്നവർ വിവിധ ദേശതുനിന്നുള്ള,വ്യത്യസ്ഥ ഭാഷ സംസാരിക്കുന്ന വിവിധ മതത്തിലും,ജാതിയിലും പെട്ടവരാണ്. തങ്ങളനുഭവിച്ച തീരാ ദുരിതങ്ങൽക്കൊടുവിൽ ഇവരൊക്കെയും സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിച്ചും വേദനകൾ പങ്കുവച്ചും തർഹീലിൽ കഴിയുന്ന ചുരുങ്ങിയ ദിവസങ്ങളാണ് ഇവരുടെ പ്രവാസ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളെന്നു അവരോരുത്തരും പങ്കുവെച്ചത് മനസ്സിന് ഏറെ കുളിർമ്മയെകുന്നതായിരുന്നു .

Share.

About Author

134q, 0.511s