Leaderboard Ad

“ഗൂഗിള്‍ നൌ” ഇനി മുതല്‍ iOSലും

0

ഗൂഗിള്‍ സെര്‍ച്ചിന്റെ അപ്ഡേറ്റ് ആയിട്ടാണെങ്കിലും, ആന്‍ഡ്രോയ്ഡ ജെല്ലി ബീനിലെ ഏറ്റവും പ്രശസ്തമായ ആപ്പ്ളിക്കെഷന്‍ ആയ ഗൂഗിള്‍ നൌ ഒടുവില്‍ iOSലും എത്തി

സ്ഥിരമായി വായിക്കുന്ന പ്രധാന വിവരങ്ങള്‍ എല്ലാം ഒറ്റ നോട്ടത്തില്‍ നമ്മുടെ മുന്നില്‍ എത്തിക്കുന്ന ആപ്പ് ആണ് ഗൂഗിള്‍ നൌ. തല്‍സമയ കാലാവസ്ഥ വിവരങ്ങള്‍., കായികമല്‍സരങ്ങള്‍ സംബന്ധമായ വിവരങ്ങള്‍, ഗൂഗിള്‍ കലണ്ടറിലെ appointments തുടങ്ങി ഓരോ ദിവസവും നമ്മള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ എല്ലാം ഗൂഗിള്‍ നൌ നമുക്ക് മുന്നിലെത്തിക്കുന്നു. അറിയേണ്ട വിവരങ്ങള്‍ അനായാസം സെര്‍ച്ച്‌ ചെയ്തു എടുക്കാനും ഗൂഗിള്‍ നൌ വഴി സാധിക്കും.

സെര്‍ച്ച്‌ ആപ്പ്ളിക്കേഷനില്‍ ഗൂഗിള്‍ ഐ ഡി വെച്ച് ലോഗിന്‍ ചെയ്‌താല്‍, നമ്മുടെ preferences പല പല cards ആയി ഗൂഗിള്‍ നൌ optimize ചെയ്യും. ആപ്പളിക്കേഷന്‍ ലോഞ്ച് ചെയ്തതിനു ശേഷം swipe ചെയ്‌താല്‍ ഓരോ കാര്‍ഡും ആക്സസ് ചെയ്യുവാന്‍ സാധിക്കും. ആന്‍ഡ്രോയിഡിനെ അപേക്ഷിച്ച് iOSല്‍ വരുമ്പോള്‍ വോയിസ്‌ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ അധികമായി ഉണ്ട്.

Share.

About Author

147q, 0.731s