Leaderboard Ad

ഗ്യാലറിയിലെ ‘ മാജിക്കൽ റിയലിസവും ” മൈതാനത്തെ ഫുട്ബാൾ ‘റിയാലിറ്റിയും’

0

Diego_Godínഈ വേൾഡ്‌ കപ്പിലെ മികച്ച ടീമുകളിലൊന്നാണു കൊളംബിയ . ഒരു പ ക്ഷേ ഏറ്റവും മികച്ച ടീം .കരുത്തും വേഗതയും കളി മികവും ഒരു പോലെ ഒത്തിണങ്ങിയ ‘ജെയിംസ്റോഡ്രിഗസ് ” മൊത്തം കൊളംബിയൻടീമിനെ മാത്രമല്ല ഫുട്ബാളിന്റെ സൗന്ദര്യത്തെക്കൂടി പ്രതിനിധാനം ചെയ്യുന്നു . മികച്ച മൂന്നു വിജയങ്ങളുമായാണവർ വരുന്നത് . ‘റോഡ്രിഗസ്സും ‘ ‘മാർട്ടിനസ്സും ‘ ഒഴികെ മറ്റാരും അത്ര പ്രശസ്തരല്ല , ഈ ലോക കപ്പു വരെ. യൂറോപ്യൻ ലീഗിൽ ഏറ്റവും പ്രശസ്തരായ കൊളംബിയൻ താരം ‘റാഡമേൽ ഫാൽകോ ” ആണു . ആയാളാണെങ്കിൽ ഈ ലോകകപ്പിൽ കളിക്കുന്നുമില്ല . പരിക്കിലാണ്. . വിങ്ങിൽ കളിക്കുന്ന ‘ക്വാഡ്രാഡോ ‘ , മിഡ് ഫീൽഡിൽ കളിക്കുന്ന ‘മെജാ ” , ആദ്യ കളിയിൽ ഗ്രീസിനെതിരെ ഗോളടിച്ച ‘ പാബ്ലോ അർമെരോ ‘ , മികച്ച കളിക്കാർ നിരവധിയാണ് ആ ടീമിൽ .വ്യക്തിഗത മികവു മാത്രമല്ല , ഒരു ടീം എന്ന നിലയിൽ മികച്ച ഒത്തിണക്കം കാണിക്കുന്നു എന്നുള്ളതാണ് കൊളംബിയയെ ഇഷ്ടപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നത് ..Colombia_soccer_jersey_2014_world_up
സ്വാരെസ് നഷ്ടപ്പെട്ട ‘ ഉറുഗ്വെ’ , ശക്തരല്ല . ഒരു പക്ഷേ ആ നശിച്ച സംഭവം ഉണ്ടായിരുന്നില്ലേൽ അവർക്ക്സാ ധ്യത ഉണ്ടായിരുന്നേനേ. ഒരു ടീമിനേയും നമുക്ക് എഴുതി തള്ളാൻ കഴിയില്ല . കിടയറ്റ സ്ട്രൈക്കറാണ് ‘ എഡിസണ്‍ കാവാനി ‘ , ഈ ടൂർണ്ണമെന്റിൽ ഇത് വരെ ഫോമിലായില്ല എങ്കിലും . ചമ്പിയൻസ് ലീഗിൽ റെഗുലർ ടൈമിൽ കൂടുതൽ നന്നായി കളിച്ച ‘ അറ്റ്ലറ്റിക്കോ മാഡ്രിഡിനു ‘ വേണ്ടി ഹെഡ്ഡരിലൂടെ ഗോള നേടിയ ‘ gODin ‘ അതേ gOLinte മറ്റൊരു പകർപ്പിലൂടെയാണു ഇറ്റലിക്കെതിരേയും ഗോൾ നേടിയത്. അയാള് ക്യാപ്ടൻ കൂടിയാണു . ഇത് ഫുട്ബാൾ ആണ്. ‘God ‘ , in ‘ ആകുന്നത് എപ്പോൾ , എങ്ങിനെ എന്നൊന്നും പറയാൻ പറ്റില്ല.
മാജിക്കൽ റിയലിസം നമുക്ക് നല്കിയ ‘ മാർകേസിന്റെ ‘ നാടാണ് കൊളംബിയ .
അവരുടെ കളിക്കാർ നമുക്ക് നല്കുന്നത് മറ്റൊരു മാജിക്കൽ റിയലിസം തന്നെയല്ലേ ?
റിയൽ തന്നെയാണോ എന്ന് നമ്മൾ സംശയിച്ചു പോകും .
സാധ്യതാ സ്കോർ:
കൊളംബിയ – 3 ; ഉറുഗ്വെ -1

Share.

About Author

144q, 0.661s