Leaderboard Ad

ഗസ്സയും തലകുത്തി നിൽക്കുന്ന ‘പുരോഗമന ജനാധിപത്യവും’

0

democracy, Gaza, ഇസ്രയേൽ, ഇസ്രയേൽ പലസ്തീൻ പ്രശ്നം, ഗസ്സ, ഗാസ, പലസ്തീൻലോകത്തെ ഏറ്റവും വലിയ തുറന്നജയിൽ എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ഗസ്സ എന്ന സ്ഥലത്തെ വിശേഷിപ്പിക്കുന്നത്.എന്നാൽ ‘ജയിൽ’ എന്ന വാക്ക് അനുഭവിക്കുന്ന അനേകം സൗകര്യങ്ങളും സ്വതന്ത്രങ്ങളും ഈ വാക്കിനെ ഗസ്സയോടു ചേർക്കുമ്പോൾനമുക്ക് മറക്കേണ്ടിവരും.ജയിൽ എന്ന വാക്ക് ഗസ്സയുമയി ചേരുന്നത് നാലുഭാഗവും ഉപരോധിക്കപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തിന്റെ അവസ്ഥയോട്‌ താരതമ്യപ്പെടുത്തുമ്പോൾ മാത്രമാണ്. യാഥാർത്ഥ്യത്തിൽ നരകം എന്ന വാക്കുപോലും ഗസ്സയോടു ചേരില്ല.കാരണം പറയപ്പെടുന്ന ‘നരക’ത്തിൽ ശിക്ഷിക്കപ്പെടുകയില്ലന്നാണല്ലോ വെപ്പ്?

ട്വിറ്ററിൽ ഗസ്സയിലെ പുതിയ സംഭവ വികാസങ്ങളുമായി  ബന്ധപ്പെട്ടു വരുന്ന പോസ്റ്റുകളിൽ ശ്രദ്ധേയമാണ് GazaUnder  Attack എന്ന ഹാഷ് ടാഗിനു കീഴിലാണ്.ഗസ്സയിൽ നിന്ന് അപ്ഡേറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളിലധികവും ചോരയിൽ കുളിച്ചു നിൽക്കുന്ന കുട്ടികളുടെതും കുഞ്ഞു മൃതദേഹങ്ങൾ വഹിച്ചുപോകുന്നവിലാപയാത്രകളുടെതുമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഗസ്സ അനുകൂല ഐക്യദാർഡ്യ പ്രകടനങ്ങളുടെ ചിത്രങ്ങളും നോംചോംസ്കിയടക്കമുള്ള വരുടെ ഇസ്രയേൽ വിരുദ്ധ വാചകങ്ങളും ഇതിൽ ട്വീറ്റു ചെയ്യപ്പെടുന്നവയിൽ  പ്രധാനമാണ്.എന്നാൽ ഇത്തരം ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്ന്  ഇസ്രായേലിൽ നിന്നുള്ളതാണ്.പാതിരാത്രിയിൽ ഗസ്സയിൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കുന്നിൽ മുകളിൽ കസേരകളിട്ട് വീക്ഷിക്കുന്ന ഇസ്രയേൽ പൗരന്മാരാണ് ഈ ചിത്രങ്ങളിലുള്ളത്.ഈ ചിത്രം ഇസ്രയേൽ എന്ന രാജ്യത്തിൻറെ മനോഭാവത്തെയാണ് കാണിക്കുന്നത്.ഒരു പ്രദേശത്തെ എല്ലാ ഭാഗത്തുനിന്നും ഉപരോധിക്കുക , ആ പ്രദേശത്ത് സമാധാനപരമായും ജനാധിപത്യപരമായുമുണ്ടായ ഭരണകൂടത്തെ അംഗീകരിക്കാതിരിക്കുക,ഇടവിട്ട ഇടവേളകളിൽ ആക്രമണ പരമ്പരകൾ നടത്തി എല്ലാ അധിജീവന ശ്രമങ്ങളേയും നിർവീര്യമാക്കുക,പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ കൂട്ടക്കൊല ചെയ്യുന്നത് സ്വന്തം പൗരന്മാർക്ക് കണ്ടാസ്വദിക്കാൻ അവസരം നൽകുക.ഇത്ര നീചമായ സംവിധാനത്തെ തെമ്മാടി രാഷ്ട്രം എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക.

democracy, Gaza, ഇസ്രയേൽ, ഇസ്രയേൽ പലസ്തീൻ പ്രശ്നം, ഗസ്സ, ഗാസ, പലസ്തീൻഎന്നാൽ ഇസ്രയേൽ എന്ന സംവിധാനത്തെ നമ്മുടെ ‘പുരോഗമന ജനാധിപത്യ ‘ രാജ്യങ്ങൾ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുമ്പോഴാണ് ലോകം ഇത്രമേൽ തലകുത്തനെയാണെന്ന് നമുക്ക് ബോധ്യംവരിക. റ്റ്വിറ്ററിലെ മറ്റൊരു ഹാഷ് ടാഗ് IndiaWithIsrael എന്നാണ്.ഇവിടെയുള്ള പോസ്റ്റുകളിൽ അധികവും സംഘ്പരിവാർ പശ്ചാത്തലത്തിലുള്ളവരുടെതാണ്. കൂട്ടത്തിൽ ചില റ്റ്വീറ്റുകൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെതാണ്. ‘സുഹൃത്തേ,ഞങ്ങൾ നിങ്ങളോടപ്പമാണ്’  ‘ഇന്ത്യൻ പ്രതിരോധ മേഖലയിൽ ഇസ്രയേൽ നൽകിയ സംഭാവനകൾ നമുക്ക് മറക്കാതിരിക്കാം’ തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റ്റ്വീറ്റുകളിൽ ചിലതാണ്.മഹാത്മാ ഗാന്ധിയിൽ തുടങ്ങി ഇന്ത്യ തുടർന്നുവന്ന പലസ്തീൻ അനുകൂല നിലപാടുകൾ ഇനി പ്രതീക്ഷിക്കുകയേ വേണ്ടെന്ന്‌ വ്യക്തം.

ലോകത്തെ ‘പുരോഗമനത്തിന്റെയും’ ‘ജനാധിപത്യത്തിന്റെയും’ സംരക്ഷകരായി മേനിനടിക്കുന്ന അമേരിക്ക ഗസ്സയിൽ കബന്ധങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സിലിൽ സമ്മർദം ചെലുതിക്കൊണ്ടിരിക്കുകയായിരുന്നു.എന്തിന്? ഗസ്സയിലെ ആക്രമണത്തെ അപലപിക്കാതിരിക്കാൻ ! ബ്രിട്ടൻ ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് ഇസ്രയേൽ വിധേയത്വം ആവർത്തിച്ചു.ചുരുക്കത്തിൽ ‘പുരോഗമന ജനാധിപത്യക്കാർ’ മുഴുവൻ ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ചു.വെനസ്വലെ, ഇറാൻ തുടങ്ങിയ ‘പുരോഗമനവിരുദ്ധർ’ മാത്രം ഗസ്സയെ പിന്തുണച്ചു.മലാല എന്ന പാക്‌ ബാലിക താലിബാൻ ആക്രമണത്തിനിരയായി പരിക്ക് പറ്റിയപ്പോൾ ആഘോഷിച്ച ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങളും ഗസ്സ വിഷയത്തിൽ ‘പുരോഗമന’ നിലപാട് തന്നെ സ്വീകരിച്ചു.

democracy, Gaza, ഇസ്രയേൽ, ഇസ്രയേൽ പലസ്തീൻ പ്രശ്നം, ഗസ്സ, ഗാസ, പലസ്തീൻ

മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്നൊരാൾക്ക് ഗസ്സയെ പിന്തുണക്കാൻ ചരിത്രത്തിലെ എല്ലാ വിശദാംശങ്ങളും അറിയണമെന്നില്ല.പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വാർത്തകളും ചിത്രങ്ങളും ഇസ്രയേലിന്റെ ക്രൂരതയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.സാമ്രാജ്യത്വത്തിന്റെയും സംഘ്പരിവാറിന്റെയും ആശയങ്ങൾക്ക് മസ്തിഷ്കം പണയം നൽകാത്തവർ ലോകത്താകമാനം ഗസ്സയെ പിന്തുണക്കുന്നുണ്ട്. തീർച്ചയായും ഇസ്രയേൽ എന്ന അർബുദം എല്ലാ മനുഷ്യവിരുദ്ധ ദർശനങ്ങളെയും  പോലെ ചരിത്രത്തിൽ നാമാവശേഷമാകും.

Share.

About Author

137q, 0.698s